Tuesday, December 8, 2020

റിഫ്ലക്റ്റീവ് ജേർണൽ-20

അവലോകനം 15
ഇന്ന് എന്റെ ക്ലാസ്സ്‌ നടന്നത് 4മത്തെ പീരിയഡ് ആണ്. പാഠഭാഗത്തിന്റെ അവസാനത്തെ ക്ലാസ്സ്‌ ആയിരുന്നു ഇന്ന് നടന്നത്. പാവങ്ങൾ എന്ന പാഠം പഠിച്ചത് കൊണ്ട് നിങ്ങൾ ജീവിതത്തിൽ എന്തു മൂല്യമാണ് ആ പാഠഭാഗത്തു നിന്നു പകർത്തുക എന്ന് കുട്ടികളോട് ആദ്യം ചോദിച്ചു. ശേഷം ആ പാഠത്തിലെ പ്രധാന ആശയങ്ങളെ ഓരോ പോയിന്റുകൾ ആക്കി കുട്ടികളെ കൊണ്ട് വായിപ്പിച്ചു. പാവങ്ങൾ എന്ന നോവലിനെ കുറിച്ച് ഹുഗോ തന്നെ പറഞ്ഞ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം വിക്ടർ ഹുഗോയെ പരിചയപ്പെടുത്തി അദ്ദേഹത്തിന്റെ പ്രധാന കൃതികളും നോത്രദമിലെ കൂനൻ എന്ന നോവലിനെ കുറിച്ചും പരിചയപ്പെടുത്തി.ശേഷം  നാലപ്പാട്ട് നാരായണ മോനോനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന കൃതികളെ കുറിച്ചും പറഞ്ഞു കൊടുത്തു.

Peer evaluation

ഇന്നത്തെ ആദ്യ ക്ലാസ്സ്‌  അനുശ്രീ സി  എസ് ആയിരുന്നു എടുത്തത് . കൃത്യം 8 30ന് ക്ലാസ് ആരംഭിച്ചു. ആദ്യമായി കഴിഞ്ഞ ക്ലാസ്സിന്റെ ഓർമ്മപുതുക്കൽ നടത്തി. തുടർ പ്രവർത്തനം  അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അവതരണങ്ങളെ  വിലയിരുത്തുകയും ചെയ്തു. അഞ്ചാം ദിവസം ആയതിനാൽ തന്നെ സാഹിത്യകാരനെ പരിചയപ്പെടുത്തി. ജോർജ് ഓണക്കൂർ പ്രണയ താഴ്‌വരയിലെ ദേവദാരു എന്ന തന്റെ നോവലിനെ പറ്റി പറഞ്ഞ് ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഒപ്പം വീഡിയോ പറ്റി വിശദമായി ചർച്ച ചെയ്തു. തുടർന്ന് ജോർജ് ഓണക്കൂർ എന്ന  സാഹിത്യ കാരന്റെ വ്യക്തി ജീവിതത്തെയും കൃതികളെയും പരിചയപ്പെടുത്തി. ഓരോ കൃതികളെയും വിശദമായി പരിചയപ്പെടുത്തി. തുടർന്ന് ചർച്ചകളും നടത്തി. 9 മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.
നല്ല ക്ലാസ്സ്‌ ആയിരുന്നു അനുശ്രീയുടേത്

 9 മണിമുതൽ  ശരണ്യ ആണ് ക്ലാസ്സ്‌ എടുത്തത്. നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിലെ അവസാന ദിന ക്ലാസ് ആണ് ഇന്ന് നടന്നത്.സൗഹൃദ സംഭാഷണത്തിലൂടെ ക്ലാസ് ആരംഭിച്ചു. ശേഷം ഡോക്ടർ എം ലീലാവതി,നഗരത്തിൽ ഒരു യക്ഷൻ എന്ന കവിതയെ പറ്റി പറയുന്ന വീഡിയോ കുട്ടികൾക്ക്‌  കാണിച്ചു കൊടുത്തു. തുടർന്ന് നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിലെ രചയിതാവായ ആറ്റൂർ രവിവർമ്മയെ കുട്ടികൾക്ക്  പരിചയപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംക്രമണം, മേഘരൂപൻ എന്നീ കവിതകൾ വിശദമായി കുട്ടികൾക്ക് പറഞ്ഞു നൽകി. തന്റെ കവിതകളെക്കുറിച്ച് ആറ്റൂർ തന്നെ നടത്തുന്ന അഭിപ്രായം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ക്ലാസ്സ് കൃത്യം 9 30 ന് അവസാനിച്ചു.

ഇന്ന് മിനി 9.30യ്ക്കാണ് ക്ലാസ് എടുത്തത്.കഴിഞ്ഞ ദിവസത്തെ ഓർമ്മകൾ പുതുക്കി കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കുഞ്ചൻ നമ്പ്യാരെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട തുള്ളൽ കൃതികളിൽ കുറിച്ചും പരിചയപ്പെടുത്തി. കൂടാതെ കല്യാണസൗഗന്ധികം എന്ന തുള്ളൽ പ്രതി കൂടി പരിചയപ്പെടുത്തി. കുഞ്ചൻ നമ്പ്യാരുടെ സ്മാരകം, അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതകൾ തുടങ്ങിയവ അധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രവീൺ സാർ നിരീക്ഷണത്തിനുണ്ടായിരുന്നു.  10.14നു  മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.
ഇന്നത്തെ ക്ലാസ് കൊണ്ട് ഞങ്ങളുടെ ഈ സെമിയിലെ ഫെസ്റ്റ് ഫെയ്സ് ഓൺലൈൻ ടീച്ചിങ് ക്ലാസ്സ് അവസാനിക്കുകയായിരുന്നു

Monday, December 7, 2020

റിഫ്ലക്റ്റീവ് ജേർണൽ-19

അവലോകനം 14

 ഫെയ്സ് ടു ഫേസ്  ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ  ഒമ്പതാം ദിവസമായ ഇന്ന് നാലാമത്തെ  പീരിയഡ്  ആണ് ഞാൻ ക്ലാസെടുത്തത്. കഴിഞ്ഞദിവസം കുട്ടികൾ ചോദിച്ച ആരാധനാലയങ്ങളിൽ മെഴുകുതിരി കത്തിക്കൽ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. പാവങ്ങൾ എന്ന നോവലിന്റെ പാഠാഭാഗവുമായി ബന്ധപ്പെട്ടുള്ള ഫ്രഞ്ച് സിനിമയായ ലാ മിസ്റബലെ എന്ന സിനിമ.കാണിച്ചു ശേഷം ചലച്ചിത്രത്തെ ആസ്പദമാക്കി ചർച്ച നടത്തി.അതിന് ശേഷം പാഠത്തിനു പാവങ്ങൾ എന്ന തലക്കെട്ടു എത്രത്തോളം അനുയോജ്യമാണെന്ന് കുട്ടികളെ കൊണ്ട് ചർച്ചക്ക് വിധേയമാക്കി. ശേഷം നിരന്തരമായി നടക്കുന്ന  സമകാലിക വിഷയങ്ങളെ ആസ്പദമാക്കി നീതിനിർവഹണവും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് കുട്ടികളുടെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് വരണം എന്ന് തുടർപ്രവർത്തനവും നൽകി

നല്ല ക്ലാസ്സ്‌ ആയിരുന്നു എന്നാണ് കുട്ടികൾ അഭിപ്രായപ്പെട്ടത്. ഒരു കുട്ടി ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്.

Peer evaluation

ഇന്ന് മിനിയാണ് ക്ലാസ് ആദ്യം എടുത്തത്.കൃത്യം 8.30 യ്ക്ക് തന്നെ ക്ലാസ് ആരംഭിച്ചു.പ്രാരംഭ സംഭാഷണത്തിനു ശേഷം   പുന്താനത്തിന്റെ  ,ജ്ഞാനപ്പാന എന്ന കൃതിയിൽ നിന്നും നാല് വരികൾ പ്രദർശിപ്പിച്ചു. ആശയവും വ്യക്തമാക്കി കൊടുത്ത ശേഷം സമാന ആശയം ഉള്ള കാവ്യ ഭാഗത്തെ വരികൾ കണ്ടെത്തുവാൻ പറഞ്ഞു.രണ്ടാമത്തെ പ്രവർത്തനമായി കൊടുത്തത് കൃതിയുടെ സമകാലിക പ്രസക്തി ചർച്ച ചെയ്യാനാണ്.തുടർ പ്രവർത്തനമായി നൽകിയത് ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെ ആധാരമാക്കി തുള്ളൽ പാട്ട് തയ്യാറാക്കുക . 9.10 മണിക്ക് ക്ലാസ് അവസാനിച്ചു. മിനിയുടെ ഇന്നത്തെ ക്ലാസ്സ്‌ മുൻ ക്ലാസുകളെ അപേക്ഷിച്ചു വളരെ നല്ലതായിരുന്നു എന്ന് ഗ്രൂപ്പിളെ മാറ്റങ്ങൾ അഭിപ്രായപെട്ടു.

 ഇന്ന് രണ്ടാമത്തെ ക്ലാസ് എടുത്തത്  അനുശ്രീ സി എസ്  ആയിരുന്നു. കൃത്യം 9 10 ന് എന്റെ ക്ലാസ് ആരംഭിച്ചു. ജോർജ്ജ് ഓണക്കൂറിന് ഭൂമിയുടെ സ്വപ്നം എന്ന പാഠമാണ് അനുശ്രീ  എടുത്ത് . തുടർ പ്രവർത്തനാവരണത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. തുടർ പ്രവർത്തനത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ കുട്ടികളോട് നിർദ്ദേശിച്ചു. തുടർന്ന് ഉണ്ണി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥിതിയെ പറ്റി ചർച്ച ചെയ്തു. ഒപ്പം ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്ത് കടന്നുവരുന്ന ഗ്രാമീണ സൗന്ദര്യത്തെ പറ്റി ചർച്ച ചെയ്തു. ഒപ്പം ആകാശം എന്ന ബിംബത്തിന്റെ സജീവമായ സാന്നിധ്യത്തെ പറ്റിയും ചർച്ച ചെയ്തു. കൃത്യം 9. 40 ന് അനുശ്രീയുടെ  ക്ലാസ് അവസാനിച്ചു. ക്ലാസിലെ ഒരു പോരായ്മ ഗ്രൂപ്പ് അംഗങ്ങൾ ചൂണ്ടിക്കാണിച്ചത് ആകാശം എന്ന് ബിംബം കടന്നുവരുന്ന വിവിധ സാഹചര്യങ്ങൾ കൂടി സൂചിപ്പിക്കണമായിരുന്നു എന്നതാണ്. വളരെ നല്ല ക്ലാസെടുക്കാൻ അനുസരിച്ച് സാധിച്ചു.
 
 ഇന്ന് കൃത്യം 9.45 നാണ് ശരണ്യയുടെ ക്ലാസ്സ്‌ ആരംഭിച്ചത്.  നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിന്റെ നാലാം ദിവസത്തെ പ്രവർത്തനങ്ങൾ ആണ് ഇന്ന് നടന്നത്. സൗഹൃദ സംഭാഷണത്തിനു . ശേഷം  കുട്ടികളെ കൊണ്ട് ഒരു വട്ടം പാഠവായന നടത്തി.  തുടർപ്രവർത്തനമായി നൽകിയ ചോദ്യം ക്ലാസ്സിൽ ചർച്ച ചെയ്തു. ശേഷം അഴമേറിയ ആശയം ഉൾപ്പെടുന്ന പാഠഭാഗത്തിലെ ചില പ്രസക്ത ഭാഗങ്ങൾ പ്രത്യേകമായി അവതരിപ്പിച്ചു അവയുടെ പിന്നിലുള്ള ആശയം കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിക്കാൻ ശ്രമിച്ചു. അധ്യാപികയും വേണ്ട കൂട്ടിച്ചേർക്കലുകൾ നടത്തി. ദാമ്പത്യ ബന്ധത്തത്തിലെ ചില മുഹൂർത്തങ്ങൾ ആണ് കവിതയുടെ പ്രധാന പ്രമേയം. അതുകൊണ്ട് തന്നെ ഇതേ പ്രമേയം കടന്നുവരുന്ന മലയാളത്തിലെ മറ്റു കവിതകളെ കൂടി ചർച്ച നടത്തി . ഒപ്പം വൈലോപ്പിള്ളിയുടെ കണ്ണീർ പാടം എന്ന കവിത ആലപിച്ചു. പ്രധാന ആശയങ്ങൾ കൂടി ചർച്ച ചെയ്തു. നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിന് പ്രസ്തുത കവിതയുമായുള്ള ബന്ധം കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. പാഠഭാഗത്തിൽ വിരഹാവസ്ഥക്ക് വളരെയധികം പ്രാധാന്യം ഉള്ളതിനാൽ വിരഹം എന്നത് കൊണ്ട് അർഥമാക്കുന്നത് എന്താണെന്നു കുട്ടികളെ കൊണ്ട് പറയിപ്പിച്ചു 10.15 നു ക്ലാസ്സ്‌ അവസാനിച്ചു. കഴിഞ്ഞ ക്ലാസ്സിന്റെ അത്ര നിലവാരം ഇന്നത്തെ ക്ലാസ്സിനുണ്ടായില്ലെങ്കിലും നല്ലൊരു ക്ലാസ് തന്നെയായിരുന്നു ഇന്നത്തേത്.

Friday, December 4, 2020

റീഫ്ലക്റ്റീവ് ജേർണൽ -18

അവലോകനം-18
       ഫേസ് ടു ഫേസ് ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ 8 ആം ദിവസമായ ഇന്ന് 9.30മുതൽ ആയിരുന്നു എന്റെ ക്ലാസ്സ്‌ . പാവങ്ങൾ എന്ന പാഠം ആയിരുന്നു എടുത്തത് കഴിഞ്ഞദിവസം  ക്ലാസ്സിൽ പഠിപ്പിച്ചത്  ചോദിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത് .തുടർന്ന് പാഠം വായിച്ച് ആശയം വ്യക്തമാക്കി . അതിന് ശേഷം ആശയം കൂടുതൽ വ്യക്തമാക്കേണ്ട ഭാഗങ്ങൾ വിശദീകരിച്ചു .മെത്രാന് ഴാങ് വാൽ ഴാങ്ങിനോടുള്ള സമീപനം എന്തൊക്കെ ആണെന്ന് വ്യക്തമാക്കി. തുടർപ്രവർത്തനമായി നൽകിയത് മലയാളത്തിലെ വിവർത്തന കൃത്കളുടെ പേരും അതിന്റെ രചിതാവ്, വിവർത്തനം ചെയ്ത സാഹിത്യകാരൻ കൃതിയുടെ സംഗ്രഹം എന്നിവ ശേഖരിച്ച് ഒരു ആൽബം തയ്യാറാക്കുവാൻ പറഞ്ഞു. ഇന്ന് ക്ലാസ്സിൽ മൂന്നു കുട്ടികൾ ഉണ്ടായിരുന്നു.
ക്ലാസ്സ്‌ നിരീക്ഷിച്ചു കൊണ്ട് ഗ്രൂപ്പിലെ മറ്റംഗങ്ങൾ അഭിപ്രായപ്പെട്ടത് ശബ്ദത്തിൽ അവ്യക്തത നിലനിന്നിരുന്നു എന്നും കുട്ടികളുമായി കുറച്ചു കൂടി ഇന്ററക്റ്റീവ് ആകാമായിരുന്നു എന്നും തുടർപ്രവർത്തനം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നുമാണ് കഴിഞ്ഞ ക്ലാസ്സിനെ അപേക്ഷിച്ചു കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും പറഞ്ഞു.

Peer evaluation

രാവിലത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത് അനുശ്രീ ആയിരുന്നു. എട്ടരയ്ക്ക് തന്നെ അനുശ്രീയുടെ ക്ലാസ് ആരംഭിച്ചു. രണ്ടു കുട്ടികൾ ഉണ്ടായിരുന്നു അനുശ്രീയുടെ ക്ലാസിൽ. ജോർജ് ഓണക്കൂറിന്റെ ഭൂമിയുടെ സ്വപ്നം എന്ന പാഠം ആണ് അനുശ്രീ എടുത്തത് . കഴിഞ്ഞ ക്ലാസ്സിൽ ഒരു ഓർമ്മ പുതുക്കലോടെയാണ് ഇന്ന് ക്ലാസ്സ്‌  ആരംഭിച്ചത്. തുടർന്ന് തുടർ പ്രവർത്തനം അവതരണം നടന്നു.തുടർന്ന് പാഠത്തിലേക്ക് ആഴത്തിൽ കടക്കുന്നതിനായി അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തലങ്ങൾ വിശകലനം ചെയ്യാനുള്ള ഒരു പ്രവർത്തനം നൽകി. തുടർന്ന് പാഠഭാഗത്തിൽ നിന്നും കുട്ടികൾ കണ്ടെത്തിയ ആശയങ്ങൾ അവതരിപ്പിച്ചു കൊണ്ട് . കൃത്യം 9 മണിക്ക് ക്ലാസ് അവസാനിച്ചു. ക്ലാസിലെ ഒരു പോരായ്മയായിമറ്റ് അംഗങ്ങൾ ചൂണ്ടിക്കാണിച്ചത് ക്ലാസിന് ദൈർഘ്യം അല്പം കൂടിപ്പോയി എന്നതാണ്.
         ഇന്ന് കൃത്യം 9.10 നു ശരണ്യയുടെ ക്ലാസ്സ്‌ ആരംഭിച്ചു. ഒൻപതാം തരത്തിലേ നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിന്റെ മൂന്നാം ദിവസം ആയിരുന്നു ഇന്ന്. തുടർപ്രവർത്താനാവതരണം ആണ് ആദ്യം നടന്നത്. കവിതയിലെ നായകൻ അനുഭവിക്കുന്ന വിരഹദുഃഖം ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം ഭാര്യക്ക് എഴുതാൻ ഇടയുള്ള കത്ത് തയ്യാറാക്കുക എന്നതായിരുന്നു പ്രവർത്തനം.  ശേഷം ശരണ്യ അവയെ വിലയിരുത്തി.  കവിതയുടെ ഓരോ വരികളും സൂക്ഷ്മമായി വായിച്ചു നൽകി അവയുടെ അർഥം കുട്ടികളെക്കൊണ്ട് കണ്ടെത്തിക്കാനും ഒപ്പം കൂടുതൽ വിശദീകരണം നടത്താനും ശരണ്യ  ശ്രമിച്ചു. കവിതയുടെ മുഴുവൻ ആശയവും വിശദീകരണം നടത്തിയാണ് ക്ലാസ്സ്‌ അവസാനിച്ചത്.9.40 നാണ് ക്ലാസ്സ്‌ അവസാനിച്ചത്.
         ശരണ്യയുടെ ക്ലാസ്സിൽ 2കുട്ടികൾ ഉണ്ടായിരുന്നു. സാമാന്യം ഭേദപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു ശരണ്യയുടേത്.
       
      ഇന്ന് 10.30യ്ക്കാണ് മിനി ക്ലാസ് എടുത്തത്. കിട്ടും പണമെങ്കിലിപ്പോൾ ,എന്ന കവിതയുടെ സൂക്ഷ്മ പഠനമാണ് നടന്നത്. . കവിത വായിച്ച് ആശയം വ്യക്തമാക്കി.  അറിയാത്ത പദങ്ങളുടെ അർഥങ്ങൾ പറഞ്ഞു തരുകയും സ്വീകരണം വേണ്ടവർക്ക് വിശദീകരണം നൽകുവാനും മിനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അവസാനത്തെ പ്രവർത്തനമായി നൽകിയത്  പാഠഭാഗത്ത് പരാമർശിക്കുന്ന സമകാലിക പ്രസക്തി ഉള്ള വിഷയങ്ങൾ ഏതൊക്കെ ,എന്നതായിരുന്നു.കവിതയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കാനായി തുടർ പ്രവർത്തനവും നൽകി.11 മണിയോടെ ക്ലാസ് അവസാനിപ്പിച്ചു.
      ഒരു കുട്ടി ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. മിനിയുടെ പഴയ ക്ലാസുകളെ അപേക്ഷിച്ച് ക്ലാസ് ആയിരുന്നു ഇന്നത്തെത് എന്ന് ഗ്രൂപ്പിലെ മറ്റംഗങ്ങൾ എന്ന് അഭിപ്രായപ്പെട്ടു.

Wednesday, December 2, 2020

റീഫ്ലക്റ്റീവ് ജേർണൽ -17

അവലോകനം -17
ഇന്ന് ഗ്രീഷ്മയുടെ ക്ലാസ്സ് 9.38 മുതൽ ആയിരുന്നു. 'പാവങ്ങൾ' എന്ന കഥയുടെ വിശദപഠനം ആയിരുന്നു നടന്നത്.  അദ്ധ്യാപികയും  പാഠം  വായിച്ച് അതിലെ  വാക്യങ്ങളേയും  സന്ദർഭങ്ങളെയും  വിശദീകരിച്ചു കൊടുക്കുകയും.  ചെയ്തു ഒരു കുട്ടി മാത്രമായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നുവെങ്കിലും ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ കൂടി ക്ലാസിൽ പങ്കുചേർന്നു. ഴാങ് വാൽ ഴാങ് മോഷണത്തിന് വേണ്ടി മെത്രാന്റെ മേടയിലേക്ക് കടക്കുന്നതും തുടർന്ന്  ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇന്ന് ക്ലാസ്സിൽ എടുത്തത്.
 ക്ലാസ് നിരീക്ഷിച്ചുകൊണ്ട് ഗ്രൂപ്പിലെ മറ്റംഗങ്ങൾ അഭിപ്രായപ്പെട്ടത്,വായനയിൽ കുറച്ചുകൂടി കൃത്യതയും വ്യക്തതയും പാലിക്കാമായിരുന്നുവെന്നും, ചർച്ചയിൽ  കുട്ടികൾക്ക് കുറച്ചുകൂടി  പ്രാധാന്യം നൽകാമായിരുന്നു എന്നുമാണ് . ഇന്നത്തെ ക്ലാസിന്റെ  മേന്മ ആയി  ചൂണ്ടിക്കാട്ടിയത് കഥയിലെ സൂക്ഷ്മാംശങ്ങൾ വരെ വിശദമാക്കി തന്നു എന്നാണ്
 
 Peer evaluation
  ഓൺലൈൻ ടീച്ചിങ്ങിന്റെ മൂന്നാം ദിവസമായ ഇന്ന് അനുശ്രീ സി എസ്  ആണ് ക്ലാസ്സ്‌ എടുത്തത് 8.30 നു ക്ലാസ്സ്‌ ആരംഭിച്ചു ഭൂമിയുടെ സ്വപനം എന്ന പാഠം ഓടിപ്പിക്കുകയും ചെറിയ ചോദ്യങ്ങൾ ചോദിച്ചു കുട്ടികൾ പാഠം എത്ര മനസിലാക്കി എന്ന് കണ്ടെത്തിയ ശേഷം ക്ലാസ്സിൽ ചോദ്യോത്തര പറട്ടു നടത്തി കുട്ടികളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായിരുന്നു. ഇന്നത്തെ ക്ലാസ്സ്‌ നല്ല ക്ലാസ്സ്‌ ആയിരുന്നു എന്ന് ഗ്രൂപ്പിലെ മറ്റംഗങ്ങൾ അഭിപ്രായപെട്ടു.9.10നായിരുന്നു ക്ലാസ്സ്‌ അവസാനിച്ചത്.

ഇന്ന് കൃത്യം 9.10നാണ്  ശരണ്യയുടെ ക്ലാസ്സ്‌ ആരംഭിച്ചത് .  നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ ക്ലാസ്സ്‌ ആയിരുന്നു ഇന്ന്. കഴിഞ്ഞ ക്ലാസ്സിൽ നടന്ന പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ച് ഓർമപുതുക്കിക്കൊണ്ടായിരുന്നു ക്ലാസ്സ്‌ ആരംഭിച്ചത്. ശേഷം അധ്യാപിക തന്നെ പാഠഭാഗം വായന നടത്തി. ആദ്യ വായനയിൽ തന്നെ ഉൾകൊണ്ട ആശയം കുട്ടികളോട് പറയുവാൻ ആവശ്യപ്പെട്ടു. പൂർണമായും മനസിലാക്കാൻ സാധിച്ചില്ലെങ്കിലും കുട്ടികൾ ഉൾകൊണ്ട കാര്യങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു. ശേഷം ചില ലഘുവായ ചോദ്യങ്ങൾ അധ്യാപിക ചോദിക്കുകയും പാഠഭാഗം വായിച്ച് കുട്ടികൾ തന്നെ അതിന്റെ ഉത്തരം കണ്ടെത്തുകയും ചെയ്തു. ജി ശങ്കരകുറുപ്പിന്റെ 'എന്റെ വേളി' എന്ന കവിതയിലെ " വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായി
നിരവദ്യമായിട്ട് കാണുവാൻ കഴിവീല " എന്ന വരികൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ശേഷം വരികളിൽ തെളിയുന്ന ആശയം വിവരിച്ചു. അത് നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗവുമായി കൂട്ടി വായിച്ചു താരതമ്യം നടത്തി. എത്തിച്ചുകൊണ്ട് ക്ലാസ്സ്‌ അവസാനിച്ചു.നല്ല ക്ലാസ്സ്‌ ആയിരുന്നു എന്ന് ഗ്രൂപ്പിലെ മറ്റംഗങ്ങൾ പറഞ്ഞു.

