Wednesday, July 22, 2020

വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്സ് നിരീക്ഷണം 6
 (മഞ്ജു സി)
 അടിസ്ഥാന പാഠാവലി പാഠം 2
 പിന്നെയും പൂക്കുമീ ചില്ലകൾ                'ആ വാഴവെട്ട് '--പൊൻകുന്നം വർക്കി

       മുൻ ക്ലാസ്സുകളിൽ പഠിപ്പിച്ച വിജയലക്ഷ്മിയുടെ 'പുതുവർഷം' എന്ന കവിത ഓർമ്മിപ്പിച്ചു കൊണ്ടാണ് അധ്യാപിക ഈ ക്ലാസ് ആരംഭിച്ചത്. സമകാലിക അവസ്ഥകളെ കുറിച്ചും,  ലോക്ക് ഡൗൺ കാലത്തെ കുറിച്ചും പറയുന്നതിനോടൊപ്പം, കുറ്റിപ്പുറത്ത് കേശവൻ നായരുടെ 'നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 'എന്ന വരികളിലൂടെ അധ്യാപക നാട്ടിൻപുറ നന്മകളെയും കൃഷിയെയും  ഓർമ്മപ്പെടുത്തി. കൃഷിയുടെ ആവശ്യകതയേയും കൃഷി ചെയ്യാൻ വേണ്ട പ്രോത്സാഹനവും കുട്ടികൾക്ക് നൽകി.
        'പിന്നെയും പൂക്കുമീ ചില്ലകൾ 'എന്ന ഏകകത്തിലെ പൊൻകുന്നം വർക്കിയുടെ 'ആ വാഴ വെട്ട് 'എന്ന കഥ മണ്ണിനെ സ്നേഹിക്കുന്ന അധ്വാനിയായ ഒരു കർഷകന്റെ ജീവിത പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്. കഥയിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ നമ്മുടെ കാർഷിക സംസ്കാരത്തെ കുറിച്ച് കൂടി ബോധ്യം നൽകുന്നുണ്ട്. കൂടാതെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'വാഴക്കുല'എന്ന  ജീവ സ്പർശിയായ കവിതയെ കൂടി പരിചയപെടുത്തുന്നു.
       
പഠനപ്രവർത്തനം 1
        കഥാ വായന
       
കഥാ വായനയ്ക്കു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ അധ്യാപിക പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്
        ഭാവാത്മകത,  ആശയവ്യക്തത,  ഉചിതമായ നിർത്തലുകൾ,  ശബ്ദവിന്യാസം,  അക്ഷരസ്ഫുടത എന്നിവയാണവ.
        കൂടാതെ ആഴത്തിലുള്ള വായനക്കുവേണ്ടി  കഥയുടെ കാലഘട്ടം, കാർഷിക സംസ്ക്കാരം, സാമൂഹിക അവസ്ഥ, കർഷകരുടെ നിഷ്കളങ്കത, കഥയുടെ അവതരണരീതി, ഭാഷാപരമായ  സവിശേഷതകൾ, ഭാവിയെക്കുറിച്ചുള്ള പ്രത്യാശ, പ്രതിഷേധത്തിന്റെ സ്വരം ഇത്രയും കാര്യങ്ങൾ കണ്ടെത്തണം. അവയിൽ വിശദാംശം ആവശ്യമുള്ളവ രേഖപ്പെടുത്തുക.
       
പഠനപ്രവർത്തനം 2
        കഥയിലെ മറ്റു കഥാപാത്രങ്ങളെ കണ്ടെത്തുക.
       
        ഈ ക്ലാസ്സിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അധ്യാപികയുടെ ക്ലാസ് എടുക്കുന്നതിനുള്ള പ്രസന്ന തന്നെയാണ്. 

1 comment: