അവലോകനം 14
ഫെയ്സ് ടു ഫേസ് ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ ഒമ്പതാം ദിവസമായ ഇന്ന് നാലാമത്തെ പീരിയഡ് ആണ് ഞാൻ ക്ലാസെടുത്തത്. കഴിഞ്ഞദിവസം കുട്ടികൾ ചോദിച്ച ആരാധനാലയങ്ങളിൽ മെഴുകുതിരി കത്തിക്കൽ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. പാവങ്ങൾ എന്ന നോവലിന്റെ പാഠാഭാഗവുമായി ബന്ധപ്പെട്ടുള്ള ഫ്രഞ്ച് സിനിമയായ ലാ മിസ്റബലെ എന്ന സിനിമ.കാണിച്ചു ശേഷം ചലച്ചിത്രത്തെ ആസ്പദമാക്കി ചർച്ച നടത്തി.അതിന് ശേഷം പാഠത്തിനു പാവങ്ങൾ എന്ന തലക്കെട്ടു എത്രത്തോളം അനുയോജ്യമാണെന്ന് കുട്ടികളെ കൊണ്ട് ചർച്ചക്ക് വിധേയമാക്കി. ശേഷം നിരന്തരമായി നടക്കുന്ന സമകാലിക വിഷയങ്ങളെ ആസ്പദമാക്കി നീതിനിർവഹണവും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് കുട്ടികളുടെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് വരണം എന്ന് തുടർപ്രവർത്തനവും നൽകി
നല്ല ക്ലാസ്സ് ആയിരുന്നു എന്നാണ് കുട്ടികൾ അഭിപ്രായപ്പെട്ടത്. ഒരു കുട്ടി ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്.
Peer evaluation
ഇന്ന് മിനിയാണ് ക്ലാസ് ആദ്യം എടുത്തത്.കൃത്യം 8.30 യ്ക്ക് തന്നെ ക്ലാസ് ആരംഭിച്ചു.പ്രാരംഭ സംഭാഷണത്തിനു ശേഷം പുന്താനത്തിന്റെ ,ജ്ഞാനപ്പാന എന്ന കൃതിയിൽ നിന്നും നാല് വരികൾ പ്രദർശിപ്പിച്ചു. ആശയവും വ്യക്തമാക്കി കൊടുത്ത ശേഷം സമാന ആശയം ഉള്ള കാവ്യ ഭാഗത്തെ വരികൾ കണ്ടെത്തുവാൻ പറഞ്ഞു.രണ്ടാമത്തെ പ്രവർത്തനമായി കൊടുത്തത് കൃതിയുടെ സമകാലിക പ്രസക്തി ചർച്ച ചെയ്യാനാണ്.തുടർ പ്രവർത്തനമായി നൽകിയത് ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെ ആധാരമാക്കി തുള്ളൽ പാട്ട് തയ്യാറാക്കുക . 9.10 മണിക്ക് ക്ലാസ് അവസാനിച്ചു. മിനിയുടെ ഇന്നത്തെ ക്ലാസ്സ് മുൻ ക്ലാസുകളെ അപേക്ഷിച്ചു വളരെ നല്ലതായിരുന്നു എന്ന് ഗ്രൂപ്പിളെ മാറ്റങ്ങൾ അഭിപ്രായപെട്ടു.
