വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ് 4,
(ഡോക്ടർ ജോസ് തങ്കച്ചൻ)ക്ലാസ്സ് 8
'പുതുവർഷം 'എന്ന കവിതയുടെ തുടർച്ചയായിരുന്നു ഈ ക്ലാസ്സ്. അധ്യാപകൻ നേരത്തെ പഠിപ്പിച്ചത് വീണ്ടും ഓർമിപ്പിക്കുന്നു. മുൻ ക്ലാസ്സിൽ നൽകിയ പാഠ പ്രവർത്തനത്തിനെ ഓർമിപ്പിച്ചുകൊണ്ട് ചിത്ര വായനയിലേക്ക് കടക്കുന്നു. ചിത്രത്തിൽ കാണുന്നത് എന്തൊക്കെയെന്ന് കുട്ടികളുമായി പങ്കുവയ്ക്കുന്നു. കവിത വീണ്ടും വായിച്ചു കൊണ്ട്, കവിത കേട്ടപ്പോൾ മനസ്സിൽ ഉണ്ടായ കാര്യങ്ങൾ എന്തൊക്കെയെന്ന് കുട്ടികളോട് ആരായിരുന്നു. ഒപ്പം കുട്ടികളോട് ഇഷ്ടപ്പെട്ട വരികൾ ഏതൊക്കെയെന്ന് പങ്കുവെയ്ക്കുവാനും പറയുന്നു. കവിതയിൽ കവയത്രി പോയകാലത്തെ ആണ് ഓർമിപ്പിക്കുന്നത്. പാഠഭാഗത്തിലെ വരിയായ് 'പുസ്തക സഞ്ചിയിൽ കൊച്ചു നെല്ലിക്കയും പച്ചപ്പുളി മുളപ്പിച്ച കാലം 'എന്ന വരിയിലെ കൊച്ചു നെല്ലിക്കയെ കുറിച്ച് പറയുമ്പോൾ അദ്ധ്യാപകൻ സമാനമായ മറ്റൊരു കവിതയിലേക്ക് കടക്കുന്നു. ഒ എൻ വി കുറുപ്പിന്റെ' മോഹം 'എന്ന കവിതയായിരുന്നു അത്. ഒപ്പം കവിതയെ ഓരോ ഭാഗങ്ങളായി തിരിച്ച് അതിന്റെ ആശയങ്ങൾ കുട്ടികളുമായി പങ്കുവെക്കുന്നു.
പാഠപ്രവർത്തനം- 1
'ആരോടുമില്ല വഴക്കിന് പുഞ്ചിരി
ച്ചരോടും കൂടി നടന്ന കാലം'-
കുട്ടിക്കാലത്തെ കുറിച്ച് കവയത്രി ഓർമിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർമ്മ കുറിപ്പ് തയ്യാറാക്കുക?
ഓർമ്മ കുറുപ്പിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് കൂടി കുട്ടികൾക്ക് പറഞ്ഞു നൽകുന്നുണ്ട്. * അവ അനുഭവ തീവ്രത *വൈകാരിക അംശം *അവതരണരീതി *ഉചിതമായ ഭാഷ എന്നിവ ചേർന്നതായിരിക്കണം
പാഠപ്രവർത്തനം- 2
കവിതയിലെ ഇഷ്ടപ്പെട്ട വരികൾ എന്തൊക്കെയാണ് ആ വരികൾ ഇഷ്ടപ്പെടാനുള്ള കാരണവും രേഖപ്പെടുത്തുവാൻ പറയുന്നു.
ഇന്നത്തെ കുട്ടികൾക്ക് അന്യമായ പഴയ തലമുറയുടെ ബാല്യകാല അനുഭവങ്ങളെ അതേ തീവ്രതയോടെ കൂടി കുട്ടികളിലേക്ക് എത്തിക്കുവാൻ അധ്യാപകൻ സാധിച്ചു എന്നതാണ് ഈ ക്ലാസിലെ ഏറ്റവും വലിയ ഗുണം

👍
ReplyDelete