      ഇന്നത്തെ അവസാനത്തെ ക്ലാസ്സ്‌ മിനിയുടേതായിരുന്നു. കിട്ടും പണമെങ്കിൽ ഇപ്പോൾ എന്ന പാഠം വായിച്ചു അതിന്റെ ആശയങ്ങൾ ആണ് ഇന്ന് പറഞ്ഞത്.ആദ്യം പാഠം കുട്ടികളെ കൊണ്ട് വായിപ്പിച്ചു . ഓരോ വരികളുടെയും അർഥം പറഞ്ഞു തന്നു. കഴിഞ്ഞ ദിവസത്തേതിനെ അപേക്ഷിച്ചു ക്ലാസ്സ്‌ മെച്ചപ്പെടനുണ്ടായിരുന്നു എന്ന് ക്ലാസ്സിലെ മറ്റങ്കങ്ങൾ അഭിപ്രായപ്പെട്ടു.

റിഫ്ലക്റ്റീവ് ജേർണൽ-16

അവലോകനം-16
ഓൺലൈൻ ടീച്ചിങ്ങിന്റെ മൂന്നാമത്തെ പീരിയഡ് ഗ്രീഷ്മ എം ജെ ആണ് ക്ലാസ്സ്‌ എടുത്തത്. പത്താംക്ലാസ്സിലെ അടിസ്ഥാനപാഠാവലിയിലെ ഒന്നാമത്തെ ഏകകമായ കാലതീതം കാവ്യം വിസ്മയം എന്നതിലെ വിക്ടർ യുഗോയുടെ പാവങ്ങൾ എന്ന നോവലിന്റെ നാലപ്പാട്ട് നാരായണൻ നടത്തിയ വിവർത്തനമായിരുന്നു പഠിപ്പിച്ചത്. പാഠത്തിലേക്കു കടക്കുന്നതിനു മുൻപ് മലയാളത്തിലെ പ്രശസ്ത സാഹിത്യ കാരന്മാരുടെ ചിത്രങ്ങൾ പരിചയപ്പെടുത്തി അവർ എന്തുകൊണ്ടാണ് പ്രശസ്തരായത് എന്ന് പറഞ്ഞതിന് ശേഷം ഏകകത്തിലേക്കു കടന്നു. ഏകകത്തിന്റെ പേര് പരിചയപ്പെടുത്തി. സച്ചിദാനന്ദന്റെ 'കവിയുടെ ഭാഷ 'എന്ന കവിത പരിചയപ്പെടുത്തി  കൊണ്ട് പ്രാരംഭ വരികളുടെ അർത്ഥം പറഞ്ഞു തന്നു. അതിന് ശേഷം ഏകകത്തിലെ മറ്റുപാഠങ്ങളെ കുറിച്ച് സൂചിപ്പിച്ച ശേഷം പാവങ്ങൾ എന്ന നോവലിനെ കുറിച്ച് പറഞ്ഞു. തുടർപ്രവർത്തനമായി പാഠം വായിച്ചു കൊണ്ട് വരണം എന്ന് പറഞ്ഞു.ഗ്രുപ്പിലെ മറ്റംഗങ്ങൾ ക്ലാസ്സ്‌ വിശകലനം ചെയ്തു കൊണ്ട് ഏകകത്തിലെ മറ്റ് പാഠങ്ങളെ പരിചയപ്പെടുത്തിയത് കുറക്കമായിരുന്നു എന്നും. ദുഷ്യന്തന് പകരം ദുർവാസവിന്റെ പേര് പറഞ്ഞതും പോരായ്മആയി ചൂണ്ടി കാട്ടി. സാമാന്യം നല്ല ക്ലാസ്സ്‌ എടുക്കാൻ ഇന്ന് സാധിച്ചു.

 പിയർ ഇവാലുവേഷൻ
  
       ഇന്ന് ആദ്യം ക്ലാസ് കൈകാര്യം ചെയ്തത് അനുശ്രീ സി എസ് ആയിരുന്നു . ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്‌വരയിലെ ദേവദാരു എന്ന നോവലിലെ കുറച്ചു ഭാഗമായ ഭൂമിയുടെ സ്വപ്നം എന്ന പാഠമാണ് അനുശ്രീ  എടുത്തത് . അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ  സൂചിപ്പിക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ഇന്ത്യയെ സേവിച്ച അബ്ദുൽകലാം, ജവഹർലാൽ നെഹ്റു, ഗാന്ധിജി തുടങ്ങിയവരുടെ ചിത്രങ്ങളും അവരുടെ അമ്മമാരുടെ ചിത്രവും പ്രദർശിപ്പിച്ചുകൊണ്ട് ചർച്ച നടത്തി. ചർച്ചയിലൂടെ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തിലേക്ക് കടക്കുകയും ചെയ്തു. ഒപ്പം പ്രണയ താഴ് വരയിലെ ദേവദാരു എന്ന നോവലിനെ പറ്റി സൂചിപ്പിക്കുകയും ചെയ്തു. കൃത്യം 9 മണിക്ക് അനുശ്രീയുടെ  ക്ലാസ് അവസാനിച്ചു. ക്ലാസിലെ ഒരു പോരായ്മ ആയി ഗ്രൂപ്പിലെ  മറ്റംഗങ്ങൾ ചൂണ്ടിക്കാട്ടിയത് പാഠത്തിന്റെ കേന്ദ്രം ആയിട്ടുള്ള ജൻ മിത്വ വ്യവസ്ഥയെ  പറ്റി തുടക്കത്തിൽ വിശദീകരിക്കേണ്ടതില്ല  എന്നയിരുന്നു.
       രണ്ടാമതായി   ശരണ്യയുടെ ക്ലാസ്സ്‌ ആയിരുന്നു . ഒൻപതാം തരത്തിലേ മനുഷ്യകഥാനുഗായികൾ എന്ന ഏകകത്തിലെ നഗരത്തിൽ ഒരു യക്ഷൻ എന്ന കവിത ആയിരുന്നു പാഠഭാഗം. പ്രാരംഭ പ്രവർത്തനങ്ങൾ ആണ് ഇന്ന് നടന്നത്. ദാമ്പത്യ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ ഭാര്യയുടെ ആഭാവത്തിൽ തിരിച്ചറിയുന്ന കഥനായകനെ  ആണ് കവിതയിൽ  അവതരിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ചായക്കടയിലെ ചെറിയ വരുമാനം കൊണ്ട് ലോകം ചുറ്റിക്കറങ്ങുന്ന പത്ര മാധ്യമങ്ങളിൽ ഒക്കെ ഇടം നേടിയ വൃദ്ധ ദമ്പതികളുടെ ഒരു വീഡിയോ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ശേഷം കവിതയുടെ ശീർഷകത്തെ സംബന്ധിച്ച ചർച്ച നടന്നു. യക്ഷൻ എന്നത് കാളിദാസന്റെ മേഘസന്ദേശത്തിലെ നായകൻ ആണ്. അതുകൊണ്ട് തന്നെ സന്ദേശം കാവ്യങ്ങൾ എന്താണെന്നും മേഘസന്ദേശത്തിന്റെ ഇതിവൃത്തവും ലാളിതമായി കുട്ടികൾക്ക് പറഞ്ഞു നൽകി  പാഠത്തിലെക്ക് കൊണ്ടുവന്നു. ശേഷം പാഠഭാഗം കുട്ടികളെ കൊണ്ട് വായന നടത്തി. ഒരിക്കൽ കൂടി പാഠഭാഗം വായിച്ച് വരുവാൻ ആവശ്യപ്പെട്ടുകൊണ്ട് കൃത്യം 9.30 നു ക്ലാസ്സ്‌ അവസാനിപ്പിച്ചു.കുട്ടികൾക്ക് ഇടപെടാനുള്ള അവസരം പൊതുവെ കുറവായിരുന്നു എന്നൊരു പോരായ്മ ഗ്രൂപ്പ്‌ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

    നാലാമതായി ക്ലാസ്സ്‌ എടുത്തത് മിനി ആയിരുന്നു. കിട്ടും പണമെങ്കിൽ ഇപ്പോൾ എന്ന പാഠം ആണെടുത്തത്. കുഞ്ചൻ നമ്പ്യാരെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും  തുള്ളലുകളെ  കുറിച്ചും തുള്ളലിന്റെ  സവിശേഷതകളെക്കുറിച്ചും അടങ്ങിയ 10 മിനിറ്റിലധികം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് മിനി അവതരിപ്പിച്ചത്.  അതിനുശേഷം ആ വീഡിയോയെ മുൻനിർത്തി തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും നമ്പ്യാരെ കുറിച്ചും വിശദമായി പറഞ്ഞു തന്നു.
    മിനിയുടെ ക്ലാസ്സിൽ ഇന്ന് കുട്ടികൾ ആരും ഉണ്ടായിരുന്നില്ല.  ക്ലാസിലെ ഒരു പോരായ്മയായി ഗ്രൂപ്പിലെ മറ്റംഗങ്ങൾ ചൂണ്ടിക്കാണിച്ചത്. ദൈർഘ്യമേറിയ ആ വീഡിയോയുടെ അവതരണമായിരുന്നു.

Monday, November 30, 2020

റിഫ്ലക്റ്റീവ് ജേർണൽ 15

അവലോകനം 15
എന്റെ  ക്ലാസ്സ്‌ 9.30മുതൽ ആയിരുന്നു.മലയാള ഭാഷയെ കുറിച്ച് വർണ്ണിക്കുന്ന കൃതികൾ പരിചയപ്പെടുത്തി കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. ഒൻവി കുറുപ്പ്,സച്ചിദാനന്ദൻ,കുരിപ്പുഴ ശ്രീകുമാർ എന്നിവരുടെ കവിതകൾ പരിചയപ്പെടുത്തി. ആ കവിതകളുടെ ഓഡിയോ കേൾപ്പിച്ചു അതിന് ശേഷം കവിത പരിചയം നടത്തി വെണ്ണിക്കുളം ഗോപാലക്കുറുപ്പിനെയും അദ്ദേഹത്തിന്റെ കവിതകളുടെ സത്തയെന്തെന്നും പരിചയപ്പെടുത്തി കൊടുത്തു,നടുപ്പുഴയിൽ എന്ന കവിതയുടെ ആശയം പറഞ്ഞു കൊടുത്തു കൂടാതെ.അദ്ദേഹത്തിന്റെ പ്രധാന കൃതികളും അദ്ദേഹത്തിനു ലഭിച്ച പുരസ്‌ക്കാരവും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ക്ലാസ്സിൽ ഒരു കുട്ടി ആയിരുന്നു ഉണ്ടായിരുന്നത്. സമയക്കുറവുണ്ടായിരുന്നുവെങ്കിലും സമാന്യം നന്നായി തന്നെ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു.

 പിയർ ഇവാലുവേഷൻ
 
 ഫേസ് ടു ഫേസ്ഓൺലൈൻ  ടീച്ചിംഗിന്റെ അഞ്ചാം ദിവസമായ ഇന്ന് ആദ്യം ക്ലാസ് എടുത്തത് അനുശ്രീ എ.എസ്സായിരുന്നു.8 30 മുതൽ 9:00 മണി വരെ ആയിരുന്നു ക്ലാസ്സ് .കവിപരിചയം ആയിരുന്നു ഇന്ന് ക്ലാസ്സിൽ നടത്തിയത്.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മറ്റുകൃതികൾ പരിചയപ്പെടുത്തി.വിഷ്ണുനാരായണൻ നമ്പൂതിരിയുമായുള്ള അഭിമുഖങ്ങളിലൂടെ ബാല്യകാലസഖി എന്ന കവിത പരിചയപ്പെടുത്തി.കാളിദാസ കൃതികളും ആയുള്ള അദ്ദേഹത്തിൻറെ അടുപ്പത്തെ കുറച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൃതികളെക്കുറിച്ചും അദ്ദേഹത്തിൻറെ കവിത ജീവിതത്തെക്കുറിച്ചും ഒക്കെയുള്ള അവബോധം കുട്ടികൾക്കുണ്ടാക്കി കൊടുത്തു.ഒരു കുട്ടി ആയിരുന്നു അനുശ്രീയുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്.ക്ലാസ്സ്‌ 10മിനിറ്റ് താമസിച്ചാണ് തീർന്നത്.

      ഇന്നത്തെ രണ്ടാമത്തെ ക്ലാസ്സ്‌ എടുത്തത് അനീഷ്. എ ആയിരുന്നു. ക്ലാസ്സിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് നല്ല റെസ്പോൺസ് ഉണ്ടായിരുന്നു. ക്ലാസ്സിൽ പ്രിയ എ. എസ്‌ എന്ന എഴുത്തുകാരിയെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുകയാണ് ചെയ്തത്. നനയാത്ത മഴ എന്ന പാഠം എഴുതുവാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കുന്ന വീഡിയോ കാണിച്ചു. കൂടാതെ എഴുത്തുകാരിയുടെ ഒരു ചെറുകഥ അനീഷ് വായിച്ചു കൊടുത്തു  വായന പകുതിവച്ചു നിർത്തിയത് കുട്ടികളിൽ അടുത്തത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാക്കി. 9.40നാണു ക്ലാസ്സ്‌ അവസാനിപ്പിച്ചത്.

     അവസാനത്തെ ക്ലാസ്സ്‌ ദേവിയുടേതായിരുന്നു എംടീ വാസുദേവൻ നായരെ കുറിച്ച് അദ്ദേഹത്തിന്റെ പ്രധാന കൃതികളായ കാലം, നാലുകെട്ട്, വിലാപയാത്ര എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു എം ടീ വാസുദേവനെ കൂടുതൽ അറിയുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഒരു വീഡിയോ അവതരിപ്പിച്ചു.നിന്റെ ഓർമ്മക്ക്‌ എന്ന ഓർമക്കുറിപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ദേവിയുടെ ക്ലാസ്സിൽ രണ്ട് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത് 11.10നു ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Sunday, November 29, 2020

റിഫ്ലക്റ്റീവ് ജേർണൽ 14

അവലോകനം 14
 9.30 മുതൽ 10 മണി വരെ ആയിരുന്നു എന്റെ ക്ലാസ്. ഇന്നത്തെ ക്ലാസ്സിൽ 'മാണിക്യവീണ 'എന്ന കവിതയുടെ ആഴത്തിലുള്ള പഠനത്തിലേക്കാണ്  കടന്നത്. കൂടാതെ കൃതിയിലെ ശബ്ദാലങ്കാരത്തെക്കുറിച്ചും കവിതയുടെ ചമൽക്കാരഭംഗി യെ കുറിച്ചും  ക്ലാസ്സിൽ  ചർച്ച ചെയ്തു. ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത് ഒപ്പം മലയാളസാഹിത്യത്തിലെ സൗന്ദര്യത്തെക്കുറിച്ചും മലയാളകവിതയുടെ സൗന്ദര്യത്തെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. മലയാളകവിതയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് ചർച്ചചെയ്തു.ശേഷം കവിതയുടെ പ്രാസം കണ്ടെത്താൻ കുട്ടികളോട് പറഞ്ഞു. കവിതയുടെ ചമൽക്കാരഭംഗി  കണ്ടെത്തുവാൻ കുട്ടികളോട് പറഞ്ഞു.. വള്ളത്തോൾ നാരായണമേനോന്റെ  എന്റെ ഭാഷ എന്ന കൃതിയെ പരിചയപ്പെടുത്തിക്കൊണ്ട് ഭാഷയെക്കുറിച്ചു കുട്ടികൾക്ക് കൂടുതൽ വിവരങ്ങൾ പറഞ്ഞു കൊടുത്തു. തുടർ പ്രവർത്തനമായി മലയാള ഭാഷ മരിക്കുകയാണോ എന്ന ചോദ്യത്തെ ആസ്പദമാക്കി ഉപന്യാസം എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.  ക്ലാസ്സിൽ ഒരു കുട്ടി ആയിരുന്നു ഉണ്ടായിരുന്നത്.
 സാമാന്യം ഭേദപ്പെട്ട ക്ലാസ്സായിരുന്നു ഇന്നത്തേത്. എന്ന്  ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

 പിയർ ഇവാലുവേഷൻ
 
 ഫെയ്സ് ഫെയ്സ് ഓൺലൈൻ ടീച്ചിങിന്റെ നാലാം ദിവസമായ ഇന്ന് അനുശ്രീ എ എസ്ആണ്  ആദ്യം ക്ലാസെടുത്തത്. 'ബഷീർ എന്ന ബല്യ ഒന്ന്' എന്ന കവിതയുടെ അവസാന ഭാഗങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുകയും അതിന്റെ ആശയങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഒപ്പം അദ്വൈത ചിന്താ പദ്ധതിയെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു കൂടാതെ 'ബഷീർ എന്ന ബല്യ ഒന്ന് 'എന്ന ആശയം വരുന്ന ബാല്യകാലസഖി എന്ന നോവലിലെ കുറച്ചു ഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ബഷീർകൃതികളുടെ സാരാംശമെന്ത് എന്ന്  കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ബഷീർ എന്ന ബല്യ ഒന്ന് എന്ന തലക്കെട്ടിന്റെ ഔചിത്യം എന്തെന്ന് കണ്ടെത്തി കൊണ്ട് വരുവാനും  പറഞ്ഞു.
 സാമാന്യം ഭേദപ്പെട്ട ക്ലാസ് ആയിരുന്നു ഇന്ന് അനുശ്രീയുടേത്.  പ്രവർത്തനങ്ങൾക്ക് നന്നായിരുന്നു എന്ന്  ഗ്രൂപ്പിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

 ഇന്ന് രണ്ടാമത്തെ ക്ലാസ് എടുത്തത് അനീഷ് ആയിരുന്നു അനീഷ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത്  ഓർമ്മിപ്പിച്ച്  കൊണ്ടാണ്  ക്ലാസ് ആരംഭിച്ചത്.  അതിനുശേഷവും ഓർമ്മക്കുറിപ്പ് കഥയും തമ്മിലുള്ള വ്യത്യാസം കുട്ടികളെക്കൊണ്ട് പറയുകയും ഒരു ഓർമ്മ കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് പറയുകയും ചെയ്തു. വിശേഷം നനയാത്ത മഴ എന്ന പാഠത്തിന് അനുയോജ്യമായ മറ്റൊരു തലക്കെട്ട് കണ്ടെത്തി കൊണ്ടുവരാൻ കുട്ടികളോട് ആവശ്യപ്പെട്ടു.
 അനീഷിന്റെ ക്ലാസ്സിൽ രണ്ടു കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.  ഇന്റർ ആക്ടീവ് ആയിരുന്നു ഇന്ന് അനീഷിന്റെ  ക്ലാസ്സ്

 നാലാംമതായി  ക്ലാസ് എടുത്തത്  ദേവിയായിരുന്നു. കുപ്പായം എന്നഓർമ്മക്കുറിപ്പ് വിശദപഠനം ആയിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ ക്ലാസ്സിലെ തുടർപ്രവർത്തനം ആയ കുപ്പായം എന്ന ഓർമകുറുപ്പിനു മറ്റൊരു  തലക്കെട്ട് എഴുതി കൊണ്ട് വരാൻ പറഞ്ഞിരുന്നു. അത് അവതരിപ്പിച്ച ശേഷം  വാസുവിന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണ് എന്ന് ക്ലാസിൽ ചർച്ച ചെയ്തു. കാരൂരിന്റെ  പിശാചിന്റെ കുപ്പായം എന്ന കഥ പരിചയപ്പെടുത്തിക്കൊടുത്തു.  അതിനുശേഷം.  ആ  കഥയുടെ കുറച്ചു ഭാഗം പറഞ്ഞു തന്നതിനു ശേഷം ബാക്കിഭാഗം  കുട്ടികളോട് പൂരിപ്പിക്കാൻ പറഞ്ഞു.
 റേഞ്ച് പ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് ദേവിയുടെ ക്ലാസ്സിൽ പലപ്പോഴും കേൾക്കാൻ സാധിച്ചിരുന്നില്ല. ഒരു കുട്ടി ആയിരുന്നു ക്ലാസിന് ഉണ്ടായിരുന്നത്

Friday, November 27, 2020

റീഫ്ലക്റ്റീവ് ജേർണൽ -13

അവലോകനം 
ഇന്ന് 10.30നു ആയിരുന്നു എന്റെ   ക്ലാസ്സ്.മാണിക്യവീണ എന്ന കവിതയുടെ ആശയത്തിലേക്കാണ് കടന്നത് അതിന് മുന്പേ ക്ലാസ്സിൽ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത്. ഓർമിപ്പിക്കുകയും ചെയ്തു അതിന് ശേഷം പഠിപ്പിച്ചത് മാണിക്യ വീണ എന്ന കവിതയാണ്. കവിതയുടെ പൂർണ്ണ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കുട്ടികൾ ആശയം ഗ്രഹിച്ചോ എന്നറിയുന്നതിനു വേണ്ടി ചെറിയ ചോദ്യങ്ങൾ ചോദിച്ചു. അതിന് ശേഷം തുടർപ്രവർത്തനമായി കവിതയുടെ അസ്വാദനക്കുറിപ്പ് എഴുതി  കൊണ്ട് വരണമെന്ന് പറഞ്ഞു.എങ്ങനെ ആണ് ഒരു ആസ്വതനാകുറിപ്പ് തയ്യാറാക്കേണ്ടത് എന്നും പറഞ്ഞു കൊടുത്തു. ക്ലാസ്സ്‌ 11 മണിയോടെ അവസാനിച്ചു. രണ്ടു കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്

Peer evaluation 
ഇന്ന് രാവിലെ 8.30നു അനുശ്രീയുടെ ക്ലാസ്സ്‌ ആയിരുന്നു. ബഷീർ എന്ന ബല്യ ഒന്ന് എന്നാ കവിതയുടെ ആശയത്തിലേക്ക്‌ ആണിന്ന് കടന്നത്.സൂഫിസത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കവിതയിൽ സൂചിപ്പിച്ചിരിക്കുന്ന മറ്റ് ബഷീർ കൃതികളെ കൂടി പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. പാത്തുമ്മയുടെ ആട് ന്റുപ്പൂപ്പക്കൊരാനണ്ടാർന്നു, ഭൂമിയുടെ അവകാശികൾ എന്നി കൃതികളെ സാമാന്യമായി പരിചയപ്പെടുത്തുന്നു.ബഷീർ കൃതികളിലൂടെ അദ്ദേഹത്തിന്റെ സഹജീവി സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞുതന്നു.കുട്ടികളെ കൊണ്ട് പാഠവായന നടത്തിച്ചു.
തുടർപ്രവർത്തനമായി അടുത്ത ദിവസം വരുമ്പോൾ പാഠം വായിച്ചു കൊണ്ട് വരണം എന്ന് പറഞ്ഞു.
രണ്ടു കുട്ടികൾ ആയിരുന്നു അനുശ്രീയുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്.

രണ്ടാമത്തെ ക്ലാസ്സ്‌ അനീഷിന്റെതായിരുന്നു.9.15മുതൽ ക്ലാസ്സ്‌ ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. മഴയുടെ വിശേഷണങ്ങളെ കുറിച്ച് പറയുകയും അത് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രിയ എ എസ്  നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് എഴുതാനുള്ള കാരണങ്ങളെ കുറിച്ചുള്ള ഒരു ഓഡിയോ കേൾപ്പിച്ചു.അതിന് ശേഷം  വിശദപഠനത്തിലേക്കു കടന്നു.
അനീഷിന്റെ ക്ലാസ്സിൽ 2കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.

നാലാമത്തെ ക്ലാസ്സ്‌ ദേവിയുടെ ആയിരുന്നു.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളെ ഓർമിപ്പിച്ചു കൊണ്ടാണ് പാഠം ആരംഭിച്ചത്. അതിന് ശേഷം കുപ്പായം എന്നാ പാഠത്തെ ആഴത്തിൽ പഠിപ്പിച്ചു. അതിന് ശേഷം കുട്ടികൾ പാഠം എത്രത്തോളം ഗ്രഹിച്ചു എന്നറിയുവാൻ വേണ്ടി  ചെറിയ ചോദ്യങ്ങൾ ഒക്കെ ചോദിച്ചു.
തുടർപ്രവർത്തനമായി
കുപ്പായം എന്ന ഓർമക്കുറുപ്പിന് ഒരു ശീർഷകം കണ്ടെത്തി കൊണ്ട് വരണം എന്ന് പറഞ്ഞു.
3 കുട്ടികളായിരുന്നു ദേവിയുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്.

