Tuesday, June 16, 2020

ക്ലാസ്സ്‌ -9
കേരള പാഠവലി
അധ്യായം 1- നിന്നെത്തേടുവതേതൊരു ഭാവന

             പാഠഭാഗത്തേക്കു  അധ്യാപിക നേരിട്ട് കടക്കുകയാണ്. തലകെട്ടിന്റെ ഔചിത്യവും അതിന്റെ അർഥവും വ്യക്തമാക്കുന്നു. ഒപ്പം കാലാതിവർത്തിയായ സൗന്ദര്യത്തിനു അധ്യാപിക ഒരു നിർവചനം കണ്ടെത്തുകയും റൂസ്സോ, ഗാന്ധിജി, വൈലോപ്പിള്ളി  എന്നിവർ സൗന്ദര്യത്തെ  കുറിച്ച് പറഞ്ഞത് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. സൗന്ദര്യ ഉപാസകനായ പി. കുഞ്ഞിരാമൻ നായരുടെ പാഠാരംഭത്തിലെ നാല് വാരി കവിത ചൊല്ലി കൊടുക്കുന്നു. കവിതയുടെ അർഥം പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം തന്നെ മുൻവർഷം പഠിച്ച കുഞ്ഞിരാമൻ നായരുടെ കവിതയായ കളിയച്ഛൻ ജനിക്കുന്നു എന്ന കവിതയെ ഓർമിപ്പിക്കാനും  ശ്രമിച്ചു.

ആദ്യ പാഠപ്രവർത്തനം
    കവിതയുടെ  ആശയം പറഞ്ഞു കൊടുത്തതിനു ശേഷം കുട്ടികൾ സ്വയം ആ ആശയം ബുക്കിൽ കുറിക്കുവാൻ പറയുന്നു.
     
       
          സൗന്ദര്യം എന്താണെന്നും, കുട്ടികളിലേക്ക് ആ സൗന്ദര്യലഹരി പടർത്തുന്നതിനും വേണ്ടി ചങ്ങമ്പുഴയുടെ രമണനിലെ കവിത ചൊല്ലി കൊടുക്കുകയും ഒപ്പം ബാഷ്പാഞ്ജലിയിലെ കാവ്യ ഭാഗം കുട്ടികൾക്ക് അവതരിപ്പിച്ചു കൊടുക്കുകയും ചെയ്തു. ആ കവിതയുടെ ഒരു വാങ്മയ ചിത്രം കുട്ടികളിലേക്ക്  എത്തിക്കുവാൻ ആ അധ്യാപികക്ക് കഴിഞ്ഞു. പ്രപഞ്ച സൗന്ദര്യം കവിയെ ലഹരി പിടിപ്പിച്ചത് പോലെ  തന്നെ ഒരു സൗന്ദര്യ നിരീക്ഷണത്തിലേക്ക്  സൗന്ദര്യ ആസ്വാദനത്തിലേക്ക്  കുട്ടികളെ ഈ പാഠഭാഗവതരണം  നയിച്ചു എന്ന് പറയാം

പഠനപ്രവർത്തനം 2
  കവി പശ്ചിമാംമ്പരത്തെ പനിനീർപൂന്തോട്ടമായി സങ്കൽപ്പിച്ചത് എന്തുകൊണ്ട്?


 അധ്യാപികക്ക് പാഠാരംഭത്തിൽ  അല്പം പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും പിന്നീട്  അതിനെ മറികടക്കുവാൻ സാധിച്ചു. കൂടാതെ പ്രവേശനഗാനം താളാത്മകമായി ചൊല്ലാമായിരുന്നു .കുശലാന്വേഷണങ്ങൾ ഒന്നും കൂടാതെ നേരിട്ട് പാഠത്തിലേക്ക് കടന്നത് കൊണ്ട് കുട്ടികൾക്ക് അല്പം താല്പര്യ കുറവുണ്ടാക്കാം


Monday, June 15, 2020

വിക്‌ടേഴ്‌സ്  ചാനൽ, ഓൺലൈൻ ക്ലാസ്സ്‌ നിരീക്ഷണം 
             
 8- ക്ലാസ്സ്‌ 
അധ്യായം -"ഇനി ഞാൻ ഉണർന്നിരിക്കാം" - ഹരി കുമാർ സർ,  അഴുർ ഗവ :ഹയർ സെക്കോണ്ടറി സ്കൂൾ
               
