Monday, November 30, 2020

റിഫ്ലക്റ്റീവ് ജേർണൽ 15

അവലോകനം 15
എന്റെ  ക്ലാസ്സ്‌ 9.30മുതൽ ആയിരുന്നു.മലയാള ഭാഷയെ കുറിച്ച് വർണ്ണിക്കുന്ന കൃതികൾ പരിചയപ്പെടുത്തി കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. ഒൻവി കുറുപ്പ്,സച്ചിദാനന്ദൻ,കുരിപ്പുഴ ശ്രീകുമാർ എന്നിവരുടെ കവിതകൾ പരിചയപ്പെടുത്തി. ആ കവിതകളുടെ ഓഡിയോ കേൾപ്പിച്ചു അതിന് ശേഷം കവിത പരിചയം നടത്തി വെണ്ണിക്കുളം ഗോപാലക്കുറുപ്പിനെയും അദ്ദേഹത്തിന്റെ കവിതകളുടെ സത്തയെന്തെന്നും പരിചയപ്പെടുത്തി കൊടുത്തു,നടുപ്പുഴയിൽ എന്ന കവിതയുടെ ആശയം പറഞ്ഞു കൊടുത്തു കൂടാതെ.അദ്ദേഹത്തിന്റെ പ്രധാന കൃതികളും അദ്ദേഹത്തിനു ലഭിച്ച പുരസ്‌ക്കാരവും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ക്ലാസ്സിൽ ഒരു കുട്ടി ആയിരുന്നു ഉണ്ടായിരുന്നത്. സമയക്കുറവുണ്ടായിരുന്നുവെങ്കിലും സമാന്യം നന്നായി തന്നെ ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു.

 പിയർ ഇവാലുവേഷൻ
 
 ഫേസ് ടു ഫേസ്ഓൺലൈൻ  ടീച്ചിംഗിന്റെ അഞ്ചാം ദിവസമായ ഇന്ന് ആദ്യം ക്ലാസ് എടുത്തത് അനുശ്രീ എ.എസ്സായിരുന്നു.8 30 മുതൽ 9:00 മണി വരെ ആയിരുന്നു ക്ലാസ്സ് .കവിപരിചയം ആയിരുന്നു ഇന്ന് ക്ലാസ്സിൽ നടത്തിയത്.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മറ്റുകൃതികൾ പരിചയപ്പെടുത്തി.വിഷ്ണുനാരായണൻ നമ്പൂതിരിയുമായുള്ള അഭിമുഖങ്ങളിലൂടെ ബാല്യകാലസഖി എന്ന കവിത പരിചയപ്പെടുത്തി.കാളിദാസ കൃതികളും ആയുള്ള അദ്ദേഹത്തിൻറെ അടുപ്പത്തെ കുറച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൃതികളെക്കുറിച്ചും അദ്ദേഹത്തിൻറെ കവിത ജീവിതത്തെക്കുറിച്ചും ഒക്കെയുള്ള അവബോധം കുട്ടികൾക്കുണ്ടാക്കി കൊടുത്തു.ഒരു കുട്ടി ആയിരുന്നു അനുശ്രീയുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്.ക്ലാസ്സ്‌ 10മിനിറ്റ് താമസിച്ചാണ് തീർന്നത്.

      ഇന്നത്തെ രണ്ടാമത്തെ ക്ലാസ്സ്‌ എടുത്തത് അനീഷ്. എ ആയിരുന്നു. ക്ലാസ്സിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് നല്ല റെസ്പോൺസ് ഉണ്ടായിരുന്നു. ക്ലാസ്സിൽ പ്രിയ എ. എസ്‌ എന്ന എഴുത്തുകാരിയെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുകയാണ് ചെയ്തത്. നനയാത്ത മഴ എന്ന പാഠം എഴുതുവാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കുന്ന വീഡിയോ കാണിച്ചു. കൂടാതെ എഴുത്തുകാരിയുടെ ഒരു ചെറുകഥ അനീഷ് വായിച്ചു കൊടുത്തു  വായന പകുതിവച്ചു നിർത്തിയത് കുട്ടികളിൽ അടുത്തത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടാക്കി. 9.40നാണു ക്ലാസ്സ്‌ അവസാനിപ്പിച്ചത്.

