അവലോകനം 5
ഇന്ന് എന്റെ ക്ലാസ്സ് രണ്ടാമതായിട്ടാണ് നടന്നത്.9.15 മുതൽ 10മണി വരെ ആയിരുന്നു എനിക്ക് ക്ലാസ്സ് എടുക്കാനുള്ള സമയം.ഇന്നലത്തെ ക്ലാസ്സിലെ തുടർപ്രവർത്തനം ചെയ്‌തോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇന്ന് ക്ലാസ്സ് ആരംഭിച്ചത്.കുപ്പായം എന്ന പാഠത്തിന്റെ അവസാന ക്ലാസ്സ് ആയിരുന്നു ഇന്ന്.കുപ്പായം എന്ന പാഠം പൂർണ്ണമായി കുട്ടികൾ ഉൾക്കൊള്ളണമെങ്കിൽ നിന്റെ ഓർമ്മക്ക് എന്ന കഥ കൂടി കുട്ടികൾ മനസിലാക്കേണ്ടിയിരുന്നു.അത് കൊണ്ട് തന്നെ നിന്റെ ഓർമ്മക്ക് എന്ന കഥാസമാഹാരത്തെ കുറിച്ചും അതിലെ നിന്റെ ഓർമ്മക്ക് എന്ന കഥയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അതിന് ശേഷം എം ടി വാസുദേവനെയും അദ്ദേഹത്തിന്റെ വിവിധ കൃതികളേയും കുറിച്ചുള്ള സാമാന്യ അറിവ് കുട്ട്ടികൾക്ക് പകർന്നു നൽകി.എം ടി വാസുദേവൻ നായരേ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് എം ടി വാസുദേവൻ നായർ ജീവിത ചിത്രം എന്ന വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.ശേഷം അവർക്ക്.കണ്ട വീഡിയോ വെച്ച് ക്ലാസ്സിൽ ഒരു ചർച്ച സംഘടിപ്പിച്ചു. ഒരു രചനരൂപ പ്പെടുവാൻ വേണ്ടി സാഹിത്യകാരന്റെ ഉള്ളിൽ ഉണ്ടാവുന്ന ആത്മസംഘർഷങ്ങളാണ് ആ വീഡിയോയിൽ കൂടുതലായും അവതരിപ്പിച്ചിരുന്നത്.ചർച്ചക്ക് ശേഷം കൃത്യം 9.50 നു ക്ലാസ്സ് അവസാനിപ്പിച്ചു.
ക്ലാസ്സ് സാമാന്യം ഭേദപ്പെട്ടതെന്നാണ് ഗ്രൂപ്പിലെ മാറ്റ് അംഗങ്ങൾ വിലയിരുത്തിയത്. ക്ലാസ്സിലെ ഒരു പോരായ്മയായി പറഞ്ഞത് നിന്റെ ഓർമ്മക്കയി എന്ന കഥ ചുരുക്കി പറഞ്ഞു കൊണ്ട് വീഡിയോ ചർച്ചക്ക് കൂടുതൽ സമയം കണ്ടെത്തമായിരുന്നു എന്നാണ്.
Peer evaluation
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ദർശനയുടെ ആയിരുന്നു. 30 ന് തന്നെ ക്ലാസ് ആരംഭിച്ചു. ആദ്യമായി ക്ലാസ്സിൽ ഇന്നത്തെ പത്രത്തിൽ സച്ചിതാനന്തനു ലഭിച്ച മാതൃഭൂമി പുരസ്കാരത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.കഴിഞ്ഞ ക്ലാസ്സിൽ തന്നെ തുടർപ്രവർത്തനം ആയ മഴച്ചൊല്ലുകൾ അവതരിപ്പിക്കാൻ കുട്ടികളോട് പറഞ്ഞു.
അതിനുശേഷം നനയാത്ത മഴ എന്ന പാഠത്തെ കുറിച്ചും ആ അനുഭവ കുറിപ്പ് എഴുതാനുണ്ടായ സന്ദർഭത്തെ കുറിച്ചുമുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു. വിശേഷം എഴുത്തുകാരി തന്നെ പെടുത്തിയ ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന വിവർത്തനം കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന നോവലിനെ കുറിച്ചും അതിലെ എതാനം കഥാപാത്രങ്ങളെ കുറിച്ചും പറഞ്ഞു തന്നു. കൃത്യം 8 45 ന് തന്നെ ക്ലാസ് അവസാനിച്ചു.