ഇന്ന് രണ്ടാമത്തെ ക്ലാസ് എടുത്തത് അനുശ്രീ സി എസ് ആയിരുന്നു. കൃത്യം 9 10 ന് എന്റെ ക്ലാസ് ആരംഭിച്ചു. ജോർജ്ജ് ഓണക്കൂറിന് ഭൂമിയുടെ സ്വപ്നം എന്ന പാഠമാണ് അനുശ്രീ എടുത്ത് . തുടർ പ്രവർത്തനാവരണത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. തുടർ പ്രവർത്തനത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ കുട്ടികളോട് നിർദ്ദേശിച്ചു. തുടർന്ന് ഉണ്ണി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥിതിയെ പറ്റി ചർച്ച ചെയ്തു. ഒപ്പം ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗത്ത് കടന്നുവരുന്ന ഗ്രാമീണ സൗന്ദര്യത്തെ പറ്റി ചർച്ച ചെയ്തു. ഒപ്പം ആകാശം എന്ന ബിംബത്തിന്റെ സജീവമായ സാന്നിധ്യത്തെ പറ്റിയും ചർച്ച ചെയ്തു. കൃത്യം 9. 40 ന് അനുശ്രീയുടെ ക്ലാസ് അവസാനിച്ചു. ക്ലാസിലെ ഒരു പോരായ്മ ഗ്രൂപ്പ് അംഗങ്ങൾ ചൂണ്ടിക്കാണിച്ചത് ആകാശം എന്ന് ബിംബം കടന്നുവരുന്ന വിവിധ സാഹചര്യങ്ങൾ കൂടി സൂചിപ്പിക്കണമായിരുന്നു എന്നതാണ്. വളരെ നല്ല ക്ലാസെടുക്കാൻ അനുസരിച്ച് സാധിച്ചു.
ഇന്ന് കൃത്യം 9.45 നാണ് ശരണ്യയുടെ ക്ലാസ്സ് ആരംഭിച്ചത്. നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിന്റെ നാലാം ദിവസത്തെ പ്രവർത്തനങ്ങൾ ആണ് ഇന്ന് നടന്നത്. സൗഹൃദ സംഭാഷണത്തിനു . ശേഷം കുട്ടികളെ കൊണ്ട് ഒരു വട്ടം പാഠവായന നടത്തി. തുടർപ്രവർത്തനമായി നൽകിയ ചോദ്യം ക്ലാസ്സിൽ ചർച്ച ചെയ്തു. ശേഷം അഴമേറിയ ആശയം ഉൾപ്പെടുന്ന പാഠഭാഗത്തിലെ ചില പ്രസക്ത ഭാഗങ്ങൾ പ്രത്യേകമായി അവതരിപ്പിച്ചു അവയുടെ പിന്നിലുള്ള ആശയം കുട്ടികളെക്കൊണ്ട് തന്നെ പറയിപ്പിക്കാൻ ശ്രമിച്ചു. അധ്യാപികയും വേണ്ട കൂട്ടിച്ചേർക്കലുകൾ നടത്തി. ദാമ്പത്യ ബന്ധത്തത്തിലെ ചില മുഹൂർത്തങ്ങൾ ആണ് കവിതയുടെ പ്രധാന പ്രമേയം. അതുകൊണ്ട് തന്നെ ഇതേ പ്രമേയം കടന്നുവരുന്ന മലയാളത്തിലെ മറ്റു കവിതകളെ കൂടി ചർച്ച നടത്തി . ഒപ്പം വൈലോപ്പിള്ളിയുടെ കണ്ണീർ പാടം എന്ന കവിത ആലപിച്ചു. പ്രധാന ആശയങ്ങൾ കൂടി ചർച്ച ചെയ്തു. നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിന് പ്രസ്തുത കവിതയുമായുള്ള ബന്ധം കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. പാഠഭാഗത്തിൽ വിരഹാവസ്ഥക്ക് വളരെയധികം പ്രാധാന്യം ഉള്ളതിനാൽ വിരഹം എന്നത് കൊണ്ട് അർഥമാക്കുന്നത് എന്താണെന്നു കുട്ടികളെ കൊണ്ട് പറയിപ്പിച്ചു 10.15 നു ക്ലാസ്സ് അവസാനിച്ചു. കഴിഞ്ഞ ക്ലാസ്സിന്റെ അത്ര നിലവാരം ഇന്നത്തെ ക്ലാസ്സിനുണ്ടായില്ലെങ്കിലും നല്ലൊരു ക്ലാസ് തന്നെയായിരുന്നു ഇന്നത്തേത്.
No comments:
Post a Comment