അവലോകനം 3
ഇന്ന് നാലാമത് ആയിട്ടാണ് ഞാൻ ക്ലാസ് എടുത്തത്. 11.15 മുതൽ 12 മണി വരെ ആയിരുന്നു ഇന്നത്തെഎന്റെ ക്ലാസ്സ്. 'കുപ്പായം 'എന്ന പാഠം ഇന്നലെ വായനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ന് ക്ലാസ്സ് തുടങ്ങിയത്, നാളെ ശിശുദിനം ആണെന്ന് ഓർമിപ്പിച്ചു കൊണ്ടായിരുന്നു. കഴിഞ്ഞവർഷത്തെ ശിശുദിന ഓർമ്മകൾ കുട്ടികളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു. അതിനുശേഷം കുട്ടികളെ അവരിലേക്ക്തന്നെ നിരീക്ഷണ വിധേയമാകാനും സ്വന്തം വ്യക്തിത്വത്തെ എങ്ങനെ തിരിച്ചറിയാം, അതെങ്ങനെ ജീവിതവിജയത്തിന് സാഹായിക്കും എന്നും പറഞ്ഞു കൊടുത്തു. ഏകാന്തമായി ഇരുന്ന് തന്നിലേക്ക് ഒരു ഉൾ നോട്ടത്തിന് സമയം കണ്ടെത്തണമെന്നും കുട്ടികളോട് പറഞ്ഞു. അതിനുശേഷം കുപ്പായം എന്ന പാഠത്തെ ആസ്പദമാക്കി ഒരു സംവാദം സംഘടിപ്പിച്ചു. ' വസ്ത്രം ആവശ്യമോ ആർഭാടമോ' എന്നതായിരുന്നു വിഷയം. കുട്ടികൾ സംവാദ ശേഷം വസ്ത്രങ്ങൾ ആവശ്യത്തിനുമാത്രം വാങ്ങിക്കുകയും വസ്ത്രങ്ങളില്ലാതെ ദുരിത പെടുന്നവർക്ക് അവരാൽ കഴിയുന്ന വിധം സഹായങ്ങൾ ചെയ്യുമെന്നും അറിയിച്ചു. അതിനുശേഷം കുപ്പായം എന്നൊരു ഷോർട്ട് ഫിലിം കൂടി കാണിച്ചു. ഒരു കുപ്പായത്തിനു വേണ്ടി സ്വപ്നം കാണുകയും മോഹിക്കുകയും ചെയ്യുന്ന ഒരു കുരുന്നിനെ കഥയായിരുന്നു ആ ഷോർട്ട് ഫിലിമിൽ ഉൾചേർത്തിരുന്നത്.
തുടർ പ്രവർത്തനത്തിനായി അമ്മിണി ഓപ്പുവിന്റെ വിവാഹത്തിന് ഇടാൻ കുപ്പായം ഇല്ല എന്ന സങ്കടം പങ്കുവച്ചുകൊണ്ട് ക്ലാസ്സ് അച്ഛൻ എഴുതുന്ന കത്ത് എഴുതി കൊണ്ടുവരാൻ പറഞ്ഞു.
പ്രാരംഭം നൽകിയത് കുറയ്ക്കാമായിരുന്നു എന്നാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസിനെ വിലയിരുത്തിയപ്പോൾ പറഞ്ഞത്.
Peer evaluation
ഇന്ന് കൃത്യം എട്ടരയ്ക്ക് തന്നെ അശ്വതിയുടെ ക്ലാസ്സ് ഉണ്ടായിരുന്നു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച പുതുവർഷം എന്ന കവിതയെ വീണ്ടും വായിക്കുകയും അർഥങ്ങൾ ഓർമയിലേക്ക് കൊണ്ടുവരികയും ചെയ്തു. പാഠഭാഗം എത്രത്തോളം മനസ്സിലാക്കി എന്ന് അറിയുന്നതിനു വേണ്ടി ചോദ്യങ്ങൾ ചോദിച്ചു. കവിതയിൽ കേരളീയ സാമൂഹ്യ ജീവിതത്തെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു ഇന്ന് ഞങ്ങൾക്ക്തന്ന പ്രവർത്തനം. തുടർ പ്രവർത്തനമായി 'പുതുവർഷം' എന്ന കവിതയുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കി കൊണ്ടു വരുവാൻ പറഞ്ഞു.
