അവലോകനം 14
9.30 മുതൽ 10 മണി വരെ ആയിരുന്നു എന്റെ ക്ലാസ്. ഇന്നത്തെ ക്ലാസ്സിൽ 'മാണിക്യവീണ 'എന്ന കവിതയുടെ ആഴത്തിലുള്ള പഠനത്തിലേക്കാണ് കടന്നത്. കൂടാതെ കൃതിയിലെ ശബ്ദാലങ്കാരത്തെക്കുറിച്ചും കവിതയുടെ ചമൽക്കാരഭംഗി യെ കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത് ഒപ്പം മലയാളസാഹിത്യത്തിലെ സൗന്ദര്യത്തെക്കുറിച്ചും മലയാളകവിതയുടെ സൗന്ദര്യത്തെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. മലയാളകവിതയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് ചർച്ചചെയ്തു.ശേഷം കവിതയുടെ പ്രാസം കണ്ടെത്താൻ കുട്ടികളോട് പറഞ്ഞു. കവിതയുടെ ചമൽക്കാരഭംഗി കണ്ടെത്തുവാൻ കുട്ടികളോട് പറഞ്ഞു.. വള്ളത്തോൾ നാരായണമേനോന്റെ എന്റെ ഭാഷ എന്ന കൃതിയെ പരിചയപ്പെടുത്തിക്കൊണ്ട് ഭാഷയെക്കുറിച്ചു കുട്ടികൾക്ക് കൂടുതൽ വിവരങ്ങൾ പറഞ്ഞു കൊടുത്തു. തുടർ പ്രവർത്തനമായി മലയാള ഭാഷ മരിക്കുകയാണോ എന്ന ചോദ്യത്തെ ആസ്പദമാക്കി ഉപന്യാസം എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു. ക്ലാസ്സിൽ ഒരു കുട്ടി ആയിരുന്നു ഉണ്ടായിരുന്നത്.
സാമാന്യം ഭേദപ്പെട്ട ക്ലാസ്സായിരുന്നു ഇന്നത്തേത്. എന്ന് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പിയർ ഇവാലുവേഷൻ
ഫെയ്സ് ഫെയ്സ് ഓൺലൈൻ ടീച്ചിങിന്റെ നാലാം ദിവസമായ ഇന്ന് അനുശ്രീ എ എസ്ആണ് ആദ്യം ക്ലാസെടുത്തത്. 'ബഷീർ എന്ന ബല്യ ഒന്ന്' എന്ന കവിതയുടെ അവസാന ഭാഗങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുകയും അതിന്റെ ആശയങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഒപ്പം അദ്വൈത ചിന്താ പദ്ധതിയെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു കൂടാതെ 'ബഷീർ എന്ന ബല്യ ഒന്ന് 'എന്ന ആശയം വരുന്ന ബാല്യകാലസഖി എന്ന നോവലിലെ കുറച്ചു ഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ബഷീർകൃതികളുടെ സാരാംശമെന്ത് എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ബഷീർ എന്ന ബല്യ ഒന്ന് എന്ന തലക്കെട്ടിന്റെ ഔചിത്യം എന്തെന്ന് കണ്ടെത്തി കൊണ്ട് വരുവാനും പറഞ്ഞു.
സാമാന്യം ഭേദപ്പെട്ട ക്ലാസ് ആയിരുന്നു ഇന്ന് അനുശ്രീയുടേത്. പ്രവർത്തനങ്ങൾക്ക് നന്നായിരുന്നു എന്ന് ഗ്രൂപ്പിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഇന്ന് രണ്ടാമത്തെ ക്ലാസ് എടുത്തത് അനീഷ് ആയിരുന്നു അനീഷ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത് ഓർമ്മിപ്പിച്ച് കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷവും ഓർമ്മക്കുറിപ്പ് കഥയും തമ്മിലുള്ള വ്യത്യാസം കുട്ടികളെക്കൊണ്ട് പറയുകയും ഒരു ഓർമ്മ കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് പറയുകയും ചെയ്തു. വിശേഷം നനയാത്ത മഴ എന്ന പാഠത്തിന് അനുയോജ്യമായ മറ്റൊരു തലക്കെട്ട് കണ്ടെത്തി കൊണ്ടുവരാൻ കുട്ടികളോട് ആവശ്യപ്പെട്ടു.
അനീഷിന്റെ ക്ലാസ്സിൽ രണ്ടു കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്റർ ആക്ടീവ് ആയിരുന്നു ഇന്ന് അനീഷിന്റെ ക്ലാസ്സ്
നാലാംമതായി ക്ലാസ് എടുത്തത് ദേവിയായിരുന്നു. കുപ്പായം എന്നഓർമ്മക്കുറിപ്പ് വിശദപഠനം ആയിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ ക്ലാസ്സിലെ തുടർപ്രവർത്തനം ആയ കുപ്പായം എന്ന ഓർമകുറുപ്പിനു മറ്റൊരു തലക്കെട്ട് എഴുതി കൊണ്ട് വരാൻ പറഞ്ഞിരുന്നു. അത് അവതരിപ്പിച്ച ശേഷം വാസുവിന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണ് എന്ന് ക്ലാസിൽ ചർച്ച ചെയ്തു. കാരൂരിന്റെ പിശാചിന്റെ കുപ്പായം എന്ന കഥ പരിചയപ്പെടുത്തിക്കൊടുത്തു. അതിനുശേഷം. ആ കഥയുടെ കുറച്ചു ഭാഗം പറഞ്ഞു തന്നതിനു ശേഷം ബാക്കിഭാഗം കുട്ടികളോട് പൂരിപ്പിക്കാൻ പറഞ്ഞു.
റേഞ്ച് പ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് ദേവിയുടെ ക്ലാസ്സിൽ പലപ്പോഴും കേൾക്കാൻ സാധിച്ചിരുന്നില്ല. ഒരു കുട്ടി ആയിരുന്നു ക്ലാസിന് ഉണ്ടായിരുന്നത്
No comments:
Post a Comment