     അവസാനത്തെ ക്ലാസ്സ്‌ ദേവിയുടേതായിരുന്നു എംടീ വാസുദേവൻ നായരെ കുറിച്ച് അദ്ദേഹത്തിന്റെ പ്രധാന കൃതികളായ കാലം, നാലുകെട്ട്, വിലാപയാത്ര എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു എം ടീ വാസുദേവനെ കൂടുതൽ അറിയുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഒരു വീഡിയോ അവതരിപ്പിച്ചു.നിന്റെ ഓർമ്മക്ക്‌ എന്ന ഓർമക്കുറിപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ദേവിയുടെ ക്ലാസ്സിൽ രണ്ട് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത് 11.10നു ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Sunday, November 29, 2020

റിഫ്ലക്റ്റീവ് ജേർണൽ 14

അവലോകനം 14
 9.30 മുതൽ 10 മണി വരെ ആയിരുന്നു എന്റെ ക്ലാസ്. ഇന്നത്തെ ക്ലാസ്സിൽ 'മാണിക്യവീണ 'എന്ന കവിതയുടെ ആഴത്തിലുള്ള പഠനത്തിലേക്കാണ്  കടന്നത്. കൂടാതെ കൃതിയിലെ ശബ്ദാലങ്കാരത്തെക്കുറിച്ചും കവിതയുടെ ചമൽക്കാരഭംഗി യെ കുറിച്ചും  ക്ലാസ്സിൽ  ചർച്ച ചെയ്തു. ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത് ഒപ്പം മലയാളസാഹിത്യത്തിലെ സൗന്ദര്യത്തെക്കുറിച്ചും മലയാളകവിതയുടെ സൗന്ദര്യത്തെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. മലയാളകവിതയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് ചർച്ചചെയ്തു.ശേഷം കവിതയുടെ പ്രാസം കണ്ടെത്താൻ കുട്ടികളോട് പറഞ്ഞു. കവിതയുടെ ചമൽക്കാരഭംഗി  കണ്ടെത്തുവാൻ കുട്ടികളോട് പറഞ്ഞു.. വള്ളത്തോൾ നാരായണമേനോന്റെ  എന്റെ ഭാഷ എന്ന കൃതിയെ പരിചയപ്പെടുത്തിക്കൊണ്ട് ഭാഷയെക്കുറിച്ചു കുട്ടികൾക്ക് കൂടുതൽ വിവരങ്ങൾ പറഞ്ഞു കൊടുത്തു. തുടർ പ്രവർത്തനമായി മലയാള ഭാഷ മരിക്കുകയാണോ എന്ന ചോദ്യത്തെ ആസ്പദമാക്കി ഉപന്യാസം എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.  ക്ലാസ്സിൽ ഒരു കുട്ടി ആയിരുന്നു ഉണ്ടായിരുന്നത്.
 സാമാന്യം ഭേദപ്പെട്ട ക്ലാസ്സായിരുന്നു ഇന്നത്തേത്. എന്ന്  ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

 പിയർ ഇവാലുവേഷൻ
 
 ഫെയ്സ് ഫെയ്സ് ഓൺലൈൻ ടീച്ചിങിന്റെ നാലാം ദിവസമായ ഇന്ന് അനുശ്രീ എ എസ്ആണ്  ആദ്യം ക്ലാസെടുത്തത്. 'ബഷീർ എന്ന ബല്യ ഒന്ന്' എന്ന കവിതയുടെ അവസാന ഭാഗങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കുകയും അതിന്റെ ആശയങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഒപ്പം അദ്വൈത ചിന്താ പദ്ധതിയെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു കൂടാതെ 'ബഷീർ എന്ന ബല്യ ഒന്ന് 'എന്ന ആശയം വരുന്ന ബാല്യകാലസഖി എന്ന നോവലിലെ കുറച്ചു ഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ബഷീർകൃതികളുടെ സാരാംശമെന്ത് എന്ന്  കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ബഷീർ എന്ന ബല്യ ഒന്ന് എന്ന തലക്കെട്ടിന്റെ ഔചിത്യം എന്തെന്ന് കണ്ടെത്തി കൊണ്ട് വരുവാനും  പറഞ്ഞു.
 സാമാന്യം ഭേദപ്പെട്ട ക്ലാസ് ആയിരുന്നു ഇന്ന് അനുശ്രീയുടേത്.  പ്രവർത്തനങ്ങൾക്ക് നന്നായിരുന്നു എന്ന്  ഗ്രൂപ്പിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