ഇന്നത്തെ ക്ലാസ് കുറച്ചുകൂടി ആവർത്തനം ഉള്ളതാണെന്ന് തോന്നി. ക്ലാസ്സ് എടുത്തപ്പോൾ കുറച്ചു പരിഭ്രമവും ദേഷ്യവും മുഖത്തു തെളിഞ്ഞിരുന്നു
രണ്ടാമത് ക്ലാസ് എടുത്തത്ആതിര ആയിരുന്നു. ആദ്യം ഞങ്ങൾക്ക് ഒരു സെൻ കഥ പറഞ്ഞു തന്നു കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. അതിനുശേഷം ഞങ്ങളെക്കൊണ്ട് കഥകൾ പറയിപ്പിച്ചു. പിന്നീട് മരതകം തേടിപോകുന്ന ഒരു വ്യക്തിയുടെ കഥ പറഞ്ഞു തന്നു.ആൽക്കെമിസ്റ്റ് എന്ന നോവലിലെ ഒരു ഭാഗമായിരുന്നു അത്. സന്തോഷം നമ്മോടൊപ്പമുണ്ട് അവയെ തേടി മറ്റെങ്ങും പോകേണ്ടതില്ല എന്നതായിരുന്നു ആ കഥയുടെ സാരാംശം. അതിനുശേഷം 'എണ്ണ നിറച്ച കരണ്ടി 'എന്ന കഥ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുകയും സന്യാസിയുടെ കൊട്ടാരത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.
നല്ല ക്ലാസ്സ് ആയിരുന്നു ആതിരയുടേത്. കഥ പറയൽ രീതി മനോഹരമായിരുന്നു. പ്രവീൺ സാർ ക്ലാസ് നിരീക്ഷിച്ചുകൊണ്ട് ആതിരയുടെ ശബ്ദ സൗന്ദര്യത്തെയുംകഥ പറയൽ രീതിയേയും പ്രകീർത്തിച്ചു.
മൂന്നാമതായി ക്ലാസ് എടുത്തത് ദർശന യായിരുന്നു.' നനയാത്തമഴ 'എന്ന ഓർമ്മക്കുറിപ്പ് വളരെ മനോഹരമായിട്ടാണ് ദർശന എടുത്തു തന്നത്. ഓരോ വരികളിലും അർത്ഥതലങ്ങളെ വ്യക്തമാക്കി തരുന്നതിൽ ദർശന ക്ക്കഴിഞ്ഞു. നനയാത്ത മഴ, കൂർത്ത മഴ, യക്ഷി മഴ എന്നിങ്ങനെ മഴയുടെ വിശേഷണങ്ങൾക്ക് മാറ്റം സംഭവിക്കുന്നതെങ്ങനെ എന്നും. മഴ എങ്ങനെ ഒരു ചലച്ചിത്രത്തിന്റെ രൂപത്തിലേക്ക് മറന്നുവെന്നും പറഞ്ഞു തന്നു. നനയാത്ത xമഴ എന്ന പാഠത്തിന് നൽകിയിരിക്കുന്ന ചിത്രത്തിനെ വളരെ വ്യക്തമായി തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു.
ദർശനയുടെ ഇന്നത്തെ ക്ലാസ് വളരെ മികച്ചതായിരുന്നു എന്ന് തന്നെയാണ് ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഏകകണ്ഠമായി തന്നെ പറഞ്ഞു.
ഇന്നലെ ക്ലാസെടുക്കാൻ സാധിക്കാതിരുന്ന ആതിര ഇന്ന് ക്ലാസ്സിന്റെ തുടർ ഭാഗങ്ങൾ എടുത്തു വന്നു. എണ്ണ നിറച്ച കരണ്ടി എന്ന കഥയുടെ ബാക്കി പ്രവർത്തനങ്ങൾ ആണ് ഈ ക്ലാസ്സിൽ തന്നത്.ജ്ഞാനിയുടെ കൊട്ടാരത്തിൽ ഇടയ ബാലൻ കണ്ട കാഴ്ചകൾ എന്തൊക്കെയെന്ന് പറഞ്ഞു തന്നു. കഥ ഒരുവട്ടം കൂടി വായനയ്ക്ക് വിധേയമാക്കി തുടർ പ്രവർത്തനമായി ഞാനിവിടെ കൊട്ടാരത്തിൽ കച്ചവടക്കാരന്റെ മകനെ വിസ്മയിപ്പിച്ച കാഴ്ചകൾ എന്തൊക്കെ എന്ന് എഴുതിക്കൊണ്ടു വരണം എന്ന് പറഞ്ഞു. ഇന്നത്തെ ഓൺലൈൻ പ്രാക്ടീസ് പന്ത്രണ്ടരയോടെ കൂടിയാണ് അവസാനിച്ചത്
No comments:
Post a Comment