അവലോകനം 7
എന്റെ ക്ലാസ് നാലാമതായിട്ടാണ് എടുത്തത്.കൃത്യം 11.15ന് തന്നെ ക്ലാസ്സ് എടുത്തു. പാഠ വായനക്കായിരുന്നു ഞാൻ കൂടുതൽ ഊന്നൽ നൽകിയത്. അന്നുതന്നെ കുട്ടികളെക്കൊണ്ട് ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിതയുടെ ഇണം കണ്ടുപിടിക്കാനായി സമയം നൽകി. ശേഷം കുട്ടികളെക്കൊണ്ട് ഈണത്തിൽ പാടിപ്പിക്കുകയും കവിതയുടെ ഒരു ഓഡിയോ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കവിതയുടെആശയം കുട്ടികളെ കൊണ്ടുതന്നെ പറയിപ്പിച്ചു. കൂടാതെ എൻ എൻ കക്കാടിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.സഫലമീയാത്ര എന്ന കക്കാടിന്റെ കവിതയുടെ ഓഡിയോയും കുട്ടികളെ കേൾപ്പിച്ചു. ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിത എഴുതുവാനും സഫലമീയാത്ര എന്ന കവിത എഴുതാനുമുള്ള സന്ദർഭത്തെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർ പ്രവർത്തനമായി പാഠത്തിൽ കുട്ടികൾക്കറിയാത്ത വാക്കുകളുടെ അർത്ഥം സ്വയം കണ്ടെത്തി കൊണ്ടുവരുവാൻ പറഞ്ഞു.
പിയർ ഇവാലുവേഷൻ
ഇന്ന് രാവിലെ എട്ടരയ്ക്ക് വിനീതയുടെ ക്ലാസ് ആയിരുന്നു. നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് ഞങ്ങളെ കൊണ്ട് വായിപ്പിക്കുകയും. എഴുത്തുകാരിയുടെ മഴയോർമ്മകൾ എന്തൊക്കെ എന്ന് പറയുകയും ചെയ്തു. പാഠം എത്രത്തോളം മനസ്സിലാക്കി എന്ന് അറിയുന്നതിനു വേണ്ടി ചെറിയ ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു.
വിനീതയുടെ കഴിഞ്ഞ ക്ലാസിനെ അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ടത് ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. പാഠഭാഗവുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങളിൽ അവ്യക്തത നിലനിന്നിരുന്നു.കുറച്ചുകൂടി സ്പീഡ് കുറിച്ച് പറയാമായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.
രണ്ടാമതായി ക്ലാസെടുത്തത് അഞ്ചു ആയിരുന്നു. തുടർ പ്രവർത്തന അവതരിപ്പിച്ചുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത ആദ്യം മൗനമായി വായിപ്പിക്കുകയും പിന്നീട് ഈണത്തിൽ വായിക്കുകയും ചെയ്തു. വായനക്ക് ശേഷം കവിതയുടെ ഓഡിയോ കേൾപ്പിച്ചു.തുടർ പ്രവർത്തനമായി ബാല്യം എങ്ങനെയൊക്കെയാണ് കവി കവിതയിൽ സൂചിപ്പിക്കുന്നതെന്ന് കണ്ടെത്തി കൊണ്ടുവരാൻ പറഞ്ഞു
ഇന്നത്തെ അഞ്ജുവിന്റെ ക്ലാസ്സ് താരതമ്യേന നല്ലതായിരുന്നു. വായന കൂടുതൽ സമയം എടുത്തു എന്ന് ക്ലാസ് നിരീക്ഷിക്കുവാൻ എത്തിയ മലയാള അധ്യാപകൻ അഭിപ്രായപ്പെട്ടു. ഗ്രാമങ്ങൾ മാത്രമാണ് നല്ലത് നഗരങ്ങൾ നല്ലതല്ല. കൃഷിസ്ഥലങ്ങൾ ഇന്ന് ഇല്ല, ഫാസ്റ്റ് ഫുഡ് മാത്രമാണ് എല്ലാവരും കഴിക്കുന്നത് ഇങ്ങനെയൊന്നും സ്ഥാപിക്കാൻ പാടില്ല എന്ന് ക്ലാസ്സ് അവലോകനത്തിൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറഞ്ഞു
മൂന്നാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജാണ്. തുട പ്രവർത്തന അവതരണത്തോടെ കൂടിയാണ് ക്ലാസ് ആരംഭിച്ചത്. കണ്ണുവേണമിരുപുറമെപ്പോഴും എന്ന തലക്കെട്ടിന്റെ ആശയം ഞങ്ങൾക്ക് വ്യക്തമാക്കി പറഞ്ഞു തന്നു. പിന്നീട് കടമ്മനിട്ടയുടെ കോഴി എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ള വരിയാണ് കണ്ണുവേണമിരുപുറമെപ്പോഴും എന്ന വരി എന്ന് പറഞ്ഞു തന്നു.ഏക കത്തിലെ പ്രാരംഭ കവിത പരിചയപ്പെടുത്തി തന്നു. അതിനുശേഷം രണ്ടു മത്സ്യങ്ങൾ എന്ന കഥ കുട്ടികളെക്കൊണ്ട് വായിപ്പിച്ചു.
കഥയുടെ വായന നല്ല രീതിയിൽ ആണ് നടന്നത്. ഇന്നത്തെ ക്ലാസ്സ് നേക്കാൾ കുറച്ചുകൂടി മികച്ചതായിരുന്നു ഗ്രീഷ്മയുടെ ക്ലാസ്
No comments:
Post a Comment