Wednesday, March 24, 2021
Saturday, February 27, 2021
റീഫ്ലക്റ്റീവ് ജേർണൽ -30
ക്ലാസ്സ് അവലോകനം -30
ഇന്ന് 11.35ന് ക്ലാസ്സ് ആരംഭിച്ചു. കുട്ടികളെ വെച്ചുള്ള ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ക്ലാസ്സ് ഒബ്സെർവഷന് സാർ ഉണ്ടായിരുന്നു. എഴുത്തുകാരിയെ പരിചയപ്പെടുത്തുകയായിരുന്നു ഇന്ന് ചെയ്തത്. പുസ്തകത്തിൽ നൽകിയിരിക്കുന്ന അറിവിന് പുറമെ ഉള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ പ്രിയ എ എസ് നനയാത്ത മഴ എന്ന ഓർമക്കുറിപ്പ് എഴുതാനുള്ള കാരണത്തെ കുറിച്ചു പറയുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു. അതിന് ശേഷം എഴുത്തുകാരിയുടെ ചിത്രങ്ങളും പുസ്തകങ്ങളുടെ ചിത്രങ്ങളും അവാർഡുകളും ഉൾപ്പെടുത്തിയ ഒരു പി പി റ്റി പ്രസന്റ് ചെയ്തു. ജാഗരൂക എന്ന കഥ പരിചയപ്പെടുത്തി കൊടുത്തു. കുഞ്ഞു കാര്യങ്ങളുടെ ഒടെ തമ്പുരാൻ എന്നാ നോവലിന്റെ പ്രമേയം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.11.55ആയപ്പോഴെക്കും നെറ്റ് വർക്ക് പ്രശ്നങ്ങൾ കാരണം കുട്ടികൾ ലെഫ്റ്റ് ആയി പോയി. അതിനെ തുടർന്ന് ക്ലാസ്സ് അവസാനിപ്പിച്ചു. നനയാത്ത മഴ എന്ന പാഠത്തിന്റെ നോട്സ് കുട്ടികൾക്ക് ഗ്രൂപ്പിൽ കൊടുത്തു.
റീഫ്ലക്റ്റീവ് ജേർണൽ -29
ക്ലാസ്സ് അവലോകനം -29
ഇന്ന് കൃത്യം 11.10ന് ക്ലാസ്സ് ആരംഭിച്ചു. രണ്ട് കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. പാഠത്തിന്റെ വിശദപഠനമായിരുന്നു ഇന്ന്. കഴിഞ്ഞ ക്ലാസ്സിൽ തുടർപ്രവർത്തനമായി നൽകിയ എഴുത്തു കാരിയുടെ ഓണക്കാല മഴ അനുഭവത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം പാഠം വായിച്ചു കൊടുത്തു.എഴുത്തു കാരിയുടെ ഓരോ മഴക്കാല അനുഭവങ്ങൾ പറഞ്ഞു കൊടുത്തു. ശേഷം കുട്ടികൾ മഴ വിശേഷണങ്ങൾ കണ്ടെത്താനായി സമയം കൊടുത്തു. അവതരണത്തിനു ശേഷം പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇന്ന് ക്ലാസ്സ് ഒബ്സെർവ് ചെയ്യുന്നതിന് വേണ്ടി സാർ വന്നിരുന്നു. കുട്ടികൾക്ക് നല്ല നെറ്റ് വർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു
Thursday, February 25, 2021
റീഫ്ലക്റ്റീവ് ജേർണൽ -28
ക്ലാസ്സ് അവലോകനം -28
ഇന്ന് 11.10നാണ് ക്ലാസ്സ് ആരംഭിച്ചത്.ഇന്ന് രണ്ട് കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മഴക്കാല അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഇന്ന് ക്ലാസ്സ് ആരംഭിച്ചത്.നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് കുട്ടികളെ കൊണ്ടു ആദ്യം വായിപ്പിച്ചു. അതിന് ശേഷം ഞാൻ കുട്ടികൾക്ക് പാഠം വായിച്ചുകൊടുത്തു. ശേഷം ഓർമകുറുപ്പിന്റെ ആദ്യ പകുതിയുടെ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കുട്ടികൾക്ക് ആശയം മനസ്സിലായോ എന്നറിയുന്നതിനു വേണ്ടി ചെറു ചോദ്യങ്ങൾ ചോദിച്ചു.കുട്ടികളുടെ വായനമികവ് വർധിപ്പിക്കുന്നതിനു വേണ്ടി ഒരു വെട്ടം കൂടി കുട്ടികളെ കൊണ്ട് പാഠം വായിപ്പിച്ചു. തുടർപ്രവർത്തനമായി അടുത്തക്ലാസ്സിൽ വരുമ്പോൾ എഴുത്തുകാരിയുടെ ഓണക്കാല മഴ അനുഭവം എഴുതി കൊണ്ടു വരുവാൻ പറഞ്ഞു കൊണ്ടു ക്ലാസ്സ് 11.40ന് അവസാനിപ്പിച്ചു. കുട്ടികളുടെ വായന അപര്യാപ്തത കാരണം വായിക്കുമ്പോൾ ഒരുപാട് തെറ്റുകൾ വന്നിരുന്നു അടുത്ത ക്ലാസ്സിൽ പാഠം രണ്ട് വെട്ടം വായിച്ചു കൊണ്ടു വരണമെന്ന് പറഞ്ഞു.
Wednesday, February 24, 2021
റീഫ്ലക്റ്റീവ് ജേർണൽ -27
ക്ലാസ്സ് അവലോകനം -27
ഇന്ന് കൃത്യം 11മണിക്ക് ക്ലാസ്സ് ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. പ്രവേശകഗാനം കുട്ടികളെ കൊണ്ട് വായിപ്പിച്ചു ശേഷം ഞാൻ കുട്ടികൾക്ക് വായിച്ച് കൊടുത്തു. കുട്ടികളോട് ആ ഗാനശകലത്തിന്റെ ആശയം വിശദമാക്കുവാൻ പറഞ്ഞു. കുട്ടികളെ കൊണ്ട് പറയിപ്പിച്ച ശേഷം കുട്ടികൾക്ക് ആ വരികളുടെ ആശയം പറഞ്ഞു കൊടുക്കുകയും പി ഭാസ്കരന്റെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനം കേൾപ്പിച്ചു കൊടുത്തു. അതിന് ശേഷം കുട്ടികൾക്ക് നനയാത്ത മഴ എന്ന തലക്കെട്ട് പരിചയപ്പെടുത്തി കൊടുക്കുന്നു.ഓർമകുറിപ്പിന്റെ കുറച്ചു ഭാഗം വായിച്ച് കൊടുക്കുന്നു.അടുത്ത ക്ലാസ്സിൽ ഈ പാഠം വായിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞു കൊണ്ടു ക്ലാസ്സ് 11.30ന് അവസാനിപ്പിച്ചു. ഒരു കുട്ടി ഇന്ന് വന്നിരുന്നില്ല. കുട്ടികൾ ഇന്ന് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടായിരുന്നു. ആദ്യം നെറ്റ് വർക്ക് പ്രശ്നങ്ങൾ ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല
Tuesday, February 23, 2021
റീഫ്ലക്റ്റീവ് ജേർണൽ -26
ക്ലാസ്സ് അവലോകനം -26
കുട്ടികളെ വെച്ചുള്ള ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ പതിനൊന്നാം ദിവസമായ ഇന്ന് 11.30ആണ് ക്ലാസ്സ് ആരംഭിച്ചത്. ഓർമ്മകൾക്കെന്തു സുഗന്ധം എന്ന ഏകകത്തിലെ പ്രിയ എ എസിന്റെ നനയാത്ത മഴ എന്ന ഓർമക്കുറിപ്പായിരുന്നു പഠിപ്പിക്കാനായി തിരഞ്ഞെടുത്തിരുന്നത്.പാഠത്തിലേക്കു കടക്കുന്നതിനു മുൻപ് തന്നെ കുട്ടികളോട് അവരുടെ ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കാൻ പറഞ്ഞു. കുട്ടികൾ ആദ്യം അവരുടെ ജീവിതത്തിലെ സങ്കടങ്ങൾ നിറഞ്ഞ ഓർമകളാണ് പങ്കുവെച്ചത് അതിന് ശേഷം നല്ല ഓർമ്മകൾ പങ്കു വെച്ചു എന്ത് കൊണ്ടാണ് നിങ്ങൾ ആ ഓർമ്മകൾ മറക്കാത്തത് എന്ന് കുട്ടികളോട് അന്വേഷിച്ചു. അതിന് ശേഷം ഓർമ്മകൾക്കെന്തു സുഗന്ധം എന്ന തലക്കെട്ട് പരിചയപ്പെടുത്തി. പൂമകൾ വാഴുന്ന കോവിലിൽ എന്ന ഗാനം കുട്ടികളെ കേൾപ്പിച്ചു. ശേഷം ഓർമ്മകൾ എന്ത് കൊണ്ടാണ് നമ്മുടെ ജീവിതത്തിൽ അവ സുഗന്ധം ഉണ്ടാക്കുന്നത് എന്ന് വ്യക്തമാക്കി. തുടർപ്രവർത്തനമായി മഴ ഓർമ്മകൾ എഴുതി കൊണ്ടുവരൻ പറഞ്ഞു കൊണ്ട് 12മണിക്ക് ക്ലാസ്സ് അവസാനിപ്പിച്ചു. രണ്ട് കുട്ടികൾ മാത്രമായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്
റീഫ്ലക്റ്റീവ് ജേർണൽ -25
ക്ലാസ്സ് അവലോകനം -25
കുട്ടികളെ വെച്ചുള്ള ഓൺലൈൻ ക്ലാസ്സിന്റെ പത്താം ദിനമായ ഇന്ന് കുട്ടികളുടെ നെറ്റ് വർക്ക് പ്രശ്നങ്ങൾ കാരണം രാവിലെ 11മണിക്ക് തന്നെ ആരംഭിച്ചു. രണ്ട് കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. ഭൂമിയുടെ സ്വപനം എന്ന ഏകകത്തിന്റെ അവസാനക്ലാസ്സ് ആയിരുന്നു ഇന്ന്. എഴുത്തുകാരനെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും സാഹിത്യ ജീവിതത്തെ കുറിച്ചും കുട്ടികൾക്ക് അറിവ് പകർന്നു നൽകി എന്ന് മാത്രമല്ല. ഭൂമിയുടെ സ്വപ്നം എന്ന കഥയെ കുറിച്ച് എഴുത്ത് കാരൻ തന്നെ പറയുന്ന ഒരു വീഡിയോ കുട്ടികളെ കാണിച്ചു കൊടുത്തു.പ്രണയതാഴ്‌വരയിലെ ദേവദാരു എന്ന നോവലിനെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു. ഒരു പ്രണയ നോവലായ ഇതിൽ പ്രണയത്തിനോടൊപ്പം തന്നെ നായകൻ ഹർഷവർദ്ധനൻ സഞ്ചരിച്ച വിവിധ സ്ഥലങ്ങളുടെ വിവരണവും ഉൾക്കൊള്ളുന്നുണ്ട്. നോവലിന്റെ സംഗ്രഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും ലഭിച്ചിട്ടുള്ള പുരസ്കാരങ്ങളെ കുറിച്ചും കുട്ടികൾക്ക് അറിവ് നൽകി. അദ്ദേഹത്തിന്റെ രചനകളുടെ ചിത്രങ്ങളടങ്ങിയ പിപി റ്റി കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
11.30ന് ക്ലാസ്സ് അവസാനിപ്പിച്ചു.
Monday, February 22, 2021
റീഫ്ലക്റ്റീവ് ജേർണൽ -24
ക്ലാസ്സ് അവലോകനം -24
കുട്ടികളെ വെച്ചുള്ള ടീച്ചിങ് പ്രാക്ടിസിന്റെ ഒൻപതാം ദിവസമായ ഇന്ന് ജോർജ് ഓണക്കൂറിന്റെ ഭൂമിയുടെ സ്വപ്നം എന്ന കഥയുടെ സൂക്ഷ്മ പഠനത്തിലേക്കും പ്രവർത്തനത്തിലേക്കുമാണ് കടന്നത്. റേഞ്ച് പ്രശ്നങ്ങൾ കാരണം ഒരു കുട്ടി മാത്രമായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. പാഠം എത്രത്തോളം മനസിലാക്കി എന്നറിയുന്നതിനു വേണ്ടി ചെറു ചോദ്യങ്ങൾ ചോദിക്കുകയും കുട്ടിയെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയും ചെയ്തു. കൂടാതെ ചെറു ചോദ്യങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിക്കുകയും അതിന്റെ ഉത്തരങ്ങൾ കണ്ടെത്തിക്കുകയും ചെയ്തു. പാഠത്തിലെ പ്രയോഗഭംഗി ഉള്ള ഭാഗങ്ങൾ കണ്ടെത്തി അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.2.30നു തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു. തുടർപ്രവർത്തനമായി അടുത്ത ക്ലാസ്സിൽ ജോർജ് ഓണക്കുറിന്റെ കൃതികൾ കണ്ടെത്തി കൊണ്ടു വരണമെന്ന് പറഞ്ഞു
Friday, February 19, 2021
റീഫ്ലക്റ്റീവ് ജേർണൽ -23
ക്ലാസ്സ് അവലോകനം -23
ഇന്ന് 2.10നാണ് ക്ലാസ്സ് ആരംഭിച്ചത്. ക്ലാസ്സിൽ രണ്ട് കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജോർജ് ഓണക്കൂറിന്റെ 'ഭൂമിയുടെ സ്വപ്നം' എന്ന പാഠം വായിച്ച് പാഠത്തിന്റെ ആശയം പറഞ്ഞു കൊടുത്തു. കൂടാതെ പാഠം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും വായനയിലെ തെറ്റുകൾ തിരുത്തി കൊടുക്കുകയും ചെയ്തു. ജന്മിത്തതെ കുറിച്ചും ഭൂനിയമത്തെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എയ്റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് എന്താണെന്നും പറഞ്ഞു കൊടുത്തു. കുട്ടികൾക്ക് അർഥം അറിയാത്ത പദങ്ങൾ കണ്ടെത്തി അവയും ക്ലാസ്സിൽ പറഞ്ഞു കൊടുത്തു.വിശദീകരിക്കേണ്ട പ്രയോഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.പാഠം വിശദീകരിക്കേണ്ടതിന്റെ ഭാഗമായി ഇന്ന് ക്ലാസ്സ് 2.50വരെ നീണ്ടു പോയിരുന്നു. തുടർപ്രവർത്തനമായി നാളെ ക്ലാസ്സിൽ ഓരോരുരുത്തരും 10ചോദ്യങ്ങൾ വീതം കണ്ടെത്തി കൊണ്ടു വരണമെന്ന് കുട്ടികളോട് പറഞ്ഞു കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.