Thursday, November 26, 2020

റീഫ്ലക്റ്റീവ് ജേർണൽ -12

അവലോകനം
ഇന്ന് എന്റെ ക്ലാസ്സ് കൃത്യം10.30നു തന്നെ ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളെ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. അതിന് ശേഷം പാഠ  പ്രരംഭത്തിൽനൽകിയിരിക്കുന്ന കോട്ടത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയെ കുറിച്ചും കൊട്ടാരത്തിൽ ശങ്കുണ്ണിയെ കുറിച്ചും സാമാന്യമായി പരിചയപ്പെടുത്തി. ഐതീഹ്യ കഥയുടെ ആശയം വ്യക്തമാക്കി കൊടുത്തു പിന്നീട് കഥ എത്രത്തോളം മനസിലാക്കി എന്നറിയാൻ ചെറിയ ചോദ്യങ്ങൾ ചോദിച്ചു . അതിനുശേഷം ഭാഷയുടെ ധർമ്മത്തെക്കുറിച്ചും  പ്രത്യേകതകളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.  പിന്നീട് ക്ലാസിൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മാണിക്യവീണ എന്ന കവിതയുടെ ഓഡിയോ കേൾപ്പിച്ചു. അതിനുശേഷം ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളുടെ സംഗ്രഹം പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു.കൃത്യം 11.5നു ക്ലാസ് അവസാനിപ്പിച്ചു.
 ഇന്ന് എന്റെ ക്ലാസ്സിൽ മൂന്നു കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.
 ഐതിഹ്യമാലയിലെ  കഥ  ലളിത വൽക്കരിച്ച്  പറഞ്ഞു കൊടുക്കാമായിരുന്നു എന്ന്  ഗ്രൂപ്പിലെ മറ്റംഗങ്ങൾ അഭിപ്രായപ്പെട്ടു

Peer evaluation
രണ്ടാം ദിവസമായ ഇന്ന് ആദ്യം ക്ലാസ്സ്‌ എടുത്തത് അനുശ്രീ ആയിരുന്നു. ബഷീറിന്റെ ഒരു ഡോക്യൂമെന്ററി അവതരിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. തുടർന്ന് ചർച്ച ഉണ്ടായിരുന്നു ബഷീർ കൃതികളുടെ ശൈലിയും ഭാഷയും വ്യക്തമാക്കി. അതിന് ശേഷം ബഷീർ എന്നാ ബല്യ ഒന്ന് എന്നാ കൃതിയിലേക്ക് കടന്നു ആ കവിതയുടെ ഓഡിയോ കേൾപ്പിച്ചു. തുടർച്ചർച്ച നടത്തുകയും കുട്ടികളോട് ചെറിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. പിന്നീട് അടുത്ത ക്ലാസ്സിൽ വരുമ്പോൾ അറിയാത്ത വാക്കുകൾ എഴുതി കൊണ്ട് വരുവാനും പറഞ്ഞു.
2കുട്ടികളാണ് ക്ലാസ്സിൽ വന്നത് അവസാന ഭാഗം അൽപ്പം ആശയ കുഴപ്പം സൃഷ്ടിച്ചെങ്കിലും സാമാന്യം ഭേദപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു.

 രണ്ടാമത്തെ ക്ലാസ്സ്‌ എടുത്തത് അനീഷ്. എ ആയിരുന്നു. കൃത്യം 9:15 am ന് ആരംഭിച്ച ക്ലാസ്സ്‌ 9:45 am ന് അവസാനിച്ചു. പ്രിയ എ എസ് ന്റെ  നനയാത്ത മഴ എന്ന പാഠത്തിന്റെ രണ്ടാംദിന പ്രവർത്തനങ്ങൾ ആണ് ക്ലാസ്സിൽ നടന്നത്. പാഠവായനയും തുടർന്നുള്ള ചർച്ചയും ക്ലാസ്സിൽ നടന്നു.പാഠത്തിന്റെ കുറച്ചുഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ബാക്കിഅനീഷ്  വായിക്കുകയും ചെയ്തു. തുടർന്നുള്ള ചർച്ചയിലൂടെ പാഠത്തിന്റെ സാമാന്യ ആശയം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാൻ അധ്യാപകന് കഴിഞ്ഞു. ഗ്രൂപ്പിലെ മറ്റംഗങ്ങൾ  ക്ലാസ്സിനെ നിരീക്ഷിച്ചു കൊണ്ട്  പാഠവായന കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് പറഞ്ഞു.

ഇന്നത്തെ അവസാനത്തെ ക്ലാസ്സ്‌ ദേവിയുടേതായിരുന്നു. ഓർമ്മകൾക്കെന്തു സുഗന്ധം എന്നാ ഏകകത്തിലെ കുപ്പായം എന്നാ പാഠഭാഗം ആണ് പഠിപ്പിച്ചത്.ഓർമകളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കാണിച്ച ശേഷം  കുട്ടികളോട് അവരുടെ ഓർമ്മകൾ പങ്കുവെക്കാൻ പറഞ്ഞു ശേഷം ഓർമ്മകൾ ഓടികളിക്കുവാൻ എത്തുന്ന, മാവിൻ ചോട്ടിലെ മണമുള്ള...... എന്നി ഗാനങ്ങൾ കേൾപ്പിച്ചു ആശയം പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു. അതിന് ശേഷം കുപ്പായം എന്ന പാഠത്തിലേക്ക്‌ കടക്കാതെ തന്നെ പാഠത്തിന്റെ സംഗ്രഹം പറഞ്ഞു അവസാനിപ്പിച്ചു
ദേവിയുടെ ക്ലാസ്സിൽ ഇന്ന് 5കുട്ടികൾ ഉണ്ടായിരുന്നു. ദേവിയുടെ ക്ലാസ്സ്‌ ഇന്ററക്റ്റീവ് ആയിരുന്നു നല്ല ആക്ടിവിറ്റിസ് കൊടുക്കാൻ കഴിഞ്ഞു പോരായിമയായി തോന്നിയത് പാഠം പഠിപ്പിക്കാതെ പാഠസംഗ്രഹം പറഞ്ഞതാണ്.

Tuesday, November 24, 2020

റീഫ്ലക്റ്റീവ് ജേർണൽ 11

അവലോകനം 
  എന്റെ ക്ലാസ്സ് രണ്ടാമത്തെ പീരീഡ് ആയിരുന്നു. 9 15 ഓട് കൂടി ക്ലാസ് ആരംഭിച്ചു. ഫേസ് ടു ഫേസ് ടീച്ചിംഗ് പ്രാക്ടീസ് ആയിരുന്നു ഇന്ന്. ക്ലാസ്സിൽ പിയർ ഗ്രൂപ്പ് കൂടാതെ അർജുൻ എന്ന കുട്ടി കൂടി ഉണ്ടായിരുന്നു. 'കാലം ദർശിച്ച രസാനുഭൂതികൾ' എന്ന ഏകകമാണ് ഞാൻ പഠിപ്പിച്ചത്. ഭാരതീയ സംസ്കാരത്തെ കുറിച്ചും  അതിനു സഹായകമായ ഘടകങ്ങളെയും  വിവരിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.വയലാർ രവി വർമ്മയുടെ സർഗ്ഗസംഗീതം എന്ന കൃതിയിലെ ഒരു വരിയാണ് കാലം ദർശിച്ച രസാനുഭൂതികൾ എന്നത്. ശേഷം  സർഗ്ഗ സംഗീതമെന്ന കൃതിയുടെ ഓഡിയോ കുട്ടികളെ കേൾപ്പിച്ചു കൊടുത്തു.  ആ കവിതയുടെ സാമാന്യ ആശയം കുട്ടികൾക്ക് പറഞ്ഞു. തുടർ പ്രവർത്തനമായി പ്രാരംഭത്തിൽ കൊടുത്തിരിക്കുന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഒരു ഭാഗം വായിച്ചു കൊണ്ടുവരണമെന്ന് കുട്ടികളോട് പറഞ്ഞു.
  
  പിയർ ഇവാലുവേഷൻ
 ഇന്ന്  ആദ്യം ക്ലാസെടുത്തത് അനീഷ് ആയിരുന്നു.  ഓർമ്മകൾക്കെന്ത് സുഗന്ധം എന്ന ഏക കത്തിലെ നനയാത്ത മഴ എന്ന പാഠമാണ് അനീഷ് എടുത്തത്. കുട്ടികളെക്കൊണ്ട് മഴ അനുഭവങ്ങൾ ചോദിച്ചറിയുകയും. മഴയുടെ ഒരു വീഡിയോ അവതരിപ്പിക്കുകയും ചെയ്തു.
  മൂന്നാമതായി ക്ലാസെടുത്തത് ദേവിയായിരുന്നു. ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്ന ഏകകത്തിലെ  കുപ്പായം എന്ന പാഠഭാഗം ആണ് ദേവി ഇന്ന് എടുത്തത്.  പാഠ പ്രാരംഭമായി കുപ്പായം എന്ന ഷോർട്ട് ഫിലിം അവതരിപ്പിക്കുകയും അതിനെ തുറന്ന്  ചർച്ചകൾ നടത്തുകയും ചെയ്തു.
  അനുശ്രീയുടെ ക്ലാസ് ആയിരുന്നു അവസാനം നടന്നത്. ഓർമ്മകൾക്കെന്തു  സുഗന്ധം എന്ന ഏക കത്തിലെ ബഷീർ എന്ന ബല്യ ഒന്ന് എന്ന കൃതി ആണ് അനുശ്രീ എടുത്തത്. പാഠപ്രാരംഭമായി ഓർമ്മകളെ സൂചിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങൾ കേൾപ്പിച്ചു. ചർച്ചകൾ നടത്തി. ഒ എൻ വി കുറുപ്പിന്റെ ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന എന്ന കവിത കേൾപ്പിച്ചു ചർച്ചകൾ നടത്തി.  പഴയകാല ഓർമ്മകൾ പങ്കു വയ്ക്കുവാൻ അധ്യാപിക ഞങ്ങളോട്  ആവശ്യപ്പെട്ടു

റീഫ്ലക്റ്റീവ് ജേർണൽ 10

അവലോകനം 10
 ഇന്ന് പത്തരയ്ക്ക് ആണ് എന്റെ  ക്ലാസ് നടന്നത്. മലയാളത്തിലെ ഓർമ്മ കവിതകളെ പരിചയപ്പെടുത്തി ഇവനെക്കൂടി, മേഘരൂപൻ തുടങ്ങിയവ  ആയിരുന്നു. അതിനുശേഷംവിഷ്ണു നാരായണൻ നമ്പൂതിരിയെയും  അദ്ദേഹത്തിന്റെ  അഹല്യ എന്ന കവിതയേയും പരിചയപ്പെടുത്തി. നമ്പൂതിരിയുടെ കവിതകളുടെ സത്ത എന്തെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സാമാന്യം ഭേദപ്പെട്ട ക്ലാസ് ആയിരുന്നെങ്കിലും ലക്ചർ മെത്തേഡ് അനുസരിച്ചാണ് ക്ലാസ് നടന്നത്. അതുകൊണ്ടുതന്നെ ഇൻട്രാക്ഷൻ കുറവായിരുന്നു. എന്ന്  ഗ്രൂപ്പിലെ മറ്റംഗങ്ങൾ അഭിപ്രായപ്പെട്ടുകൃത്യം 11 മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.

 പിയർ ഇവാലുവേഷൻ
 ഇന്ന് 8 ക്ലാസ് എടുത്തത് 5 ആയിരുന്നു. കവിതയുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കാൻ പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷം വിജയലക്ഷ്മിയുടെ നല്ല മഴ എന്ന കവിത പരിചയപ്പെടുത്തി. വിജയലക്ഷ്മി എന്ന കവിതയെക്കുറിച്ചുള്ള സാമാന്യ പരിചയം നൽകി.
 വായനയിൽ അല്പം ശ്രദ്ധിക്കേണ്ട ഉണ്ടായിരുന്നുവെന്ന് ഗ്രൂപ്പിൽ മറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. കൂടാതെ ഓഡിയോയുടെ ദൈർഘ്യം കുറയ്ക്കാമായിരുന്നു എന്നും അഭിപ്രായപ്പെട്ടു
 രണ്ടാമത്തെ ക്ലാസ് വിനീതയുടെ ആയിരുന്നു. പ്രിയ എ എസ്സിനെക്കുറിച്ചും നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് എഴുതാനുണ്ടായ കാരണത്തെക്കുറിച്ചും വിശദമാക്കി തന്നു .കൂടാതെ എഴുത്ത് കാരിയുടെ  മറ്റ് കൃതികളെക്കുറിച്ചുള്ള സാമാന്യ പരിചയം നടത്തി.  ആദ്യം കുറച്ചു വെപ്രാളപ്പെട്ട് എങ്കിലും അവസാനത്തോടെ ക്ലാസ് നന്നാക്കാൻ വിനീതക്കു  സാധിച്ചു
 
നാലാമ്മത്തെ   ക്ലാസ്സ്  ഗ്രീഷ്മ  മനോജിന്റെതായിരുന്നു.തുടർ പ്രവർത്തനത്തിലൂടെയാണ്   ക്ലാസ്സ്‌ ആരംഭിച്ചത്.അംബികാസുതൻ മങ്ങാടിനേയും   അദ്ദേഹത്തിന്റെ  എൻമകജെ എന്ന നോവലിന്റെയും  സാമാന്യ പരിചയവും  നടത്തി. നല്ല രീതിയിൽ ഇന്ന് ഗ്രീഷ്മ  ക്ലാസ്സ് എടുത്തുതന്നു  കൂടാതെ എൻമകജെ എന്ന നോവൽ വായിക്കാനുള്ള ഒരു പ്രേരണ ഉണ്ടാക്കാൻ  സഹായിച്ചു.

Monday, November 23, 2020

റീഫ്ലക്റ്റീവ് ജേർണൽ -9

പിയർ ഇവാലുവേഷൻ
  ഇന്ന് എട്ടരയ്ക്ക് തന്നെ ക്ലാസ് ആരംഭിച്ചു. ഗ്രീഷ്മ മനോജിന്റെ  ക്ലാസ് ആയിരുന്നു ആദ്യം നടന്നത്.തുടർ പ്രവർത്തന അവതരണത്തോടെ കൂടിയാണ് ക്ലാസ് ആരംഭിച്ചത് പൂവാലി,അഴകൻ, തവള എന്നിവയെക്കുറിച്ചുള്ള കഥാപാത്ര നിരൂപണം നടത്തി. അതിനുശേഷം പ്രകൃതി ചൂഷണത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് അവതരിപ്പിച്ചത്. ചിത്രങ്ങളിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ച് പറയുവാൻ  വേണ്ടി അധ്യാപിക പറഞ്ഞു. ശേഷം മറ്റൊരു ചിത്രം നൽകിയതിനു തലക്കെട്ടും ഒപ്പം ചിത്രത്തെ കുറിച്ച് ഒരു വിശകലന കുറിപ്പ് തയ്യാറാക്കുവാനും പറഞ്ഞു.
   രണ്ടാമതായി ക്ലാസെടുത്തത് അഞ്ചു  ആയിരുന്നു.9 15 ഓടുകൂടി  ക്ലാസ് ആരംഭിച്ചു.തുടർ പ്രവർത്തന അവതരണം നടത്തി .  ഓർമ്മക്കുറിപ്പ് എഴുതുവാനായിരുന്നു  പ്രവർത്തനം. ഓർമ്മക്കുറിപ്പ് അവതരിപ്പിച്ചശേഷം അധ്യാപിക ചാർട്ടിൽ പാഠഭാഗവുമായി ബന്ധപ്പെട്ട വാക്യങ്ങൾ എഴുതി അവതരിപ്പിച്ചു അതിനെ വിശകലനം ചെയ്യാൻ പറഞ്ഞു. കൂടാതെ  പ്രവർത്തനമായിപഴഞ്ചൊല്ലുകൾ ശേഖരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞു
   അഞ്ചുവിന്റെ ക്ലാസ്സ്‌ പഴയ ക്ലാസുകളെ അപേക്ഷിച്ചു പുരോഗതി ഉണ്ടായിരുന്നു. കോൺഫിഡൻസ് ഉണ്ടായിരുന്നു കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും.മറ്റും ചെയ്തത് കൊണ്ട് ക്ലാസ്സിനെ കുറച്ചു കൂടി പ്രവർത്തന ക്ഷമമാക്കി.
   മൂന്നാമത് ക്ലാസെടുത്തത് വിനീത ആയിരുന്നു.  വിനീതയുടെ  2ക്ലാസ്സുകൾ  ആണ് നടന്നത്.10.30 മുതൽ 12 മണി വരെ ക്ലാസ്സ് നീണ്ടു നിന്നു. പുതുവർഷം  എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.സൂക്ഷ്മ പഠനത്തിലേക്കാണ് ഇന്ന് ക്ലാസ്സിനെ നയിച്ചത്. മഴയെ ഏതൊക്കെ രീതിയിലാണ് എഴുത്ത് കാരി സൂചിപ്പിച്ചിരിക്കുന്നത് എന്ന് വിശദമായി പറഞ്ഞു തന്നു അതിന് ശേഷം എഴുത്ത് കാരി ഈ ഓർമക്കുറിപ്പ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള വീഡിയോ അവതരിപ്പിച്ചു ചർച്ച നടത്തി ക്ലാസ്സിലെ കുട്ടികളെ കൊണ്ട് മഴക്കാവിത പാടിപ്പിച്ചു. ഇന്നത്തെ വിനീതയുടെ ക്ലാസ്സ്‌ ഇന്ററക്റ്റീവ് ആയിരുന്നു. തുടക്കത്തിൽ കുറച്ചു വെപ്രാളം ഉണ്ടായിരുന്നുവെങ്കിലും അവസാനം നല്ല രീതിയിൽ ക്ലാസ്സിനെ കൊണ്ട് പോകാൻ സാധിച്ചു. പാഠവായനയിൽ കുറച്ചു അപാകത ഉണ്ടായിരുന്നു. 
 .

Thursday, November 19, 2020

റീഫ്ലക്റ്റീവ് ജേർണൽ -8

അവലോകനം -8

          ഇന്ന് മൂന്നാമത് ആയിട്ടാണ് ഞാൻ ക്ലാസെടുത്തത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മദിനമാണ് ഇന്ന് എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് എൻറെ ക്ലാസ് ആരംഭിച്ചത്  ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിതയുടെ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു അതിനുശേഷം ചില പദങ്ങൾ കൊടുത്തതിനുശേഷം കവിതയിൽ സമ്മാനമായി സൂചിപ്പിച്ചിരിക്കുന്ന പദങ്ങൾ ഏതെന്ന് കണ്ടെത്താൻ കുട്ടികളോട് പറഞ്ഞു അതിനുശേഷം കവിതയ്ക്ക് മറ്റൊരു തലക്കെട്ട് കണ്ടെത്താൻ കുട്ടികളോട് ആവശ്യപ്പെട്ടു കുട്ടികൾക്ക് ബഷീറിൻറെ പാത്തുമ്മയുടെ ആട് മതിലുകൾ എന്നീ കൃതികളുടെ രംഗാവിഷ്കാരത്തിന്റെ ഒരു വീഡിയോ കാണിച്ച് അതിൻറെ ചർച്ച നടത്തി.
          പ്രവർത്തനങ്ങൾ കൊടുത്തത് നന്നായിരുന്നുവെന്നും എന്നാൽ പാഠവായനയിൽ വാക്ക് തെറ്റിച്ചുച്ചരിച്ചു എന്നും ചൂണ്ടി കാണിച്ചു 
  
  പിയർ ഇവാലുവേഷൻ
  
  അഞ്ജുവിന്റെ  ക്ലാസ് ആയിരുന്നു ഇന്ന് ആദ്യം എട്ടരക്ക് ആയിരുന്നു തുടർപ്രവർത്തനാവതരണത്തോട് കൂടിയാണ് ക്ലാസ് ആരംഭിച്ചത്.പുതുവർഷം എന്ന കവിതയുടെ ആശയം എഴുതാൻ പറഞ്ഞു. കവിതയിലെ  വാക്കുകളുടെ അർത്ഥങ്ങൾ പറഞ്ഞു  തന്നു അതിനുശേഷം തുടർ പ്രവർത്തനമായി ഓർമ്മ കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞു.
  പാഠം വായിച്ചപ്പോൾ വാക്കുകൾ പല ഇടത്തും തെറ്റിച്ചാണ് വായിച്ചത്  
  
  രണ്ടാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജ് ആയിരുന്നു. രണ്ടു മത്സ്യങ്ങൾ എന്ന പാഠത്തിലെ ആശയങ്ങളിലേക്ക് ഇന്ന് കടന്നത്  ഒപ്പം പാഠത്തെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കി അതിനുവേണ്ടി കുട്ടികളോട്  ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിപ്പിച്ചു.പാഠത്തിലെ പ്രയോഗ ഭംഗി ഉള്ള വാക്കുകൾ കണ്ടെത്തുവാനും പറഞ്ഞു.ക്ലാസ്സ് നിരീക്ഷിക്കുവാൻ മലയാളം വിഭാഗത്തിൻറെ  അധ്യാപകൻ പ്രവീൺ സാറും ചിത്ര ടീച്ചറും ഉണ്ടായിരുന്നു നല്ല അഭിപ്രായങ്ങളാണ് ഇന്നത്തെ ഗ്രീഷ്മ യുടെ ക്ലാസിനെ കുറിച്ച് ഇരുവരും പറഞ്ഞത്.വളരെ വ്യക്തതയോടെ കൂടിയും  സൂക്ഷ്മതയിൽ നിന്ന് സമഗ്രത യിലേക്ക് പാഠത്തെ കൊണ്ടെത്തിക്കാൻ ഗ്രീഷ്മയ്ക്ക് സാധിച്ചു പാഠവിശകലനം ചെയ്തതും  കുട്ടികളോട് ചോദ്യം ചോദിച്ചു ഉത്തരങ്ങൾ കണ്ടെത്തിച്ചതും  വളരെ നന്നായിരുന്നു. ഗ്രീഷ്മയുടെ മറ്റു ക്ലാസുകളെ അപേക്ഷിച്ച് ഏറെ നല്ല ക്ലാസ്സ് ആയിരുന്നു  എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
  
     

റിഫ്ലക്റ്റീവ് ജേർണൽ 7

അവലോകനം 7
 എന്റെ ക്ലാസ് നാലാമതായിട്ടാണ്  എടുത്തത്.കൃത്യം 11.15ന് തന്നെ ക്ലാസ്സ്‌  എടുത്തു. പാഠ വായനക്കായിരുന്നു ഞാൻ കൂടുതൽ ഊന്നൽ നൽകിയത്. അന്നുതന്നെ കുട്ടികളെക്കൊണ്ട് ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിതയുടെ ഇണം കണ്ടുപിടിക്കാനായി സമയം നൽകി. ശേഷം കുട്ടികളെക്കൊണ്ട് ഈണത്തിൽ പാടിപ്പിക്കുകയും കവിതയുടെ ഒരു ഓഡിയോ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കവിതയുടെആശയം കുട്ടികളെ കൊണ്ടുതന്നെ പറയിപ്പിച്ചു. കൂടാതെ എൻ എൻ കക്കാടിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.സഫലമീയാത്ര എന്ന കക്കാടിന്റെ കവിതയുടെ   ഓഡിയോയും കുട്ടികളെ കേൾപ്പിച്ചു.  ബഷീർ  എന്ന ബല്യ ഒന്ന് എന്ന കവിത എഴുതുവാനും സഫലമീയാത്ര എന്ന കവിത എഴുതാനുമുള്ള സന്ദർഭത്തെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർ പ്രവർത്തനമായി പാഠത്തിൽ  കുട്ടികൾക്കറിയാത്ത  വാക്കുകളുടെ അർത്ഥം സ്വയം കണ്ടെത്തി കൊണ്ടുവരുവാൻ പറഞ്ഞു.