            യൂ പി തലത്തിൽ നിന്നു വന്ന കുട്ടികളെ ഹൈ സ്കൂൾ  തലത്തിലേക്ക് അവരറിയാതെ തന്നെ അധ്യാപകൻ  ആദ്യമേ  തന്നെ അവരുടെ   ശ്രദ്ധയെ  ക്ഷണിക്കുന്നതിൽ  വിജയിച്ചിരിക്കുന്നു  എന്ന് പറയാം,  സ്വതസിദ്ധമായ ചിരിയോടു കൂടിയാണ് അധ്യാപകൻ ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നത്,  ഒഴിവുകാലത്തിന്റെ അലസതയിൽ നിന്നും പഠനത്തിന്റെ  പടവുകളിലേക്ക് .... കുട്ടികൾ മുന്നിൽ ഇരുന്നാൽ  എങ്ങനെയോ അങ്ങനെ തന്നെ കുട്ടികളിലേക്ക് ഇറങ്ങി  ചെന്നു പഠിപ്പിക്കാൻ  ആ അധ്യാപകന്  സാധിക്കുന്നുണ്ട്. കുട്ടികളോടുള്ള  കുശലാന്വേഷണവും, ഒപ്പം പുതിയ അറിവുകളിലേക്കും  കുട്ടിയുടെ ശ്രദ്ധയെ കൂട്ടി കൊണ്ട് പോകുന്നു, അക്ഷര വൃക്ഷം  എന്ന പുസ്തകവും അതിന്റെ പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസിലാക്കിക്കുന്നു, കളികളിലൂടെ അവരുടെ അനുഭവങ്ങളിലൂടെ, ക്രീയാത്മകമായ  പ്രവർത്തനങ്ങളുടെ  ആകെ തുകയാണ് അക്ഷര വൃക്ഷം,
           പഠനവും ജീവിതവും തമ്മിൽ എങ്ങനെ  ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊടുക്കുന്നു,  ഒപ്പം ഭാഷയുടെ പ്രാധാന്യവും എന്തെന്ന് വളരെ കൃത്യമായി പറഞ്ഞു കൊടുക്കണം സാധിച്ചു
         ആദ്യ പാഠ പ്രവർത്തനം
"മലയാള ഭാഷയെ സ്നേഹിക്കാനുള്ള കാരണം  എന്തെന്ന് വ്യക്തമാക്കുക "
മലയാള ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കാൻ അദ്ദേഹം വള്ളത്തോളിന്റെ കവിത വളരെ താളാത്മകമായി അവതരിപ്പിക്കുന്നുണ്ട്
പിന്നീട്  അദ്ദേഹം  മലയാളഭാഷ പഠനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്, ഇത് കുട്ടികളിൽ ഭാഷ സ്നേഹത്തിനു ഇട നൽകുന്നുണ്ട്.
        പഠന പ്രവർത്തനം -2
  വിദ്യാർത്ഥികളുടെ  മലയാളഭാഷ  സാഹിത്യരൂപ അവബോധം മനസിലാക്കുന്നതിനുവേണ്ടി,
വിവിധ സാഹിത്യരൂപങ്ങളെ കുറിച്ചും  അതിൽ ഇഷ്ടപെട്ട സാഹിത്യ രൂപം ഏതാണെന്നു വ്യക്തമാക്കുവാനും പറഞ്ഞു.
        പാഠത്തിലേക്കു കടക്കുന്നതിനു മുന്പേ ഇനി ഞാൻ ഉണർന്നിരിക്കാം എന്ന തലകെട്ടിന്റ പ്രാധാന്യവും ഒ എൻ വി  കുറുപ്പിന്റെ ശാർങ്ഗക പക്ഷികൾ  എന്നാ കവിതയിലെ  ഒരു ഭാഗമായ "ഇനി ഞാൻ ഉണർന്നിരിക്കാം നീ  ഉറങ്ങുക " എന്ന വരികളിൽ നിന്നും എടുത്തിട്ടുള്ളതാണെന്നു വ്യക്തമാക്കുന്നു. ഒപ്പം ഒ എൻ വി കുറുപ്പിനെയും അദ്ധേഹത്തിന്റെ  കവിതകളെയും പരിചയപെടുത്തി.
 അന്യജീവനുതകി സ്വന്തം ജീവിതം  ധന്യമാക്കിയ മഹാത്മാക്കളെയും ഓർമ്മിക്കാൻ ഈ അവസരം  ഉപയോഗിച്ചു.
        പാഠ പ്രവർത്തനം 3

  വിദ്യാർത്ഥികൾ ചെയ്ത നല്ല പ്രവർത്തങ്ങൾ  എന്തൊക്കെ എന്ന്  വ്യക്തമാക്കുക
ഇതു  കുട്ടികളിലെ  നന്മയെ കണ്ടെത്താനും,  സ്വയാവബോധം ഉണ്ടാക്കുവാനും, നന്മയുടെ പാതയിലേക്ക് നയിക്കുവാനും  സഹായിക്കും


കുട്ടികളിൽ  വിരസത  ഉണ്ടാക്കാതെ, ഒപ്പം അവരെ ചിന്തിപ്പിക്കുവാനും, അവരുടെ അറിവിനെ വളർത്തുവാനും സഹായിക്കുന്ന ഒരു ക്ലാസ്സ്‌  ആയിരുന്നു ഹരി സാറിന്റേത്