Thursday, February 18, 2021
റീഫ്ലക്റ്റീവ് ജേർണൽ -22
ക്ലാസ്സ് അവലോകനം -22
ഇന്ന് കൃത്യം 2മണിക്ക് തന്നെ ക്ലാസ്സ് ആരംഭിച്ചു. തുടർപ്രവർത്തനാവതരണത്തോടെയാണ് ക്ലാസ്സ് ആരംഭിച്ചത്. അതിന് ശേഷം ജോർജ് ഓണക്കൂറിന്റെ ഭൂമിയുടെ സ്വപ്നം എന്ന പാഠം വായിച്ചുകൊടുത്തു. ശേഷം കുട്ടികൾക്ക് മനസിലായ ആശയം വ്യക്തമാക്കുവാൻ പറഞ്ഞു. ഒലിവ് മലയെ കുറിച്ചും അശോക ചക്രവർത്തിയെ കുറിച്ചും പറഞ്ഞു കൊടുത്തു. ബ്രാഹ്മണസ്ത്രീകളുടെ ജീവിതത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം പാഠത്തിന്റെ ആദ്യ ഭാഗം വിശദീകരിച്ചു പറഞ്ഞു കൊടുത്തു.2.40നു ക്ലാസ്സ് അവസാനിപ്പിച്ചു.
കുട്ടികൾ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടായിരുന്നു.
Wednesday, February 17, 2021
റീഫ്ലക്റ്റീവ് ജേർണൽ -21
ക്ലാസ്സ് അവലോകനം -21
ഇന്ന് 2മണിക്കാണ് ക്ലാസ്സ് ആരംഭിച്ചത്. ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്വരയിലെ ദേവദാരു എന്ന നോവലിലെ ഭൂമിയുടെ സ്വപ്നം എന്ന കഥയായിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. കഥയിലേക്കു പ്രവേശിക്കും മുൻപ് കുട്ടികൾക്ക് ഏകകത്തിന്റെ പേര് പരിചയപെടുത്തി കുട്ടികളുടെ ജീവിതത്തിൽ അമ്മ ചെലുത്തിയ സ്വാധീനത്തെ ആസ്പദമാക്കി എൻറെ അമ്മ എന്ന പേരിൽ ഒരു കുറിപ്പ് എഴുതാൻ പറഞ്ഞു കുട്ടികൾ എഴുതിയ ഉത്തരം വായിച്ചതിനുശേഷം അമ്മയുടെ സ്നേഹം വ്യക്തമാക്കുന്ന ചെറിയ ഒരു വീഡിയോ കുട്ടികളെ കാണിക്കുകയും വീഡിയോ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.പിന്നീട് ഏകകത്തെ പരിചയപ്പെടുത്തി ഭൂമിയുടെ സ്വപ്നം എന്ന കഥയുടെ പ്രമേയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു തുടർ പ്രവർത്തനമായി കഥയിൽ നൽകിയിരിക്കുന്ന ചിത്രത്തെക്കുറിച്ചും അതിൻറെ അർത്ഥം തലങ്ങളെയും വ്യാഖ്യാനിക്കുവാൻ പറഞ്ഞുകൊണ്ട് 2 40 ക്ലാസ് അവസാനിപ്പിച്ചു.
Tuesday, February 16, 2021
റീഫ്ലക്റ്റീവ് ജേർണൽ -20
ക്ലാസ്സ് അവലോകനം -20
ഇന്ന് രണ്ട് മണിക്കാണ് ക്ലാസ്സ് ആരംഭിച്ചത്. യൂസഫലികേച്ചേരിയുടെ വേദം എന്ന കവിതയുടെ അവസാന ദിവസമായ ഇന്ന് കവിയെ പരിചയപ്പെടുത്തുകയാണ് ചെയ്തത്. യൂസഫലി കേച്ചേരിയെ പരിചയപ്പെടുത്തുന്നതിനു മുൻപ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത് വീണ്ടും ഓർമിപ്പിച്ചു കൂടാതെ വേദം എന്ന കവിതയുടെ ആശയം മനസിലാക്കിയത് എത്രത്തോളമാണ് എന്നറിയുന്നതിനു വേണ്ടി നൽകിയ ചോദ്യങ്ങൾക്ക് കുട്ടികൾ നൽകിയ ഉത്തരങ്ങൾ വിലയിരുത്തി. ശേഷം കവിയെ കുറിച്ച് പറഞ്ഞു കൊടുത്തു പിന്നീട് കവിയുടെ പ്രധാനപ്പെട്ട ചില ചലച്ചിത്ര ഗാനങ്ങൾ പരിചയപെടുത്തി. ശേഷം കവിയുമായുള്ള ഒരഭിമുഖത്തിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു ശേഷം കവിയുടെ രചനകളുടെ പ്രത്യേകതകൾ വിശദമാക്കി കൊടുത്തു. തുടർപ്രവർത്തനമായി യൂസഫലി കേച്ചേരിയുടെ ചലച്ചിത്ര ഗാനങ്ങൾ ശേഖരിക്കാൻ പറഞ്ഞു കൊണ്ട് 3മണിക്ക് ക്ലാസ്സ് അവസാനിപ്പിച്ചു.
ഇന്ന് നല്ല രീതിയിൽ കുട്ടികളുടെ പ്രതികരണം ഉണ്ടായിരുന്നു.
Monday, February 15, 2021
റീഫ്ലക്റ്റീവ് ജേർണൽ -19
ക്ലാസ്സ് അവലോകനം -19
കുട്ടികളെ വെച്ചുള്ള ടീച്ചിങ് പ്രാക്ടിസിന്റെ ഇന്ന് 7.45ന് ക്ലാസ്സ് ആരംഭിച്ചു കുട്ടികൾക്ക് നല്ല റേഞ്ച് പ്രോബ്ലം ഉണ്ടായിരുന്നു.തുടർപ്രവർത്തന അവതരണത്തോടെ ആണ് ക്ലാസ്സ് ആരംഭിച്ചത്.ലിയോടോൾസ്റ്റോയിയുടെ ഒരു കഥ പറഞ്ഞു കൊടുക്കുകയും വേദം എന്ന കവിതയുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും. പറഞ്ഞു കൊടുത്തു. കുട്ടികൾക്ക് റേഞ്ച് പ്രശ്നം ഉള്ളത് കൊണ്ട് ക്ലാസ്സ് തുടരാൻ കഴിഞ്ഞില്ല അത് കാരണം പ്രവർത്തനങ്ങൾ വാട്സ്ആപ്പിൽ നൽകുകയും നാളെ അത് എഴുതി കൊണ്ടു വരണമെന്നും പറഞ്ഞു കൊണ്ട് ക്ലാസ്സ് 8 മണിക്ക് തന്നെ അവസാനിപ്പിക്കേണ്ടയതായി വന്നു.
Saturday, February 13, 2021
റീഫ്ലക്റ്റീവ് ജേർണൽ -18
ക്ലാസ്സ് അവലോകനം - 18
കുട്ടികളെ വെച്ചുള്ള ഓൺലൈൻ ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാം ദിവസമായ ഇന്ന് യൂസഫലി കേച്ചേരിയുടെ വേദം എന്ന കവിത വായിച്ചു കൊടുത്തു. വേദം എന്ന കവിതയുടെ ഓഡിയോ കുട്ടികളെ കേൾപ്പിച്ചു.ശേഷം കുട്ടികളെ കൊണ്ട് പാഠം വായിപ്പിച്ചു. കുട്ടികൾക്ക് മനസ്സിലായ ആശയം വ്യക്തമാക്കാൻ പറഞ്ഞു. അതിന് ശേഷം ആശയം വിശദമായി പറഞ്ഞു കൊടുക്കുകയും കുട്ടികൾക്ക് അർത്ഥമറിയാത്ത വാക്കുകളുടെ അർത്ഥം പറഞ്ഞു കൊടുക്കുകയും ചെയ്തു. പ്രവർത്തനമായി വേദം എന്ന കവിതയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കി കൊണ്ടുവരണം എന്ന് പറഞ്ഞു ഒപ്പം ആസ്വാദനക്കുറിപ്പ് എങ്ങനെ എഴുതണം എന്നുകൂടി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് ക്ലാസ് 8 മണിക്ക് അവസാനിപ്പിച്ചു.ഇന്ന് ക്ലാസ്സ് നിരീക്ഷിക്കുന്നതിന് വേണ്ടി ദർശന ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് കാര്യമായ റേഞ്ച് പ്രശ്നം ഉണ്ടായിരുന്നു.
Friday, February 12, 2021
റീഫ്ലക്റ്റീവ് ജേർണൽ -17
ക്ലാസ്സ് അവലോകനം -17
കുട്ടികളെ വെച്ചുള്ള ഓൺലൈൻ ക്ലാസ്സിന്റെ രണ്ടാമത്തെ ദിനത്തിൽ 7.30തോടുകൂടി തന്നെ ക്ലാസ്സ് ആരംഭിച്ചു.3കുട്ടികളും 8.30ന് തന്നെ ക്ലാസ്സിൽ എത്തി ചേർന്നു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത് ചോദിച്ചു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. ശേഷം കുട്ടികൾക്ക് ദാരിദ്ര്യത്തിന്റെ തീക്ഷണത വ്യക്തമാക്കുന്ന ഒരു വീഡിയോ കാണിച്ചു ശേഷം ആ വീഡിയോയെ മുൻനിർത്തി ചർച്ച ചെയ്തു വിഡിയോയിൽ കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ ഓരോരുത്തരായി പങ്കുവെച്ചു. ശേഷം ലോകത്ത് മനുഷ്യർ അനുഭവിക്കുന്ന മഹാവിപത്തായ ദാരിദ്ര്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ ആവശ്യകത എന്തെന്ന് പറഞ്ഞു കൊടുത്ത ശേഷം കുട്ടികളെ കൊണ്ട് പാഠം വായിപ്പിച്ചു. കൊണ്ട് ക്ലാസ്സ് 8മണിക്ക് അവസാനിപ്പിച്ചു. ഇന്ന് നെറ്റ് വർക്ക് പ്രശ്നങ്ങൾ ക്ലാസ്സിനെ കാര്യമായി ബാധിച്ചിരുന്നു.