 പിയർ ഇവാലുവേഷൻ
 ഇന്ന് രാവിലെ എട്ടരയ്ക്ക് വിനീതയുടെ ക്ലാസ് ആയിരുന്നു. നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് ഞങ്ങളെ കൊണ്ട് വായിപ്പിക്കുകയും. എഴുത്തുകാരിയുടെ മഴയോർമ്മകൾ എന്തൊക്കെ എന്ന് പറയുകയും ചെയ്തു. പാഠം എത്രത്തോളം മനസ്സിലാക്കി എന്ന് അറിയുന്നതിനു വേണ്ടി ചെറിയ ചോദ്യങ്ങൾ  കുട്ടികളോട് ചോദിച്ചു.
    വിനീതയുടെ കഴിഞ്ഞ ക്ലാസിനെ  അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ടത്  ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. പാഠഭാഗവുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങളിൽ അവ്യക്തത നിലനിന്നിരുന്നു.കുറച്ചുകൂടി സ്പീഡ് കുറിച്ച് പറയാമായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.
    രണ്ടാമതായി ക്ലാസെടുത്തത് അഞ്ചു ആയിരുന്നു. തുടർ പ്രവർത്തന അവതരിപ്പിച്ചുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത ആദ്യം മൗനമായി വായിപ്പിക്കുകയും പിന്നീട്  ഈണത്തിൽ വായിക്കുകയും ചെയ്തു. വായനക്ക് ശേഷം കവിതയുടെ ഓഡിയോ  കേൾപ്പിച്ചു.തുടർ പ്രവർത്തനമായി ബാല്യം എങ്ങനെയൊക്കെയാണ് കവി കവിതയിൽ  സൂചിപ്പിക്കുന്നതെന്ന് കണ്ടെത്തി  കൊണ്ടുവരാൻ പറഞ്ഞു
    ഇന്നത്തെ അഞ്ജുവിന്റെ  ക്ലാസ്സ് താരതമ്യേന നല്ലതായിരുന്നു.  വായന കൂടുതൽ സമയം എടുത്തു  എന്ന് ക്ലാസ് നിരീക്ഷിക്കുവാൻ എത്തിയ മലയാള അധ്യാപകൻ അഭിപ്രായപ്പെട്ടു.  ഗ്രാമങ്ങൾ മാത്രമാണ് നല്ലത് നഗരങ്ങൾ നല്ലതല്ല. കൃഷിസ്ഥലങ്ങൾ ഇന്ന് ഇല്ല, ഫാസ്റ്റ് ഫുഡ് മാത്രമാണ് എല്ലാവരും കഴിക്കുന്നത് ഇങ്ങനെയൊന്നും സ്ഥാപിക്കാൻ പാടില്ല എന്ന് ക്ലാസ്സ് അവലോകനത്തിൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ  പറഞ്ഞു


     മൂന്നാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജാണ്.  തുട പ്രവർത്തന അവതരണത്തോടെ കൂടിയാണ് ക്ലാസ് ആരംഭിച്ചത്. കണ്ണുവേണമിരുപുറമെപ്പോഴും എന്ന  തലക്കെട്ടിന്റെ  ആശയം ഞങ്ങൾക്ക് വ്യക്തമാക്കി പറഞ്ഞു തന്നു. പിന്നീട്  കടമ്മനിട്ടയുടെ കോഴി എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ള വരിയാണ് കണ്ണുവേണമിരുപുറമെപ്പോഴും എന്ന വരി എന്ന് പറഞ്ഞു തന്നു.ഏക കത്തിലെ പ്രാരംഭ കവിത പരിചയപ്പെടുത്തി  തന്നു. അതിനുശേഷം രണ്ടു മത്സ്യങ്ങൾ എന്ന കഥ കുട്ടികളെക്കൊണ്ട് വായിപ്പിച്ചു.
     കഥയുടെ വായന നല്ല രീതിയിൽ ആണ് നടന്നത്. ഇന്നത്തെ ക്ലാസ്സ് നേക്കാൾ കുറച്ചുകൂടി മികച്ചതായിരുന്നു  ഗ്രീഷ്മയുടെ ക്ലാസ് 

Wednesday, November 18, 2020

റീഫ്ലക്റ്റീവ് ജേർണൽ -6

അവലോകനം 6
      ഇന്ന് ഞാൻ  ക്ലാസ്സ് എടുത്തത് രണ്ടാമതായിട്ടാ യിരുന്നു 9.15 ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. 'ഓർമ്മകൾക്കെന്തു സുഗന്ധം' എന്ന ഏകകത്തിലെ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ' ബഷീർ എന്ന ബല്യ ഒന്ന്' എന്ന പാഠമായിരുന്നു ഞാൻ ഇന്നത്തെ ക്ലാസിന് തിരഞ്ഞെടുത്തത്.  പാഠത്തിലേക്ക് കടക്കും മുൻപ് തന്നെ 'ഓർമ്മകൾക്കെന്തു സുഗന്ധം' എന്ന ഏകകത്തിന്റെ തലക്കെട്ട് പരിചയപ്പെടുത്തിക്കൊടുത്തു.  അതിനുശേഷം ഒഎൻവി കുറുപ്പിന്റെ  പൂമകൾ വാഴുന്ന എന്ന ഗാനവുംഒപ്പം പി  ഭാസ്കരന്റെ 'കരയുന്നു പുഴ ചിരിക്കുന്നു' എന്ന ഗാനവും കേൾപ്പിച്ചു കൊടുത്തു. കുട്ടികളെ അവരുടെ പ്രിയപ്പെട്ട ഓർമ്മകളിലേക്ക് നയിക്കുവാൻ ഇത് സഹായിച്ചു. കൂടാതെ ഏകകത്തിലെ മറ്റ് ഉപഏകകങ്ങളെ കൂടി ഞാൻ പരിചയപ്പെടുത്തി കൊടുത്തു. പിന്നീട് ബഷീർ എന്ന എന്ന ബല്യ ഒന്ന് എന്ന കവിത പഠിപ്പിക്കും മുൻപ് ബഷീറിനെ കുറിച്ച് കുട്ടികളോട് ചോദിച്ചു. ബഷീറിനെ കൂടുതൽ അറിയുന്നതിന് വേണ്ടി 'ബഷീർ ദി മാൻ' എന്ന ഡോക്യുമെന്ററി കൂടി കുട്ടികൾക്ക് കാണിച്ചു കൊടുത്തു. പിന്നീട് ആ വീഡിയോയുടെ ആശയം കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിന് ഏതാനും ചോദ്യങ്ങൾ കൂടി ചോദിച്ചു. അടുത്ത ക്ലാസ്സിൽ ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിത വായിച്ചു കൊണ്ട് വരുവാൻ തുടർപ്രവർത്തനം നൽകി.
      ക്ലാസ് നിരീക്ഷിക്കുന്നതിന് വേണ്ടി മലയാളവിഭാഗത്തിന്റെ അധ്യാപകൻ പ്രവീൺ സാർ ഉണ്ടായിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസിനും നിരീക്ഷിച്ചുകൊണ്ട് ഡോക്യുമെന്ററി യുടെ അവതരണം അൽപ്പം കുറയ്ക്കാമായിരുന്നു എന്നു പറഞ്ഞു. സാർ ക്ലാസിനെ സൂക്ഷ്മമായി വിലയിരുത്തി.  ക്ലാസിൽ കവിത കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ച് കുട്ടികളുടെ പങ്കാളിത്തം ഉണ്ടാക്കാമായിരുന്നു എന്നും, ക്ലാസിൽ കഠിന പദപ്രയോഗങ്ങൾ കുറയ്ക്കാമെന്നും പറഞ്ഞു ഇനി ക്ലാസ് എടുക്കുമ്പോൾ ഉച്ചകോടി പുരോഗതി ഉണ്ടാകണമെന്നും സാർ നിർദ്ദേശിച്ചു ഒപ്പം പിയർ ക്ലാസ് ശ്രദ്ധിക്കുമ്പോൾ ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസ്സിനെ എങ്ങനെ വിലയിരുത്തണം എന്ന് വ്യക്തമായി സാർ ഞങ്ങൾക്ക് പറഞ്ഞു തന്നു

Peer evaluation
ഇന്ന് ആദ്യത്തെ ക്ലാസ്സ് എടുത്തത് അഞ്ചു ആയിരുന്നു. കൃത്യം8.30ഓടുകൂടി  തന്നെ ക്ലാസ് ആരംഭിച്ചു. പ്രാരംഭ സംഭാഷണത്തെ തുടർന്ന് ആണ് ക്ലാസ് ആരംഭിച്ചത്. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത ആയിരുന്നു. അഞ്ചു എടുക്കാനായി തിരഞ്ഞെടുത്തത്. പാട്ട് പ്രാരംഭത്തിൽ കൊടുത്തിരിക്കുന്ന പി കെ പാറക്കടവിന്റെ വേരും തളിരും എന്ന കഥയിലെ കുറച്ച് ഭാഗങ്ങൾ പരിചയപ്പെടുത്തി അതിന്റെ ആശയം കുട്ടികളെ കൊണ്ട്ക്കൊണ്ട് എഴുതിപ്പിച്ചു. അതിനു ശേഷം അമ്മയുടെ സ്നേഹം വ്യക്തമാക്കുന്ന ഒരു വീഡിയോ അവതരിപ്പിച്ചു. ആ വീഡിയോ വ്യാഖ്യാനിച്ചു തന്നു. തുടർ പ്രവർത്തനമായി പണ്ടുകാലത്ത് ജനങ്ങളുടെ ജീവിത രീതിയും ഇപ്പോഴത്തെ ജനങ്ങളുടെ ജീവിത രീതിയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തി കൊണ്ടുവരണം എന്ന് പറഞ്ഞു.
 8 54 തന്നെ ക്ലാസ് അവസാനിച്ചിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ ക്ലാസ്സ് വിലയിരുത്തിക്കൊണ്ട് പറഞ്ഞത് കുറച്ചുകൂടി മെച്ചപ്പെട്ട വീഡിയോ എടുക്കാമായിരുന്നു എന്നാണ്. ശരിയായ വാക്കുകൊണ്ട് അപര്യാപ്തത അഞ്ചു വിന്റെ  ക്ലാസിനെ  അലട്ടിയിരുന്നു.  ക്ലാസ് എടുക്കുമ്പോൾ ടെൻഷനുണ്ടായിരുന്നു.

 മൂന്നാമതായി ക്ലാസെടുത്തത് വിനീത യാണ്. 11 മണിയോടുകൂടി ആണ് ക്ലാസ് ആരംഭിച്ചത്. 'ഓർമ്മകൾക്കെന്തു സുഗന്ധം 'എന്ന  ഏകകത്തിലെ പ്രിയ എ എസിന്റെ 'നനയാത്ത മഴ' എന്ന പാഠമായിരുന്നു. മഴയെ സൂചിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങൾ തെരഞ്ഞെടുത്ത അവയുടെ ഇടയ്ക്കുള്ള  വരി നൽകി, ആദ്യ വരികണ്ടുപിടിക്കാനുള്ള ഒരു ഗെയിം ആയിരുന്നു നടത്തിയത്. അതിനുശേഷം മഴയോർമ്മകൾ തുളുമ്പി നിൽക്കുന്ന ഒരു ചിത്രം വരയ്ക്കുവാൻ ഞങ്ങളോട് ആവശ്യപ്പെട്ടു.പിന്നീട് പ്രിയ എ എസിനെ പരിചയപ്പെടുത്തി തന്നു.  തുടർ പ്രവർത്തനമായി അടുത്തദിവസം വരുമ്പോൾ 'നനയാത്ത മഴ' എന്ന പാഠം വായിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞു.
 നെറ്റ് വർക്ക് പ്രശ്നം മൂലംക്ലാസ്സിൽ എല്ലാവർക്കും പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല.  ഇത് വിനീതയുടെ ക്ലാസിനെ നന്നായി ബാധിച്ചിരുന്നു.
 എന്നിരുന്നാലും ക്ലാസിനെ നയിക്കുവാൻ വിനീതയ്ക്ക് സാധിച്ചിരുന്നു.

 നാലാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജ് ആയിരുന്നു. ഗ്രീഷ്മയ്ക്ക് നെറ്റ് വർക്ക് പ്രശ്നം മൂലം ആദ്യം കൃത്യമായി ക്ലാസ്സെടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രാരംഭത്തിൽ ഉള്ള വീഡിയോ പ്രദർശനത്തിന് സാധിച്ചിരുന്നില്ല.'കണ്ണുവേണമിരുപുറമെപ്പോഴും 'എന്ന ഏകകത്തിലെ അംബികാസുതൻ മങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ' എന്ന കഥയായിരുന്നു പഠിക്കാനുള്ളത്. കഥയിലേക്ക് കടക്കുംമുമ്പ് പ്രകൃതിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള കാഴ്ചകൾ എന്തൊക്കെ എന്ന് പറയാൻ പറഞ്ഞു. കുട്ടികൾ പോയിട്ടുള്ളതിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ എന്ന് പറയാൻ പറഞ്ഞു. മനുഷ്യന്റെ  പ്രവർത്തികൾ എങ്ങനെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത് എന്ന്  കണ്ടെത്തി പറയാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അതിനുശേഷം അയ്യപ്പപ്പണിക്കരുടെ 'കാടെവിടെ മക്കളെ' എന്ന കവിത പാടുകയും ഒപ്പം കുട്ടികളെക്കൊണ്ട് ഏറ്റുപാടിപ്പിക്കുകയും  ചെയ്തു. തുടർപ്രവർത്തനമായി നൽകിയത് രണ്ടു മത്സ്യങ്ങൾ എന്ന കഥ വായിച്ചു കൊണ്ടുവരുവാനും  പറഞ്ഞു.  കൃത്യം 12 മണിയോടുകൂടി തന്നെ ക്ലാസ് അവസാനിപ്പിച്ചു.
 ഗ്രീഷ്മയുടെ ക്ലാസിനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത് നെറ്റ് വർക്ക് പ്രശ്നങ്ങളായിരുന്നു. പാഠത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നതിന് ഗ്രീഷ്മ ശ്രദ്ധിച്ചിരുന്നു. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന്വേണ്ടി  കുട്ടികളെക്കൊണ്ട് കവിതകൾ ചൊല്ലി പ്പിക്കുകയും പ്രവർത്തനങ്ങൾ നൽകി അത് വായിപ്പിക്കുകയും  ചെയ്തിരുന്നു

Tuesday, November 17, 2020

റീഫ്ലക്റ്റീവ് ജേർണൽ -5

അവലോകനം 5
 ഇന്ന് എന്റെ ക്ലാസ്സ്‌  രണ്ടാമതായിട്ടാണ് നടന്നത്.9.15 മുതൽ 10മണി വരെ ആയിരുന്നു എനിക്ക് ക്ലാസ്സ്‌  എടുക്കാനുള്ള സമയം.ഇന്നലത്തെ ക്ലാസ്സിലെ തുടർപ്രവർത്തനം ചെയ്‌തോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇന്ന് ക്ലാസ്സ്‌ ആരംഭിച്ചത്.കുപ്പായം എന്ന പാഠത്തിന്റെ  അവസാന ക്ലാസ്സ്‌ ആയിരുന്നു  ഇന്ന്.കുപ്പായം എന്ന പാഠം പൂർണ്ണമായി കുട്ടികൾ ഉൾക്കൊള്ളണമെങ്കിൽ നിന്റെ ഓർമ്മക്ക് എന്ന കഥ കൂടി കുട്ടികൾ മനസിലാക്കേണ്ടിയിരുന്നു.അത് കൊണ്ട് തന്നെ നിന്റെ ഓർമ്മക്ക് എന്ന കഥാസമാഹാരത്തെ കുറിച്ചും അതിലെ നിന്റെ ഓർമ്മക്ക് എന്ന കഥയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അതിന് ശേഷം എം ടി വാസുദേവനെയും അദ്ദേഹത്തിന്റെ വിവിധ കൃതികളേയും കുറിച്ചുള്ള സാമാന്യ അറിവ് കുട്ട്ടികൾക്ക് പകർന്നു നൽകി.എം ടി വാസുദേവൻ നായരേ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് എം ടി വാസുദേവൻ നായർ ജീവിത ചിത്രം  എന്ന വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.ശേഷം അവർക്ക്.കണ്ട വീഡിയോ വെച്ച് ക്ലാസ്സിൽ ഒരു ചർച്ച സംഘടിപ്പിച്ചു. ഒരു രചനരൂപ  പ്പെടുവാൻ വേണ്ടി സാഹിത്യകാരന്റെ ഉള്ളിൽ ഉണ്ടാവുന്ന ആത്മസംഘർഷങ്ങളാണ് ആ വീഡിയോയിൽ കൂടുതലായും അവതരിപ്പിച്ചിരുന്നത്.ചർച്ചക്ക് ശേഷം കൃത്യം 9.50 നു ക്ലാസ്സ്‌ അവസാനിപ്പിച്ചു.
         ക്ലാസ്സ്‌ സാമാന്യം ഭേദപ്പെട്ടതെന്നാണ് ഗ്രൂപ്പിലെ മാറ്റ് അംഗങ്ങൾ വിലയിരുത്തിയത്. ക്ലാസ്സിലെ ഒരു പോരായ്മയായി പറഞ്ഞത് നിന്റെ ഓർമ്മക്കയി എന്ന കഥ ചുരുക്കി പറഞ്ഞു കൊണ്ട് വീഡിയോ ചർച്ചക്ക് കൂടുതൽ സമയം കണ്ടെത്തമായിരുന്നു എന്നാണ്.

       Peer evaluation
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ദർശനയുടെ ആയിരുന്നു. 30 ന് തന്നെ ക്ലാസ് ആരംഭിച്ചു. ആദ്യമായി ക്ലാസ്സിൽ ഇന്നത്തെ പത്രത്തിൽ സച്ചിതാനന്തനു  ലഭിച്ച മാതൃഭൂമി പുരസ്കാരത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.കഴിഞ്ഞ ക്ലാസ്സിൽ തന്നെ തുടർപ്രവർത്തനം ആയ മഴച്ചൊല്ലുകൾ അവതരിപ്പിക്കാൻ കുട്ടികളോട് പറഞ്ഞു.
 അതിനുശേഷം നനയാത്ത മഴ എന്ന പാഠത്തെ കുറിച്ചും ആ അനുഭവ കുറിപ്പ് എഴുതാനുണ്ടായ സന്ദർഭത്തെ കുറിച്ചുമുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു. വിശേഷം എഴുത്തുകാരി തന്നെ പെടുത്തിയ ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന വിവർത്തനം കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന നോവലിനെ കുറിച്ചും അതിലെ എതാനം കഥാപാത്രങ്ങളെ കുറിച്ചും പറഞ്ഞു തന്നു. കൃത്യം 8 45 ന് തന്നെ ക്ലാസ് അവസാനിച്ചു.
 ക്ലാസിലെ പോരായ്മയായി മറ്റംഗങ്ങൾ പറഞ്ഞത് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന നോവലിനെക്കുറിച്ച് പൂർണ്ണമായി ഒന്ന് ചുരുക്കി പറയാമായിരുന്നു. കൂടാതെ വീഡിയോ ചർച്ചയും നടത്താമായിരുന്നു. ഇന്നലത്തെ ക്ലാസിന് അപേക്ഷിച്ച് ഇന്നത്തെ ദർശനയുടെ ക്ലാസ്സ് കുറച്ചുകൂടി മികച്ചതാക്കാൻ സാധിച്ചു എന്ന് ഏകകണ്ഠമായി എല്ലാവരും പറഞ്ഞു.

രണ്ടാമതായി എന്റെ ക്ലാസ് ആയിരുന്നു നടന്നത്.

 മൂന്നാമതായി ക്ലാസെടുത്തത്  അശ്വതി യായിരുന്നു.  10.30നു തന്നെ ക്ലാസ്സ്‌ ആരംഭിച്ചു.കുശലാന്വേഷണം അതിനുശേഷം വിജയലക്ഷ്മി പരിചയപ്പെടുത്തി . വിജയലക്ഷ്മി കുറിച്ച് ഒരു സാമാന്യമായ അറിവ് കുട്ടികൾക്ക് പകർന്നു നൽകിയശേഷം എഴുത്തുകാരിയുടെ പുതു വർഷം എന്ന കവിതയെ കുറിച്ച് പറയുന്ന വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.അരമണിക്കൂർ തേക്കുന്നതിന് മുൻപ് തന്നെ അശ്വതിയുടെ ക്ലാസ് അവസാനിച്ചിരുന്നു.
  അശ്വതിയുടെ തന്നെ മറ്റു ക്ലാസുകളെ അപേക്ഷിച്ച് കുറച്ചുകൂടി പുരോഗമനം ഉണ്ടാകേണ്ടതായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. വിജയലക്ഷ്മിയുടെ ഏതെങ്കിലും ഒരു രചന പരിചയപ്പെടുത്തേണ്ടതായിരുന്നു. റേഞ്ച് പ്രശ്നമുള്ളതുകൊണ്ട് ക്ലാസിന് തുടർച്ച ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ മലയാള വിഭാഗം അധ്യാപകൻ പ്രവീൺ സാർ ക്ലാസ് നിരീക്ഷിക്കാൻ ഉണ്ടായിരുന്നു. ആധുനികതയെ കുറച്ച് പ്രസ്താവിച്ചപ്പോൾ ആധുനിക കവിത്രയത്തെ കുറിച്ച് ഇവിടെ സൂചിപ്പിക്കേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു.

 നാലാമത്തെ  ക്ലാസ് എടുത്തത് ആതിര ആയിരുന്നു കൃത്യം 11.15ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. വിവർത്തനകൃതികൾ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. കൂടാതെ പൗലോകൊയ്‌ലോയുടെ ' ബ്രീഡ 'എന്ന നോവൽ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മലയാള സാഹിത്യത്തിലെ മറ്റു വിവർത്തനകൃതികൾ ഏതൊക്കെയെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം കുട്ടികളുടെ ശ്രദ്ധ പരീക്ഷിക്കുന്നതിനു വേണ്ടി പറഞ്ഞു കൊടുത്ത കൃതികളെയും എഴുത്തുകാരെയും ആസ്പദമാക്കി ഒരു ചേരുംപടി തയ്യാറാക്കാനുള്ള ചോദ്യം നൽകി. ഇന്നത്തെ ക്ലാസ്സ് നല്ല ക്ലാസ് തന്നെയായിരുന്നു.
 ഇതിന്റെ ഒരു പോരായ്മ എന്ന് ചൂണ്ടിക്കാണിക്കുവാൻ ആകെ ഉണ്ടായിരുന്നത് 'ബ്രിഡ 'എന്ന നോവൽ പറഞ്ഞു കൊടുത്തതിന് ശേഷം.  ആ നോവൽ താല്പര്യ ജനകം അല്ല എന്ന രീതിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തതാണ്. കൃത്യം 12 മണിയോടുകൂടി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
 

Monday, November 16, 2020

റിഫ്ലക്റ്റീവ് ജേർണൽ -4

അവലോകനം നാല്
ഇന്ന്  രണ്ടാമതായിട്ടായിരുന്നു ഞാൻ ക്ലാസെടുത്തത്. 9 15നു തന്നെ എന്റെ ക്ലാസ് ആരംഭിച്ചു. ചാച്ചാജിയുടെ ആപ്തവാക്യം ആയ ഉത്കർഷയും വിശാലമായ മനസ്സുമാണ് സംസ്കാരം എന്ന് പറഞ്ഞുകൊണ്ടായിരുന്നു  ക്ലാസ് ആരംഭിച്ചത്.പിന്നീട് ചാച്ചാജിയുടെ 'ഒരു അച്ഛൻ മകൾക്ക് എഴുതിയ കത്തിലെ' 'പ്രകൃതി ഗ്രന്ഥത്തിലെ 'ഒരു ഭാഗമാണ് ഞാൻ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.ഒരു കല്ല്, നിങ്ങൾ കാണുന്ന മിനുമിനുത്ത കല്ലായി മാറുന്നു എന്നായിരുന്നു ആ ഭാഗത്ത് ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തത്.ഓരോ വ്യക്തിക്കും ഈ കല്ലിനെ പോലെ തന്നെ മിനുമിനുത്ത കല്ലായി മാറുവാൻ ഉള്ള അവസരം ജീവിതത്തിൽ സംഭവവികാസങ്ങൾ ആണ് ഒരുക്കി കൊടുക്കുന്നത് എന്ന് പറഞ്ഞു കൊടുത്തു ശേഷം തുടർപ്രവർത്തനംകുട്ടികളെ കൊണ്ട്  അവതരിപ്പിച്ചു. കുപ്പായം എന്ന പാഠത്തിലെ കുട്ടികൾക്ക് ഇഷ്ടമുള്ള പാഠഭാഗം കണ്ടെത്തി എന്തുകൊണ്ട്ആ  പാഠഭാഗം ഇഷ്ടപ്പെട്ടു എന്നുകൂടി വിശദീകരിക്കാനുള്ള ഒരു പ്രവർത്തനം ഞാൻ നൽകി.അഞ്ചു മിനിറ്റിനു ശേഷം കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു. പിന്നീട് ഓർമ്മക്കുറിപ്പ് എങ്ങനെ ഡയറിക്കുറിപ്പ് ആക്കാം എന്ന് കുട്ടികൾക്ക്പറഞ്ഞു കൊടുത്തു.  ലോകപ്രശസ്ത ആയ ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകളെ  കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അമ്മിണി  ഓപ്പുവിന്റെ  വിവാഹത്തിന്റെ അന്ന് രാത്രി വാസു എഴുതുന്ന ഡയറികുറിപ്പ് അടുത്ത ദിവസത്തെ പ്രവർത്തനമായി ഞാൻ കുട്ടികൾക്ക് നൽകി.
 ഇന്നത്തെ എന്റെ ക്ലാസിനെ കുറിച്ച് ഗ്രൂപ്പിലെ മറ്റു അംഗങ്ങളെല്ലാം സാമാന്യം നല്ലൊരു ക്ലാസ് തന്നെ ആണെന്നാണ് വിലയിരുത്തിയത്. കൂടാതെ ചാച്ചാജി എഴുതിയ കത്ത് കുട്ടികൾക്ക് വായിച്ചു കൊടുത്തത്  നന്നായിരുന്നു എന്നും പറഞ്ഞു.

 പിയർ ഇവാലുവേഷൻ
 ഇന്നത്തെ ആദ്യ ക്ലാസ്സ് ആതിരയുടെ തായിരുന്നു. കൃത്യം 8 30നു തന്നെ  ക്ലാസ് ആരംഭിച്ചു. ശിശു ദിനത്തെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്.അതിനു ശേഷം തുടർ പ്രവർത്തനം അവതരിപ്പിച്ചു.ശേഷം പാഠത്തിന്റെ പേരായ 'എണ്ണ നിറച്ച കരണ്ടി'യിൽ  എണ്ണ എന്തിന്റെയൊക്കെ പ്രതീകങ്ങളാണ് എന്ന് വിശദീകരിച്ച് പറഞ്ഞു കൊടുത്തു അതിനുശേഷം വൈലോപ്പിള്ളിയുടെ 'എണ്ണപ്പുഴുക്കൾ' എന്ന കവിത ഭാഗം പരിചയപ്പെടുത്തുന്നു. കെ ആർ നാരായണനെ കുറിച്ചും ക്ലാസിൽ ചർച്ച നടത്തി. പിന്നീട് എണ്ണ നിറച്ച കരണ്ടി എന്ന കഥയുടെ  അവസാനഭാഗം വിഷുക്കണി എന്ന വൈലോപ്പിള്ളിയുടെ കവിതയിലെ 'ഏതു ധുസര സങ്കൽപ്പത്തിൽ....
 'എന്ന് തുടങ്ങുന്ന കവിത ഭാഗവും ചേർത്ത് താരതമ്യ കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞു.വിവർത്തനത്തിന്റെ  സമാനാർത്ഥമുള്ള പദങ്ങൾ ഏതൊക്കെ എന്ന് പരിചയപ്പെടുത്തി. പ്രവർത്തനമായി മലയാളത്തിലെ മറ്റു  വിവർത്തനകൃതികൾ എന്തൊക്കെ എന്ന് കണ്ടെത്തി കൊണ്ടുവരാൻ പറഞ്ഞു.