 ഇന്ന് രണ്ടാമത്തെ ക്ലാസ് എടുത്തത് അനീഷ് ആയിരുന്നു അനീഷ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത്  ഓർമ്മിപ്പിച്ച്  കൊണ്ടാണ്  ക്ലാസ് ആരംഭിച്ചത്.  അതിനുശേഷവും ഓർമ്മക്കുറിപ്പ് കഥയും തമ്മിലുള്ള വ്യത്യാസം കുട്ടികളെക്കൊണ്ട് പറയുകയും ഒരു ഓർമ്മ കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് പറയുകയും ചെയ്തു. വിശേഷം നനയാത്ത മഴ എന്ന പാഠത്തിന് അനുയോജ്യമായ മറ്റൊരു തലക്കെട്ട് കണ്ടെത്തി കൊണ്ടുവരാൻ കുട്ടികളോട് ആവശ്യപ്പെട്ടു.
 അനീഷിന്റെ ക്ലാസ്സിൽ രണ്ടു കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.  ഇന്റർ ആക്ടീവ് ആയിരുന്നു ഇന്ന് അനീഷിന്റെ  ക്ലാസ്സ്

 നാലാംമതായി  ക്ലാസ് എടുത്തത്  ദേവിയായിരുന്നു. കുപ്പായം എന്നഓർമ്മക്കുറിപ്പ് വിശദപഠനം ആയിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ ക്ലാസ്സിലെ തുടർപ്രവർത്തനം ആയ കുപ്പായം എന്ന ഓർമകുറുപ്പിനു മറ്റൊരു  തലക്കെട്ട് എഴുതി കൊണ്ട് വരാൻ പറഞ്ഞിരുന്നു. അത് അവതരിപ്പിച്ച ശേഷം  വാസുവിന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണ് എന്ന് ക്ലാസിൽ ചർച്ച ചെയ്തു. കാരൂരിന്റെ  പിശാചിന്റെ കുപ്പായം എന്ന കഥ പരിചയപ്പെടുത്തിക്കൊടുത്തു.  അതിനുശേഷം.  ആ  കഥയുടെ കുറച്ചു ഭാഗം പറഞ്ഞു തന്നതിനു ശേഷം ബാക്കിഭാഗം  കുട്ടികളോട് പൂരിപ്പിക്കാൻ പറഞ്ഞു.
 റേഞ്ച് പ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് ദേവിയുടെ ക്ലാസ്സിൽ പലപ്പോഴും കേൾക്കാൻ സാധിച്ചിരുന്നില്ല. ഒരു കുട്ടി ആയിരുന്നു ക്ലാസിന് ഉണ്ടായിരുന്നത്