Thursday, February 11, 2021
റീഫ്ലക്റ്റീവ് ജേർണൽ -16
ക്ലാസ്സ് അവലോകനം -16
സ്കൂൾ കുട്ടികളെ വെച്ചുള്ള ഓൺലൈൻ ടീച്ചിങ്ങിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. (11-2-2021). ഇന്ന് രാത്രി 7.30നായിരുന്നു എന്റെ ക്ലാസ്സ്. ഞെക്കാട് സ്കൂളിലെ 8-ക്ലാസ്സ് വിദ്യാർഥിനികളായ അദീന, അപർണ്ണ, അഭിര എന്നിവരായിരുന്നു. എനിക്ക് ക്ലാസ്സ് എടുക്കാൻ വേണ്ടി അനുവദിച്ചിരുന്ന കുട്ടികൾ.പരിചയപ്പെടുത്തലുകൾക്ക് ശേഷം അന്യജീവനുതകി സ്വജീവിതം എന്ന ഏകകം പരിചയപ്പെടുത്തി. നളിനി എന്ന കവിതയുടെ ആശയം കൂടി പറഞ്ഞു കൊടുത്തു. ശേഷം മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തികളെ പരിചയപ്പെടുത്താൻ കുട്ടികളോട് പറഞ്ഞു. അതിന് ശേഷം മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തികളുടെചിത്രങ്ങൾ അടങ്ങിയ പി പി റ്റി പ്രദർശിപ്പിച്ചു. അതിന് ശേഷം ഗാന്ധിജി വിൻസ്റ്റൺ ചർച്ചിലിന് എഴുതിയ കത്ത് വായിപ്പിക്കുകയും ഫക്കീർ എന്ന പദത്തിന്റെ അർഥം പറഞ്ഞു കൊടുക്കുകയും ചെയ്തു. ശേഷം കത്ത് വായിച്ചതിനു ശേഷം ഗാന്ധിജിയുടെ സ്വഭാവ സവിശേഷതകൾ കണ്ടെത്താൻ കുട്ടികളോട് പറഞ്ഞു അത് അവതരിപ്പിക്കാൻ സമയവും നൽകി തുടർപ്രവർത്തനമായി വേദം എന്ന കവിത വായിച്ച് കൊണ്ടു വരുവാൻ പറഞ്ഞു കൊണ്ട് ക്ലാസ്സ് 8മണിക്ക് അവസാനിപ്പിച്ചു
Wednesday, February 10, 2021
റീഫ്ലക്റ്റീവ് ജേർണൽ -15
ക്ലാസ്സ് അവലോകനം -15
ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാം ഘട്ടത്തിലെ അവസാന ക്ലാസ്സായ innubആദ്യം ക്ലാസ്സ് എടുത്തത് ഞാൻ ആണ്.8.30ന് തന്നെ ക്ലാസ്സ് ആരംഭിച്ചു.സൗന്ദര്യലഹരി എന്ന പാഠം പഠിപ്പിച്ചതിനു ശേഷം ഇന്ന് കവി പരിചയമാണ് നടത്തിയത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും രചനകളുടെ പ്രത്യേകതകളെ കുറിച്ചും ഇന്ന് ക്ലാസ്സിൽ ചർച്ച ചെയ്തു. ശേഷം വാഴക്കുല എന്ന കവിതയെ കുറിച്ച് സാമാന്യം പറഞ്ഞു കൊടുത്തു. അദ്ദേഹത്തെ കുറിച്ച് എം കെ സാനു മാഷ് എഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹാഭാജനം എന്ന ജീവചരിത്രത്തെ കുറിച്ചും ക്ലാസ്സിൽ പറഞ്ഞു കൊടുത്തു. തുടർപ്രവർത്തനമായി ചങ്ങമ്പുഴയുടെ കൃതികൾ വായിച്ച് കുറിപ്പ് എഴുതാൻ പറഞ്ഞു കൊണ്ട് 9മണിക്ക് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
Peer observation
ഇന്ന് രണ്ടാമത്തെ ക്ലാസ്സ് എടുത്തത് ദീപ്തി ദിലീപ് ആണ്. 9 മണിക്ക് തന്നെ ക്ലാസ്സ് ആരംഭിച്ചു.ആ വാഴ വെട്ട് എന്ന പാഠം പഠിപ്പിച്ചതിനു ശേഷം ഇന്ന് കവി പരിചയമാണ് നടത്തിയത്. പൊൻകുന്നം വർക്കിയുടെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും രചനകളുടെ പ്രത്യേകതകളെ കുറിച്ചും ഇന്ന് ക്ലാസ്സിൽ ചർച്ച ചെയ്തു. ശേഷം ശബ്ദിക്കുന്ന കലപ്പ എന്ന കഥയെ കുറിച്ച് പറഞ്ഞു കൊടുത്തു. ശേഷം ആ വാഴ വെട്ട് എന്ന കഥയ്ക്ക് ഒരു ആസ്വാദനകുറിപ്പ് എഴുതാൻ പറഞ്ഞു കൊണ്ട് 9.30 ന് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
മൂന്നാമത്തെ പീരിയഡ് ഷിബിനയുടെ ക്ലാസ്സ് ആയിരുന്നു.കുട്ടികളോട് സൗഹൃദ സംഭാഷണം നടത്തി കൊണ്ടാണ് ക്ലാസ്സ് തുടങ്ങിയത്.ഇന്നത്തെ ക്ലാസ്സിൽ കവി പരിചയം എന്ന പ്രവർത്തനമാണ് നടന്നത്.പുതുവർഷം എന്ന കവിത എഴുതിയ വിജയലക്ഷ്മിയുടെ ജീവിത രേഖകളും കൃതികളും സാഹിത്യ ജീവിതവുംപവർ പോയിൻ്റ് പ്രസൻ്റേഷനിലൂടെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു വിശദമാക്കി കൊടുത്തു.പുതുവർഷം എന്ന തൻ്റെ കവിതയെ പറ്റി പറയുന്ന വിജയലക്ഷ്മിയുടെ ഒരു വീഡിയോ ഭാഗവും കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൃത്യം 10.00 മണിക്ക് തന്നെ ക്ലാസ്സ് അവസാനിപ്പിക്കുകയും ചെയ്തു.
ഇന്ന് നാലാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. 10 മുതൽ ക്ലാസ് ആരംഭിച്ചു.പൂക്കളും ആണ്ടറുതികളും എന്ന ലേഖനത്തിലെ ഇന്ന് ലേഖകനെ വിശദമായി പരിചയപ്പെടുത്തുകയാണ് ഉണ്ടായത്. ആദ്യം തന്നെ തുടർപ്രവർത്തനാവതരണം നടത്തുകയും പിന്നീട് ലേഖകനെക്കുറിച്ച് പറഞ്ഞു കൊണ്ട് ഒരു വീഡിയോ കാണിക്കുകയുമാണ് ഉണ്ടായത് പിന്നീട് വി.ടി.ഭട്ടതിരിപ്പാടിന്റെ വളരെ പ്രശസ്തമായ ഒരു നാടകമായ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം കുട്ടികൾക്ക് ചുരുക്കി പറഞ്ഞു കൊടുത്തു കൊണ്ട് കൃത്യം 10.30 ന് ക്ലാസ് അവസാനിപ്പിച്ചു.
Tuesday, February 9, 2021
റീഫ്ലക്റ്റീവ് ജേർണൽ -13,14
ക്ലാസ്സ് അവലോകനം -13
ഇന്ന് നാലാമത്തെ പീരിയഡ് ആണ് ഞാൻ ക്ലാസ്സ് എടുത്തത്. സൗന്ദര്യലഹരി എന്ന പാഠമാണ് പഠിപ്പിച്ചത്.കുട്ടികളോട് അവരുടെ പ്രകൃതി നിരീക്ഷണ അനുഭവം പറയിപ്പിച്ച ശേഷം .കവിതയുടെ ആശയം പറഞ്ഞു കൊടുത്തു.എന്ത് കൊണ്ടാണ് പ്രകൃതി മനുഷ്യജീവിതത്തിനെ മധുരിപ്പിക്കുന്നതെന്നും പ്രഭാത പ്രദോഷങ്ങളെ പ്രകൃതി സ്വീകരിക്കുന്നത് എങ്ങനെ എന്നും പറഞ്ഞു കൊടുത്തു. തുടർപ്രവർത്തനമായി അർഥമറിയാത്ത പദങ്ങൾ കണ്ടെത്തി കൊണ്ടു വരാൻ പറഞ്ഞു കൊണ്ട് ക്ലാസ്സ് 10.30ന് അവസാനിപ്പിച്ചു.
Peer observation
ഒന്നാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. 8.30 മുതൽ ക്ലാസ് ആരംഭിച്ചു.പൂക്കളും ആണ്ടറുതികളും എന്ന പാം ഭാഗം മൊത്തമായി വായിക്കുകയും അതിന്റെ ആശയം പറയുകയും പിന്നീട് കുട്ടികളെ കൊണ്ടും പറയിപ്പിക്കുകയും ചെയ്തു ഒരോ കാര്യത്തെക്കുറിച്ചും വളരെ വിശദമായി പറഞ്ഞിരുന്നു. ഒരോരുത്തരുടെയും ഓണക്കാലത്തെക്കുറിച്ചും ചർച്ച നടത്തി ഒരോരുത്തരും നന്നായി തന്നെ പറഞ്ഞു. തുടർ പ്രവർത്തനമായി പാംസംഗ്രഹം തയ്യാറാക്കാനാണ് പറഞ്ഞത് 9 മണിയോടുകൂടി ക്ലാസ് അവസാനിക്കുകയും ചെയ്തു.
രണ്ടാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. 9 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തി കൊണ്ട് പാഠഭാഗത്തിലേക്ക് കടന്നു തുടർപ്രവർത്തനം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും അധ്യാപിക കൂട്ടി ചേർക്കലുകൾ വരുത്തുകയും ചെയ്തു. ശേഷം ആ വാഴ വെട്ട് എന്ന കഥ യുടെ ആശയം കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. അതിനു ശേഷം കഥയിലെ ക്ലേശ പദങ്ങൾ കുട്ടികളോട് ചോദിക്കുകയും അതിശേഷം അധ്യാപിക പറഞ്ഞു കൊടുക്കുകയും ചെയ്യ്തു.തുടർന്ന് കൃഷി പ്രമേയമായി വരുന്ന കഥകൾ, കവിതകൾ തുടങ്ങിയവ കണ്ടെത്തി വരുവാൻ തുടർ പ്രവർത്തനം
നൽകി 9.30 ക്ലാസ് അവസാനിച്ചു. നല്ല രീതിയിൽ തന്നെ ക്ലാസ്സ് നടന്നു. റേഞ്ചിൻ്റെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
മൂന്നാമത്തെ ക്ലാസ്സ് ഷിബിനയുടേതായിരുന്നു .കഴിഞ്ഞ ദിവസം പഠിപ്പിച്ച കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്തതിനു ശേഷമാണ് ക്ലാസ്സിലേക്ക് കടന്നത്. കുട്ടികൾ എല്ലാവരും തന്നെ നന്നായി പ്രതികരിക്കുന്നുണ്ടായിരുന്നു. പുതുവർഷം എന്ന കവിതയുടെ ആശയ വിശകലനമാണ് ഇന്നത്തെ ക്ലാസ്സിൽ നടന്നത്. കുട്ടികളെ കൊണ്ട് അധ്യാപിക ആശയം പറയിപ്പിച്ചു.തുടർന്ന് അധ്യാപികയും ആശയം വിശദീകരിച്ചു കൊടുത്തു. കുട്ടികളുടെ ഓണക്കാല ഓർമകളും അവതരിപ്പിച്ചു. പണ്ടത്തെ കാലത്തിലെ ഓണവും ഇന്നത്തെ കാലത്തിലെ ഓണവും താരതമ്യപ്പെടുത്തിയുള്ള ചർച്ചയും ക്ലാസ്സിൽ നടന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്വം ക്ലാസ്സിലുണ്ടായിരുന്നു. കൃത്യം 10.00 മണിക്ക് തന്നെ ക്ലാസ്സ് അവസാനിക്കുകയുംചെയ്തു.
ക്ലാസ്സ് അവലോകനം -14
ഇന്ന് ഞാൻ ആണ് ഉച്ചക്ക് ശേഷമുള്ള ആദ്യ ക്ലാസ്സ് എടുത്തത് . സൗന്ദര്യ ലഹരി എന്ന പാഠത്തിന്റെ ആശയം ഇന്ന് പൂർണ്ണമായി പറഞ്ഞു കൊടുത്തു ശേഷം ആശയം മനസ്സിലായോ എന്നറിയുന്നതിനു വേണ്ടി പാഠവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. ശേഷം കവിതയുടെ വൃത്തവും ശബ്ദഅലങ്കാരവും അർഥാലംങ്കാരവും പറഞ്ഞു കൊടുത്തു. പിന്നീട് കുട്ടികൾക്ക് അയ്യപ്പപ്പണിക്കാരുടെ കാടെവിടെ മക്കളെ എന്ന കവിതയുടെ വരികൾ അടങ്ങിയ വീഡിയോ കാണിച്ചു കൊടുത്ത ശേഷം സൗന്ദര്യ ലഹരി, കാടെവിടെ മക്കളെ എന്നി കവിതകൾ വിശകലനം ചെയ്തു കുറിപ്പ് തയ്യാറാക്കുവാൻ തുടർപ്രവർത്തനം നൽകി കൊണ്ട് 3.30ന് ക്ലാസ്സ് അവസാനിപ്പിച്ചു.
Peer observation
ഇന്ന് വൈകുന്നേരം രണ്ടാമതായി ക്ലാസ് എടുത്തത് ദീപതി ആയിരുന്നു 3.30 മുതൽ ആയിരുന്നു ക്ലാസ്. നന്നായി തന്നെ ക്ലാസ് എടുത്തു. 'ആ വാഴ വെട്ട്' എന്ന പാഠഭാഗമാണ് എടുത്തത്. തുടർ പ്രവർത്തനം അവതരണം നടത്തി ശേഷം ആ വാഴ വെട്ട് എന്ന കഥയിലെ റാഹേൽ എന്ന കഥാപാത്രത്തെ പറ്റി മനസിലായ കാര്യങ്ങൾ പറയിപ്പിച്ചു. പിന്നിട് കൃഷി ചൊല്ലുകൾ കണ്ടെത്തുവാൻ പറഞ്ഞു
. മക്കളും മണ്ണും വാഴകളും മർക്കോസിന് ഒരു പോലെയാണ് '' ഈ പ്രസ്താവന ആ വാഴ വെട്ട് എന്ന കഥ ആസ്പദമാക്കി വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക? എന്ന തുടർ പ്രവർത്തനം നൽകി.നല്ല ക്ലാസായിരുന്നു. സംഗീത ടീച്ചറിൻ്റെ ഒബ്സർവേഷൻ ഉണ്ടായിരുന്നു കൃത്യം 4 മണിക്ക് ക്ലാസ് അവസാനിച്ചു.
മൂന്നാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു 4 മുതൽ ആയിരുന്നു ക്ലാസ് നന്നായി തന്നെ ക്ലാസ് എടുത്തു എട്ടാം ക്ലാസിലെ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് എടുത്തത് . തുടർ പ്രവർത്തനാവതരണം നടത്തിയതിനുശേഷം കുട്ടികളെ കൊണ്ട് ഒരു മുഖപ്രസംഗം തയ്യാറാക്കിക്കുകയും അവതരിപ്പിക്കുകയുമാണ് ചെയ്തത്. തുടർ പ്രവർത്തനമായി കേരളത്തിലെ കാർഷിക ഉത്സവങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക ഇതാണ് ചെയ്തത്. നെറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നു. അത് ഒഴിച്ചാൽ നല്ല ക്ലാസായിരുന്നു. കൃത്യം 4.30 ന് ക്ലാസ് അവസാനിച്ചു.