  ആതിരയുടെ ഇന്നത്തെ ക്ലാസ് സാമാന്യം ഭേദപ്പെട്ടതായിരുന്നു എന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തൽ പി കെ പാറക്കടവിന്റെ 'വേരും തളിരും' എന്ന കഥയെ കവിത ആണെന്ന് തെറ്റിദ്ധരിച്ച് പറഞ്ഞുകൊടുത്തത് മാത്രമായിരുന്നു ക്ലാസിലെ ഒരു പോരായ്മ.

 മൂന്നാമതായി ക്ലാസെടുത്തത്  ദർശനയാണ്.11. 15 മുതൽ ആയിരുന്നു ദർശനയുടെ ക്ലാസ്സ്. ശിശുദിന ആഘോഷങ്ങളെ കുറിച്ച് കുട്ടികളോട് ചോദിച്ചു  കൊണ്ടായിരുന്നു ദർശന ക്ലാസ് ആരംഭിച്ചത്. ശേഷം തുടർ പ്രവർത്തനം അവതരണം നടന്നു.കുട്ടികളുടെ മഴ അനുഭവങ്ങള് ചിത്രീകരിക്കുക എന്നതായിരുന്നു ദർശന നൽകിയ പ്രവർത്തനം. 10 മിനിറ്റ് അനുവദിച്ചിരുന്നു അതിനുവേണ്ടി.ചിത്രത്തിന് ഒരു തലക്കെട്ട് കൂടി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. അതിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന ഓർമ്മ കുറിപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ലീലാവതി  ടീച്ചറുടെ  വീഡിയോ അവതരിപ്പിച്ചു.അമ്മ എന്ന ഓർമ്മ കുറുപ്പിനെ കുറിച്ച് പറയുന്ന വീഡിയോ ആയിരുന്നു  അത് . തുടർ പ്രവർത്തനമായി മഴ കവിത,മഴ ചൊല്ല്, മഴയുമായി ബന്ധപ്പെട്ട സിനിമാ ഗാനങ്ങൾ എന്നിവ ശേഖരിച്ച് കൊണ്ടുവരണമെന്നും ദർശന പറഞ്ഞു.
 ദർശനയുടെ  ക്ലാസ്സ് നിരീക്ഷിക്കുവാൻ മലയാളം വിഭാഗത്തിന്റെ അധ്യാപകൻ പ്രവീൺ സാർ ഉണ്ടായിരുന്നു.ഗ്രൂപ്പിലെ ഓരോ അംഗങ്ങളും ദർശനയുടെ  ക്ലാസിനെ വിലയിരുത്തിയത് ദർശനയുടെ തന്നെ മുൻ ക്ലാസുകളെ  താരതമ്യപ്പെടുത്തി കൊണ്ടായിരുന്നു. ദർശനയുടെ ഇന്നത്തെ ക്ലാസ് മുൻക്ലാസുകളെ അപേക്ഷിച്ചു നല്ലതല്ലായിരുന്നു എന്നായിരുന്നു  എല്ലാവരുടെയും  അഭിപ്രായം. പ്രവർത്തനങ്ങളെല്ലാം നല്ലതു  തന്നെയായിരുന്നു.പക്ഷേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യത്തിൽ ദർശനക്ക് വീഴ്ച പറ്റിയിരുന്നു. മാത്രമല്ല ചിത്രരചനയെ വേണ്ടരീതിയിൽ വിലയിരുത്താനായില്ല കൂടാതെ ചിത്രരചനക്ക് 10 മിനിറ്റ് സമയം എടുക്കേണ്ടത് ഇല്ലായിരുന്നുവെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടി

 നാലാമതായി ക്ലാസ് നടന്നത് അശ്വതിയുടെതായിരുന്നു പതിനൊന്നരയോടെ കൂടിയാണ്  അശ്വതിയുടെ ക്ലാസ് ആരംഭിച്ചത് എല്ലാവരും തുടർപ്രവർത്തനം ചെയ്തു കൊണ്ടു വന്നോ എന്ന് ആരാഞ്ഞ ശേഷമാണ് ക്ലാസ് ആരംഭിച്ചത് കുട്ടികളെ കൊണ്ട് ഒരു സംവാദം നടത്തി. ഗ്രാമീണജീവിതം മനുഷ്യന്  അഭികാമ്യമോ എന്നത് ആയിരുന്നു വിഷയം വളരെ മനോഹരമായി തന്നെ സംവാദം നടന്നു വികസനത്തോടൊപ്പം തന്നെ ഗ്രാമത്തിന്റെ  നന്മയും  കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട് എന്ന് അധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അതിനുശേഷം കുട്ടികളുടെ ജീവിതത്തിലുണ്ടായ അമ്മയോടൊപ്പം ഉള്ള ഒരു ഓർമ്മ പങ്കുവെക്കുവാൻ പറഞ്ഞു. ഇതിനുവേണ്ടി5മിനിറ്റ്  സമയം കൂടി ഞങ്ങൾക്ക് അനുവദിച്ചു.  ഓരോ കുട്ടികളും അവരുടെ ജീവിതത്തിലെ  അനുഭവങ്ങൾ പങ്കിട്ടു.ശേഷം എന്താണ് പ്രകൃതി എന്ന് നിർവചിച്ചു തന്നു കൊണ്ട് പ്രകൃതിയെ പറ്റിയുള്ള ഒരു ചിത്രരചന നടത്തുവാൻ പറഞ്ഞു. ഓരോ കുട്ടികളുടെയും ചിത്രങ്ങൾ അധ്യാപിക ഇവിടെ മനോഹരമായി തന്നെ വിലയിരുത്തി പിന്നീടുള്ള പ്രവർത്തനത്തിനായി ഓണ പതിപ്പ് തയ്യാറാക്കുവാൻ  പറഞ്ഞു.അഞ്ചു പേജുള്ളതായിരിക്കണം ഓണപ്പതിപ്പ്. ഓണചിത്രങ്ങൾ,ഓണാഘോഷങ്ങൾ, ഓണത്തിന് ഐതിഹ്യങ്ങൾ എന്നിവ പതിപ്പിൽ ഉൾപ്പെടുത്തണമെന്നും അധ്യാപിക നിർദ്ദേശിച്ചു.
 
 അശ്വതിയുടെ ക്ലാസ്സ് നല്ലതായിരുന്നു. എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. 12. 10 ഓടുകൂടി തന്നെ ക്ലാസ് അവസാനിപ്പിച്ചു

Friday, November 13, 2020

റീഫ്ലക്റ്റീവ് ജേർണൽ

അവലോകനം 3
    
        ഇന്ന് നാലാമത് ആയിട്ടാണ് ഞാൻ ക്ലാസ് എടുത്തത്. 11.15 മുതൽ 12 മണി വരെ ആയിരുന്നു ഇന്നത്തെഎന്റെ  ക്ലാസ്സ്. 'കുപ്പായം 'എന്ന പാഠം  ഇന്നലെ വായനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ന് ക്ലാസ്സ് തുടങ്ങിയത്, നാളെ ശിശുദിനം ആണെന്ന് ഓർമിപ്പിച്ചു കൊണ്ടായിരുന്നു. കഴിഞ്ഞവർഷത്തെ ശിശുദിന ഓർമ്മകൾ കുട്ടികളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു. അതിനുശേഷം കുട്ടികളെ അവരിലേക്ക്തന്നെ നിരീക്ഷണ വിധേയമാകാനും സ്വന്തം വ്യക്തിത്വത്തെ എങ്ങനെ തിരിച്ചറിയാം, അതെങ്ങനെ ജീവിതവിജയത്തിന് സാഹായിക്കും  എന്നും പറഞ്ഞു കൊടുത്തു. ഏകാന്തമായി ഇരുന്ന് തന്നിലേക്ക് ഒരു ഉൾ നോട്ടത്തിന് സമയം കണ്ടെത്തണമെന്നും കുട്ടികളോട് പറഞ്ഞു. അതിനുശേഷം കുപ്പായം എന്ന പാഠത്തെ ആസ്പദമാക്കി ഒരു സംവാദം സംഘടിപ്പിച്ചു. ' വസ്ത്രം ആവശ്യമോ ആർഭാടമോ' എന്നതായിരുന്നു വിഷയം. കുട്ടികൾ സംവാദ ശേഷം വസ്ത്രങ്ങൾ ആവശ്യത്തിനുമാത്രം വാങ്ങിക്കുകയും വസ്ത്രങ്ങളില്ലാതെ ദുരിത പെടുന്നവർക്ക് അവരാൽ കഴിയുന്ന വിധം സഹായങ്ങൾ ചെയ്യുമെന്നും അറിയിച്ചു. അതിനുശേഷം കുപ്പായം എന്നൊരു ഷോർട്ട് ഫിലിം കൂടി കാണിച്ചു. ഒരു കുപ്പായത്തിനു വേണ്ടി  സ്വപ്നം കാണുകയും മോഹിക്കുകയും ചെയ്യുന്ന ഒരു കുരുന്നിനെ കഥയായിരുന്നു ആ ഷോർട്ട്  ഫിലിമിൽ  ഉൾചേർത്തിരുന്നത്. 
        തുടർ പ്രവർത്തനത്തിനായി അമ്മിണി ഓപ്പുവിന്റെ വിവാഹത്തിന് ഇടാൻ കുപ്പായം ഇല്ല എന്ന സങ്കടം പങ്കുവച്ചുകൊണ്ട് ക്ലാസ്സ് അച്ഛൻ എഴുതുന്ന കത്ത് എഴുതി കൊണ്ടുവരാൻ പറഞ്ഞു.
        പ്രാരംഭം നൽകിയത് കുറയ്ക്കാമായിരുന്നു എന്നാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസിനെ വിലയിരുത്തിയപ്പോൾ പറഞ്ഞത്.
        
        Peer evaluation
        ഇന്ന് കൃത്യം എട്ടരയ്ക്ക് തന്നെ അശ്വതിയുടെ ക്ലാസ്സ് ഉണ്ടായിരുന്നു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച പുതുവർഷം എന്ന കവിതയെ വീണ്ടും വായിക്കുകയും അർഥങ്ങൾ ഓർമയിലേക്ക് കൊണ്ടുവരികയും ചെയ്തു. പാഠഭാഗം എത്രത്തോളം മനസ്സിലാക്കി എന്ന് അറിയുന്നതിനു വേണ്ടി ചോദ്യങ്ങൾ ചോദിച്ചു. കവിതയിൽ കേരളീയ സാമൂഹ്യ ജീവിതത്തെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു ഇന്ന്  ഞങ്ങൾക്ക്തന്ന  പ്രവർത്തനം. തുടർ പ്രവർത്തനമായി 'പുതുവർഷം' എന്ന കവിതയുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കി കൊണ്ടു വരുവാൻ പറഞ്ഞു.
        
        ഇന്നത്തെ ക്ലാസ് കുറച്ചുകൂടി ആവർത്തനം ഉള്ളതാണെന്ന് തോന്നി. ക്ലാസ്സ്‌ എടുത്തപ്പോൾ കുറച്ചു പരിഭ്രമവും ദേഷ്യവും മുഖത്തു തെളിഞ്ഞിരുന്നു
        
        രണ്ടാമത് ക്ലാസ് എടുത്തത്ആതിര ആയിരുന്നു. ആദ്യം ഞങ്ങൾക്ക് ഒരു സെൻ  കഥ പറഞ്ഞു തന്നു  കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്.  അതിനുശേഷം ഞങ്ങളെക്കൊണ്ട് കഥകൾ പറയിപ്പിച്ചു. പിന്നീട് മരതകം തേടിപോകുന്ന ഒരു വ്യക്തിയുടെ കഥ പറഞ്ഞു തന്നു.ആൽക്കെമിസ്റ്റ് എന്ന നോവലിലെ ഒരു ഭാഗമായിരുന്നു അത്. സന്തോഷം നമ്മോടൊപ്പമുണ്ട് അവയെ തേടി മറ്റെങ്ങും പോകേണ്ടതില്ല എന്നതായിരുന്നു ആ കഥയുടെ സാരാംശം. അതിനുശേഷം 'എണ്ണ നിറച്ച കരണ്ടി 'എന്ന കഥ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുകയും സന്യാസിയുടെ കൊട്ടാരത്തിന്റെ  പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.
        നല്ല ക്ലാസ്സ് ആയിരുന്നു ആതിരയുടേത്.  കഥ പറയൽ രീതി മനോഹരമായിരുന്നു. പ്രവീൺ സാർ ക്ലാസ് നിരീക്ഷിച്ചുകൊണ്ട് ആതിരയുടെ ശബ്ദ സൗന്ദര്യത്തെയുംകഥ പറയൽ രീതിയേയും പ്രകീർത്തിച്ചു.
        മൂന്നാമതായി  ക്ലാസ് എടുത്തത് ദർശന യായിരുന്നു.' നനയാത്തമഴ 'എന്ന ഓർമ്മക്കുറിപ്പ് വളരെ മനോഹരമായിട്ടാണ് ദർശന എടുത്തു തന്നത്.  ഓരോ വരികളിലും അർത്ഥതലങ്ങളെ വ്യക്തമാക്കി തരുന്നതിൽ ദർശന ക്ക്കഴിഞ്ഞു. നനയാത്ത മഴ, കൂർത്ത മഴ, യക്ഷി മഴ എന്നിങ്ങനെ മഴയുടെ വിശേഷണങ്ങൾക്ക് മാറ്റം സംഭവിക്കുന്നതെങ്ങനെ എന്നും. മഴ എങ്ങനെ ഒരു ചലച്ചിത്രത്തിന്റെ രൂപത്തിലേക്ക് മറന്നുവെന്നും പറഞ്ഞു തന്നു. നനയാത്ത xമഴ എന്ന പാഠത്തിന് നൽകിയിരിക്കുന്ന ചിത്രത്തിനെ വളരെ വ്യക്തമായി തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു.
        ദർശനയുടെ ഇന്നത്തെ ക്ലാസ് വളരെ മികച്ചതായിരുന്നു എന്ന് തന്നെയാണ് ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഏകകണ്ഠമായി തന്നെ പറഞ്ഞു.
        ഇന്നലെ ക്ലാസെടുക്കാൻ സാധിക്കാതിരുന്ന ആതിര ഇന്ന് ക്ലാസ്സിന്റെ  തുടർ ഭാഗങ്ങൾ എടുത്തു വന്നു. എണ്ണ നിറച്ച കരണ്ടി എന്ന കഥയുടെ ബാക്കി പ്രവർത്തനങ്ങൾ ആണ് ഈ ക്ലാസ്സിൽ തന്നത്.ജ്ഞാനിയുടെ കൊട്ടാരത്തിൽ ഇടയ ബാലൻ കണ്ട കാഴ്ചകൾ എന്തൊക്കെയെന്ന് പറഞ്ഞു തന്നു. കഥ ഒരുവട്ടം കൂടി വായനയ്ക്ക് വിധേയമാക്കി തുടർ പ്രവർത്തനമായി ഞാനിവിടെ കൊട്ടാരത്തിൽ കച്ചവടക്കാരന്റെ മകനെ വിസ്മയിപ്പിച്ച കാഴ്ചകൾ എന്തൊക്കെ എന്ന് എഴുതിക്കൊണ്ടു വരണം എന്ന് പറഞ്ഞു. ഇന്നത്തെ ഓൺലൈൻ പ്രാക്ടീസ് പന്ത്രണ്ടരയോടെ കൂടിയാണ് അവസാനിച്ചത്

Thursday, November 12, 2020

റീഫ്ലക്റ്റീവ് ജേർണൽ

Peer observation 1
 ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ച ആദ്യദിനത്തിൽ ദർശനയുടെ തായിരുന്നു ആദ്യ ക്ലാസ്.  8 35 ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. ഓർമ്മകൾക്കെന്തു സുഗന്ധം എന്ന ഏക കത്തിലെ പ്രിയ എസ്സിന്റെ നനയാത്ത മഴ ആയിരുന്നു പഠിപ്പിച്ചത്. മുൻപ് പ്രവേശക ഗാനമായി വിജയലക്ഷ്മിയുടെ ഒരു മഴ കവിതയുടെ വീഡിയോ ഞങ്ങളെ കേൾപ്പിച്ചു. അഞ്ചു മിനിറ്റിൽ കൂടുതൽ വരുന്ന വീഡിയോ ആയിരുന്നു അത്. അതിനുശേഷം ആ കവിത വായിച്ചു കൊണ്ട് തന്നെ അതിന്റെ അർത്ഥവും വ്യക്തമാക്കി തന്നു. അതിനുശേഷം ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ മഴ അനുഭവങ്ങൾ പങ്കുവെക്കുവാൻ പറഞ്ഞു. എല്ലാവരുടെയും പങ്കാളിത്തം അധ്യാപിക ഉറപ്പാക്കിയിരുന്നു. മനോഹരമായി തന്നെ അധ്യാപിക ക്ലാസെടുത്തു
 ശേഷം കൃത്യം 9.15 തന്നെ ക്ലാസ് അവസാനിപ്പിച്ചു.മനു ശേഷമുള്ള പത്ത് മിനിറ്റ് എല്ലാവരും ക്ലാസിനെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചു. കവിതയുടെ ദൈർഘ്യം കൂടി ഏതായിരുന്നു എന്നായിരുന്നു എല്ലാവരും പറഞ്ഞ ഒരു നിരീക്ഷണം.
 മൂന്നാമതായി ക്ലാസെടുത്തത് അശ്വതി ആയിരുന്നു. പിന്നെയും പൂക്കുമീ ചില്ലകൾ ഏകകത്തിലെ വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിതയാണ് അശ്വതി എടുത്തത്. ഏകകത്തിലേക്ക് കടക്കും മുൻപ് വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിതയിലെ' ഏതു ധൂസര സങ്കൽപ്പത്തിൽ...'എന്നു തുടങ്ങുന്നകവിത ശകലം  വിശദീകരിച്ച് തരികയും അമ്മയുടെ സ്നേഹം വെളിവാക്കുന്ന ഒരു ഷോർട്ട് ഫിലിം അവതരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപികയുടെ പൂർണ്ണ ഭാവപ്പകർച്ച കൂടി അശ്വതിക്ക് ക്ലാസെടുക്കാൻ കഴിഞ്ഞിരുന്നു.
    നാലാമതായി ക്ലാസ് എടുത്തത് ആതിര ആയിരുന്നു. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ രമ മേനോന്റെ മലയാളവിവർത്തനത്തിലെ എണ്ണ നിറച്ച കരണ്ടി എന്ന ഉപഏകകം  ആയിരുന്നു  പഠിപ്പിക്കാനായി തിരഞ്ഞെടുത്തിരുന്നത്. ലോകത്തിലെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ അടങ്ങിയ പി പിടി അവതരിപ്പിച്ച അവർ ആരൊക്കെ എന്ന് കുട്ടികളെ കൊണ്ട് പറയിപ്പിച്ചു അതിനുശേഷം അബ്ദുൽ കലാമിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു വീഡിയോയും അവതരിപ്പിച്ചു. സ്വപ്നങ്ങൾ നേടണമെങ്കിൽ അതിന്റെ പിറകിൽ തീവ്രമായ പ്രയത്നം കൂടിയേ തീരൂവെന്ന് അധ്യാപിക പറഞ്ഞു തന്നു വളരെ നല്ല രീതിയിൽ തന്നെ ക്ലാസ്സ് എടുത്തു എന്ന് മറ്റ് ഗ്രൂപ്പ് അംഗങ്ങൾ വിലയിരുത്തി.
    
    Peer observation 2
   ഇന്നത്തെ ആദ്യ ക്ലാസ് എന്റെ ആയിരുന്നു.8.30 തന്നെ ക്ലാസ്സ്‌ തുടങ്ങി 9.14നു അവസാനിപ്പിച്ചു
   രണ്ടാമതായി ക്ലാസ്സ്‌ എടുത്തത് അശ്വതി ആയിരുന്നു. നിരീക്ഷണത്തിനായി പ്രിൻസിപ്പൽ ക്ലാസ്സിൽ കയറിയിരുന്നു. കവിതയുടെ ഓഡിയോ കേൾപ്പിച്ച ശേഷം ഞങ്ങളെ കൊണ്ട് അത് പാടിപ്പിക്കുകയും. ഈണം അവതരിപ്പിക്കുകയും ചെയ്തു കവിതയിലെ വാക്കുകളുടെ അർഥം പറഞ്ഞു തന്നു. നല്ല രീതിയിൽ ക്ലാസ്സിനെ കൊണ്ട് പോകാൻ അശ്വതിക്ക് ഇന്ന് സാധിച്ചു.
   ഇന്ന് മൂന്നാമതായി ക്ലാസ്സ്‌ എടുക്കേണ്ടിയിരുന്നത് ആതിര ആയിരുന്നു. ആതിരക്ക് നെറ്റ് വർക്ക്‌ പ്രശ്നങ്ങളാൽ ക്ലാസ്സ്‌  എടുക്കുവാൻ സാധിച്ചിരുന്നില്ല.
   പിന്നീട് ദർശന ക്ലാസ്സ്‌ എടുത്തു.നനയാത്തമഴ എന്ന ഓർമ കുറിപ്പ് ഞങ്ങളെ കൊണ്ട് വായിപ്പിച്ചു  ശേഷം അതിലെ പ്രധാനപെട്ട ഭാഗങ്ങൾ എടുത്തു കൊണ്ട് പാഠഭാഗത്തു എവിടെ എന്ന് കണ്ടെത്താൻ ഞങ്ങളോട് പറഞ്ഞു അതായിരുന്നു ഇന്ന് ഞങ്ങൾക്ക് തന്ന  പ്രവർത്തനം. ഇത് പാഠം സൂക്ഷ്മമായി വായിക്കാനുള്ള അവസരം ഉണ്ടാക്കി.
 ഇന്നലെ ക്ലാസ്സ്‌ എടുത്തതിനേക്കാൾ കുറച്ചു കൂടി നിലവാരം പുലർത്തുവാൻ ദർശനക്ക് കഴിഞ്ഞിരുന്നു 

 
 

ക്ലാസ്സ്‌ അവലോകനം 2

അവലോകനം 2
 ഇന്നത്തെ ഓൺലൈൻ ടീച്ചിംഗ് പ്രാക്ടീസിൽ  ആദ്യ ക്ലാസ്സ് എന്റെ ആയിരുന്നു. കൃത്യം എട്ടരയ്ക്ക് തന്നെ ക്ലാസ് ആരംഭിച്ചു.  എല്ലാ കുട്ടികളും കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ  എത്തിയിരുന്നു. ക്ലാസ്സ് നിരീക്ഷണത്തിന് വേണ്ടി മലയാള അധ്യാപകൻ പ്രവീൺ സാറും കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ എത്തി.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചിരുന്നത് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഇന്ന് ക്ലാസ് ആരംഭിച്ചത്. കുട്ടികളെ കൊണ്ട് തന്നെ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത്  എന്തൊക്കെയെന്ന് പറയിപ്പിച്ചു. അതിനുശേഷം പാഠം സൂക്ഷ്മ വായനക്ക് വിധേയമാക്കാൻ വേണ്ടി ഓരോ കുട്ടികളെ കൊണ്ടും വായിപ്പിക്കുകയും ഒപ്പം കുട്ടികളെ കൊണ്ട് തന്നെ ചോദ്യങ്ങൾ ഉണ്ടാക്കി ഒരു ചോദ്യോത്തര പയറ്റ് സംഘടിപ്പിക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളുടെ  വായനാ വ്യാപ്തി അളക്കുന്നതിനു വേണ്ടി ചില ചോദ്യങ്ങൾ ചോദിച്ചു (ഉദാഹരണം- വാസുവിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ച  സന്ദർഭങ്ങൾ ഏതൊക്കെ എന്ന് കണ്ടെത്തുക, മത്സര ബുദ്ധിയോടുകൂടി ആരുടേയും വേഷഭൂഷാദികൾ വാസു നോക്കിയിട്ടില്ല എന്ന് പറയാൻ കാരണമെന്ത്....).  അതിനുശേഷം കുട്ടികളോട് അറിയാത്തതും മുൻപ് ഉപയോഗത്തിൽ ഉള്ളതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ പദങ്ങൾ കണ്ടെത്തി അവ എഴുതി കൊണ്ടുവരുവാൻ തുടർപ്രവർത്തനം നൽകി. 9 10 ഓടുകൂടി ക്ലാസ് അവസാനിച്ചു
     ക്ലാസ്സ് നിരീക്ഷണത്തിന് ചിത്ര ടീച്ചർ ഉണ്ടായിരുന്നു. നെറ്റ് വർക്ക് പ്രശ്നം ഉള്ളതുകൊണ്ട് കുറച്ചു കുട്ടികളുടെ  സജീവമായ പങ്കാളിത്തമോ  അവരുടെ പ്രതികരണമോ ക്ലാസിൽ ഉണ്ടായില്ല.
     സാമാന്യം ഭേദപ്പെട്ട ക്ലാസ് ആയിരുന്നുവെന്ന് ഗ്രൂപ്പിലെ മറ്റംഗങ്ങൾ പ്രതികരിച്ചു.
  