Friday, November 27, 2020

റീഫ്ലക്റ്റീവ് ജേർണൽ -13

അവലോകനം 
ഇന്ന് 10.30നു ആയിരുന്നു എന്റെ   ക്ലാസ്സ്.മാണിക്യവീണ എന്ന കവിതയുടെ ആശയത്തിലേക്കാണ് കടന്നത് അതിന് മുന്പേ ക്ലാസ്സിൽ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത്. ഓർമിപ്പിക്കുകയും ചെയ്തു അതിന് ശേഷം പഠിപ്പിച്ചത് മാണിക്യ വീണ എന്ന കവിതയാണ്. കവിതയുടെ പൂർണ്ണ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കുട്ടികൾ ആശയം ഗ്രഹിച്ചോ എന്നറിയുന്നതിനു വേണ്ടി ചെറിയ ചോദ്യങ്ങൾ ചോദിച്ചു. അതിന് ശേഷം തുടർപ്രവർത്തനമായി കവിതയുടെ അസ്വാദനക്കുറിപ്പ് എഴുതി  കൊണ്ട് വരണമെന്ന് പറഞ്ഞു.എങ്ങനെ ആണ് ഒരു ആസ്വതനാകുറിപ്പ് തയ്യാറാക്കേണ്ടത് എന്നും പറഞ്ഞു കൊടുത്തു. ക്ലാസ്സ്‌ 11 മണിയോടെ അവസാനിച്ചു. രണ്ടു കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്

Peer evaluation 
ഇന്ന് രാവിലെ 8.30നു അനുശ്രീയുടെ ക്ലാസ്സ്‌ ആയിരുന്നു. ബഷീർ എന്ന ബല്യ ഒന്ന് എന്നാ കവിതയുടെ ആശയത്തിലേക്ക്‌ ആണിന്ന് കടന്നത്.സൂഫിസത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കവിതയിൽ സൂചിപ്പിച്ചിരിക്കുന്ന മറ്റ് ബഷീർ കൃതികളെ കൂടി പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. പാത്തുമ്മയുടെ ആട് ന്റുപ്പൂപ്പക്കൊരാനണ്ടാർന്നു, ഭൂമിയുടെ അവകാശികൾ എന്നി കൃതികളെ സാമാന്യമായി പരിചയപ്പെടുത്തുന്നു.ബഷീർ കൃതികളിലൂടെ അദ്ദേഹത്തിന്റെ സഹജീവി സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞുതന്നു.കുട്ടികളെ കൊണ്ട് പാഠവായന നടത്തിച്ചു.
തുടർപ്രവർത്തനമായി അടുത്ത ദിവസം വരുമ്പോൾ പാഠം വായിച്ചു കൊണ്ട് വരണം എന്ന് പറഞ്ഞു.
രണ്ടു കുട്ടികൾ ആയിരുന്നു അനുശ്രീയുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്.

രണ്ടാമത്തെ ക്ലാസ്സ്‌ അനീഷിന്റെതായിരുന്നു.9.15മുതൽ ക്ലാസ്സ്‌ ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. മഴയുടെ വിശേഷണങ്ങളെ കുറിച്ച് പറയുകയും അത് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രിയ എ എസ്  നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് എഴുതാനുള്ള കാരണങ്ങളെ കുറിച്ചുള്ള ഒരു ഓഡിയോ കേൾപ്പിച്ചു.അതിന് ശേഷം  വിശദപഠനത്തിലേക്കു കടന്നു.
അനീഷിന്റെ ക്ലാസ്സിൽ 2കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.

നാലാമത്തെ ക്ലാസ്സ്‌ ദേവിയുടെ ആയിരുന്നു.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളെ ഓർമിപ്പിച്ചു കൊണ്ടാണ് പാഠം ആരംഭിച്ചത്. അതിന് ശേഷം കുപ്പായം എന്നാ പാഠത്തെ ആഴത്തിൽ പഠിപ്പിച്ചു. അതിന് ശേഷം കുട്ടികൾ പാഠം എത്രത്തോളം ഗ്രഹിച്ചു എന്നറിയുവാൻ വേണ്ടി  ചെറിയ ചോദ്യങ്ങൾ ഒക്കെ ചോദിച്ചു.
തുടർപ്രവർത്തനമായി
കുപ്പായം എന്ന ഓർമക്കുറുപ്പിന് ഒരു ശീർഷകം കണ്ടെത്തി കൊണ്ട് വരണം എന്ന് പറഞ്ഞു.
3 കുട്ടികളായിരുന്നു ദേവിയുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്.