ഇന്നത്തെ അവസാനത്തെ ക്ലാസ്സ് ഷിബിന ആണ് എടുത്ത്. കുട്ടികളോട് സൗഹൃദ സംഭാഷണം നടത്തി കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്.പുതുവർഷം എന്ന കവിതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ചർച്ചയാണ് ക്ലാസ്സിൽ നടന്നത്. കുട്ടികളുടെ പങ്കാളിത്യം ക്ലാസ്സിലുടനീളം ഉണ്ടായിരുന്നു. കുട്ടികളെ കൊണ്ട് അധ്യാപിക ഓണപ്പാട്ടുകൾ പാടിച്ചു. 'പണ്ട് ഓണം ഒരു ഒത്തുച്ചേരലിൻ്റെ ആഘോഷമായിരുന്നു എന്ന് ഇന്ന് ഓണം കമ്പോളവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്' ഈ പ്രസ്താവനയെ മുൻനിർത്തി അധ്യാപികയും കുട്ടികളും ചേർന്ന് ചർച്ച നടത്തി. ചർച്ച ഭംഗിയായി അവസാനിപ്പിച്ചതിനു ശേഷം കൃത്യം 5.00 മണിക്ക് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു
ക്ലാസ്സ് നിരീക്ഷിക്കാൻ സംഗീത ടീച്ചർ വന്നിരുന്നു.
Monday, February 8, 2021
റീഫ്ലക്റ്റീവ് ജേർണൽ -11,12
ക്ലാസ്സ് അവലോകനം -11
ഇന്ന് അവസാനത്തെ പീരിയഡ് ഞാൻ ആണ് ക്ലാസ്സ് എടുത്തത്. നിന്നെ തേടുവതേതൊരു ഭാവന എന്ന ഏകകത്തിലെ സൗന്ദര്യ ലഹരി എന്ന ഏകകം ആണ് എടുത്തത് പാഠത്തിലേക്കു കടക്കും മുൻപെ കുട്ടികളോട് സൗന്ദര്യ സങ്കല്പത്തെ കുറിച്ച് ചോദിച്ചറിയുകയും ശേഷം ഉപഏകകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. പ്രാരംഭത്തിൽ നൽകിയിരിക്കുന്ന വെളിച്ചത്തിലേക്ക് എന്ന കവിത പരിചയപ്പെടുത്തി കൊടുത്തു. ശേഷം കുട്ടികളെ കൊണ്ട് ആശയം പറയിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രകൃതിയിലെ ശബ്‍ദങ്ങൾ അടങ്ങിയ ചെറിയ ഓഡിയോ കണ്ണടച്ചു കേൾക്കാൻ പറഞ്ഞു. അത് ശ്രദ്ധിച്ചു കേട്ട ശേഷം കുട്ടികൾക്ക് ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കാൻ പറഞ്ഞു. ശേഷം സൗന്ദര്യ ലഹരി എന്ന പാഠം അടുത്ത ക്ലാസ്സിൽ വായിച്ച് കൊണ്ട് വരാൻ തുടർപ്രവർത്തനം നൽകി കൊണ്ട് ക്ലാസ്സിൽ 10.30ന് അവസാനിപ്പിച്ചു.
Peer observation
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ഷിബിനയുടേതായിരുന്നു.കുട്ടികളോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടാണ് ക്ലാസ്സിലേക്ക് കടന്നത്. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ ഉപ ഏകകമായ പുതുവർഷം എന്ന കവിതയാണ് ക്ലാസ്സെടുക്കുവാനായി തെരഞ്ഞെടുത്തത്. കവിതയിലേക്ക് കടക്കുന്നതിന്നതിനു മുമ്പ് ഏകകമായ പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ശീർഷകത്തിൻ്റെ ഔചിത്യം ചർച്ച ചെയ്തു.തുടർന്ന് പ്രവേശകമായി കൊടുത്ത പി.കെ പാറക്കടവിൻ്റെ വേരും തളിരും എന്ന കഥയിലെ കുറച്ച് ഭാഗം ചർച്ച ചെയ്തു .അതോടൊപ്പം തന്നെ വൈലോപ്പിളിയുടെ' ഏത് ധൂസര സങ്കൽപ്പത്തിൽ വളർന്നാലും ഏത് യാന്തവൽ ക്യൂ ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും' എന്ന വരികളിലെ ആശയവും താരതമ്യപ്പെടുത്തി ചർച്ച ചെയ്തു. തുടർന്ന് പുതുവർഷം എന്ന കവിതയിലേക്ക് കടന്നു. പാഠപുസ്തകം വായിച്ചു വരിക എന്നതുടർപ്രവർത്തനവും നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.
രണ്ടാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. എട്ടാം ക്ലാസിലെ കേരള പാഠാവലിയിലെ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് പഠിപ്പിക്കുന്നത്. 9 മണി മുതൽ ക്ലാസ് ആരംഭിച്ചു. ആദ്യം തന്നെ യൂണിറ്റിനെ പരിചയപ്പെടുത്തുകയും പിന്നീട് പ്രവേശകമായി കൊടുത്തിരിക്കുന്ന അക്കിത്തത്തിന്റെ വിഷുത്തലേന്ന് എന്ന കവിതയുടെ ആശയം ചോദിച്ചറിയുകയും പിന്നീട് പൂക്കളുടെ ചിത്രങ്ങൾ കാണിക്കുകയും ദശപുഷ്പങ്ങളെക്കുറിച്ച് പറയുകയും ഒരു വീഡിയോ കാണിച്ചു കൊടുക്കുകയുമാണ് ചെയ്തത് അതിനുശേഷം പാഠത്തിന്റെ പേരും എഴുതിയ ആളിന്റെ പേരും പറഞ്ഞു കൊടുത്തു കൊണ്ട് തുടർ പ്രവർത്തന മായി വീട്ടിലും പരിസര പ്രദേശങ്ങളിലും നിത്യം കണ്ടുവരുന്ന പൂക്കളുടെ പേര് എഴുതാനും പറയുന്നു. 9.30 ന് ക്ലാസ് അവസാനിച്ചു.
മൂന്നാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ
ഉപഏകകമായ ആ വാഴ വെട്ട് എന്ന പാഠഭാഗത്തിൻ്റെ പ്രാരംഭത്തിലേക്ക് കടന്നു.കുട്ടികളുമായി ആദ്യം തന്നെ അധ്യാപിക സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു. കൃഷി ചെയ്യാൻ ഉള്ള കുട്ടികളുടെ താൽപര്യത്തെ പറ്റി ചോദിച്ചറിയുന്നു. ശേഷം 'കേരളത്തിൽ കൃഷിയിൽ മുന്നിൽ ആണ്,അല്ല' എന്ന വിഷയത്തിൽ സംവാദം നടന്നു. കൃഷിയിൽ ഉണ്ടായ മാറ്റങ്ങൾ, അന്യമാകുന്ന കൃഷി, ജീവിത ശൈലി തുടങ്ങിയവയെല്ലാം മുൻനിർത്തി ക്ലാസിൽ ചർച്ച ചെയ്യുന്നു. കുട്ടികൾ പറഞ്ഞ കാര്യങ്ങൾ അധ്യാപിക ക്രോഡികരിച്ച് പറഞ്ഞു.സർക്കാറിൻറെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭ്യമാകാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നൊക്കെ പറഞ്ഞു വെച്ചു. ശേഷം കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ചിത്രങ്ങൾ അധ്യാപിക കുട്ടികളെ കാണിച്ചു കൊടുത്തു. തുടർന്ന്
തുടർ പ്രവർത്തനമായി പാഠഭാഗം വായിച്ച് വരുവാൻ പറഞ്ഞു 9.56 ന് ക്ലാസ് അവസാനിച്ചു. നല്ല രീതിയിൽ തന്നെ ക്ലാസ്സ് നടന്നു.
ക്ലാസ്സ് അവലോകനം -12
ഇന്ന് വൈകിട്ട് ആദ്യത്തെ പീരിയഡ് 3മണി മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. ഞാൻ ആയിരുന്നു ആദ്യത്തെ ക്ലാസ്സ് എടുത്തത്.സൗന്ദര്യ ലഹരി എന്ന കവിതയാണ് പഠിപ്പിച്ചത് ആദ്യം കവിത വായിച്ച് കൊടുത്തു ശേഷം കവിത മറ്റ് കുട്ടികളെ കൊണ്ട് വായിപ്പിച്ചു. ശേഷം കവിതയുടെ പ്രമേയം എന്തെന്ന് പറഞ്ഞു കൊടുത്തു. പിന്നീട് കുട്ടികളോട് ഒരു ദിവസത്തിൽ അവർക്ക് ഇഷ്ടപ്പെട്ട സമയം ഏതെന്നു ചോദിച്ചു. ശേഷം കവിതയുടെ ആശയത്തിലേക്കു കടന്നു. ആദ്യത്തെ നാലുവരികളുടെ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു 3.30ന് ക്ലാസ്സിൽ അവസാനിപ്പിച്ചു
Peer observation
രണ്ടാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. 3.30 ന് ക്ലാസ് ആരംഭിച്ചു. കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തി കൊണ്ട് പാഠഭാഗത്തിലേക്ക് കടന്നു ആ വാഴ വെട്ട് എന്ന കഥ കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും മനസിലായ കാര്യങ്ങൾ പറയിപ്പിക്കുകയും ചെയ്യു തു.ശേഷം അധ്യാപിക
കുട്ടികൾ പറഞ്ഞ ആശയങ്ങൾ മുൻനിർത്തി പാഠഭാഗം എത്രത്തോളം മനസിലാക്കി എന്നറിയുവാനായി ലഘു ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.
തുടർ പ്രവർത്തനമായി
മാർക്കോസ് എന്ന കഥാപാത്രത്തെ കുറിച്ച് കഥാപാത്ര നിരൂപണം തയ്യാറാക്കുവാൻ നൽകി
4 മണിക്ക് ക്ലാസ് അവസാനിച്ചു.
ഇന്നത്തെ വൈകുനേരത്തെ ക്ലാസ്സിൽ ഷിബിന ആണ് മൂന്നമതായി ക്ലാസ്സെടുത്തത്.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളൊക്കെ കുട്ടികളെ ഓർമപ്പെടുത്തി കൊണ്ടാണ് ക്ലാസ്സിലേക്ക് കടന്നത്.പുതുവർഷം എന്ന കവിത കുട്ടികളും അധ്യാപികയുംചൊല്ലി. കവിതയുടെ ഓഡിയോയും കുട്ടികളെ അധ്യാപിക കേൾപ്പിച്ചു. ശേഷം കവിതയുടെ ആശയ വിശദീകരണമായിരുന്നു. കൃത്യം 4.00 മണിക്ക് തുടങ്ങി 4.30-ക്ക് ക്ലാസ്സ് അവസാനിച്ചു.
ഇന്ന് വൈകുന്നേരം നാലാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു 4.30 മുതൽ ആയിരുന്നു ക്ലാസ് നന്നായി തന്നെ ക്ലാസ് എടുത്തു എട്ടാം ക്ലാസിലെ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് എടുത്തത് പാഠം ഖണ്ഡികയായി വായിക്കുകയും ആശയം പറയുകയും ചില ചോദ്യങ്ങൾ കുട്ടികളോട് ചോദിക്കുകയും ചെയ്തു. തുടർ പ്രവർത്തനമായി നിങ്ങളുടെ ഓർമ്മയിലുള്ള ഒരു ഓണക്കാലത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാനാണ് പറഞ്ഞത് 5 മണിയോടുകൂടി ക്ലാസ് അവസാനിച്ചു.
Friday, February 5, 2021
റീഫ്ലക്റ്റീവ് ജേർണൽ -10
ക്ലാസ്സ് അവലോകനം -10
ഇന്ന് നാലാമത്തെ പീരിയഡ് ആണ് ഞാൻ ക്ലാസ്സ് എടുത്തത് . കുപ്പിവളകൾ എന്ന പാഠത്തിന്റെ അവസാന ദിവസമായ ഇന്ന് ക്ലാസ്സിൽ എഴുത്ത് കാരിയെ പരിചയപ്പെടുത്തുകായായിരുന്നു ചെയ്തത് അതിന് മുൻപ് തന്നെ കഴിഞ്ഞ ക്ലാസ്സിൽ തുടർപ്രവർത്തനമായി നൽകിയ ഡയറി കുട്ടികളെ കൊണ്ട് വായിപ്പിച്ചു തെറ്റ് തിരുത്തി കൊടുത്തു ശേഷം സാറ തോമസ് എന്ന എഴുത്തുകാരിയെയും അവരുടെ പ്രാധാനപ്പെട്ട കൃതികളേയും, രചനകളുടെ സവിശേഷതകളെ കുറിച്ചും പറഞ്ഞു കൊടുക്കുകയും കൃതികളുടെ ചിത്രങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു ശേഷം സാറ തോമസിന്റെ ചെറിയ ഒരു ഇന്റർവ്യൂ ക്ലിപ്പ് പ്രദർശിപ്പിച്ചു കൊണ്ട് 10.30ന് ക്ലാസ്സ് അവസാനിപ്പിച്ചു.
Peer evaluation
ഇന്ന് ഷിബിനയാണ് ആദ്യം ക്ലാസ്സിൽ എടുത്തത് . കൃത്യം 8.30-ന് തന്നെ ക്ലാസ്സ് ആരംഭിച്ചു.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളൊക്കെ കുട്ടികളെ ഓർമപ്പെടുത്തി.അജഗജാന്തരം എന്ന പാഠത്തിൻ്റെ എഴുത്തുകാരനായ എസ്.വി വേണുഗോപൻ നായരെ പരിചയപ്പെടുത്തുകയായിരുന്നു ഇന്നത്തെ ക്ലാസ്സിൽ. അദ്ദേഹത്തിനെക്കുറിച്ചും കൃതികളെക്കുറിച്ചും പുരസ്കാരങ്ങളെക്കുറിച്ചും പി.പി റ്റി യിലൂടെ ചർച്ച ചെയ്തു. എസ്.വി വേണുഗോപൻ നായർ മലയാള സാഹിത്യത്തിലേക്ക് കടന്നു വന്ന 'കഥയെഴുതാനറിയാമോ 'എന്ന കഥ എഴുതാൻ ഇടയാക്കിയ സാഹചര്യവും വ്യക്ത മാക്കി.കൂടാതെ വടി, രേഖയില്ലാത്ത ഒരാൾ, എരുമ, വിമോചനം എന്നീ കഥകളുടെ സാരാംശവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
രണ്ടാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. ഒൻപതാം ക്ലാസിലെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠമാണ് എടുക്കുന്നത് കൃത്യം 9 നു തന്നെ ക്ലാസ് ആരംഭിച്ചു . ആദ്യം കഥാകാരിയെ പരിചയപ്പെടുത്തുകയാണ് ചെയ്തത് പിന്നീട് മാധവിക്കുട്ടിയുടെ ചിത്രം കാണിക്കുകയും കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു. അതിനുശേഷം മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥ പരിചയപ്പെടുത്തി കുട്ടികളെ കൊണ്ട് അവർക്ക് മനസ്സിലായ കാര്യങ്ങൾ വിശദീകരിക്കാൻ പറഞ്ഞു കൊണ്ട് കൃത്യം 9.30 നു തന്നെ ക്ലാസ് അവസാനിച്ചു.