Wednesday, November 11, 2020

എന്റെ ക്ലാസ്സ്‌ അവലോകനം

എന്റെ ക്ലാസ്സ്‌ അവലോകനം -ഒന്നാം ദിവസം (11-11-2020)
       ഇന്നത്തെ പിയർ ഗ്രൂപ്പ് ക്ലാസ് എട്ടരയ്ക്ക് തന്നെ ആരംഭിച്ചിരുന്നു. ദർശന ആയിരുന്നു ആദ്യത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത്. രണ്ടാമത്തെ സെഷനിലാണ്  ഞാൻ ക്ലാസ്സ്‌  എടുത്തത്. 9 45 മുതൽ പത്തര വരെ ആയിരുന്നു എനിക്ക് അനുവദിച്ചിരുന്ന സമയം. ഞാൻ ഓർമ്മകൾക്കെന്തു സുഗന്ധം എന്ന എട്ടാം ക്ലാസിലെ ഏകകമാണ് എടുത്തത്. ആദ്യം തന്നെ കുട്ടികളോട് കുശലാന്വേഷണം നടത്തി. മുൻ ക്ലാസിൽ അധ്യാപിക പഠിപ്പിച്ച  ഏകകത്തിലെത്തന്നെ പാഠമായിരുന്നു  എനിക്ക് പഠിപ്പിക്കാനുണ്ടായിരുന്നത്. കുട്ടികളെ അവരുടെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോവുക എന്നതായിരുന്നു എന്റെ ദൗത്യം. ഓർമ്മകൾ എങ്ങനെ  മാസ്മരികമാകുന്നു എന്നും. ഓർമകളുടെ സുഗന്ധം കുട്ടികളെ കൊണ്ട് അനുഭവിപ്പിക്കുക എന്നതുമായിരുന്നു എന്റെ ലക്ഷ്യം.കുട്ടികൾ അവരുടെ മനസ്സിനെ ആനന്ദത്തിൽ ആഴ്ത്തിയ ഓർമ്മകൾ മാത്രമായിരുന്നു പങ്കു വെച്ചത്. അതിനു ശേഷം  ഓ. ൻ.വി കുറുപ്പിന്റെ 'പൂമകൾ വാഴുന്ന'  എന്ന് തുടങ്ങുന്ന ചലച്ചിത്ര ഗാനം കേൾപ്പിച്ചു. ഓർമ്മകൾ മനസ്സിനു  സന്തോഷം പകരുന്നവായും മറ്റു ചില ഓർമ്മകൾ മനസ്സിനെ  വേദനിപ്പിക്കുന്നവയും ആണെന്ന്  കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ഏകകത്തിൽ നൽകിയിരിക്കുന്ന പ്രവേശകഗാനം കുട്ടികളെ കേൾപ്പിച്ചു കൊടുത്തു.പി.ഭാസ്കരന്റെ  'കരയുന്നു പുഴ ചിരിക്കുന്നു :എന്ന ചലച്ചിത്ര ഗാനത്തിലെ  വരികൾ ആയിരുന്നു അത്.  'മറക്കാൻ പറയുവാൻ എന്തെളുപ്പം.മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം' എന്ന കവി വാക്യത്തിന്റെ കാരണം ചർച്ചയ്ക്ക് വിഷയമാക്കി. കുട്ടികൾ നല്ല രീതിയിൽ പ്രതികരിച്ചു. ഓർമ്മകൾ മറവിക്ക് അതീതമായ ഒന്നാണെന്ന് ആ ചർച്ചയിലൂടെ കുട്ടികൾ വ്യക്തമാക്കി. അതിനുശേഷം എം ടി സുദേവൻ നായരുടെയുടെ കുപ്പായം എന്ന ഓർമ്മക്കുറിപ്പ് പരിചയപ്പെടുത്തുന്നതിന് മുൻപ്  തന്നെ കാരൂർ നീലകണ്ഠപിള്ളയുടെ പിശാചിന്റെ കുപ്പായം എന്നാ ചെറുകഥ പരിചയപ്പെടുത്തിക്കൊടുത്തു. കഥയുടെ സാരാംശം കുട്ടികളെ കൊണ്ട് തന്നെ കണ്ടുപിടിപ്പിച്ചു.  ഒപ്പം കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗവൺമെന്റ് അഞ്ചേരി സ്കൂളിലെ  കുട്ടികൾ ആവിഷ്കരിച്ച ദൈവത്തിന്റെ കുപ്പായം എന്ന പദ്ധതിയെക്കുറിച്ചും വ്യക്തമാക്കി. അതിനുശേഷം പാഠം വായിച്ചു കൊണ്ടുവരണമെന്ന് കുട്ടികളോട് പറഞ്ഞ്  പത്തരയ്ക്ക് ക്ലാസ് അവസാനിപ്പിച്ചു.
       നല്ല രീതിയിൽ കുട്ടികൾ  പ്രതികരിച്ചത് കൊണ്ട് ക്ലാസ് സുഗമമായി  കൊണ്ടുപോകാൻ സാധിച്ചു.
       അതിന് ശേഷമുള്ള 10മിനിറ്റ് മറ്റു കുട്ടികൾ എന്റെ ക്ലാസ്സിനെ അവലോകനം ചെയ്തു കൊണ്ട് സംസാരിച്ചു.  കഥ പറയുന്നതിന് അല്പം സമയം കൂടുതൽ എടുത്തുഎന്നും അത് അൽപ്പം കുറക്കാമായിരുന്നു എന്നും അവർ പറഞ്ഞു. വളരെ വ്യക്തമായി ആശയം അവർക്കു പറഞ്ഞ് കൊടുത്തു  എന്ന് അവർ നിരീക്ഷിച്ചു പറഞ്ഞു.

Tuesday, September 29, 2020

ഊട്ടി -ബോട്ടാണിക്കൽ ഗാർഡൻ

ആമുഖം

വെർച്വൽ ടൂർ

          നിലവിലുള്ള ഒരു സ്ഥലത്തിന്റെ ആവിഷ്കരമാണ് വെർച്വൽ ടൂറിലൂടെ സാധ്യമാകുന്നത്. നിശ്ചലദൃശ്യങ്ങളും വീഡിയോകളും  ശബ്ദ -ഇഫക്ടുകളും സംഗീതവും വിവരണവും വാചകവും ഇന്ന്  ഉപയോഗിച്ചിട്ടാണ് വെർച്വൽ ടൂർ നിർമ്മിക്കുന്നത്. ടെലി-ടൂറിസത്തെ ബാധിക്കുന്നതിനാൽ തൽസമയ ടെലിവിഷൻ ഉപയോഗിക്കുന്നതിൽ നിന്നും ഇത്  വ്യത്യസ്തമാണ്. പനോരമയുടെ സഹായത്തോടെ ഫോട്ടോകളെ ഒരു ചങ്ങലപോലെ ക്രമീകരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ലൊക്കേഷന്റെ  പൂർണ്ണ ചലന വീഡിയോയാണ് വെർച്ചൽ ടൂറിനായി  സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഒരു ലീനിയർ  ടൂർ നൽകുന്ന അനുഭവത്തെ ക്കാൾ എന്തുകൊണ്ടും അനുഭവ യോഗ്യമായിട്ടുള്ളത് വെർച്ചൽ ടൂർ ആണ്. ഒരു വീഡിയോ ക്യാമറ ഉപയോഗിച്ച് ഒരു ലൊക്കേഷനിൽ നിന്നും നമ്മുടെ ഇഷ്ടാനുസരണം അടുത്ത് ലൊക്കേഷനിലേക്ക് നീങ്ങാൻ സാധിക്കുന്നു ഇത് നേരിട്ടുള്ള ഒരു കാഴ്ചാനുഭവം തന്നെ സൃഷ്ടിക്കുന്നു. 1994ലാണ് വെർച്വൽ ടൂർ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് സർവകലാശാലകളും റിയൽ എസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്കും ധാരാളമായി വെർച്വൽ ടൂറുകൾ ഉപയോഗിക്കാറുണ്ട്. നിലവിൽ വിവിധ വ്യവസായങ്ങൾ അവരുടെ സേവനങ്ങളും ഉല്പന്നങ്ങളും വിപണനം ചെയ്യാൻ സഹായിക്കുന്നതിന് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നു omni ഡയറക്ഷൻ ക്യാമറകൾ കൂടാതെ ഇമേജ് സ്റ്റിച്ചിങ് ഉപയോഗിച്ചവർ ടൂറുകൾ ക്യാപ്റ്റർ ചെയ്യാൻ എന്ന് സാധിക്കും.
         
          ബൊട്ടാണിക്കൽ ഗാർഡൻ ഊട്ടി
         
          തമിഴ്നാട് സംസ്ഥാനത്തിലെ ഊട്ടിയിലാണ് ഈ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 1847ൽ മാർക്വിസ് ആണ് 55 ഏക്കറിൽ പരന്നു കിടക്കുന്ന ഈ ഉദ്യാനം നിർമ്മിച്ചത്. ദോഡ്ഡ ബേട്ട കൊടുമുടിയുടെ താഴ്ന്ന ചെരുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ തന്നെ വിരളമാണ് ചെടികൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. കോർക്ക് മരങ്ങൾ കുരങ്ങനു കയറാനാവാത്ത മങ്കി പസിൽ മരം,  20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം,  പേപ്പർ ബാർക്ക് മരം എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫേൺ  ഹൗസ്,  ഓർക്കിഡിന്റെ ശേഖരവും  ഇവിടെയുണ്ട്. മെയ് മാസത്തിൽ നടക്കുന്ന പുഷ്പഫല സസ്യ പ്രദർശനം ലോകപ്രശസ്തമാണ് തമിഴ്നാട്ടിലെ ഫോർട്ടിക്കൾച്ചർ  വിഭാഗമാണ് സംരക്ഷിക്കുന്നത്. ഇവിടുത്തെ മറ്റൊരാകർഷണം മെഴുകു കൊണ്ടുള്ള മ്യൂസിയം ആണ്.

വെർച്വൽ ടൂറിനായി ഞാൻ ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം കോ വിഡ് കാലത്തെ  വിലക്കിൽ നിന്നുള്ള മോചനത്തിന് വേണ്ടിയാണ്. പ്രകൃതി എന്നും മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ എന്തുകൊണ്ടും പോകേണ്ടതായ ഒരു സ്ഥലം തന്നെയാണ് ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ.

യാത്രയുടെ ഉദ്ദേശ്യം

മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്  ഈ യാത്രയുടെ  പ്രധാന ഉദ്ദേശ്യം. പ്രകൃതിയുടെ  പച്ചപ്പ്‌  എന്നും മനസ്സികോല്ലാസത്തിനു അനുയോജ്യമായതാണ്. മനസിനെ ഉന്മേഷമാക്കുന്നതിനോടൊപ്പം  അവ നമ്മെ കൂടുതൽ പ്രവർത്തന നിരതരാക്കാനും സഹായിക്കുന്നു. തിരക്കുകളുടെ ലോകത്തു നിന്ന്  അൽപനേരം മനസിന്‌  ആശ്വസം നൽകുന്നത് , നമ്മുടെ  ഹൃദയത്തിന്റെ  ആരോഗ്യത്തോടൊപ്പം തന്നെ  തലച്ചോറിന്റെ പ്രവർത്തനത്തെയും കൂടുതൽ  സജ്ജമാക്കുന്നു,  ഇത് മനസിനേയും ആരോഗ്യത്തേയും സംരക്ഷിക്കുന്നു. വൈവിധ്യമർന്ന കാഴ്ചയുടെ ഒരു വലിയ ശേഖരമാണ് ബോട്ടാണിക്കൽ ഗാർഡൻ, പുതിയ സസ്യങ്ങളെ പരിചയപെടുവാനും, അതിന്റെ സവിശേഷതകൾ മനസിലാക്കുവാനും ഇത് സഹായിക്കുന്നു. ഇത് മാനസിക വൈജ്ഞാനിക ശേഷികളെ വർദ്ധിപ്പിക്കുന്നു.

യാത്രനുഭവം
       30 ലക്ഷം കാഴ്ചക്കാർ ആണ് ഓരോ വർഷവും ഇവിടെ വരുന്നത് എന്നാൽ കൊവിഡ് കാലത്തോടു കൂടി ഇവിടുത്തെ കാഴ്ചക്കാരുടെ പ്രവേശനത്തെ പൂർണമായും നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഈ വെർച്വൽ  അനുഭവം പൂർണ്ണമായും നേരിട്ടുള്ള കാഴ്ച്ചയുടെ അനുഭവം തന്നെയാണ് കാഴ്ചവെക്കുന്നത്. പ്രവേശന കവാടത്തിനോട്  ചേർന്ന് വ്യത്യസ്തങ്ങളായ പൂച്ചെടികൾ കൊണ്ട് അതിമനോഹരമായ രൂപത്തിൽ ഒരു വലിയ പൂവിന്റെ ആകൃതിയിൽ  ചെടികളെ ക്രമീകരിച്ചിരിക്കുന്നത് കാണാം. അവിടുന്ന് നേരെ പോയാൽ ഫേർൺ ഹൗസ് ആണ് കാണാൻ സാധിക്കുന്നത്,.1995ൽ ആണ് ഇത് നിർമിച്ചത്. അവിടെ ഏകദേശം 127 സ്പീഷ്യസിലുള്ള ചെടികളാണ് ക്രമീകരിച്ചിരിക്കുന്നത് വളരെ മനോഹരമാണ് ഈ കാഴ്ച. അവിടെ നിന്ന് പുറത്ത് കടന്നാൽ വളരെ മനോഹരമായി പൂച്ചെടികളെ ക്രമീകരിച്ചിരിക്കുന്ന മറ്റൊരു സ്ഥലം കാണാം. അവിടെനിന്നും കടന്ന് ഗ്ലാസ് ഹൗസിലേക്ക് ആണ് പിന്നീട് പോയത്. 1912 ലാണ് ഇത് സ്ഥാപിച്ചത്. ഇരുന്നൂറിലധികം സ്പീഷീസിൽ ഉള്ള ചെടികൾ ആണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഗ്ലാസ് ഓഫ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഗ്ലാസ് തന്നെയാണ്.
       പഠനപരമായ നേട്ടങ്ങൾ
      
      മലയാളത്തിലെ യുവ സാഹിത്യകാരന്മാരിൽ പ്രമുഖനായ സുസ്മേഷ് ചന്ത്രോത്തിനന്റെ  കഥയാണ് ഹരിതമോഹനം. പച്ചപ്പു നിറഞ്ഞ ഒരു ഭൂമിയെ വീണ്ടെടുക്കുന്നതിനെ കുറിച്ചുള്ള വിചാരപ്പെടുത്തലുകൾആണ് കഥയുടെ അന്തർധാര. ഒപ്പം പാരിസ്ഥിതിക വിനാശങ്ങൾ ക്കുള്ള പരിഹാരവും ഈ കഥയിൽ പറയുന്നുണ്ട്. ഈ കഥയിലെ പ്രധാന കഥാപാത്രം ആണ് അരവിന്ദാക്ഷൻ. തന്റെ മനസ്സിൽ മാത്രം പച്ചപ്പ് സൂക്ഷിക്കുന്ന അരവിന്ദാക്ഷൻ   നഗരത്തിലെ ഫ്ലാറ്റിലാണ് ജീവിക്കുന്നത്. ചെടികളോട് ഉള്ള അമിതമായ ആഗ്രഹം കാരണം അദ്ദേഹംതന്റെ ഫ്ലാറ്റിൽ ചെറിയ പൂച്ചെടി കളോടൊപ്പം മരത്തൈകളും  നട്ടുപിടിപ്പിക്കാൻ തുടങ്ങി. ഈ ചെടികളിൽ തൂക്കിയിട്ടിരിക്കുന്ന ബോർഡുകളിൽ ആ ചെടികളെക്കുറിച്ച് ചെറിയ വിവരണം കൂടി അദ്ദേഹം നൽകിയിരുന്നു. അതിൽ  ശാസ്ത്രീയനാമവും സ്പീഷ്യസും  ഉൾപെടുത്തിയിരുന്നു. ലോക ജനസംഖ്യ കൂടുതൽ നഗരവൽക്കരിക്കപ്പെട്ടപ്പൊൾ വ്യവസായിക രാജ്യങ്ങളുടെ പ്രധാന സാംസ്കാരിക വിഭവങ്ങളിലൊന്നായ  ബൊട്ടാണിക്കൽ ഗാർഡനുകൾ,  പ്രകൃതിദത്ത പരിസ്ഥിതിയുടെ അനുഭവം  നഗരവാസികൾക്ക് വാഗ്ദാനം നൽകി. ഇത് എത്രയോ അരവിന്ദാക്ഷന്മാരെ ആണ് വർഷം തോറും തൃപ്തി പെടുത്തുന്നത്.   നഗരവൽകരണത്തിന്റെയും മാനസിക അസംതൃപ്തി കളിൽനിന്നും അരക്ഷിതാവസ്ഥകളിൽനിന്നും മോചനം നൽകുവാൻ വേണ്ടിയുള്ള ഒരിടം കൂടിയാണ്.
      വെർച്വൽ ടൂർ ലിങ്ക് http://dbpro.in/Botanical_Garden/Botanical_Garden_V02/
      

Friday, September 18, 2020

ആതി - നോവൽ വായന


" ആതി "  (സാറ ജോസഫ് )

സാറ ജോസഫ് 
       മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയു മാണ് സാറാജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും  പ്രവർത്തകയുമായ സാറാ ജോസഫിന്റെ  രചനകളിൽ ആട്ടി അകറ്റപ്പെട്ട വരും സമത്വവും  സ്വാതന്ത്ര്യവും  നഷ്ടപ്പെട്ടവരുമായ കീഴ്ജാതി കാരോടും സ്ത്രീകളോടുമുള്ള കാരുണ്യവും അതിന് കാരണക്കാരായ ശക്തികളോടുള്ള ചെറുത്തുനിൽപ്പും  ദർശിക്കുവാൻ സാധിക്കും. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ  സാക്ഷാത്കാരത്തിലൂടെ മനുഷ്യ വിമോചനം പൂർണമാകൂ എന്ന പ്രായോഗിക വീക്ഷണമാണ് അവരുടേത്. വർഗപരമായ  ഏറ്റുമുട്ടലിൽ ഒരു ആയുധമായി അവർ  സാഹിത്യത്തെ കാണുന്നു. 
       
ചെറുകഥകൾ 

*പാപത്തറ
*കാടിന്റെ  സംഗീതം
*മനസ്സിലെ തീ മാത്രം
*നിലാവ് അറിയുന്നു
*ഒടുവിലത്തെ സൂര്യകാന്തി 
*കാടിതു കണ്ടായോ കാന്താ
*പുതു രാമായണം

നോവലുകൾ 

*ആലാഹയുടെ  പെൺമക്കൾ
*മാറ്റാത്തി
*ഒതപ്പ്
*ഊരുകാവൽ 
* ആതിആളോഹരി ആനന്ദം 

പുരസ്‌ക്കാരങ്ങൾ 

       ആലാഹയുടെ പെൺമക്കൾ എന്ന നോവലിനു  2001-ൽ  കേരള സാഹിത്യ അക്കാദമി അവാർഡും,  2003-ൽ   കേന്ദ്രസാഹിത്യ അക്കാദമി അവാർഡും  2004 ലെ വയലാർ അവാർഡ്,  ചെറുകാട് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ പത്മ പ്രഭ പുരസ്ക്കാരം, ഒ.വി വിജയൻ സാഹിത്യ പുരസ്കാരം തുടങ്ങിയും ലഭിച്ചിട്ടുണ്ട്. 

നോവൽ സംഗ്രഹം 
 
           ജലത്തിനെ ദൈവത്തിനു തുല്യമായി കണ്ടിരുന്ന ജനങ്ങളുടെ കഥയാണ് 'ആതി' യിൽ സാറാജോസഫ് പറയുന്നത്. തണുത്ത വെള്ളവും കുളിരുള്ള അന്തരീക്ഷവും ആഴമേറിയ നിശബ്ദതയും നിഴലും വെളിച്ചവും ചേർന്ന ഒരത്ഭുത ലോകമാണ് ആതി. അവിടെ മനുഷ്യരും പ്രകൃതിയും സർവചരാചരങ്ങളും ഒരുമയോടെ കഴിയുന്നു.   കണ്ടൽക്കാടുകൾ തീർത്ത പച്ച വളയ്ക്കുള്ളിൽ പുറം ലോകത്തിന്റെ അശുദ്ധി തീണ്ടാതെ ആതി എന്ന ഗ്രാമം സംരക്ഷിക്കപ്പെട്ടു നിന്നു. ആതിയെ  അവിടുത്തെ ജനങ്ങൾ ദൈവത്തിന്റെ നാടായി കണ്ടു. അതുകൊണ്ടുതന്നെ പ്രകൃതിയെ വൃണപ്പെടുത്താത്ത  വിധത്തിലുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ആതിയിൽ നടത്തിയിരുന്നത്.  അന്നന്നത്തെക്കു ജീവിക്കാൻ വേണ്ടി മാത്രമുള്ള വിഭവങ്ങൾ ശേഖരിച്ചു ബാക്കിയുള്ളവ നാളേക്ക് വേണ്ടി അവർ സംരക്ഷിച്ചു. മനുഷ്യന് ജീവിക്കാൻ വേണ്ടത് ആതിയിലെ ജലവും മണ്ണും നൽകി. ജലത്തിൽ എങ്ങുനിന്നോ  ഒഴുകിവന്ന് അവസാനത്തെ ജീവജലം കുടിച്ചു മരണമടഞ്ഞ തമ്പുരാൻ, അവന്റെ ദൈവമായി. ആ തമ്പുരാൻ ആതിയെ കാത്തുപോന്നു. പ്രകൃതി ഏതേങ്കിലും വിധത്തിൽ  മലിനീകരിക്കപെട്ടാൽ അവർ അതിനു വേണ്ട പരിഹാരങ്ങൾ കണ്ട് അത് പ്രാവർത്തികമാക്കി. നൂറ്റാണ്ടുകളോളം ഈ കീഴ്‌വഴക്കം അവർ കൈമാറിപ്പോന്നു.  പുറംലോകത്തിന്റെ അശുദ്ധികളിൽ നിന്ന് ആതിയെ സംരക്ഷിച്ചത്  നാലുവശവും ചുറ്റപ്പെട്ട ജലവും കണ്ടാൽകാടുകളുമാണ്.  ആതി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ലയത്തിൽ അത്യധികം ശോഭനവും  സുന്ദരമായി തീർന്നു. എന്നാൽ പുറം ലോകത്തുണ്ടായ നഗര വൽക്കരണത്തിന്റെ പ്രതിഫലനങ്ങൾ ആതിയിലും  ഉണ്ടാകുവാൻ തുടങ്ങി. ആതിയെ  നഗരവൽക്കരിക്കാൻ ഒരു  കൂട്ടർ ശ്രമിച്ചപ്പോൾ മറു കൂട്ടർ ആതി യിലെ നന്മയും വിശുദ്ധിയും കളങ്കം വരാതിരിക്കുവാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. അവിടെ ജനിച്ചു വളർന്നവർ  തന്നെ ആ ഗ്രാമത്തിന്റെ  മാറ് പിളർന്ന് രക്തം കുടിക്കുവാൻ  തുടങ്ങി. ആതിക്കുമേൽ യന്ത്രക്കൈകൾ വന്നുവീണു. പാലം പണിയുന്നതിനു വേണ്ടി നാട്ടാപ്പെട്ട സിമന്റ് കുറ്റികൾ  അവിടുത്തെ  കണ്ടലിനെ നശിപ്പിച്ചു. ചെമ്മീനും കരിമീനും അപ്രത്യക്ഷമായി. ആ കോൺക്രീറ്റ് പാലം പിന്നീട് നാഗരികത യിലേക്കുള്ള ഉമ്മറപ്പടി ആയി മാറി. പാലത്തിലൂടെ വാഹനങ്ങളും മനുഷ്യരും മാത്രമല്ല വന്നത് ആതിക്ക് അന്യമായ ഒരു സംസ്കാരം തന്നെ രൂപപ്പെടുകയായിരുന്നു  അങ്ങനെ മനുഷ്യനും ജലവും തമ്മിലുള്ള ലയം നഷ്ടപ്പെട്ടു. പ്രകൃതിയോട് ഇണങ്ങി ജീവിച്ച എല്ലാ ജീവ പ്രാണികളും ആതിയിൽ നിന്നും പ്രാണരക്ഷാർത്ഥം അപ്രത്യക്ഷമാകാൻ തുടങ്ങി. എവിടെയും അരക്ഷിതാവസ്ഥ മാത്രം. സ്വർഗ്ഗം മാത്രമല്ല നരകവും പാലത്തിലൂടെ വരുമെന്ന് അവർ മനസ്സിലാക്കി. ആതി വറ്റിവരളാൻ തുടങ്ങി.  ഉണങ്ങിക്കരിഞ്ഞ മരങ്ങളും വീണ്ടുകീറിയ ഭൂമിയും നിരന്തരം വീശുന്ന ചൂടുകാറ്റും  പ്രത്യക്ഷപ്പെടാൻ തുടങ്ങി. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടരും ജീവൻ പണയം വെച്ച് പ്രകൃതിയെ സംരക്ഷിക്കു വാൻ ശ്രമിക്കുന്ന മറ്റൊരു ഒരു കൂട്ടരുടേയും കഥയാണ് ആതിയിൽ പങ്കുവയ്ക്കുന്നത്. ഒരു തിരിച്ചറിവിന്റെ  കഥ കൂടിയാണിത്........ 