Thursday, November 26, 2020

റീഫ്ലക്റ്റീവ് ജേർണൽ -12

അവലോകനം
ഇന്ന് എന്റെ ക്ലാസ്സ് കൃത്യം10.30നു തന്നെ ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളെ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. അതിന് ശേഷം പാഠ  പ്രരംഭത്തിൽനൽകിയിരിക്കുന്ന കോട്ടത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയെ കുറിച്ചും കൊട്ടാരത്തിൽ ശങ്കുണ്ണിയെ കുറിച്ചും സാമാന്യമായി പരിചയപ്പെടുത്തി. ഐതീഹ്യ കഥയുടെ ആശയം വ്യക്തമാക്കി കൊടുത്തു പിന്നീട് കഥ എത്രത്തോളം മനസിലാക്കി എന്നറിയാൻ ചെറിയ ചോദ്യങ്ങൾ ചോദിച്ചു . അതിനുശേഷം ഭാഷയുടെ ധർമ്മത്തെക്കുറിച്ചും  പ്രത്യേകതകളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.  പിന്നീട് ക്ലാസിൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മാണിക്യവീണ എന്ന കവിതയുടെ ഓഡിയോ കേൾപ്പിച്ചു. അതിനുശേഷം ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളുടെ സംഗ്രഹം പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു.കൃത്യം 11.5നു ക്ലാസ് അവസാനിപ്പിച്ചു.
 ഇന്ന് എന്റെ ക്ലാസ്സിൽ മൂന്നു കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.
 ഐതിഹ്യമാലയിലെ  കഥ  ലളിത വൽക്കരിച്ച്  പറഞ്ഞു കൊടുക്കാമായിരുന്നു എന്ന്  ഗ്രൂപ്പിലെ മറ്റംഗങ്ങൾ അഭിപ്രായപ്പെട്ടു

Peer evaluation
രണ്ടാം ദിവസമായ ഇന്ന് ആദ്യം ക്ലാസ്സ്‌ എടുത്തത് അനുശ്രീ ആയിരുന്നു. ബഷീറിന്റെ ഒരു ഡോക്യൂമെന്ററി അവതരിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. തുടർന്ന് ചർച്ച ഉണ്ടായിരുന്നു ബഷീർ കൃതികളുടെ ശൈലിയും ഭാഷയും വ്യക്തമാക്കി. അതിന് ശേഷം ബഷീർ എന്നാ ബല്യ ഒന്ന് എന്നാ കൃതിയിലേക്ക് കടന്നു ആ കവിതയുടെ ഓഡിയോ കേൾപ്പിച്ചു. തുടർച്ചർച്ച നടത്തുകയും കുട്ടികളോട് ചെറിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. പിന്നീട് അടുത്ത ക്ലാസ്സിൽ വരുമ്പോൾ അറിയാത്ത വാക്കുകൾ എഴുതി കൊണ്ട് വരുവാനും പറഞ്ഞു.
2കുട്ടികളാണ് ക്ലാസ്സിൽ വന്നത് അവസാന ഭാഗം അൽപ്പം ആശയ കുഴപ്പം സൃഷ്ടിച്ചെങ്കിലും സാമാന്യം ഭേദപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു.

 രണ്ടാമത്തെ ക്ലാസ്സ്‌ എടുത്തത് അനീഷ്. എ ആയിരുന്നു. കൃത്യം 9:15 am ന് ആരംഭിച്ച ക്ലാസ്സ്‌ 9:45 am ന് അവസാനിച്ചു. പ്രിയ എ എസ് ന്റെ  നനയാത്ത മഴ എന്ന പാഠത്തിന്റെ രണ്ടാംദിന പ്രവർത്തനങ്ങൾ ആണ് ക്ലാസ്സിൽ നടന്നത്. പാഠവായനയും തുടർന്നുള്ള ചർച്ചയും ക്ലാസ്സിൽ നടന്നു.പാഠത്തിന്റെ കുറച്ചുഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ബാക്കിഅനീഷ്  വായിക്കുകയും ചെയ്തു. തുടർന്നുള്ള ചർച്ചയിലൂടെ പാഠത്തിന്റെ സാമാന്യ ആശയം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാൻ അധ്യാപകന് കഴിഞ്ഞു. ഗ്രൂപ്പിലെ മറ്റംഗങ്ങൾ  ക്ലാസ്സിനെ നിരീക്ഷിച്ചു കൊണ്ട്  പാഠവായന കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് പറഞ്ഞു.