മൂന്നാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. എട്ടാം ക്ലാസിലെ പുതുവർഷം എന്ന കവിതയാണ് എടുക്കുന്നത് കൃത്യം 9.30 നു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. കഥാകാരിയെ പരിചയപ്പെടുത്തുകയാണ് ചെയ്തത് പിന്നീട് വിജയലക്ഷ്മിയുടെ ചിത്രം കാണിക്കുകയും കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു. അതിനുശേഷം വിജയലക്ഷ്മിയുടെ 'മഴ'എന്ന കവിതയുടെ ഓഡിയോ കേൾപ്പിച്ചു . ശേഷം അവർക്ക് മനസ്സിലായ കാര്യങ്ങൾ വിശദീകരിക്കുവാൻ പറഞ്ഞു പിന്നീട് പുതുവർഷം എന്ന കവിതയ്ക്ക ആസ്വാദന കുറിപ്പ് എഴുതുവാൻ തുടർ പ്രവർത്തനം നൽകി കൊണ്ട് 10 മണിക്ക് തന്നെ ക്ലാസ് അവസാനിച്ചു.
Thursday, February 4, 2021
റീഫ്ലക്റ്റീവ് ജേർണൽ -9
ക്ലാസ്സ്അവലോകനം -9
ടീച്ചിങ്പ്രാ ക്ടിസിന്റെ ഒൻപതാം ദിവസമായ ഇന്ന് ഞാൻ ആണ് ആദ്യത്തെ പീരിയഡ് ക്ലാസ്സ് എടുത്തത് .8.30ന് തന്നെ ക്ലാസ്സിൽ ആരംഭിച്ചു.കഴിഞ്ഞ ക്ലാസ്സിൽ തുടർപ്രവർത്തനമായി നൽകിയ കുപ്പിവളകൾ എന്ന കഥ കവിതയാക്കി അവതരിപ്പിക്കുവാനായിരുന്നു നൽകിയത്. കുട്ടികളെ കൊണ്ട് കവിത അവതരിപ്പിച്ചതിനു ശേഷം പാഠത്തിലെ പ്രധാന പദങ്ങളുടെ പര്യായ പദങ്ങളെ കണ്ടെത്തി അവതരിപ്പിക്കുവാൻ പറഞ്ഞു. ശേഷം ശാരീരിക അസ്വസ്ഥതകളിലും ജീവിത വിജയം കൈവരിച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി ഒപ്പം സ്റ്റീഫൻ ഹോക്കിൻസിനെ വിശദമായി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. അതിന് ശേഷം കണ്ണമ്മയെ കണ്ട അന്ന് രാത്രി റോസിമോൾ എഴുതാൻ ഇടയുള്ള ഡയറി കുറിപ്പ് തുടർപ്രവർത്തനമായി നൽകി കൂടെ തന്നെ ഡയറി കുറിപ്പിന്റെ പ്രത്യേകതകളും എങ്ങനെ ആണ് ഡയറി എഴുതേണ്ടത് എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തുകൊണ്ട് ക്ലാസ്സ് 9മണിക്ക് തന്നെ അവസാനിപ്പിച്ചു.
Peer evaluation
രണ്ടാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. കൃത്യം 9 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു.എട്ടാം ക്ലാസ്സിലെ പുതുവർഷം എന്ന കവിത ആയിരുന്നു എടുത്തത്.കുട്ടികളോട് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗങ്ങൾ ചോദിച്ചു കൊണ്ടാണ് ക്ലാസ്സിലേക്ക് കടന്നത്. മലയാളിയുടെ മാറുന്ന ഓണ സങ്കല്പത്തെ കുറിപ്പ് എഴുതുവാൻ കഴിഞ്ഞ ക്ലാസ്സിൽ നൽകിയ തുടർപ്രവർത്തനം ഓരോ കുട്ടിയെ കൊണ്ടും വായിപ്പിച്ചു. ശേഷം പുതുവർഷം എന്ന കവിതയെ കുറിച്ച് എത്രത്തോളം മനസിലാക്കി എന്ന് അറിയുവാൻ പി.പി.റ്റിയിൽ തയ്യാറാക്കിയ ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യ്തു. വിജയലക്ഷ്മിയെ കുറച്ച് വായിച്ചിട്ട് വരുവാൻ തുടർ പ്രവർത്തനം നൽകി കൊണ്ട് 9.30 ക്ലാസ്സ് അവസാനിപ്പിച്ചു.
മൂന്നാമത്തെ ക്ലാസ്സ് ഷിബിനയുടേതായിരുന്നു. കഴിഞ്ഞ ദിവസം നൽകിയ തുടർപ്രവർത്തനം കുട്ടികളെ കൊണ്ട് അവതരിപ്പിച്ച ശേഷമാണ് ക്ലാസ്സിലേക്ക് കടന്നത്.എസ്.വി വേണുഗോപൻ നായരുടെ അജഗജാന്തരം എന്ന പാഠത്തിൻ്റെ ആശയം മുഴുവനും ചർച്ച ചെയ്തു. പാഠഭാഗത്തിലെ കഥാസന്ദർഭത്തെ ചിത്ര രൂപത്തിലാക്കി പി .പി. റ്റിയിലൂടെ കാണിക്കുകയും ആ ചിത്രം കണ്ടിട്ട് അതിലെ കഥാപാത്രമായി അഭിനയിച്ച് സംഭാഷണം നടത്തുക. എന്ന പ്രവർത്തനമാണ് ക്ലാസ്സിൽ നടത്തിയത്.10 മണിക്ക് തന്നെ ക്ലാസ്സിൽ അവസാനിപ്പിച്ചു.
നാലാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. ഒൻപതാം ക്ലാസിലെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠ മാണ് എടുക്കുന്നത് കൃത്യം 10 നു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ക്ലാസിൽ ചർച്ച ചെയ്ത കാര്യങ്ങളെ കുറിച്ച് കുട്ടികളോട് ചോദിച്ചു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത് പിന്നീട് ഒരു സംവാദമായിരുന്നു നടത്തിയത് വ്യദ്ധ സദനം ആവശ്യമോ എന്ന വിഷയത്തിൽ ഒരു സംവാദം നടത്തി. പിന്നീട് ഒരു കഥ പറഞ്ഞു കൊടുത്തു മാധവിക്കുട്ടിയുടെ കോലാട് എന്ന കഥ ആയിരുന്നു പറഞ്ഞു കൊടുത്തത് അതിന് ഒരു ആസ്വാദനം എഴുതികൊണ്ട് വരാൻ ഒരു തുടർ പ്രവർത്തനവും നൽകി കൊണ്ട് കൃത്യം 10.30 നു തന്നെ ക്ലാസ് അവസാനിച്ചു.
ദീപ്തിയുടെ നെറ്റ് റേഞ്ച് പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ എല്ലാവരുടെയും നല്ല ക്ലാസ്സിൽ ആയിരുന്നു ഇന്ന് എന്ന് ഗ്രൂപ്പ് അംഗങ്ങൾ ഏകഖണ്ഠമായിട്ടാണ് അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ച് ഷിബിനയുടെ ക്ലാസ്സിലെ ആക്ടിവിറ്റി വളരെ മികച്ചതായിരുന്നു. അഞ്ചു നല്ല രീതിയിൽ അഭിനയിച്ച് കഥാപാത്രമായി മാറി കൊണ്ടാണ് ഓരോ ഡയലോഗും പറഞ്ഞത്.
Wednesday, February 3, 2021
റീഫ്ലക്റ്റീവ് ജേർണൽ -8
ക്ലാസ്സ് അവലോകനം -8
ഇന്ന് നാലാമത്തെ പീരിയഡ് ക്ലാസ്സ് എടുത്തത് ഞാൻ ആണ്. കഴിഞ്ഞ ക്ലാസ്സിൽ നൽകിയ തുടർ പ്രവർത്തനം വായിച്ച് കൊണ്ടാണ് ക്ലാസ്സ് എടുത്തത്. കഥാപാത്രത്തിനു കണ്ണമ്മ എന്ന പേര് എത്രത്തോളം അനുയോജ്യമാണ് എന്നതായിരുന്നു ചോദ്യം . പിന്നീട് കഥയിലെ പ്രധാന കഥാപാത്രങ്ങളായ റോസിമോൾ, കണ്ണമ്മ, ദേവൂചേച്ചി എന്നിവരുടെ കഥാപാത്ര സവിശേഷതകൾ എഴുതുവാൻ പറഞ്ഞു. കുട്ടികൾ പ്രവർത്തനം അവതരിപ്പിച്ച ശേഷം ക്ലാസ്സിൽ കുപ്പിവളകൾ എന്ന ശീർഷകത്തിന്റെ ഔചിത്യം ചർച്ച ചെയ്തു. ശേഷം ക്ലാസ്സിൽ ശാരീരിക പരിമിതികളിലും ജീവിത വിജയം കൈവരിച്ച വ്യക്തികളെയും അവരെ കുറിച്ചുള്ള വിവരങ്ങളും കണ്ടെത്തി കൊണ്ട് വരണമെന്ന് പറഞ്ഞു ക്ലാസ്സ് 10.30ന് അവസാനിപ്പിച്ചു.
Peer evaluation
ഒന്നാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. ഒൻപതാം ക്ലാസിലെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠമാണ് എടുക്കുന്നത് കൃത്യം 8.30 നു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ക്ലാസിൽ ചർച്ച ചെയ്ത കാര്യങ്ങളെ പറ്റി ഒന്നുകൂടി വിശദീകരിക്കുകയും പിന്നീട് പാഠഭാഗത്തു നിന്നുള്ള കഥാപത്രങ്ങളെക്കുറിച്ച് അവരുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചാണ് ചർച്ച ചെയ്തത് അതിനു ശേഷം പാഠ പുസ്തകത്തിൽ നിന്നുള്ള ഒരു പ്രവർത്തനം എഴുതിപ്പിച്ചു കുട്ടികളെ കൊണ്ട് അവതരിപ്പിക്കുകയും ചെയ്തു നല്ല ക്ലാസായിരുന്നു. കൃത്യം 9 മണിയ്ക്ക് ക്ലാസ് അവസാനിച്ചു.
രണ്ടാമത്തെ ക്ലാസ്സ് എടുത്തത് ഷിബിനയാണ്. കുട്ടികളോട് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗങ്ങൾ ഓർമപ്പെടുത്തി കൊണ്ടാണ് ക്ലാസ്സ് എടുത്തത് .എ.സി വേണുഗോപൻ നായരുടെ അജഗജാന്തരം എന്ന കഥ മുഴുവനും വായിച്ച് ആശയം വ്യക്തമാക്കി. തുടർന്ന് ഈ കഥയിലെ കേന്ദ്രകഥാപാത്രമായ നാണു കുട്ടിയുടെ സ്വഭാവ സവിശേഷതകൾ കണ്ടെത്തി കുട്ടികളോട് പറയാൻ പറഞ്ഞു .തുടർന്ന് നാണു കുട്ടിയ്ക്ക് ഒരു കഥാപാത്ര നിരൂപണം തയ്യാറാക്കുക എന്നതുടർപ്രവർത്തനവും നൽകി കൃത്യം 9.30-ന് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
മൂന്നാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. എട്ടാം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയിലെ വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത മാണ് എടുക്കുന്നത് കൃത്യം 9.30 നു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. കുട്ടികളോട് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗങ്ങൾ ഓർമപ്പെടുത്തി കൊണ്ടാണ് ക്ലാസ്സിലേക്ക് കടന്നത്. പുതുവർഷം എന്ന കവിത വിശദമായി ആശയം കുട്ടികളെ കൊണ്ട് പറയിപ്പിക്കുകയും . തുടർന്ന് മലയാളിയുടെ മാറുന്ന ഓണത്തെ കുറിച്ച് കുറിപ്പ് എഴുതുവാൻ തുടർ പ്രവർത്തനം നൽകി ക്ലാസവസാനിപ്പിച്ചു.
ഇന്ന് അവസാനത്തെ രണ്ടു പീരിയഡുകളേയും റേഞ്ചിൻ്റെ പ്രശ്നങ്ങൾ ക്ലാസിനെ കാര്യമായി ബാധിക്കാൻ ഇടയാക്കി ബാധിക്കുകയുണ്ടായി.ആദ്യത്തെ പീരിയഡ് ഉള്ള രണ്ട് ക്ലാസ്സുകളും നല്ല രീതിയിൽ എടുക്കുവാൻ സാധിച്ചു അവ നല്ല ക്ലാസ്സുകൾ ആയിരുന്നു.