   "ആതി "
        സാറാ ജോസഫിന്റെ  'ആതി'എന്ന നോവൽ ഒരു സ്വപ്ന ലോകമോ സാങ്കല്പിക ദേശമോ ആണ്. മനുഷ്യനും ജലവും തമ്മിലുള്ള അതീന്ദ്രിയമായ ബന്ധം ദൈവത്തിന്റെ കരങ്ങളാൽ അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 'ആതി ' എന്ന നോവലിൽ നോവലിസ്റ്റിന്റെ  മനസ്സിലെ നന്മയാണ് വെളിപ്പെടുന്നത്. വർത്തമാന കാലത്തിൽ നിന്നും ചിന്തിക്കുന്ന എഴുത്തുകാരി ചുരുക്കംചില  മനുഷ്യരിൽ ദൈവത്താൽ സംരക്ഷിക്കപ്പെട്ട നന്മ ഓർമിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ നോവലിലൂടെ. യന്ത്രവൽക്കരണ സമൂഹത്തിൽനിന്നും വ്യവസായ- നഗരവൽക്കരണം ങ്ങളിൽ നിന്നും വേറിട്ട്  ഒറ്റപ്പെട്ടു നില്ക്കാൻ ആഗ്രഹിക്കുന്ന ഒരു ദേശമാണ് ആതി. അവിടെ മനുഷ്യരും ജലവും തമ്മിൽ സാഹോദര്യത്തിന്റെ  അലിഖിത നിയമത്താൽ കഴിഞ്ഞുകൂടുന്നു അവനു  ജീവിക്കാൻ ആവശ്യമുള്ളത് ആതിയിലെ ജലം അവന് നൽകുന്നു. അങ്ങനെ പ്രകൃതിയുടെ വിശുദ്ധി അവിടെ സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ടാണ് എഴുത്തുകാരി ഇപ്രകാരം പറയുന്നത് ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട് എന്ന്. ഇത് അവസാനത്തെ നന്മയുടെ ചെറു തീനാളം മാത്രമാണ്. അതുകൊണ്ടുതന്നെ അതിലേക്ക് ഒരിക്കലും മടങ്ങി പോകാൻ ആവില്ല എന്ന് എഴുത്തുകാരി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. കാരണം മനുഷ്യൻ, ദൈവം തീർത്ത നിയന്ത്രണ രേഖകൾ മുറിച്ചുകളഞ്ഞ് സുഖാസക്തിക്ക് അനുസൃതമായി വഴിയിൽ കണ്ട തടസ്സങ്ങൾ നിഷ്കരുണം നശിപ്പിച്ചു  മുന്നോട്ട് പറഞ്ഞവരാണ്. പിന്നിട്ട വഴികളെ കുറിച്ച് വ്യഥയില്ലാതെ വിസ്മരിച്ച് മുന്നേറാനുള്ള വഴികളെക്കുറിച്ച് അവൻ ചിന്തിച്ചു. അതിനു വേണ്ട പ്രവർത്തനങ്ങൾ രൂപപ്പെടുത്തി. എന്നിട്ടും എല്ലാ സുഖഭോഗങ്ങൾക്കു നടുവിലും എത്ര അരക്ഷിതരാണ് മനുഷ്യൻ എന്ന് അവൻ ചിന്തിക്കാറില്ല. എല്ലാം സഹിക്കുന്ന സർവ്വംസഹയായ ഭൂമി ചെറുതായി ഒന്ന് ഭ്രമംശിച്ചാൽ മനുഷ്യൻ ചെയ്ത പ്രവർത്തനങ്ങളും അവൻ നിർമ്മിച്ച അവന്റെ സ്വർഗ്ഗം ഭൂമിയും മണ്ണോടു ചേരുവാൻ ഒരു നിമിഷം മാത്രം മതി. താനാണ് ശക്തൻ തന്റെ  മേൽക്കോയ്മയിലാണ് ഈ ഭൂമിയിൽ എല്ലാം നടക്കുന്നത് എന്ന മിഥ്യാധാരണ കളേ ഭൂമി ഉണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങളിൽ തകിടം മറിയുന്നു. പിന്നെയും മനുഷ്യന്റെ മനസ്സിന് എല്ലാത്തിനെയും വീണ്ടും വെട്ടിപ്പിടിക്കുവാൻ ഉള്ള  ദുരാഗ്രഹം മാത്രം അവശേഷിക്കുന്നു.
           ആതി ജലത്തിന്റെയും പച്ചപ്പിന്റെയും ലോകമാണെന്ന് കഥാകാരി  പറയുന്നുണ്ട്. ആതിയിലെ പ്രകൃതിഭംഗിയെ വളരെ ചാരുതയോടുകൂടിയാണ് അവതരിപ്പിക്കുന്നത് കണ്ടാൽ കാടുകളാൽ ചുറ്റപ്പെട്ട ഒരു കുഞ്ഞു ഗ്രാമം.പ്രപഞ്ചത്തിന്റെ അതി സൂക്ഷമമായ ശബ്ദം പോലും കേൾക്കാൻ സാധിക്കും. ഇലകൾ കൊഴിയുന്നതും അവ നിശബ്ദമായി വെള്ളത്തിൽ വീഴുന്നതും ഓളങ്ങളിൽ ചാഞ്ചാടുന്നതും  മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകളാണ്. ആതിയിൽ പൂവിരിയുന്നശബ്ദം കേൾക്കുവാൻ  കഴിയും മിന്നാമിനുങ്ങുകളുടെ വീടുകൾ കാണാം   ഒരു കുഞ്ഞു പുഴുവിന്റെ  വഴിത്താര മനസ്സിലാക്കാം....  ഈ കാഴ്ചകളെല്ലാം തന്നെ മനസ്സിന് ഉന്മേഷം നൽകുന്നതും ഹൃദയത്തേ ആനന്ദിപ്പിക്കുന്നവ യുമാണ്  കണ്ടൽകാടുകൾ തീർത്ത പച്ച വളയ്ക്കുള്ളിൽ പച്ച ഞണ്ടുകളും  പച്ചത്തവള കളും പച്ച ചിത്രശലഭങ്ങളും പുൽച്ചടികളും പച്ച കാളകളും പച്ചില പാമ്പുകളും എല്ലാം ഉണ്ട്. അവിടെ കാറ്റിനുപോലും പച്ച നിറം തന്നെ! അതുകൊണ്ട് നക്ഷത്ര കണ്ടലുകളുടെ ആ കാടിനെ  പച്ചക്കാട് എന്ന് വിളിച്ചു. ആതി അവിടുത്തെ  മനുഷ്യരെ സംസ്കാര സമ്പന്നരാക്കി. അവരെ ശുദ്ധീകരിക്കുകയും ഊട്ടുകയും ഉറക്കുകയും ചെയ്തു. ഓരോ രാത്രികളിലും അവർ ഒത്തുകൂടി കഥകൾ പറഞ്ഞു. കഥകളുടെ സാരാംശംഎങ്ങനെ ജീവിതത്തിൽ ഉപകാരപ്രദമാക്കാമെന്ന് കണ്ടെത്തി. അവർക്ക് ജീവിക്കാൻ വേണ്ടത് ആതിയിലെ ജലംതന്നെ നൽകി. മീൻപിടുത്തവും കൃഷിയുമായും അവർ ജീവിച്ചു. ആതിയിലെ ഭൂമിയെ മറ്റ് പ്രദേശത്തുള്ളവർക്ക് വിൽക്കാൻ അനുവദിച്ചിരുന്നില്ല. മണ്ണിന്റെയും ദേശത്തിന്റെയും വില മനസ്സിലാക്കിയ അവർ അത്യാഗ്രഹികളായ ആളുകളെ അകത്ത് പ്രവേശിക്കാനും അനുവദിച്ചില്ല.ആതി  ഒരു ദേശമല്ല മറിച്ച്  ഒരു വികാരമാണ്. 
            ആദിക്ക് നാശം സംഭവിക്കുന്നത് കുമാരൻ വരവോടുകൂടിയാണ്. കുമാരൻ ആദ്യേ പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി കാണുന്നു അവിടുത്തെ ആചാരങ്ങളും രീതികളും മാറ്റിമറിക്കാൻ ശ്രമിച്ചു തമ്പുരാന്റെ ദേവാലയത്തെ സ്വാർണ്ണത്തിൽ നിർമിച്ചു അവടെ മറ്റൊരു വിഗ്രഹം സ്ഥാപിച്ചു ആതിയുടെ രക്ഷകന്നാണ് താൻ എന്ന് അവടുത്തേ യുവാക്കളിൽ ഒരു മിഥ്യധാരണ ഉണ്ടാക്കി. അവരെ കളിപ്പാവകൾ ആക്കി. അവിടുത്തെ വിശുദ്ധികളെ തീണ്ടാൻ  തുടങ്ങി.  കോൺക്രീറ്റുപാലവും വൻകെട്ടിടങ്ങളും ഉയർത്താൻ ശ്രമിച്ചു. ആതിയിലെ ഭൂമി കയ്യേറി. ജലം മാലിനികരിച്ചു. നെൽവയലുകൾ നശിപ്പിച്ചു. അവിടെ ഒരു നരകം സൃഷ്ടിച്ചു. മാർക്കോസ്,  ഷൈലജ, ദിനകരൻ പൊന്മണി,  കുഞ്ഞു മാത്തൂ, എന്നിവർ ഇതിനെതിരെ പോരാടി. നാഗരികതയുടെ മഞ്ഞളിച്ച ലോകം കണ്ടു ഭ്രമിച്ചു പോയവർ സമാധാനം കണ്ടെത്താതെ തിരികെ വന്നു,  ഒടുവിൽ ആതി സ്വായം ശുദ്ധികരിക്കാൻ വേണ്ടി വെള്ളപൊക്കം ഉണ്ടാക്കുന്നു. ഇവിടെ പ്രകൃതി വീണ്ടും സ്വയം ഒരു സംസ്ക്കാരത്തെ രൂപപ്പെടുത്തുകയാണ് ചെയ്തത്.    


            ആതി ഒരു സങ്കല്പ ദേശത്തിനും അപ്പുറം യഥാർത്ഥത്തിൽ ഭൂമിയുടെ പ്രതിനിധാനം തന്നെ. അമ്പുവും  പ്രകാശനും  കുമാരനും ദുരമൂത്ത,  പണത്തിനു മാത്രം മൂല്യം നൽകുന്ന സമകാലീന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതിവിഭവങ്ങൾ അമൂല്യമാണ് അവ  നഷ്ടപ്പെട്ടാൽ  പുനസ്ഥാപിക്കാൻ പ്രയാസം ഉള്ളവയുമാണ്. ഈ ഭൂമി നമുക്ക് മാത്രമല്ല വരും തലമുറയ്ക്ക് കൂടി ആണ് എന്നുള്ള തിരിച്ചറിവാണ്  ഈ നോവൽ നൽകുന്നത് ഇവിടെ മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും വൃക്ഷ സസ്യലതാദികൾക്കും  സൂക്ഷ്മജീവികൾക്കും  ഒരേ സ്ഥാനം തന്നെ. ആതിയിലെ കണ്ടൽവനമായ പച്ച വള ആവാസവ്യവസ്ഥയുടെ ചൂഷണത്തെ വളരെ ശക്തമായി തന്നെ  ചിത്രികരിക്കുന്നുണ്ട്.  ജലത്തിന്റെ പ്രാധാന്യത്തെ ഉയർത്തി കാട്ടുന്ന ഈ  നോവലിൽ ഉടനീളം പച്ചപ്പിന്റെ  സാന്നിധ്യമുണ്ട്. രാത്രികളുടെ കഥ പറച്ചിലുകൾ ഒരുപരിധിവരെ ആതിയുടെ സംസ്കാര രൂപീകരണത്തിന് ആധാര മായിട്ടുണ്ട്. ബൈബിൾ, വിശുദ്ധ ഖുർആൻ,  സെൻകഥകൾ,  സൂഫി  പാരമ്പര്യങ്ങൾ,  പുരാണങ്ങൾ,  നാടോടി വിവരണങ്ങൾ, ചരിത്രസംഭവങ്ങൾ എന്നിവയിൽ നിന്ന് എടുത്ത നിരവധി കഥകൾ ഇതിൽ ഉൾക്കൊള്ളുന്നു. ഇതിലൂടെ രചയിതാവ് വ്യത്യസ്ത സംസ്കാരങ്ങൾക്ക്  ഊന്നൽ നൽകുന്നതതായി കാണാം. 
 ആദിയുടെ സംസ്കാരത്തിന് ഉണ്ടായ ഓരോ കോട്ടങ്ങളുടെയും അവിടുത്തെ ജലത്തിലൂടെ ആണ് കഥാകാരി പ്രതിഫലിപ്പിച്ചത്. സാറാജോസഫ് ഒരിക്കലും വികസനത്തിന് എതിരല്ല. പക്ഷേ ഈ വികസനത്തിലൂടെ ഉണ്ടാകുന്ന ക്രൂരതകളെയും നാശത്തെയുംക്കുറിച്ചാണ്‌  ഈ നോവലിൽ പ്രതിപാദിക്കുന്നത്. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ആധിപത്യത്തെ പ്രകൃതിയെ എങ്ങനെ നേരിടും എന്നുള്ള ഒരു മുന്നറിയിപ്പ് കൂടി ഈ കഥയിലൂടെ കഥാകാരി നൽകുന്നുണ്ട്. പുതിയ ഒരുഹരിതദർശനം ആണ് ഈ നോവലിലൂടെ വായനക്കാർക്ക് ലഭിക്കുന്നത്.


   ആതി  --കഥപാത്രങ്ങളിലൂടെ 


            ആതിയിലേയും പരിസരപ്രദേശങ്ങളിലേയും നിവാസികളാണ് കഥാപാത്രങ്ങൾ. കുമാരനും അമ്പുവും  പ്രകാശനും ആതിയെ അവരുടെ സാമ്പത്തികനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു. എന്നാൽ ചില കഥാപാത്രങ്ങൾ ആവട്ടെ ആതിയുടെ സംസ്കാരവും സ്വത്വവും നിലനിർത്തുന്നതിനുവേണ്ടി അവരുടെ ഭൂമിയെ തിരിച്ചു പിടിക്കുന്നതിനു വേണ്ടി പോരാടുന്നവരാണ്. ദിനകരൻ ലളിതമായ ജീവിതവും ഉയർന്ന ചിന്താഗതിയും ഉള്ള വ്യക്തിയാണ്  . ദിനകരന്റെ  സുഹൃത്താണ് പൊന്മണി. പൊന്മണി തന്റെ നാടിനെ നശിപ്പിച്ചവരെ ആക്രമണത്തിലൂടെ നേരിടുന്നു. കുമാരൻ നിർമ്മിച്ച പാലത്തെ പൊന്മണി നശിപ്പിക്കുന്നു. ആതിക്ക് പുറത്തുള്ള ലോകം അത്യാഗ്രഹി കളുടെയും അശുദ്ധിയുടെയും ലോകമാണ് അവ ആ  പാലത്തിലൂടെ ആതിയെ തീണ്ടുന്നു. ഇവിടെ കുമാരൻ ആധുനിക മുതലാളിത്ത ഉപഭോക്തൃ  പ്രവണതകളുടെ ചുരുക്കപ്പേരാണ്. ആതിയിലെ സ്ത്രീകഥാപാത്രങ്ങളൊക്കെയും വളരെ ശക്തരാണ്. ശൈലജ തന്റെ മണവാളനെ യും മലിനമായ ഗ്രാമത്തെ ഉപേക്ഷിച്ച് ആതിയുടെ പരിശുദ്ധി യിലേക്ക് തിരിച്ചുവന്നവളാണ് . ഇവിടെ ശൈലജയ്ക്ക്  ആതിയുമായുള്ള ബന്ധത്തിന്റെ അർത്ഥമാണ് ഉയർത്തിക്കാട്ടുന്നത്. തന്റെ ദേശത്തിനായി ദാമ്പത്യ ജീവിതം ഉപേക്ഷിക്കാൻ പോലും അവൾ ധൈര്യപ്പെടുന്നു. ഗീതാഞ്ജലി തന്റെ മകൾ കായലിന്റെ മാനസിക പ്രക്ഷുബ്ധത യ്ക്ക് പരിഹാര നേടുന്നതിനു വേണ്ടിയാണ് അതിലേക്ക് എത്തുന്നത്. ഇതിലൂടെ ആതിയുടെ പ്രകൃതിയേയും രോഗശാന്തി നൽകാനുള്ള ശക്തിയെയും സൂചിപ്പിക്കുന്നു. കുമാരന്റെ  തെറ്റായ പ്രവർത്തികളിൽ മനംനൊന്ത് കുമാരനെ ഒറ്റു കൊടുത്തവൾ ആണ് കുഞ്ഞു മാതു. കുഞ്ഞു മാതുവും ഈ കഥയിലെ ശക്തമായ ഒരു കഥാപാത്രം തന്നെ. ജല ജീവിതം തന്നെ പാലിച്ച് പോകുന്ന കുമാരന്റെ  മാതാപിതാക്കളെ സംരക്ഷിച്ചത് കുഞ്ഞു മാതുവാണ്. കണ്ടാൽ കാടും, ജലവും അവിടുത്തെ കാറ്റുപോലും  ആതി എന്നാ നോവലിലെ കഥപാത്രങ്ങളാണ്,  അവയും നിരന്തരം വായനക്കാരോട് സംവേദിച്ചുകൊണ്ടേയിരിക്കുന്നു. 
ഇങ്ങനെ ശക്തമായ കഥാപാത്രങ്ങൾ 'ആതി 'എന്ന നോവലിനെ കൂടുതൽ മിഴിവുറ്റാതാക്കുന്നുണ്ട്.

Tuesday, July 28, 2020

വിക്ടേഴ്സ് ചാനൽ ക്ലാസ്സ് നിരീക്ഷണം- 7
   ''ആ വാഴവെട്ട്'' -പൊൻകുന്നം വർക്കി         (മഞ്ജു. സി)
   മുൻ പഠനാനുഭവങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടാണ് അധ്യാപിക ക്ലാസ് തുടങ്ങിയത്. ഒപ്പം മുൻപ് നൽകിയ പഠന പ്രവർത്തനങ്ങളും അവയുടെ വിശദീകരണവും പറഞ്ഞു നൽകി. കഥയിലെ പ്രധാന കഥാപാത്രങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് പറഞ്ഞു.  അവയിൽ പ്രധാനപ്പെട്ടവയാണ് ചന്ദ്രൻ ഓളം മുഴുപ്പുള്ള ചേന,  വിയർപ്പ് ചോല,   കഞ്ഞി വെള്ളത്തോളം പോന്ന സൂപ്പ് എന്നിവ. കഥ ആരംഭിക്കുന്നത് ഒരു പഴഞ്ചൊല്ലിനോട് കൂടിയാണ് ആ പഴഞ്ചൊല്ല് വിശദീകരിക്കുന്നു. മലയാളമാസം പരിചയപ്പെടുത്തുന്നു.
 
പഠനപ്രവർത്തനം 1
   കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ശേഖരിക്കുക.
 
    മാർക്കോസ് ചേട്ടനെ കുട്ടികൾക്ക് വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ രൂപ സവിശേഷതകളെ വെച്ച് ഒരു പദസൂര്യൻ നിർമ്മിച്ച് കാണിച്ചു. ഈ കഥയോട് സാദൃശ്യം വരുന്ന തകഴിയുടെ 'കൃഷിക്കാരൻ 'എന്ന കഥയെ പരിചയപ്പെടുത്തി. ഇതിനോടൊപ്പം തന്നെ രണ്ടു കഥകളെയും താരതമ്യപ്പെടുത്തി പറഞ്ഞു. ഈ രണ്ടു കഥകളിൽ കൂടി മനസ്സിലാക്കാൻ സാധിക്കുന്നത് കൃഷിക്കാരൻ അവന്റെ ആത്മസംതൃപ്തി വേണ്ടിയാണ് കൃഷി ചെയ്യുന്നത്. കഥയിലെ കഥാപാത്രങ്ങൾ സത്യത്തിനും ധർമ്മത്തിനും വേണ്ടിയാണ് ജീവിക്കുന്നത് എന്നും വ്യക്തമാക്കുന്നു.
   
    പഠനപ്രവർത്തനം 2
    'ആ വാഴവെട്ട്',  'കൃഷിക്കാരൻ'  എന്നീ കഥളിലെ കൃഷിക്കാരെ താരതമ്യം ചെയ്തു ആധുനിക കർഷകൻ എങ്ങനെയാണ് കൃഷിയെ  സമീപിക്കുന്നതെന്ന് ഒരു കുറിപ്പ് തയ്യാറാക്കുക?
    വൈലോപ്പിള്ളിയുടെ 'പടയാളികൾ' 'കൈപ്പവല്ലരി 'തുടങ്ങിയ കവിതകളിൽ കൂടി അവയിൽ  കൃഷിക്കാരനെ  എങ്ങനെയാണ് ആവിഷ്കരിക്കുന്നത് എന്നുകൂടി അധ്യാപിക വ്യക്തമാക്കി പറഞ്ഞു നൽകുന്നുണ്ട്.
   
    പഠനപ്രവർത്തനം -3
    പാഠഭാഗം കൂടുതൽ വായിച്ച് വിശദീകരണക്ഷമമായ വാക്കുകൾ കണ്ടെത്തുക. 
ഓപ്ഷണൽ ക്ലാസ് നിരീക്ഷണം
 (24- 7- 2020)

                ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാർ രാത്രി 8 മണിക്കാണ് ക്ലാസ് എടുത്തത്. ഇന്ന് പോർട്ട്ഫോളിയോ എന്താണെന്ന്  സാർ പറഞ്ഞു തന്നു. എവിഡൻസ് ബേസ്ഡ് ഇവാലുവേഷൻ ആണ് പോർട്ട്ഫോളിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ ഒരു മൂല്യനിർണയ ഉപാധിയാണിത്. അതിനുശേഷം പഠന തെളിവ്  എന്താണെന്ന് ഞങ്ങളോട് ചോദിച്ചു. വാചികമൊ ലിഖിതമൊ ആയ കുട്ടികളുടെ പഠന പ്രക്രിയ ആണ് പഠന തെളിവ് എന്ന് സർ വ്യക്തമാക്കുകയും  ഞങ്ങൾ ഓരോരുത്തർക്കും ചെയ്യേണ്ട സെമിനാർ ടോപ്പിക്ക് കളും വേർതിരിച്ചു തന്നു. കൃത്യം ഒൻപതു മണിക്ക് തന്നെ ക്ലാസ് അവസാനിപ്പിച്ചു

 ഓപ്ഷണൽ ക്ലാസ്സ് നിരീക്ഷണം
  (27- 7 -2020)
         10.45 മുതൽ 11.45 വരെ ആയിരുന്നു ക്ലാസ്സ്. ഗൂഗിൾ ക്ലാസ് റൂമിനെ കുറിച്ചും അതിന്റെ ഗുണത്തെ കുറിച്ചും ഞങ്ങൾക്ക് പറഞ്ഞു തന്നു. ഒപ്പം അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. കൂടാതെ ഗൂഗിൾ ക്ലാസ് റൂമിൽ ഞങ്ങൾ ചെയ്തുതീർക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു. അതിനുശേഷം ലെസ്സൺപ്ലാൻ ഡിസ്കഷൻ ആയിരുന്നു. ഒരു ഗ്രൂപ്പിന്റെ ലെസ്സൺപ്ലാൻ സാർ വിശദമായി പരിശോധിക്കുകയും അതിന്റെ പോരായ്മകൾ മനസ്സിലാക്കി തരുകയും ചെയ്തു. ശേഷം കൃത്യം 11. 45 കൂടി ക്ലാസ്സ് അവസാനിപ്പിച്ചു. 

Wednesday, July 22, 2020

വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്സ് നിരീക്ഷണം 6
 (മഞ്ജു സി)
 അടിസ്ഥാന പാഠാവലി പാഠം 2
 പിന്നെയും പൂക്കുമീ ചില്ലകൾ                'ആ വാഴവെട്ട് '--പൊൻകുന്നം വർക്കി

       മുൻ ക്ലാസ്സുകളിൽ പഠിപ്പിച്ച വിജയലക്ഷ്മിയുടെ 'പുതുവർഷം' എന്ന കവിത ഓർമ്മിപ്പിച്ചു കൊണ്ടാണ് അധ്യാപിക ഈ ക്ലാസ് ആരംഭിച്ചത്. സമകാലിക അവസ്ഥകളെ കുറിച്ചും,  ലോക്ക് ഡൗൺ കാലത്തെ കുറിച്ചും പറയുന്നതിനോടൊപ്പം, കുറ്റിപ്പുറത്ത് കേശവൻ നായരുടെ 'നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 'എന്ന വരികളിലൂടെ അധ്യാപക നാട്ടിൻപുറ നന്മകളെയും കൃഷിയെയും  ഓർമ്മപ്പെടുത്തി. കൃഷിയുടെ ആവശ്യകതയേയും കൃഷി ചെയ്യാൻ വേണ്ട പ്രോത്സാഹനവും കുട്ടികൾക്ക് നൽകി.
        'പിന്നെയും പൂക്കുമീ ചില്ലകൾ 'എന്ന ഏകകത്തിലെ പൊൻകുന്നം വർക്കിയുടെ 'ആ വാഴ വെട്ട് 'എന്ന കഥ മണ്ണിനെ സ്നേഹിക്കുന്ന അധ്വാനിയായ ഒരു കർഷകന്റെ ജീവിത പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്. കഥയിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ നമ്മുടെ കാർഷിക സംസ്കാരത്തെ കുറിച്ച് കൂടി ബോധ്യം നൽകുന്നുണ്ട്. കൂടാതെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'വാഴക്കുല'എന്ന  ജീവ സ്പർശിയായ കവിതയെ കൂടി പരിചയപെടുത്തുന്നു.
       