ഇന്നത്തെ അവസാനത്തെ ക്ലാസ്സ്‌ ദേവിയുടേതായിരുന്നു. ഓർമ്മകൾക്കെന്തു സുഗന്ധം എന്നാ ഏകകത്തിലെ കുപ്പായം എന്നാ പാഠഭാഗം ആണ് പഠിപ്പിച്ചത്.ഓർമകളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കാണിച്ച ശേഷം  കുട്ടികളോട് അവരുടെ ഓർമ്മകൾ പങ്കുവെക്കാൻ പറഞ്ഞു ശേഷം ഓർമ്മകൾ ഓടികളിക്കുവാൻ എത്തുന്ന, മാവിൻ ചോട്ടിലെ മണമുള്ള...... എന്നി ഗാനങ്ങൾ കേൾപ്പിച്ചു ആശയം പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു. അതിന് ശേഷം കുപ്പായം എന്ന പാഠത്തിലേക്ക്‌ കടക്കാതെ തന്നെ പാഠത്തിന്റെ സംഗ്രഹം പറഞ്ഞു അവസാനിപ്പിച്ചു
ദേവിയുടെ ക്ലാസ്സിൽ ഇന്ന് 5കുട്ടികൾ ഉണ്ടായിരുന്നു. ദേവിയുടെ ക്ലാസ്സ്‌ ഇന്ററക്റ്റീവ് ആയിരുന്നു നല്ല ആക്ടിവിറ്റിസ് കൊടുക്കാൻ കഴിഞ്ഞു പോരായിമയായി തോന്നിയത് പാഠം പഠിപ്പിക്കാതെ പാഠസംഗ്രഹം പറഞ്ഞതാണ്.

Tuesday, November 24, 2020

റീഫ്ലക്റ്റീവ് ജേർണൽ 11

അവലോകനം 
  എന്റെ ക്ലാസ്സ് രണ്ടാമത്തെ പീരീഡ് ആയിരുന്നു. 9 15 ഓട് കൂടി ക്ലാസ് ആരംഭിച്ചു. ഫേസ് ടു ഫേസ് ടീച്ചിംഗ് പ്രാക്ടീസ് ആയിരുന്നു ഇന്ന്. ക്ലാസ്സിൽ പിയർ ഗ്രൂപ്പ് കൂടാതെ അർജുൻ എന്ന കുട്ടി കൂടി ഉണ്ടായിരുന്നു. 'കാലം ദർശിച്ച രസാനുഭൂതികൾ' എന്ന ഏകകമാണ് ഞാൻ പഠിപ്പിച്ചത്. ഭാരതീയ സംസ്കാരത്തെ കുറിച്ചും  അതിനു സഹായകമായ ഘടകങ്ങളെയും  വിവരിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.വയലാർ രവി വർമ്മയുടെ സർഗ്ഗസംഗീതം എന്ന കൃതിയിലെ ഒരു വരിയാണ് കാലം ദർശിച്ച രസാനുഭൂതികൾ എന്നത്. ശേഷം  സർഗ്ഗ സംഗീതമെന്ന കൃതിയുടെ ഓഡിയോ കുട്ടികളെ കേൾപ്പിച്ചു കൊടുത്തു.  ആ കവിതയുടെ സാമാന്യ ആശയം കുട്ടികൾക്ക് പറഞ്ഞു. തുടർ പ്രവർത്തനമായി പ്രാരംഭത്തിൽ കൊടുത്തിരിക്കുന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഒരു ഭാഗം വായിച്ചു കൊണ്ടുവരണമെന്ന് കുട്ടികളോട് പറഞ്ഞു.
  
