Wednesday, December 2, 2020

റിഫ്ലക്റ്റീവ് ജേർണൽ-16

അവലോകനം-16
ഓൺലൈൻ ടീച്ചിങ്ങിന്റെ മൂന്നാമത്തെ പീരിയഡ് ഗ്രീഷ്മ എം ജെ ആണ് ക്ലാസ്സ്‌ എടുത്തത്. പത്താംക്ലാസ്സിലെ അടിസ്ഥാനപാഠാവലിയിലെ ഒന്നാമത്തെ ഏകകമായ കാലതീതം കാവ്യം വിസ്മയം എന്നതിലെ വിക്ടർ യുഗോയുടെ പാവങ്ങൾ എന്ന നോവലിന്റെ നാലപ്പാട്ട് നാരായണൻ നടത്തിയ വിവർത്തനമായിരുന്നു പഠിപ്പിച്ചത്. പാഠത്തിലേക്കു കടക്കുന്നതിനു മുൻപ് മലയാളത്തിലെ പ്രശസ്ത സാഹിത്യ കാരന്മാരുടെ ചിത്രങ്ങൾ പരിചയപ്പെടുത്തി അവർ എന്തുകൊണ്ടാണ് പ്രശസ്തരായത് എന്ന് പറഞ്ഞതിന് ശേഷം ഏകകത്തിലേക്കു കടന്നു. ഏകകത്തിന്റെ പേര് പരിചയപ്പെടുത്തി. സച്ചിദാനന്ദന്റെ 'കവിയുടെ ഭാഷ 'എന്ന കവിത പരിചയപ്പെടുത്തി  കൊണ്ട് പ്രാരംഭ വരികളുടെ അർത്ഥം പറഞ്ഞു തന്നു. അതിന് ശേഷം ഏകകത്തിലെ മറ്റുപാഠങ്ങളെ കുറിച്ച് സൂചിപ്പിച്ച ശേഷം പാവങ്ങൾ എന്ന നോവലിനെ കുറിച്ച് പറഞ്ഞു. തുടർപ്രവർത്തനമായി പാഠം വായിച്ചു കൊണ്ട് വരണം എന്ന് പറഞ്ഞു.ഗ്രുപ്പിലെ മറ്റംഗങ്ങൾ ക്ലാസ്സ്‌ വിശകലനം ചെയ്തു കൊണ്ട് ഏകകത്തിലെ മറ്റ് പാഠങ്ങളെ പരിചയപ്പെടുത്തിയത് കുറക്കമായിരുന്നു എന്നും. ദുഷ്യന്തന് പകരം ദുർവാസവിന്റെ പേര് പറഞ്ഞതും പോരായ്മആയി ചൂണ്ടി കാട്ടി. സാമാന്യം നല്ല ക്ലാസ്സ്‌ എടുക്കാൻ ഇന്ന് സാധിച്ചു.