പഠനപ്രവർത്തനം 1
        കഥാ വായന
       
കഥാ വായനയ്ക്കു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ അധ്യാപിക പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്
        ഭാവാത്മകത,  ആശയവ്യക്തത,  ഉചിതമായ നിർത്തലുകൾ,  ശബ്ദവിന്യാസം,  അക്ഷരസ്ഫുടത എന്നിവയാണവ.
        കൂടാതെ ആഴത്തിലുള്ള വായനക്കുവേണ്ടി  കഥയുടെ കാലഘട്ടം, കാർഷിക സംസ്ക്കാരം, സാമൂഹിക അവസ്ഥ, കർഷകരുടെ നിഷ്കളങ്കത, കഥയുടെ അവതരണരീതി, ഭാഷാപരമായ  സവിശേഷതകൾ, ഭാവിയെക്കുറിച്ചുള്ള പ്രത്യാശ, പ്രതിഷേധത്തിന്റെ സ്വരം ഇത്രയും കാര്യങ്ങൾ കണ്ടെത്തണം. അവയിൽ വിശദാംശം ആവശ്യമുള്ളവ രേഖപ്പെടുത്തുക.
       
പഠനപ്രവർത്തനം 2
        കഥയിലെ മറ്റു കഥാപാത്രങ്ങളെ കണ്ടെത്തുക.
       
        ഈ ക്ലാസ്സിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അധ്യാപികയുടെ ക്ലാസ് എടുക്കുന്നതിനുള്ള പ്രസന്ന തന്നെയാണ്. 
ഓപ്ഷണൽ ക്ലാസ്സ് നിരീക്ഷണം
         
        ഇന്ന് 11 മണിയോട് കൂടിയാണ് ക്ലാസ് ആരംഭിച്ചത്. മൂല്യനിർണയത്തിലെ  മാർക്കിങ്   സമ്പ്രദായത്തെക്കുറിച്ചും  ഗ്രേഡിങ് സമ്പ്രദായത്തെക്കുറിച്ചുമാണ് ഇന്ന് സാർ ഞങ്ങൾക്ക്  ക്ലാസെടുത്തു തന്നത്. മാർക്കിംഗ് സമ്പ്രദായത്തിന്റെ  പോരായ്മകളും ഒപ്പം ഗ്രേഡിങ് സമ്പ്രദായത്തിലേക്ക് പരിവർത്തനം നടത്താൻ ഉണ്ടായ കാരണങ്ങളും സാർ വ്യക്തമാക്കി. വിവിധതരം ഗ്രേഡിങ്ങുകളേ കുറിച്ചും പറഞ്ഞു തന്നു. 12 മണിയോടുകൂടി തന്നെ ക്ലാസ് അവസാനിപ്പിക്കാനും സാധിച്ചു. 

Thursday, July 16, 2020

വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്5
( ഡോക്ടർ ജോസ് തങ്കച്ചൻ)

        മുൻപ് പഠിപ്പിച്ച കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് ക്ലാസ് ആരംഭിക്കുന്നത്. 'പുതുവർഷം' എന്ന കവിതയുടെ അവസാനത്തെ ക്ലാസ് ആയിരുന്നു ഇത്. യൗവനകാലത്ത് അസംതൃപ്തിയും ജീവിതാനന്ദ ലഹരിയും  നുണയുന്ന കാലമാണ്.   കവിയത്രിക്കുണ്ടായ  മാറ്റത്തോടൊപ്പംതന്നെ നാടിനുണ്ടായ മാറ്റ്ത്തെയും നിരീക്ഷിക്കുന്നു. ഓണവും ഓണപൂവും  ഇന്ന് നാട് മറന്നിരിക്കുന്നു. ഒപ്പം കാലത്തിന്റെ മാറ്റത്തെ ഖിന്നയായി കവയത്രി നോക്കിക്കാണുകയാണ്.
        അധ്യാപകൻ ഇന്നത്തെ കുട്ടികൾക്ക് അന്യമായ ഒരു പഴയകാലത്തെ പരിചയപ്പെടുത്തുന്നു. കൂടാതെ കാലത്തിനുണ്ടായ മാറ്റങ്ങൾ വളരെ ഹൃദ്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.
     
        പഠനപ്രവർത്തനം 1
        മലയാളിയുടെ മാറിയ ഓണ സങ്കൽപം എന്ന വിഷയത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
     
        'കൊടി ചുരുക്കി' എന്ന പ്രയോഗം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. മാറ്റങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും അമ്മയെന്ന വെളിച്ചമാണ് കവയിത്രിയെ നയിക്കുന്നത്.
        അമ്മയുടെ മാഹാത്മ്യം പറയുന്ന മറ്റ് കവിതകൾ കൂടി അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
         ഡി വിനയചന്ദ്രൻ 'വീട്ടിലേക്കുള്ള വഴി'
     
        "അമ്മയില്ലാത്തവർക്ക് ഏതു വീട്
        ഇല്ല വീട് എങ്ങെങ്ങുമേ വീട്"
     
        സെബാസ്റ്റ്യൻ 'പാട്ട് കെട്ടിയ കുട്ട'
     
        'പാടുമായിരുന്നു അമ്മ
        ഉള്ളിയുടെയും വിറകിന്റെയും        കഞ്ഞി യുടെയും
        മണങ്ങൾക്കിടയിലൂടെ"
     
        അമ്മ എന്ന സങ്കൽപ്പത്തെ ഉയർത്തിക്കാണിക്കുന്ന കവയത്രിയ്ക്ക് ജീവിത വെളിച്ചമാണ് അമ്മ.
 പിന്നീട് അധ്യാപകൻ ശീർഷകത്തിൽ ഔചിത്യം ചർച്ച ചെയ്യുന്നു

 പഠനപ്രവർത്തനം 2

 ജീവിതത്തിലുടനീളം അമ്മ ഒരു പ്രത്യാശയായി മാറുന്നു ഈ പ്രസ്താവനയിലെ ആശയത്തെ പാഠഭാഗവുമായി ബന്ധിപ്പിച്ച് വിശകലന കുറിപ്പ് തയ്യാറാക്കുക

 കവിത ആഴത്തിൽ കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി  കുട്ടിക്കാലത്തെയും കൗമാരകാലത്തെ യും യൗവനത്തെയും ദേശത്തിന്റെ മാറ്റത്തെയും കുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും പ്രത്യേകം പ്രത്യേകം കണ്ടെത്തുന്നു. ശേഷം കവയത്രിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു

 പഠനപ്രവർത്തനം 3
 'പുതുവർഷം 'എന്ന കവിതയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക

 ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞു നൽകുന്നുണ്ട് അവ,
 കവിതയിലെ ആശയങ്ങൾ,  വിശേഷണങ്ങൾ, സവിശേഷ പ്രയോഗങ്ങൾ, തലക്കെട്ടിന് ഔചിത്യം,  ഉചിതമായ ഭാഷ, സ്വന്തം നിരീക്ഷണങ്ങൾ,  സമകാലികപ്രസക്തി,  രചയിതാവ്

 കവിതയുടെ വിശദമായ പഠനത്തിൽ കൂടി കവിതയുടെ വ്യത്യസ്ത സ്ഥലങ്ങളിൽ കൂടി കുട്ടികളെ കൊണ്ടുപോകുവാൻ അധ്യാപകന് കഴിഞ്ഞു. ഈ മൂന്ന് ക്ലാസ്സുകളും അവലോകനത്തിൽ കൂടി കുട്ടികൾക്ക് മുന്നിൽ പ്രത്യാശയുടെ പ്രകാശം വിതറുന്ന ഈ അധ്യാപകൻ സാധിച്ചു എന്ന് കാണാൻ കഴിയും

Wednesday, July 15, 2020

ഓപ്ഷണൽ ക്ലാസ്സ് നിരീക്ഷണം

       ഇന്ന് 10 40- ഓട് കൂടിയാണ് ക്ലാസ് ആരംഭിച്ചത്. സാങ്കേതികമായ പ്രശ്നങ്ങളാൽ പകുതിയിൽ കൂടുതൽ കുട്ടികൾക്കും കൃത്യസമയത്തുതന്നെ ക്ലാസിന് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് സാറ് ഞങ്ങൾ ചെയ്യേണ്ട  പ്രാക്ടിക്കൽ വർക്കുകളെ കുറിച്ചാണ് പ്രധാനമായും പറഞ്ഞു തന്നത്. അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് വാക്കുകളായിരുന്നു ഇന്നവേറ്റീവ് വർക്കും റീഡിങ് ആൻഡ് റിഫ്ലക്ഷനും.  ഞങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു പ്രവർത്തനമായിരുന്നു ഇന്നവേറ്റീവ് വർക്ക് എന്ന് പറയുന്നത്. പേര് പോലെ തന്നെ ഏറ്റവും പുതുമ പുലർത്തുന്നതും, ഞങ്ങളുടെ സർഗ്ഗാത്മക നിറഞ്ഞ പ്രവർത്തനും  ആയിരിക്കണമെന്നും സാർ പ്രത്യേകം പറഞ്ഞു. അതിനുവേണ്ട വിഷയം തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഞങ്ങൾക്ക് രണ്ടാഴ്ച സമയവും സാർ നൽകി. കൂടാതെ അതിനെക്കുറിച്ച് ഒരു വിശദമായ വിവരണം കൂടി സാറും തന്നു. ഒപ്പം ഞങ്ങൾക്കൊരു മാതൃക കൂടി തരാമെന്നും പറഞ്ഞു.
        ഇന്ന് എം ടി വാസുദേവൻ നായരുടെ ജന്മദിനം ആയിരുന്നതുകൊണ്ട് എം ടി യുടെ കൃതികൾ പരിചയപ്പെടുത്തിക്കൊണ്ട് ഒരു സെമിനാർ അവതരിപ്പിക്കണമെന്ന് പറഞ്ഞു. അതിനുവേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലാസിലെ ഒരു കുട്ടിയെ തന്നെ ചുമതലപ്പെടുത്തി. കൂടാതെ ഡിസ്കഷന് വേണ്ടി അരമണിക്കൂർ സമയം ഞങ്ങൾക്ക് നൽകി. സെമിനാറിലെ സംഘടന പ്രവർത്തനങ്ങളും അവതരണത്തെ കുറിച്ചും പൂർണ്ണമായും ഞങ്ങൾക്ക് സാർ വിട്ടു നൽകിയിരുന്നു. 

Tuesday, July 14, 2020

ഓപ്ഷണൽ ക്ലാസ് നിരീക്ഷണങ്ങൾ

 ഓപ്ഷണൽ രണ്ടാം ക്ലാസിൽ,  രണ്ടാമത്തെ സെമസ്റ്ററിൽ തീർക്കാനുള്ള ഭാഗങ്ങളെ കുറിച്ചും റീഡിങ് ആൻഡ് റിഫ്ലക്ഷൻ പ്രവർത്തനങ്ങളെക്കുറിച്ചും അത് സബ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചും അതിന് വേണ്ട മാനദണ്ഡങ്ങളെ കുറിച്ചും സാർ പറഞ്ഞു തന്നു.

 ഓപ്ഷണൽ ക്ലാസ് 3
 മുൻ ദിവസങ്ങളിൽ ചെയ്ത പഠന പ്രവർത്തനങ്ങളെ കുറിച്ച് ഞങ്ങളോട്  ചോദിക്കുകയും ഒപ്പം ലെസ്സൺ പ്ലാൻ തയ്യാറാക്കുന്നതിനെക്കുറിച്ചും ഞങ്ങൾക്ക് പറഞ്ഞു തന്നു. കൂടാതെ റീഡിങ് ആൻഡ് റിഫ്ലക്ഷന് ഈ വെട്ടം ഞങ്ങൾക്ക് തന്നെ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം സാർ നൽകി. മറ്റു ക്ലാസുകളെ അപേക്ഷിച്ച് ഞങ്ങളെ ഓരോരുത്തരെയും ക്ലാസിൽ പങ്കെടുപ്പിക്കുന്നതിന് സാർ പ്രത്യേകം ശ്രദ്ധിച്ചു.
 ജൂലൈ 7 നുള്ള ക്ലാസിന് സെക്കൻഡ് സെമസ്റ്റർ എക്സമിനെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് സാർ പങ്കുവെച്ചത്.
 ജൂലൈ 9ന് തേർഡ് സെമസ്റ്റർ, മൂല്യനിർണയത്തിനെയും മാപനത്തിനെയും  കുറിച്ചുള്ള വിശദമായ ഒരു ക്ലാസ് തന്നെ സാർ എടുത്തു തന്നു. കൂടാതെ നിരന്തരവും സമഗ്രവുമായ മൂല്യനിർണയത്തിനെക്കുറിച്ചും പഴയകാല മൂല്യനിർണയ രീതികളെക്കുറിച്ചും, സംരചന മൂല്യനിർണയം, ആത്യന്തിക മൂല്യനിർണയം എന്നിവയെക്കുറിച്ചും സാർ പറഞ്ഞു തന്നു. 
വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ് 4,  
 (ഡോക്ടർ ജോസ് തങ്കച്ചൻ)ക്ലാസ്സ്‌ 8

 'പുതുവർഷം 'എന്ന കവിതയുടെ തുടർച്ചയായിരുന്നു ഈ ക്ലാസ്സ്. അധ്യാപകൻ നേരത്തെ പഠിപ്പിച്ചത് വീണ്ടും ഓർമിപ്പിക്കുന്നു. മുൻ ക്ലാസ്സിൽ നൽകിയ പാഠ പ്രവർത്തനത്തിനെ  ഓർമിപ്പിച്ചുകൊണ്ട് ചിത്ര വായനയിലേക്ക് കടക്കുന്നു. ചിത്രത്തിൽ കാണുന്നത് എന്തൊക്കെയെന്ന് കുട്ടികളുമായി പങ്കുവയ്ക്കുന്നു. കവിത വീണ്ടും വായിച്ചു കൊണ്ട്,  കവിത കേട്ടപ്പോൾ മനസ്സിൽ ഉണ്ടായ കാര്യങ്ങൾ എന്തൊക്കെയെന്ന് കുട്ടികളോട് ആരായിരുന്നു. ഒപ്പം കുട്ടികളോട് ഇഷ്ടപ്പെട്ട വരികൾ ഏതൊക്കെയെന്ന് പങ്കുവെയ്ക്കുവാനും പറയുന്നു. കവിതയിൽ കവയത്രി പോയകാലത്തെ ആണ് ഓർമിപ്പിക്കുന്നത്. പാഠഭാഗത്തിലെ വരിയായ് 'പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളി മുളപ്പിച്ച കാലം 'എന്ന വരിയിലെ കൊച്ചു നെല്ലിക്കയെ കുറിച്ച് പറയുമ്പോൾ അദ്ധ്യാപകൻ സമാനമായ മറ്റൊരു കവിതയിലേക്ക് കടക്കുന്നു. ഒ എൻ വി  കുറുപ്പിന്റെ' മോഹം 'എന്ന കവിതയായിരുന്നു അത്. ഒപ്പം കവിതയെ ഓരോ ഭാഗങ്ങളായി തിരിച്ച് അതിന്റെ ആശയങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്നു.
 പാഠപ്രവർത്തനം- 1
 'ആരോടുമില്ല വഴക്കിന് പുഞ്ചിരി
 ച്ചരോടും കൂടി നടന്ന കാലം'-
 കുട്ടിക്കാലത്തെ കുറിച്ച് കവയത്രി ഓർമിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർമ്മ കുറിപ്പ് തയ്യാറാക്കുക?

 ഓർമ്മ കുറുപ്പിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് കൂടി കുട്ടികൾക്ക് പറഞ്ഞു നൽകുന്നുണ്ട്. * അവ അനുഭവ തീവ്രത *വൈകാരിക അംശം *അവതരണരീതി *ഉചിതമായ ഭാഷ എന്നിവ ചേർന്നതായിരിക്കണം

 പാഠപ്രവർത്തനം- 2
 കവിതയിലെ ഇഷ്ടപ്പെട്ട വരികൾ എന്തൊക്കെയാണ് ആ വരികൾ ഇഷ്ടപ്പെടാനുള്ള കാരണവും രേഖപ്പെടുത്തുവാൻ പറയുന്നു.

 ഇന്നത്തെ കുട്ടികൾക്ക് അന്യമായ പഴയ തലമുറയുടെ ബാല്യകാല അനുഭവങ്ങളെ അതേ തീവ്രതയോടെ കൂടി കുട്ടികളിലേക്ക് എത്തിക്കുവാൻ അധ്യാപകൻ സാധിച്ചു എന്നതാണ് ഈ ക്ലാസിലെ ഏറ്റവും വലിയ ഗുണം
വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്സ് നിരീക്ഷണം-3 ക്ലാസ്സ്‌  -8
അടിസ്ഥാന പാഠാവലി ഏകകം 1
 (ഡോക്ടർ ജോസ് തങ്കച്ചൻ)

 അദ്ധ്യാപകൻ ക്ലാസ്സിൽ ആദ്യം തന്നെ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിക്കുന്നത്. ഒപ്പം തന്നെ പരിസ്ഥിതി ദിനത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളോട് പങ്കുവയ്ക്കുന്നു. ശേഷം പരിസ്ഥിതി പ്രാധാന്യം ഉൾക്കൊള്ളുന്ന ടി പത്മനാഭൻ റെ 'ജീവന്റെ വഴി 'എന്ന കഥ കുട്ടികൾക്ക് പറഞ്ഞു നിൽക്കുന്നു. മണ്ണും മനുഷ്യനുമായുള്ള ബന്ധവും പങ്കുവെക്കലിന്റെ അനുഭവവും  ആണ് ആ കഥയിൽ കൂടി ലഭിക്കുന്നത്. പിന്നീട്  പാഠഭാഗ തലക്കെട്ട് ആയ 'പിന്നെയും പൂക്കുമീ ചില്ലകൾ 'എന്ന തലക്കെട്ടിന്റെ  ഔചിത്യം പരിചയപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ 'ഹരിതം' എന്ന കവിതയും അതിന്റെ ആശയവും കുട്ടികൾക്ക് പറഞ്ഞു നൽകുന്നു.

 പാഠ പ്രവർത്തനം -1
 ഒരു ക്ലാസ് പതിപ്പ് തയ്യാറാക്കൽ അതിനുവേണ്ടി പരിസ്ഥിതികവിത,  കഥ,  പത്രവാർത്തകൾ തുടങ്ങിയവ ശേഖരിക്കുക

 അതിനുശേഷം  പ്രവേശക  കഥയായ പി കെ പാറക്കടവിന്റെ 'വേരും തളിരും' എന്ന കഥ പറഞ്ഞു കൊടുക്കുന്നു. അതിനോടൊപ്പം തന്നെ കഥയുമായി ഏറെ സാദൃശ്യം പുലർത്തുന്ന വൈലോപ്പിള്ളിയുടെ 'വിഷുക്കണി' എന്ന കവിത പരിചയപ്പെടുത്താനും അധ്യാപകൻ മറക്കുന്നില്ല.

 പാഠ പ്രവർത്തനം- 3
 പാഠപ്രവേശക കഥ വായിച്ച് ആശയം കണ്ടെത്തുക

 അടുത്തതായി ഏകകത്തിലെ പാഠഭാഗങ്ങളെയാണ് അധ്യാപകൻ പരിചയപ്പെടുത്തിയത്. മൂന്ന് പാഠഭാഗങ്ങൾ ആണ് ഇതിൽ ഉൾക്കൊള്ളുന്നത് വിജയലക്ഷ്മിയുടെ,  അമ്മ നൽകുന്ന സ്വാതന്ത്ര്യവും പ്രത്യാശയും പറയുന്ന 'പുതുവർഷം 'എന്ന കവിത. രണ്ടാമത്തെ പാഠഭാഗം ആയ പൊൻകുന്നം വർക്കിയുടെ 'ആ വാഴ വെട്ട്'. പ്രതിബന്ധങ്ങൾക്കിടയിലും കൃഷിയിൽ ഉള്ള വിശ്വാസമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത് എന്ന ആശയമാണ് കഥ പങ്കു വെക്കുന്നത് എന്ന് പറയുന്നു. പിന്നീട്  ലോക പ്രശസ്ത നോവലിസ്റ്റായ പൗലോ കൊയ്ലോയുടെ 'ആൽക്കെമിസ്റ്റ് 'എന്ന നോവലിലെ ഒരു ഭാഗം  'എണ്ണ നിറച്ച കരണ്ടി ' എന്ന രമാ മേനോന്റെ  വിവർത്തനം. ആ കഥയിൽ പറയുന്നത് പ്രേത്യാശ നിലനിൽക്കുന്നുവെങ്കിൽ ജീവിതം മൂല്യാധിഷ്ഠിതം ആണെന്നാണ്. അതിനുശേഷം അധ്യാപകൻ പുതുവർഷം എന്ന കവിത പരിചയപ്പെടുത്തുന്നു.

 പാഠപ്രവർത്തനം -3
 കവിതയുടെ ഈണം കണ്ടെത്തുക

 പാഠപ്രവർത്തനം- 4
 പാഠഭാഗത്തു നൽകിയിരിക്കുന്ന ചിത്രവായന

 ഈ ക്ലാസിൽ അധ്യാപകൻ കേവലം പാഠഭാഗം മാത്രമല്ല മറിച്ച് പാഠഭാഗവുമായി സാദൃശ്യം വരുന്ന മറ്റ് സാഹിത്യകൃതികളെ കൂടി അധ്യാപകൻ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. 

Tuesday, June 16, 2020

ക്ലാസ്സ്‌ -9
കേരള പാഠവലി
അധ്യായം 1- നിന്നെത്തേടുവതേതൊരു ഭാവന

             പാഠഭാഗത്തേക്കു  അധ്യാപിക നേരിട്ട് കടക്കുകയാണ്. തലകെട്ടിന്റെ ഔചിത്യവും അതിന്റെ അർഥവും വ്യക്തമാക്കുന്നു. ഒപ്പം കാലാതിവർത്തിയായ സൗന്ദര്യത്തിനു അധ്യാപിക ഒരു നിർവചനം കണ്ടെത്തുകയും റൂസ്സോ, ഗാന്ധിജി, വൈലോപ്പിള്ളി  എന്നിവർ സൗന്ദര്യത്തെ  കുറിച്ച് പറഞ്ഞത് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. സൗന്ദര്യ ഉപാസകനായ പി. കുഞ്ഞിരാമൻ നായരുടെ പാഠാരംഭത്തിലെ നാല് വാരി കവിത ചൊല്ലി കൊടുക്കുന്നു. കവിതയുടെ അർഥം പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം തന്നെ മുൻവർഷം പഠിച്ച കുഞ്ഞിരാമൻ നായരുടെ കവിതയായ കളിയച്ഛൻ ജനിക്കുന്നു എന്ന കവിതയെ ഓർമിപ്പിക്കാനും  ശ്രമിച്ചു.

ആദ്യ പാഠപ്രവർത്തനം
    കവിതയുടെ  ആശയം പറഞ്ഞു കൊടുത്തതിനു ശേഷം കുട്ടികൾ സ്വയം ആ ആശയം ബുക്കിൽ കുറിക്കുവാൻ പറയുന്നു.
     
       
          സൗന്ദര്യം എന്താണെന്നും, കുട്ടികളിലേക്ക് ആ സൗന്ദര്യലഹരി പടർത്തുന്നതിനും വേണ്ടി ചങ്ങമ്പുഴയുടെ രമണനിലെ കവിത ചൊല്ലി കൊടുക്കുകയും ഒപ്പം ബാഷ്പാഞ്ജലിയിലെ കാവ്യ ഭാഗം കുട്ടികൾക്ക് അവതരിപ്പിച്ചു കൊടുക്കുകയും ചെയ്തു. ആ കവിതയുടെ ഒരു വാങ്മയ ചിത്രം കുട്ടികളിലേക്ക്  എത്തിക്കുവാൻ ആ അധ്യാപികക്ക് കഴിഞ്ഞു. പ്രപഞ്ച സൗന്ദര്യം കവിയെ ലഹരി പിടിപ്പിച്ചത് പോലെ  തന്നെ ഒരു സൗന്ദര്യ നിരീക്ഷണത്തിലേക്ക്  സൗന്ദര്യ ആസ്വാദനത്തിലേക്ക്  കുട്ടികളെ ഈ പാഠഭാഗവതരണം  നയിച്ചു എന്ന് പറയാം

പഠനപ്രവർത്തനം 2
  കവി പശ്ചിമാംമ്പരത്തെ പനിനീർപൂന്തോട്ടമായി സങ്കൽപ്പിച്ചത് എന്തുകൊണ്ട്?


 അധ്യാപികക്ക് പാഠാരംഭത്തിൽ  അല്പം പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും പിന്നീട്  അതിനെ മറികടക്കുവാൻ സാധിച്ചു. കൂടാതെ പ്രവേശനഗാനം താളാത്മകമായി ചൊല്ലാമായിരുന്നു .കുശലാന്വേഷണങ്ങൾ ഒന്നും കൂടാതെ നേരിട്ട് പാഠത്തിലേക്ക് കടന്നത് കൊണ്ട് കുട്ടികൾക്ക് അല്പം താല്പര്യ കുറവുണ്ടാക്കാം