  പിയർ ഇവാലുവേഷൻ
 ഇന്ന്  ആദ്യം ക്ലാസെടുത്തത് അനീഷ് ആയിരുന്നു.  ഓർമ്മകൾക്കെന്ത് സുഗന്ധം എന്ന ഏക കത്തിലെ നനയാത്ത മഴ എന്ന പാഠമാണ് അനീഷ് എടുത്തത്. കുട്ടികളെക്കൊണ്ട് മഴ അനുഭവങ്ങൾ ചോദിച്ചറിയുകയും. മഴയുടെ ഒരു വീഡിയോ അവതരിപ്പിക്കുകയും ചെയ്തു.
  മൂന്നാമതായി ക്ലാസെടുത്തത് ദേവിയായിരുന്നു. ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്ന ഏകകത്തിലെ  കുപ്പായം എന്ന പാഠഭാഗം ആണ് ദേവി ഇന്ന് എടുത്തത്.  പാഠ പ്രാരംഭമായി കുപ്പായം എന്ന ഷോർട്ട് ഫിലിം അവതരിപ്പിക്കുകയും അതിനെ തുറന്ന്  ചർച്ചകൾ നടത്തുകയും ചെയ്തു.
  അനുശ്രീയുടെ ക്ലാസ് ആയിരുന്നു അവസാനം നടന്നത്. ഓർമ്മകൾക്കെന്തു  സുഗന്ധം എന്ന ഏക കത്തിലെ ബഷീർ എന്ന ബല്യ ഒന്ന് എന്ന കൃതി ആണ് അനുശ്രീ എടുത്തത്. പാഠപ്രാരംഭമായി ഓർമ്മകളെ സൂചിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങൾ കേൾപ്പിച്ചു. ചർച്ചകൾ നടത്തി. ഒ എൻ വി കുറുപ്പിന്റെ ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന എന്ന കവിത കേൾപ്പിച്ചു ചർച്ചകൾ നടത്തി.  പഴയകാല ഓർമ്മകൾ പങ്കു വയ്ക്കുവാൻ അധ്യാപിക ഞങ്ങളോട്  ആവശ്യപ്പെട്ടു

റീഫ്ലക്റ്റീവ് ജേർണൽ 10

അവലോകനം 10
 ഇന്ന് പത്തരയ്ക്ക് ആണ് എന്റെ  ക്ലാസ് നടന്നത്. മലയാളത്തിലെ ഓർമ്മ കവിതകളെ പരിചയപ്പെടുത്തി ഇവനെക്കൂടി, മേഘരൂപൻ തുടങ്ങിയവ  ആയിരുന്നു. അതിനുശേഷംവിഷ്ണു നാരായണൻ നമ്പൂതിരിയെയും  അദ്ദേഹത്തിന്റെ  അഹല്യ എന്ന കവിതയേയും പരിചയപ്പെടുത്തി. നമ്പൂതിരിയുടെ കവിതകളുടെ സത്ത എന്തെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സാമാന്യം ഭേദപ്പെട്ട ക്ലാസ് ആയിരുന്നെങ്കിലും ലക്ചർ മെത്തേഡ് അനുസരിച്ചാണ് ക്ലാസ് നടന്നത്. അതുകൊണ്ടുതന്നെ ഇൻട്രാക്ഷൻ കുറവായിരുന്നു. എന്ന്  ഗ്രൂപ്പിലെ മറ്റംഗങ്ങൾ അഭിപ്രായപ്പെട്ടുകൃത്യം 11 മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.