Monday, February 1, 2021
റീഫ്ലക്റ്റീവ് ജേർണൽ -7
ക്ലാസ്സ് അവലോകനം -7
രണ്ടാമത്തെ പീരിയഡ് ക്ലാസ്സ് എടുത്തത് ഞാൻ ആണ്. ഇന്ന് 8.55നു ക്ലാസ്സ് ആരംഭിച്ചു. സാറ തോമസിന്റെ തെരഞ്ഞെടുത്ത കഥകളിലെ കുപ്പി വളകൾ എന്ന കഥ ആയിരുന്നു പഠിപ്പിച്ചത്. പാഠത്തിലേക്കു കടക്കുന്നതിനു മുൻപ് കുട്ടികളോട് അവരുടെ പഴയ കാല കുപ്പിവള ഓർമ്മകൾ പങ്കുവെക്കാൻ പറഞ്ഞു. പഴയകാല ഓർമകളും കുപ്പിവള മുറികൾ വെച്ചുള്ള അവരുടെ കളികളും ക്ലാസ്സിൽ പങ്കു വെച്ച്. കുപ്പിവളകൾ എന്ന കഥ കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ക്ലാസ്സിൽ ചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്തു. പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആരൊക്കെ എന്നും കഥയിലെ പ്രധാനകഥാപാത്രത്തിന്റെ സവിശേഷതകൾ എന്തൊക്കെ എന്നും ക്ലാസ്സിൽ ചർച്ച ചെയ്തു. തുടർപ്രവർത്തനമായി അടുത്ത ക്ലാസ്സിൽ വരുമ്പോൾ കണ്ണമ്മ എന്ന പേര് കഥാപാത്രത്തിനു നൽകിയിരിക്കുന്നതിന്റെ ഔചിത്യം വിശദമാക്കുവാൻ പറഞ്ഞു കൊണ്ട് ക്ലാസ്സ് കൃത്യം9.30നു തന്നെ അവസാനിപ്പിച്ചു.ഇന്ന് ക്ലാസ്സിൽ കഥ പഠിപ്പിക്കുമ്പോൾ ഇടയ്ക്കു വെച്ച് മുറിച്ച് ചർച്ചക്ക് വിധേയമാക്കുന്നതിന്റെ ഫലമായി കഥയുടെ ആസ്വാധന ക്ഷമത കുറയാൻ ഇടയുണ്ട് എന്ന് ക്ലാസ്സ് നിരീക്ഷിച്ചു കൊണ്ട് ഗ്രൂപ്പ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
Peer evaluation
ആദ്യത്തെ ക്ലാസ് ദീപ്തിയുടേതായിരുന്നു കൃത്യം 8.30 ന് തന്നെ ക്ലാസ് ആരംഭിച്ചു. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ പുതുവർഷം എന്ന കവിത യുടെ ശീർക്ഷകത്തെ പറ്റി കുട്ടികളോട് ചോദിക്കുകയും ശേഷം അധ്യാപിക വിശദമാക്കുകയും ചെയ്യ്തു. തുടർന്ന് പുതുവർഷം എന്ന കവിതയുടെ പശ്ചാത്തലം ഒന്നു വിശദമാക്കി ശേഷം കവിതയുടെ ഓഡിയോ കേൾപ്പിക്കുകയും തുടർ പ്രവർത്തനമായി കവിത വായിച്ചിട്ട് വരുവാൻ പറഞ്ഞു.
മൂന്നാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. ഒൻപതാം ക്ലാസിലെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠമാണ് എടുക്കുന്നത് കൃത്യം 9.30 നു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ക്ലാസിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് ചോദിച്ചു പിന്നീട് പാഠം വായിച്ചു തന്നു . ശേഷം കുട്ടികൾ ശ്രദ്ധിച്ചോ എന്നറിയാൻ ചെറു ചോദ്യങ്ങൾ ചോദിച്ചു . അതിനു ശേഷം കുട്ടികളെ കൊണ്ട് ആശയം പറയിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു. തുടർ പ്രവർത്തനമായി അമ്മ എന്ന കഥാപാത്രത്തിന്റെ സവിശേഷതകൾ കണ്ടെത്താനായിരുന്നു.
ഇന്നത്തെ നാലാമത്തെ ക്ലാസ്സ് ഷിബിനയാണ് എടുത്തത്. കുട്ടികളോട് സൗഹൃദ സംഭാഷണo നടത്തിയതിനു ശേഷമാണ് ക്ലാസ്സിലേക്ക് പ്രവേശിച്ചത്.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ചു.തുടർന്ന് പാഠഭാഗത്തിലേക്ക് കടന്നു. അധ്യാപികയും കുട്ടികളും ചേർന്നാണ് പാഠം വായിച്ചത്. വായിച്ച ഭാഗത്തിൽ നിന്നും കുട്ടികൾക്ക് മനസ്സിലായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അജഗജാന്തരം എന്ന പാഠത്തിലെ കഥാപാത്രങ്ങളെയും അവരുടെ സവിശേഷതകളെയും ചർച്ച ചെയ്ത ശേഷം കൃത്യം 10.30-ന് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
10.30മുതൽ 10.45വരെ ക്ലാസ്സ് അവലോകനമാണ് നടന്നത്. ദീപ്തി ക്ലാസ്സിൽ എന്തെങ്കിലും പ്രവർത്തനങ്ങൾനൽകേണ്ടിയിരുന്നു എന്നും അഭിപ്രായപ്പെട്ടു. അഞ്ചുവിന്റെ ക്ലാസ്സിൽ മൗന വായന കൊടുക്കേണ്ടിയിരുന്നില്ല എന്നും ഓൺലൈമെ ക്ലാസ്സുകളിൽ ഏറ്റവും അനുയോജ്യം കുട്ടികളെ കൊണ്ട് തന്നെ വായിപ്പിക്കുകയായിരുന്നു എന്നും ഗ്രൂപ്പ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഷിബിനയുടെ ക്ലാസ്സിൽ മറ്റ് പോരായിമകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നും ക്ലാസ്സ് വീക്ഷിച്ചു കൊണ്ട് കുട്ടികൾ അഭിപ്രായപ്പെട്ടു.
റീഫ്ലക്റ്റീവ് ജേർണൽ -6
ക്ലാസ്സ് അവലോകനം -6
ഇന്ന് മൂന്നാമത്തെ ക്ലാസ്സ് എടുത്തത് ഗ്രീഷ്മ ആയിരുന്നു. ഒമ്പതാം ക്ലാസ്സിലെ നിന്നെത്തേടുവതേതൊ രു ഭാവന എന്ന ഏകകത്തിലെ കുപ്പിവളകൾ എന്ന ഉപ ഏകകം ആയിരുന്നു പഠിപ്പിക്കാനായി തെരെഞ്ഞെടുത്തിരുന്നത്. കുട്ടികളോട് കുശലന്വേഷണത്തിനു ശേഷം പ്രവേശകത്തിൽ നൽകിയിരിക്കുന്ന പി. കുഞ്ഞിരാമൻ നായരുടെ വെളിച്ചത്തിലേക്കു എന്ന കവിതയിലെ വരികൾ വായിച്ച് കൊണ്ട് അതിന്റെ ആശയം വ്യക്തമാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. വെളിച്ചത്തിന്റെ വ്യത്യസ്ത തലങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. ശേഷം കുട്ടികളുടെ ആഗ്രഹങ്ങൾ എന്തൊക്കെ എന്ന് അന്വേഷിച്ചു. അവരുടെ ആഗ്രഹങ്ങളിലേക്ക് കടക്കുമ്പോൾ മുന്നേറാൻ വേണ്ടി ചെയ്യേണ്ടത് എന്തൊക്കെ എന്ന് പറഞ്ഞു. ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നൂർ ജലീല എന്ന പതിനാറുകാരി പെൺകുട്ടിയുടെ ജീവിത വിജയ ഗാഥ അടങ്ങിയ ഒരു വീഡിയോ പ്രദർശിപ്പിച്ചു. നമ്മുടെ ലക്ഷ്യം ഏതുമാകട്ടെ അതിലേക്കു മുന്നേറി വിജയം വരിക്കുവാൻ നമ്മുടെ ആത്മാർത്ഥമായ പരിശ്രമം മതിയാകും എന്നും വീഡിയോ കണ്ടതിനു ശേഷം കുട്ടികൾ അഭിപ്രായപ്പെട്ടു. ശേഷം തുടർപ്രവർത്തനമായി കുപ്പിവളകൾ എന്ന കഥ വായിച്ച് കൊണ്ടു വരണമെന്ന് പറഞ്ഞു കൊണ്ട് ക്ലാസ്സ് 10 മണിക്ക് അവസാനിപ്പിച്ചു.
Peer evaluation
ഇന്ന് ഷിബിന ആണ് ആദ്യം ക്ലാസ്സ്.എടുത്തത്.8.30നു തന്നെ ക്ലാസ്സ് ആരംഭിച്ചു .സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം ഒൻപതാം ക്ലാസിലെ പാഠം ആണ് ഷിബിന എടുത്തത്. പ്രാരംഭത്തിൽ നൽകിയിരിക്കുന്ന കഥ കുട്ടികളെക്കൊണ്ട് വായിപ്പിച്ചു.കഥ വിശദീകരിച്ചു തന്നതിന് ശേഷം. അജഗജാന്തരം എന്ന പാഠം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും തലക്കെട്ടിന്റെ അർത്ഥമെന്തെന്ന് വളരെ വ്യക്തമായി പറഞ്ഞു തരികയും ചെയ്തു.ഒമ്പത് മണിക്ക് ക്ലാസ്സ് അവസാനിപ്പിച്ചു.
രണ്ടാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. ഒൻപതാം ക്ലാസിലെ കേരള പാഠാവലി യിലെ രണ്ടാമത്തെ യൂണിറ്റിലെ കീറി പൊളിഞ്ഞ ചകലാസുകൾ എന്ന മാധവധിക്കുട്ടിയുടെ ഒരു കഥയാണ് എടുക്കുന്നത്. അതിനായി ആദ്യം തന്നെ ഏകകം പരിചയപ്പെടുത്തുകയും അത് ചർച്ച ചെയ്യുകയും പിന്നീട് അമ്മയെ പറ്റി ഒരോരുത്തരോടും ചോദിച്ചറിയുകയും, അതിനു ശേഷം വൃദ്ധ സദനത്തിന്റെ ഒരു വീഡിയോ കാണിച്ച് അതിൽ കണ്ട കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ട് പാഠം പരിചയപ്പെടുത്തി. തുടർ പ്രവർത്തനമായി പുസ്തകം വായിച്ചു വരണമെന്നും പറഞ്ഞു.
നാലാമത്തെ ക്ലാസ് എടുത്തത് ദീപ്തി ദിലീപ് ആയിരുന്നു. കൃത്യം 10 മണിക്ക് തന്നെ ആരംഭിക്കുകയും 10. 30 ന് തന്നെ അവസാനിപ്പിക്കുകയും ചെയ്തു. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തെ പരിചയപ്പെടുത്തി.
ഏകക കഥ യെ പരിചയപ്പെടുത്തുന്നതിന് മുന്നോടിയായി എഴുത്തുക്കാരനായ പി.കെ പാറക്കടവിനെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം കഥയുടെ ആശയം വ്യക്തമാക്കി തന്നു.വേരും തളിരും എന്ന പത്ര കുറിപ്പ് കുട്ടികളെ കൊണ്ട് വായിപ്പിച്ചു. ശേഷം പുതുവർഷം എന്ന കവിതയിലേക്ക് കടന്നു.കേരളത്തിൻ്റെ സാമൂഹിക വ്യവസ്ഥയെ പറ്റിയുള്ള ചിത്രമാണ് അതു പോലെ തന്നെ പ്രകൃതിയിൽ നിന്നും അകന്ന് ഫ്ലാറ്റുകളിൽ കഴിയാൻ വിധിക്കപ്പെടുന്ന പുതു തലമുറയെയും എല്ലാം പുതുവർഷം എന്ന കവിതയിൽ കാണാമെന്ന് പറയുകയും ശേഷം തുടർ പ്രവർത്തനമായി കവിത വായിച്ചിട്ട് വരുവാൻ കുട്ടികളോട് പറഞ്ഞു കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.
നെറ്റ് റേഞ്ച് പ്രശ്നങ്ങൾ ഇന്ന് ക്ലാസ്സിനെ സാരമായി ബാധിച്ചിരുന്നു. ക്ലാസ്സിൽ അഞ്ചുവിനും ദീപ്തിക്കും ചില വാക്കുകൾ ഉപയോഗിക്കുമ്പോൾ അക്ഷരഉച്ചാരണം തെറ്റി പോകുന്നുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. എന്റെ ക്ലാസ്സിൽ കുറച്ചു വെപ്രാളം ഉണ്ടായിരുന്നു എന്നും അഭിപ്രായപ്പെട്ടു.