 പിയർ ഇവാലുവേഷൻ
  
       ഇന്ന് ആദ്യം ക്ലാസ് കൈകാര്യം ചെയ്തത് അനുശ്രീ സി എസ് ആയിരുന്നു . ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്‌വരയിലെ ദേവദാരു എന്ന നോവലിലെ കുറച്ചു ഭാഗമായ ഭൂമിയുടെ സ്വപ്നം എന്ന പാഠമാണ് അനുശ്രീ  എടുത്തത് . അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ  സൂചിപ്പിക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ഇന്ത്യയെ സേവിച്ച അബ്ദുൽകലാം, ജവഹർലാൽ നെഹ്റു, ഗാന്ധിജി തുടങ്ങിയവരുടെ ചിത്രങ്ങളും അവരുടെ അമ്മമാരുടെ ചിത്രവും പ്രദർശിപ്പിച്ചുകൊണ്ട് ചർച്ച നടത്തി. ചർച്ചയിലൂടെ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്തിലേക്ക് കടക്കുകയും ചെയ്തു. ഒപ്പം പ്രണയ താഴ് വരയിലെ ദേവദാരു എന്ന നോവലിനെ പറ്റി സൂചിപ്പിക്കുകയും ചെയ്തു. കൃത്യം 9 മണിക്ക് അനുശ്രീയുടെ  ക്ലാസ് അവസാനിച്ചു. ക്ലാസിലെ ഒരു പോരായ്മ ആയി ഗ്രൂപ്പിലെ  മറ്റംഗങ്ങൾ ചൂണ്ടിക്കാട്ടിയത് പാഠത്തിന്റെ കേന്ദ്രം ആയിട്ടുള്ള ജൻ മിത്വ വ്യവസ്ഥയെ  പറ്റി തുടക്കത്തിൽ വിശദീകരിക്കേണ്ടതില്ല  എന്നയിരുന്നു.
       രണ്ടാമതായി   ശരണ്യയുടെ ക്ലാസ്സ്‌ ആയിരുന്നു . ഒൻപതാം തരത്തിലേ മനുഷ്യകഥാനുഗായികൾ എന്ന ഏകകത്തിലെ നഗരത്തിൽ ഒരു യക്ഷൻ എന്ന കവിത ആയിരുന്നു പാഠഭാഗം. പ്രാരംഭ പ്രവർത്തനങ്ങൾ ആണ് ഇന്ന് നടന്നത്. ദാമ്പത്യ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ ഭാര്യയുടെ ആഭാവത്തിൽ തിരിച്ചറിയുന്ന കഥനായകനെ  ആണ് കവിതയിൽ  അവതരിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ചായക്കടയിലെ ചെറിയ വരുമാനം കൊണ്ട് ലോകം ചുറ്റിക്കറങ്ങുന്ന പത്ര മാധ്യമങ്ങളിൽ ഒക്കെ ഇടം നേടിയ വൃദ്ധ ദമ്പതികളുടെ ഒരു വീഡിയോ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ശേഷം കവിതയുടെ ശീർഷകത്തെ സംബന്ധിച്ച ചർച്ച നടന്നു. യക്ഷൻ എന്നത് കാളിദാസന്റെ മേഘസന്ദേശത്തിലെ നായകൻ ആണ്. അതുകൊണ്ട് തന്നെ സന്ദേശം കാവ്യങ്ങൾ എന്താണെന്നും മേഘസന്ദേശത്തിന്റെ ഇതിവൃത്തവും ലാളിതമായി കുട്ടികൾക്ക് പറഞ്ഞു നൽകി  പാഠത്തിലെക്ക് കൊണ്ടുവന്നു. ശേഷം പാഠഭാഗം കുട്ടികളെ കൊണ്ട് വായന നടത്തി. ഒരിക്കൽ കൂടി പാഠഭാഗം വായിച്ച് വരുവാൻ ആവശ്യപ്പെട്ടുകൊണ്ട് കൃത്യം 9.30 നു ക്ലാസ്സ്‌ അവസാനിപ്പിച്ചു.കുട്ടികൾക്ക് ഇടപെടാനുള്ള അവസരം പൊതുവെ കുറവായിരുന്നു എന്നൊരു പോരായ്മ ഗ്രൂപ്പ്‌ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

    നാലാമതായി ക്ലാസ്സ്‌ എടുത്തത് മിനി ആയിരുന്നു. കിട്ടും പണമെങ്കിൽ ഇപ്പോൾ എന്ന പാഠം ആണെടുത്തത്. കുഞ്ചൻ നമ്പ്യാരെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും  തുള്ളലുകളെ  കുറിച്ചും തുള്ളലിന്റെ  സവിശേഷതകളെക്കുറിച്ചും അടങ്ങിയ 10 മിനിറ്റിലധികം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് മിനി അവതരിപ്പിച്ചത്.  അതിനുശേഷം ആ വീഡിയോയെ മുൻനിർത്തി തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചും നമ്പ്യാരെ കുറിച്ചും വിശദമായി പറഞ്ഞു തന്നു.
    മിനിയുടെ ക്ലാസ്സിൽ ഇന്ന് കുട്ടികൾ ആരും ഉണ്ടായിരുന്നില്ല.  ക്ലാസിലെ ഒരു പോരായ്മയായി ഗ്രൂപ്പിലെ മറ്റംഗങ്ങൾ ചൂണ്ടിക്കാണിച്ചത്. ദൈർഘ്യമേറിയ ആ വീഡിയോയുടെ അവതരണമായിരുന്നു.

No comments:

Post a Comment