അവലോകനം 15
എന്റെ ക്ലാസ്സ് 9.30മുതൽ ആയിരുന്നു.മലയാള ഭാഷയെ കുറിച്ച് വർണ്ണിക്കുന്ന കൃതികൾ പരിചയപ്പെടുത്തി കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. ഒൻവി കുറുപ്പ്,സച്ചിദാനന്ദൻ,കുരിപ്പുഴ ശ്രീകുമാർ എന്നിവരുടെ കവിതകൾ പരിചയപ്പെടുത്തി. ആ കവിതകളുടെ ഓഡിയോ കേൾപ്പിച്ചു അതിന് ശേഷം കവിത പരിചയം നടത്തി വെണ്ണിക്കുളം ഗോപാലക്കുറുപ്പിനെയും അദ്ദേഹത്തിന്റെ കവിതകളുടെ സത്തയെന്തെന്നും പരിചയപ്പെടുത്തി കൊടുത്തു,നടുപ്പുഴയിൽ എന്ന കവിതയുടെ ആശയം പറഞ്ഞു കൊടുത്തു കൂടാതെ.അദ്ദേഹത്തിന്റെ പ്രധാന കൃതികളും അദ്ദേഹത്തിനു ലഭിച്ച പുരസ്‌ക്കാരവും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ക്ലാസ്സിൽ ഒരു കുട്ടി ആയിരുന്നു ഉണ്ടായിരുന്നത്. സമയക്കുറവുണ്ടായിരുന്നുവെങ്കിലും സമാന്യം നന്നായി തന്നെ ക്ലാസ്സ് എടുക്കാൻ സാധിച്ചു.
പിയർ ഇവാലുവേഷൻ
ഫേസ് ടു ഫേസ്ഓൺലൈൻ ടീച്ചിംഗിന്റെ അഞ്ചാം ദിവസമായ ഇന്ന് ആദ്യം ക്ലാസ് എടുത്തത് അനുശ്രീ എ.എസ്സായിരുന്നു.8 30 മുതൽ 9:00 മണി വരെ ആയിരുന്നു ക്ലാസ്സ് .കവിപരിചയം ആയിരുന്നു ഇന്ന് ക്ലാസ്സിൽ നടത്തിയത്.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മറ്റുകൃതികൾ പരിചയപ്പെടുത്തി.വിഷ്ണുനാരായണൻ നമ്പൂതിരിയുമായുള്ള അഭിമുഖങ്ങളിലൂടെ ബാല്യകാലസഖി എന്ന കവിത പരിചയപ്പെടുത്തി.കാളിദാസ കൃതികളും ആയുള്ള അദ്ദേഹത്തിൻറെ അടുപ്പത്തെ കുറച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൃതികളെക്കുറിച്ചും അദ്ദേഹത്തിൻറെ കവിത ജീവിതത്തെക്കുറിച്ചും ഒക്കെയുള്ള അവബോധം കുട്ടികൾക്കുണ്ടാക്കി കൊടുത്തു.ഒരു കുട്ടി ആയിരുന്നു അനുശ്രീയുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്.ക്ലാസ്സ് 10മിനിറ്റ് താമസിച്ചാണ് തീർന്നത്.
ഇന്നത്തെ രണ്ടാമത്തെ ക്ലാസ്സ് എടുത്തത് അനീഷ്. എ ആയിരുന്നു. ക്ലാസ്സിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് നല്ല റെസ്പോൺസ് ഉണ്ടായിരുന്നു. ക്ലാസ്സിൽ പ്രിയ എ. എസ് എന്ന എഴുത്തുകാരിയെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുകയാണ് ചെയ്തത്. നനയാത്ത മഴ എന്ന പാഠം എഴുതുവാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കുന്ന വീഡിയോ കാണിച്ചു. കൂടാതെ എഴുത്തുകാരിയുടെ ഒരു ചെറുകഥ അനീഷ് വായിച്ചു കൊടുത്തു വായന പകുതിവച്ചു നിർത്തിയത് കുട്ടികളിൽ അടുത്തത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാക്കി. 9.40നാണു ക്ലാസ്സ് അവസാനിപ്പിച്ചത്.
അവസാനത്തെ ക്ലാസ്സ് ദേവിയുടേതായിരുന്നു എംടീ വാസുദേവൻ നായരെ കുറിച്ച് അദ്ദേഹത്തിന്റെ പ്രധാന കൃതികളായ കാലം, നാലുകെട്ട്, വിലാപയാത്ര എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു എം ടീ വാസുദേവനെ കൂടുതൽ അറിയുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഒരു വീഡിയോ അവതരിപ്പിച്ചു.നിന്റെ ഓർമ്മക്ക് എന്ന ഓർമക്കുറിപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ദേവിയുടെ ക്ലാസ്സിൽ രണ്ട് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത് 11.10നു ക്ലാസ്സ് അവസാനിപ്പിച്ചു.
No comments:
Post a Comment