Friday, January 29, 2021
റീഫ്ലക്റ്റീവ് ജേർണൽ -5
ക്ലാസ്സ് അവലോകനം -5
ഇന്ന് ഞാൻ മൂന്നാംമത്തെ പീരിയഡ് ആണ് ക്ലാസ്സ് എടുത്തത്. അമ്മ എന്ന ഓർമക്കുറിപ്പ് കഴിഞ്ഞ ക്ലാസ്സുകളിൽ പഠിപ്പിച്ചു തീർന്നത് കൊണ്ട് ഇന്ന് എഴുത്ത് കാരനായ വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളും അദ്ദേഹത്തിലെ എഴുത്തുകാരൻ രൂപപ്പെടുവാൻ ഇടയായ സാഹചര്യവും, പ്രധാനപ്പെട്ട രചനകളും രചനകളുടെ പ്രത്യേകതകളുമാണ് കുട്ടികൾക്ക് ഇന്ന് പറഞ്ഞു കൊടുത്തത്. ഒപ്പം ബഷീർ ദി മാൻ എന്ന ഡോക്യൂമെന്ററിയിൽ പാഠത്തിലെ അനുഭവങ്ങളെ ഉൾക്കൊള്ളുന്ന ഭാഗം കണ്ടെത്തി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളും കൃതികളുടെ ചിത്രങ്ങളും അടങ്ങിയ പി പി റ്റി പ്രദർശിപ്പിച്ചു.10മണിക്ക് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
Peer evaluation
ഇന്ന് ആദ്യം ക്ലാസ്സ് എടുത്തത് ആതിരയാണ്. തുടർപ്രവർത്തനമായ തിരക്കഥ എഴുതലിനെ കുറിച്ചും അത് എങ്ങനെ ആയിരുന്നു എഴുതേണ്ടതെന്നും പറഞ്ഞു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്.അടൂർ ഗോപാലകൃഷ്ണനെകുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും അദ്ദേഹത്തിനു ലഭിച്ച അവാർഡുകളെ കുറിച്ചും കുട്ടികൾക്ക് മനസിലാകുന്നതിനു ഒരു പി പി റ്റി അവതരിപ്പിച്ചു. ശേഷം മലയാള സിനിമയെ കൂടുതൽ. അറിയുന്നതിന് വേണ്ടി മലയാള സിനിമ 60 വർഷം എന്നൊരു വീഡിയോ കൂടി പ്രദര്ശിപ്പിക്ക പെട്ടു. മലയാള സിനിമയുടെ നാൾവഴികൾ അടങ്ങിയ ഒരു വീഡിയോ ആയിരുന്നു ഇത്.9മണിക്ക് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
രണ്ടാമത്തെ പീരിയഡ് ഷിബിനയാണ് ക്ലാസ്സെടുത്തത്.കുട്ടികളോട് സൗഹൃദ സംഭാഷണം നടത്തിയതിനുശേഷം എഴുത്തുകാരനെ പരിചയപ്പെടുത്തി .ഇവി കൃഷ്ണപിള്ളയെക്കുറിച്ച് കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഒരു വീഡിയോ അവതരിപ്പിച്ചു.അദ്ദേഹത്തിൻ്റെ രചനകളെ കോർത്തിണക്കി കൊണ്ടുള്ള പി.പി.റ്റിയും പ്രദർശിപ്പിച്ചു.അദ്ദേഹത്തിന്റെ കൃതികൾ ഏതൊക്കെ എന്നും. അതിന്റെ പ്രത്യേകതകൾ എന്ധോക്കെ എന്നും പറഞ്ഞു തന്നു ക്ലാസ്സ് 9.30നു അവസാനിപ്പിച്ചു.
ഇന്നത്തെ ദിവസത്തെ അവസാനത്തെ ക്ലാസ്സ് ആരതിയുടേതായിരുന്നു. യൂസഫലി കേച്ചേരിയെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ചില സിനിമാ ഗാനങ്ങൾ കേൾപ്പിച്ചു. ശേഷം അദ്ദേഹത്തിനെ കൂടുതൽ പരിചയപ്പെടുത്തുന്നതിനായി ഒരു വീഡിയോ പ്രദർശിപ്പിച്ചു .വീഡിയോ കണ്ടതിൽ നിന്നും അദ്ദേഹത്തെ പറ്റി മനസ്സിലായ കാര്യങ്ങൾ ക്ലാസ്സിൽ പങ്കുവയ്ക്കാൻ കുട്ടികളോട് പറഞ്ഞു. അദ്ദേഹത്തിൻറെ കൃതികൾ ,ഗാനരചന നിർവഹിച്ച പ്രധാന സിനിമകൾ, സംവിധാനം ചെയ്ത സിനിമകൾ, പുരസ്കാരങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി പി പി ടി പ്രദർശിപ്പിച്ചു .ക്ലാസ്സിൽ നടന്ന കാര്യങ്ങൾ ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് കൃത്യം പത്തരയ്ക്ക് ക്ലാസ് അവസാനിപ്പിച്ചു.
ഇന്നത്തെ ക്ലാസ്സിൽ എഴുത്തുകാരനെ പരിചയപ്പെടുത്താൻ എല്ലാവർക്കും നല്ല രീതിയിൽ സാധിച്ചു എങ്കിലും ഷിബിനയുടെ ക്ലാസ്സിൽ അമിതമായ വീഡിയോയുടെ പ്രദർശനം വിരസത ഉണ്ടാക്കി എന്ന് എല്ലാവരും. അഭിപ്രായപ്പെട്ടു. എന്റെ ക്ലാസ്സിൽ കുട്ടികളുടെ പങ്കാളിത്തത്തെക്കാൾ ഏറെ ടീച്ചർ ടോക്ക് ആയിരുന്നു കൂടുതൽ എന്നും നിരീക്ഷിച്ചു.
Thursday, January 28, 2021
റിഫ്ലാക്റ്റീവ് ജേണൽ-4
ക്ലാസ്സ് അവലോകനം -4
ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ നാലാം ദിവസമായ ഇന്ന് എന്റെ ക്ലാസ്സ് ആദ്യത്തെ പീരിയഡ് ആയിരുന്നു കൃത്യം 8.30നു തന്നെ ക്ലാസ്സ് ആരംഭിച്ചു.സൗഹൃദ സംഭാഷണത്തിന് ശേഷം കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ തുടർപ്രവർത്തനം അവതരിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ് തുടർന്നത്. സ്വാതന്ത്ര സമര ഗാനങ്ങൾ കണ്ടെത്തി കൊണ്ടുവരാനായിരുന്നു പറഞ്ഞത്. ശേഷം കഴിഞ്ഞ ക്ലാസ്സിൽ എന്തൊക്കെ പഠിപ്പിച്ചു എന്ന് കുട്ടികളോട് ആരാഞ്ഞു. അതിനുശേഷം വൈക്കം മുഹമ്മദ് ബഷീർ ജയിൽ മോചിതനായശേഷം ഉള്ള പാഠഭാഗം ആണ് പഠിച്ചത്. സത്യാഗ്രഹി എന്നാൽ എന്താണെന്നും വാക്കിന്റെ സത്ത എന്താണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം ഗാന്ധിജിയുടെ പല്ല് പോയ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതിനുശേഷം ഈ ഓർമ്മ കുറുപ്പിന് അമ്മ എന്ന തലക്കെട്ട് എത്രത്തോളം ഉചിതമാണെന്ന ഈ വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തി.പാഠം പൂർണമായി പഠിപ്പിച്ചതിനു ശേഷം തുടർ പ്രവർത്തനമായി സ്വന്തം ജീവിതം സ്വന്തം ഭാഷയിൽ എഴുതിയ എഴുത്തുകാരനാണ് ബഷീർ അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി ഒരു ലേഖനം തയ്യാറാക്കാൻ കുട്ടികളോട് പറഞ്ഞ് ക്ലാസ് കൃത്യം 9 മണിക്ക് തന്നെ അവസാനിപ്പിച്ചു.
Peer observation
ഇന്ന് രണ്ടാമത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത് ആതിര ആയിരുന്നു . ഒമ്പത് മണിക്ക് തന്നെ തുടങ്ങി. കഴിഞ്ഞ ദിവസം ക്ലാസ്സിൽ ചർച്ച ചെയ്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ക്ലാസ് തുടങ്ങിയത്. കൊടിയേറ്റം എന്ന തിരക്കഥയിലെ പ്രധാനകഥാപാത്രമായ ശങ്കരൻകുട്ടിയുടെ സ്വഭാവസവിശേഷതകൾ ചർച്ച ചെയ്തു. ശേഷം എന്താണ് ഫ്രെയിം, ഷോട്ട്, സീൻ, സിനിമ എന്നിവ വിശദമായി പറഞ്ഞു തന്നു . സിനിമയിലെ ഓരോ ഷോട്ടുകളും സീനുകളെ ആസ്പദമാക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു . തുടർ പ്രവർത്തനമായി നൽകിയത് ഒരു തിരക്കഥ തയ്യാറാക്കാൻ ആയിരുന്നു. സ്കൂൾ പശ്ചാത്തലമാക്കി 5 സീനുകൾ വരുന്ന തിരക്കഥയാണ് തയ്യാറാക്കാൻ പറഞ്ഞത്. 9. 30 ന് അവസാനിപ്പിച്ചു.
ഇന്ന് ആരതി ആണ് മൂന്നാമത്തെ ക്ലാസ് എടുത്തത്.കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ കുട്ടികളിലേക്ക് ചോദിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. വേദം എന്ന കവിതയിലെ ദാരിദ്ര്യത്തിന് കാരണം ആ കാലത്തെ പാശ്ചാത്യ അധിനിവേശവും യുദ്ധവും ആയിരുന്നു. അതുകൊണ്ടുതന്നെ യുദ്ധം പ്രമേയമായി വരുന്ന കുറച്ചു ചിത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ശേഷം യുദ്ധത്തിൻറെ അനന്തര ഫലങ്ങളെ പറ്റി ചർച്ച ചെയ്തു. ഉമ്മ എന്ന കഥാപാത്രത്തിൻറെ സ്വഭാവസവിശേഷതകൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഒരു കഥ ക്ലാസിൽ പറയുകയുണ്ടായി. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു കഥയുടെ ഗുണപാഠം. ഒപ്പം ശ്രീനാരായണ ഗുരുവിൻറെ 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്ന വരികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അർത്ഥ തലങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു തുടർ പ്രവർത്തനമായി കഥാപാത്രനിരൂപണമാണ് നൽകിയത്.
അവസാനത്തെ ക്ലാസ്സ് ഷിബിനയുടെതായിരുന്നു. സൗഹൃദ സംഭാഷണത്തിനു ശേഷമാണ് ക്ലാസ്സിലേക്ക് കടന്നത്.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ഓർമപ്പെടുത്തി കൊണ്ടാണ് പാഠത്തിലേക്ക് കടന്നത്. . വഴിയാത്ര എന്ന ലേഖനത്തിലെ വ്യത്യസ്തതരം യാത്രകളെക്കുറിച്ച് കുട്ടികളോട് ചോദിക്കുകയും ആ യാത്രകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ എന്ന് കുട്ടികളോട് ആരായുകയും ചെയ്തു.തുടർന്ന് പണ്ടത്തെ ആൾക്കാർ ഭക്ഷണം കൊടുക്കുന്നതിനെ സൽകർമ്മ കാണുന്ന ചിത്രവും ഭക്ഷണം മോഷ്ടച്ചതിൻ്റെ പേരിൽ മധു എന്ന യുവാവിനെ ക്രൂരമായി പീഡിപ്പിച്ചതിൻ്റെ ചിത്രവും കാണിച്ചിട്ട് കുട്ടികളോട് രണ്ട് കാലഘട്ടത്തിലെ ആൾക്കാരുടെ മനോഭാവം താരതമ്യം ചെയ്ത് ചർച്ച നടത്തി . അതോടൊപ്പം തന്നെ തിരക്കേറിയ ഇന്നത്തെ ജീവിതത്തെ സൂചിപ്പിക്കുന്ന വീഡിയോയും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. 10.30 ന് ക്ലാസ്സ് അവസാനിപ്പിച്ചു.
Wednesday, January 27, 2021
റീഫ്ലക്റ്റീവ് ജേർണൽ -3
ക്ലാസ്സ് അവലോകനം -3
ഇന്ന് എന്റെ ക്ലാസ്സ് രണ്ടാമത്തെ പീരിയഡ് ആണ് നടന്നത്. അമ്മ എന്ന ഓർമ്മകുറിപ്പിന്റെ ബാക്കി ഭാഗങ്ങൾ ആയിരുന്നു എടുക്കാനുള്ളത് പാഠത്തിലേക്കു കടക്കും മുൻപ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ചു ശേഷം. പാഠ വായന നടത്തി. ഉപ്പു സത്യാഗ്രഹത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു. ശേഷം വരിക വരിക സഹജരെ എന്ന വിപ്ലവ ഗാനം കുട്ടികളെ കൊണ്ട് പാടിപ്പിക്കുകയും അതിന്റെ ഓഡിയോ കേൾപ്പിക്കുകയും ചെയ്തു. അതിന് ശേഷം പാഠം വായിച്ച് ആശയങ്ങൾ ചർച്ച ചെയ്തു. പിന്നീട് തുടർപ്രവർത്തനമായി സ്വാതന്ത്ര്യ സമരഗാനങ്ങൾ കണ്ടെത്തി അടുത്ത ക്ലാസ്സിൽ അവതരിക്കുവാനും സ്വാതന്ത്ര്യസമര സേനനികളുടെ ചിത്രങ്ങൾ കൊണ്ട് ഒരു പതിപ്പ് തയാറാക്കുവാനും കുട്ടികളോട് പറഞ്ഞു.9.30നു ക്ലാസ്സ് അവസാനിച്ചു.
Peer observation
ഇന്ന് ഷിബിനയുടെ ക്ലാസ്സ് ആയിരുന്നു ഇന്നാമത് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളോട് തിരക്കിയതിനു ശേഷമാണ് പാoഭാഗത്തിലേക്ക് കടന്നത്. വഴിയാത്ര ആയിരുന്നു എടുത്തിരുന്നത്. അതിൽ മൂന്നാമത്തെ യാത്രയായ തീവണ്ടിയാത്രയെക്കുറിച്ചാണ് പഠിപ്പിച്ചത്. പാഠഭാഗത്തിൽ പ്രതിപാദിക്കുന്ന ആശയങ്ങളെ ചിത്രരൂപത്തിലാക്കി പി പി ടി വഴി പ്രദർശിപ്പിച്ചു.കണ്ട ചിത്രങ്ങളെ മുൻനിർത്തി പാഠഭാഗത്തിലെ ആശയം കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. കാൽനടയാത്ര, വള്ളത്തിലെ യാത്ര തീവണ്ടിയാത്ര എന്നീ മൂന്ന് യാത്രകളും താരതമ്യപ്പെടുത്തി ചർച്ച ചെയ്തു. വഴിയാത്ര അന്നും ഇന്നും എന്ന തലക്കെട്ടിൽ ഉപന്യാസം തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ കണ്ടെത്തി വരുവാൻ തുടർപ്രവർത്തനം നൽകി ക്ലാസ്സ് 8.30 നു അവസാനിപ്പിച്ചു.