ക്ലാസിലെ പോരായ്മയായി മറ്റംഗങ്ങൾ പറഞ്ഞത് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന നോവലിനെക്കുറിച്ച് പൂർണ്ണമായി ഒന്ന് ചുരുക്കി പറയാമായിരുന്നു. കൂടാതെ വീഡിയോ ചർച്ചയും നടത്താമായിരുന്നു. ഇന്നലത്തെ ക്ലാസിന് അപേക്ഷിച്ച് ഇന്നത്തെ ദർശനയുടെ ക്ലാസ്സ് കുറച്ചുകൂടി മികച്ചതാക്കാൻ സാധിച്ചു എന്ന് ഏകകണ്ഠമായി എല്ലാവരും പറഞ്ഞു.
രണ്ടാമതായി എന്റെ ക്ലാസ് ആയിരുന്നു നടന്നത്.
മൂന്നാമതായി ക്ലാസെടുത്തത് അശ്വതി യായിരുന്നു. 10.30നു തന്നെ ക്ലാസ്സ് ആരംഭിച്ചു.കുശലാന്വേഷണം അതിനുശേഷം വിജയലക്ഷ്മി പരിചയപ്പെടുത്തി . വിജയലക്ഷ്മി കുറിച്ച് ഒരു സാമാന്യമായ അറിവ് കുട്ടികൾക്ക് പകർന്നു നൽകിയശേഷം എഴുത്തുകാരിയുടെ പുതു വർഷം എന്ന കവിതയെ കുറിച്ച് പറയുന്ന വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.അരമണിക്കൂർ തേക്കുന്നതിന് മുൻപ് തന്നെ അശ്വതിയുടെ ക്ലാസ് അവസാനിച്ചിരുന്നു.
അശ്വതിയുടെ തന്നെ മറ്റു ക്ലാസുകളെ അപേക്ഷിച്ച് കുറച്ചുകൂടി പുരോഗമനം ഉണ്ടാകേണ്ടതായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. വിജയലക്ഷ്മിയുടെ ഏതെങ്കിലും ഒരു രചന പരിചയപ്പെടുത്തേണ്ടതായിരുന്നു. റേഞ്ച് പ്രശ്നമുള്ളതുകൊണ്ട് ക്ലാസിന് തുടർച്ച ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ മലയാള വിഭാഗം അധ്യാപകൻ പ്രവീൺ സാർ ക്ലാസ് നിരീക്ഷിക്കാൻ ഉണ്ടായിരുന്നു. ആധുനികതയെ കുറച്ച് പ്രസ്താവിച്ചപ്പോൾ ആധുനിക കവിത്രയത്തെ കുറിച്ച് ഇവിടെ സൂചിപ്പിക്കേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു.
നാലാമത്തെ ക്ലാസ് എടുത്തത് ആതിര ആയിരുന്നു കൃത്യം 11.15ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. വിവർത്തനകൃതികൾ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. കൂടാതെ പൗലോകൊയ്‌ലോയുടെ ' ബ്രീഡ 'എന്ന നോവൽ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മലയാള സാഹിത്യത്തിലെ മറ്റു വിവർത്തനകൃതികൾ ഏതൊക്കെയെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം കുട്ടികളുടെ ശ്രദ്ധ പരീക്ഷിക്കുന്നതിനു വേണ്ടി പറഞ്ഞു കൊടുത്ത കൃതികളെയും എഴുത്തുകാരെയും ആസ്പദമാക്കി ഒരു ചേരുംപടി തയ്യാറാക്കാനുള്ള ചോദ്യം നൽകി. ഇന്നത്തെ ക്ലാസ്സ് നല്ല ക്ലാസ് തന്നെയായിരുന്നു.
ഇതിന്റെ ഒരു പോരായ്മ എന്ന് ചൂണ്ടിക്കാണിക്കുവാൻ ആകെ ഉണ്ടായിരുന്നത് 'ബ്രിഡ 'എന്ന നോവൽ പറഞ്ഞു കൊടുത്തതിന് ശേഷം. ആ നോവൽ താല്പര്യ ജനകം അല്ല എന്ന രീതിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തതാണ്. കൃത്യം 12 മണിയോടുകൂടി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
No comments:
Post a Comment