മൂന്നാമതായി ക്ലാസ്സ് എടുത്തത് ആതിരയാണ്. അടൂർ ഗോപാല കൃഷ്ണന്റെ കൊടിയേറ്റം എന്ന തിരക്കഥയാണ് പഠിപ്പിച്ചത്. തിരക്കഥയും സിനിമയും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പറഞ്ഞു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. അതിന് ശേഷം പാഠം പഠിപ്പിച്ചു. ഈ തിരക്കഥയിൽ അടൂർ ഗോപാലകൃഷ്ണൻ ഉപയോഗിച്ചിരിക്കുന്ന സൂക്ഷ്മ ഘടകങ്ങൾ എന്തൊക്കെ എന്ന് വ്യക്തമാക്കി.ശങ്കരൻ കുട്ടിയുടെ പ്രത്യേകത എന്തൊക്കെ എന്ന് ചർച്ചക്ക് വിധേയമാക്കി. ക്ലാസ്സ് 10മണിക്ക് അവസാനിപ്പിച്ചു.
നാലാമത്തെ ക്ലാസ്സ് ആരതിയുടേതായിരുന്നു. വേദം എന്ന പാഠം ആണ് എടുത്തത്. വേദത്തിന്റെ ആശയങ്ങൾ എന്തൊക്കെ എന്ന് കുട്ടികളെ കൊണ്ട് പറയിപ്പിച്ച ശേഷം ഉണ്ണിയുടെയും അമ്മയുടെയും സ്വഭാവ സവിശേഷതകൾ ചർച്ച ചെയ്തു. വേദം എന്ന പാഠത്തിന്റെ പൊരുൾ എന്തെന്നും വ്യക്തമാക്കി തന്നതിനു ശേഷം 10.30നു തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
ഷിബിനയുടെ ക്ലാസ്സ് നിരീക്ഷിച്ചതിനു ശേഷം തീവണ്ടി യാത്രയുടെ അനുഭവങ്ങൾ എന്തൊക്കെ എന്ന് കുട്ടികളോട് അന്വേഷിച്ചു അവരുടെ അനുഭവങ്ങൾ എന്തൊക്കെ എന്ന് പങ്കുവെച്ചതിന് ശേഷം ക്ലാസ്സ് ആരംഭിക്കാമായിരുന്നു എന്നും ത്തുടർപ്രവർത്തനം നൽകിയതിൽ വ്യക്തത ഇല്ലായിരുന്നു എന്നുമാണ് ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞത്. ഗ്രീഷ്മയുടെ ക്ലാസ്സിൽ ഭഗവത് സിംഗ്. തുടങ്ങി പാഠഭാഗത്തിൽ പറയുന്ന സ്വാതന്ത്ര്യസമര സേനനികളുടെ ചിത്രങ്ങൾ കുട്ടികളെ കാണിക്കാമായിരുന്നു എന്നും. ഭഗവത് സിങ്ങിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു എന്നും. പറഞ്ഞു. ആതിരയുടെ ക്ലാസ്സിൽ ഷോർട്കളെ കുറിച്ച് സാമാന്യ അറിവ് കുട്ടികൾക്ക് നൽകാവുന്നതിയിരുന്നു. ആരതിയുടെ ശാരീരിക ആസ്വസ്ഥതകൾ അവഗണിച്ചാൽ ക്ലാസ്സ് നല്ല രീതിയിൽ തന്നെയാണ് എടുത്തിരുന്നത്.
Monday, January 25, 2021
റീഫ്ലക്റ്റീവ് ജേർണൽ -2
ക്ലാസ്സ് അവലോകനം -2
നാലാം സെമസ്റ്റെർ ഓൺലൈൻ ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം ദിവസമായ ഇന്ന് നാലാമത്തെ പീരിയഡ് ആണ് ഞാൻ ക്ലാസ്സ് എടുത്തത്.10 മണി മുതലായിരുന്നു ക്ലാസ്സ് ആരംഭിച്ചത്. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിച്ചു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. റിപ്പബ്ലിക് ദിനത്തെ കുറിച്ചും അതിന് പിന്നിലുള്ള ചരിത്രത്തെ കുറിച്ചും പറഞ്ഞു കൊടുത്തു. ബഷീറിന്റെ അമ്മ എന്ന ഓർമ കുറിപ്പായിരുന്നു പഠിപ്പിച്ചു കൊണ്ടിരുന്നത്. വൈക്കം സത്യാഗ്രഹത്തെ കുറിച്ച് പറഞ്ഞു കൊടുത്തു. സത്യാഗ്രഹ സംബന്ധി ആയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സത്യഗ്രഹ കാലത്തെ ബഷീറിന്റെ അനുഭവവും ഗാന്ധിജിയെ കണ്ട ഓർമകളുമാണ് ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചത്.10.30നു തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
Peer observation
ഇന്നത്തെ ആദ്യത്തെ ക്ലാസ് ആതിര പി. എസ് ആണ് എടുത്തത്. തുടക്കത്തിൽ സൗഹൃദ സംഭാഷണം നടത്തി തലേദിവസം ക്ലാസിൽ പറഞ്ഞ കാര്യങ്ങൾ കുട്ടികളോട് ചോദിച്ചറിഞ്ഞു. പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ കുറച്ചു ഭാഗം യൂണിറ്റിനെ മുൻനിർത്തി സിനിമയാക്കപ്പെട്ട മലയാളത്തിലെ കൃതികളെ പരിചയപ്പെടുത്തി. അതുപോലെതന്നെ സിനിമ എന്താണെന്നും തിരക്കഥ എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും പറഞ്ഞുകൊടുത്തു. മലയാളത്തിലെ മികച്ച തിരക്കഥകളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയുടെ തിരക്കഥ ആയിരുന്നു പഠിക്കാൻ ഉള്ളത്.പാഠം ഭാഗത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കൊടിയേറ്റം എന്ന സിനിമയിലെ കുറച്ചുഭാഗം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ശേഷം പാഠം കുറച്ച് വായിച്ചു കൃത്യം 9 മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.
ഇന്ന് ഷിബിന രണ്ടാമതാണ് ക്ലാസ്സ് എടുത്തത്. കുട്ടികളോട് കഴിഞ്ഞ ക്ലാസ്സിൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് തിരക്കിയതിന് ശേഷം പാഠഭാഗത്തിലേക്ക് കടന്നു. വഴിയാത്ര എന്ന പാഠഭാഗത്തിലെ കാൽനടയാത്രയിലെ പ്രത്യേകതകൾppt വഴി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ശേഷം വള്ളത്തിലെ യാത്രയെക്കുറിച്ച് ചർച്ച ചെയ്തു. വഞ്ചിപ്പാട്ട് കേൾപ്പിച്ചു തന്ന ശേഷം വഞ്ചിപ്പാട്ടിനെക്കുറിച്ചും അതിൻ്റെ സവിശേഷതകളെ കുറിച്ചും ചർച്ച ചെയ്തു. കുട്ടികളുടെ പാഠപുസ്ത വായനക്ക് ശേഷം അതിലെ ആശയങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. തുടർന്ന് കൃത്യം 9.30 ന് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.
മൂന്നാമത്തെ പീരിയഡ് ആരതി ആണ് ക്ലാസ്സ് എടുത്തത്.വേദം എന്ന പാഠഭാഗമാണ് എടുത്തത്. വേദം എന്ന കവിതയുടെ പശ്ചാത്തലം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തി .വിശപ്പിൻറെ വിലയും അന്യരെ സഹായിക്കേണ്ടതിൻ്റെ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് പ്രദർശിപ്പിച്ചത്. വീഡിയോ കണ്ടതിൽ നിന്നും മനസ്സിലായ കാര്യങ്ങൾ കുട്ടികളോട് ആരാഞ്ഞു ശേഷം കുട്ടികളെ കൊണ്ട് കവിത ഈണത്തിൽ പാടിപ്പിച്ചു . ശേഷം വായനയിൽ നിന്നും മനസ്സിലായ കവിതയുടെ ആശയം കുട്ടികളോട് ചോദിച്ചു.പത്തു മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.
എല്ലാവരും നല്ല രീതിയിലാണ് ഇന്ന് ക്ലാസ്സ് എടുത്തത്. ചർച്ചകൾക്ക് ശേഷം 10.45നു മീറ്റിംഗ് അവസാനിപ്പിച്ചു.
fourth sem reflective journal -1
ക്ലാസ്സ് അവലോകനം -1
നാലാം സെമസ്റ്റർ ഫേസ് ടു ഫേസ് ഓൺലൈൻ പീർ ഗ്രൂപ്പ് ടീച്ചിങ്ങിന്റെ ഒന്നാം ഘട്ടമായ ഇന്ന് ആതിരയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പിൽ 8.30ഓട് കൂടി ക്ലാസ്സ് ആരംഭിച്ചു. എന്റെ ക്ലാസ്സ് ആയിരുന്നു ആദ്യം നടന്നത് . ഒമ്പതാം ക്ലാസ്സിലെ കേരള പാഠവലിയിലെ 'മനുഷ്യകഥനുഗായികൾ 'എന്ന ഏകകം ആണ് എടുത്തത്. ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് ഏകകത്തിന്റെ തലക്കെട്ടു പരിചയപ്പെടുത്തുകയും ഏത് കവിതയിൽ നിന്നാണ് ഏകകത്തിന്റെ പേര് സ്വീകരിച്ചിരിച്ചതെന്നും വെളിപ്പെടുത്തി. അതിന് ശേഷം ഏകകത്തിലെ മറ്റ് ഉപഏകകങ്ങൾ ഏതൊക്കെ എന്ന് പറഞ്ഞു കൊടുത്തത്തിന് ശേഷം പ്രാരംഭാ കഥആയ സെൻകഥ പറഞ്ഞു കൊടുക്കുകയും അതിന്റെ ആശയം കുട്ടികളെ കൊണ്ട് പറയിപ്പിക്കാനും ശ്രമിച്ചു. ശേഷം സെൻകഥ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തതിന് ശേഷം. ബഷീറിന്റെ' അമ്മ 'എന്ന പാഠഭാഗത്തിലേക്കു കടന്നു. തുടർപ്രവർത്തനമായി അടുത്ത ക്ലാസ്സിൽ ഈ പാഠം വായിച്ചു കൊണ്ട് വരുവാനും കുട്ടികളോട് പറഞ്ഞ ശേഷം. ഇന്ന് പഠിപ്പിച്ച കാര്യങ്ങൾ ഒരു വെട്ടം കൂടി ഓർമിപ്പിച്ചു കൊണ്ട് ക്ലാസ്സ് 9.5ഓടു കൂടി അവസാനിപ്പിച്ചു.
Peer observation
രണ്ടാമതായി ക്ലാസ്സ് എടുത്തത് ആതിരയാണ് കാഴ്ചയും സംഗീതവും എന്ന ഏകകത്തിലെ കൊടിയേറ്റം എന്ന തിരക്കഥ ആയിരുന്നു. ഗ്രാഫിക് കഥകളും ചിത്രകഥകളും തമ്മിലുള്ള വ്യത്യാസം പറഞ്ഞു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. അടൂർ ഗോപാലകൃഷ്ണ്ണനെ കുറിച്ചും ചലച്ചിത്രങ്ങളെ കുറിച്ചും പറഞ്ഞു കൊണ്ട് 9.30ഓടുകൂടി ക്ലാസ്സ് അവസാനിപ്പിച്ചു.
മൂന്നാമത്തെ ക്ലാസ്സ് എടുത്തത് ഷിബിന ആണ് എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ വഴിയാത്ര എന്ന പാഠമാണ് ക്ലാസ്സെടുക്കാനായി തെരഞ്ഞെടുത്തത്. യാത്രകളെക്കുറിച്ചു ചോദിച്ചു കൊണ്ടാണ് ക്ലാസ്സ് എടുത്തത്. ജീവിതത്തിൽ മറക്കാനാവാത്ത യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടു.പണ്ടത്തെ യാത്രകളുടെയും ഇപ്പഴുള്ള യാത്രകളുടെയും ഗുണദോഷങ്ങൾ ചർച്ച ചെയ്ത ശേഷം പാഠത്തിലേക്ക് കടന്നു. പാഠഭാഗത്തിലെ തുടക്കഭാഗം വായിച്ച് അതിന്റെ ആശങ്ങൾ ചർച്ച ചെയ്തു. കൃത്യം 10.00 മണിക്ക് ക്ലാസ്സ് അവസാനിപ്പിക്കുകയും ചെയ്തു.
കൃത്യം 10 മുതലാണ് ആരതി ക്ലാസ് എടുത്തത്.എട്ടാം ക്ലാസിലെ അന്യജീവനുതകി സ്വജീവിതം എന്ന യൂണിറ്റിലെ വേദം എന്ന കവിതയുടെ പ്രാരംഭമായിരുന്നു ഇന്ന് പരിചയപ്പെടുത്തിയത്. കുമാരനാശാൻ്റെ ദേശസ്നേഹം തുളുമ്പുന്ന ചില വരികൾ ക്ലാസിൽ ചർച്ച ചെയ്യുകയുണ്ടായി.ശേഷം ദേശസ്നേഹിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഗാന്ധിജിയെ കുറിച്ചുള്ള സാമാന്യവിവരം കുട്ടികളിൽ എത്തിച്ചതിനു ശേഷം ആണ് പാഠത്തിലേക്ക് പ്രവേശിച്ചത്. ഏകകം ചർച്ച ചെയ്തു.പ്രാരംഭമായി നൽകിയിരുന്ന കത്ത് വായിപ്പിച്ച് വായനയിൽ ഗാന്ധിജിയെക്കുറിച്ച് മനസിലാക്കിയ കാര്യങ്ങൾ പറയാൻ പറഞ്ഞു. കവിതയിലേക്ക് പ്രവേശിച്ചു.
Subscribe to:
Posts (Atom)