 പിയർ ഇവാലുവേഷൻ
 ഇന്ന് 8 ക്ലാസ് എടുത്തത് 5 ആയിരുന്നു. കവിതയുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കാൻ പറഞ്ഞുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷം വിജയലക്ഷ്മിയുടെ നല്ല മഴ എന്ന കവിത പരിചയപ്പെടുത്തി. വിജയലക്ഷ്മി എന്ന കവിതയെക്കുറിച്ചുള്ള സാമാന്യ പരിചയം നൽകി.
 വായനയിൽ അല്പം ശ്രദ്ധിക്കേണ്ട ഉണ്ടായിരുന്നുവെന്ന് ഗ്രൂപ്പിൽ മറ്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. കൂടാതെ ഓഡിയോയുടെ ദൈർഘ്യം കുറയ്ക്കാമായിരുന്നു എന്നും അഭിപ്രായപ്പെട്ടു
 രണ്ടാമത്തെ ക്ലാസ് വിനീതയുടെ ആയിരുന്നു. പ്രിയ എ എസ്സിനെക്കുറിച്ചും നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് എഴുതാനുണ്ടായ കാരണത്തെക്കുറിച്ചും വിശദമാക്കി തന്നു .കൂടാതെ എഴുത്ത് കാരിയുടെ  മറ്റ് കൃതികളെക്കുറിച്ചുള്ള സാമാന്യ പരിചയം നടത്തി.  ആദ്യം കുറച്ചു വെപ്രാളപ്പെട്ട് എങ്കിലും അവസാനത്തോടെ ക്ലാസ് നന്നാക്കാൻ വിനീതക്കു  സാധിച്ചു
 
നാലാമ്മത്തെ   ക്ലാസ്സ്  ഗ്രീഷ്മ  മനോജിന്റെതായിരുന്നു.തുടർ പ്രവർത്തനത്തിലൂടെയാണ്   ക്ലാസ്സ്‌ ആരംഭിച്ചത്.അംബികാസുതൻ മങ്ങാടിനേയും   അദ്ദേഹത്തിന്റെ  എൻമകജെ എന്ന നോവലിന്റെയും  സാമാന്യ പരിചയവും  നടത്തി. നല്ല രീതിയിൽ ഇന്ന് ഗ്രീഷ്മ  ക്ലാസ്സ് എടുത്തുതന്നു  കൂടാതെ എൻമകജെ എന്ന നോവൽ വായിക്കാനുള്ള ഒരു പ്രേരണ ഉണ്ടാക്കാൻ  സഹായിച്ചു.

Monday, November 23, 2020

റീഫ്ലക്റ്റീവ് ജേർണൽ -9

പിയർ ഇവാലുവേഷൻ
  ഇന്ന് എട്ടരയ്ക്ക് തന്നെ ക്ലാസ് ആരംഭിച്ചു. ഗ്രീഷ്മ മനോജിന്റെ  ക്ലാസ് ആയിരുന്നു ആദ്യം നടന്നത്.തുടർ പ്രവർത്തന അവതരണത്തോടെ കൂടിയാണ് ക്ലാസ് ആരംഭിച്ചത് പൂവാലി,അഴകൻ, തവള എന്നിവയെക്കുറിച്ചുള്ള കഥാപാത്ര നിരൂപണം നടത്തി. അതിനുശേഷം പ്രകൃതി ചൂഷണത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് അവതരിപ്പിച്ചത്. ചിത്രങ്ങളിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ച് പറയുവാൻ  വേണ്ടി അധ്യാപിക പറഞ്ഞു. ശേഷം മറ്റൊരു ചിത്രം നൽകിയതിനു തലക്കെട്ടും ഒപ്പം ചിത്രത്തെ കുറിച്ച് ഒരു വിശകലന കുറിപ്പ് തയ്യാറാക്കുവാനും പറഞ്ഞു.
   രണ്ടാമതായി ക്ലാസെടുത്തത് അഞ്ചു  ആയിരുന്നു.9 15 ഓടുകൂടി  ക്ലാസ് ആരംഭിച്ചു.തുടർ പ്രവർത്തന അവതരണം നടത്തി .  ഓർമ്മക്കുറിപ്പ് എഴുതുവാനായിരുന്നു  പ്രവർത്തനം. ഓർമ്മക്കുറിപ്പ് അവതരിപ്പിച്ചശേഷം അധ്യാപിക ചാർട്ടിൽ പാഠഭാഗവുമായി ബന്ധപ്പെട്ട വാക്യങ്ങൾ എഴുതി അവതരിപ്പിച്ചു അതിനെ വിശകലനം ചെയ്യാൻ പറഞ്ഞു. കൂടാതെ  പ്രവർത്തനമായിപഴഞ്ചൊല്ലുകൾ ശേഖരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞു
   അഞ്ചുവിന്റെ ക്ലാസ്സ്‌ പഴയ ക്ലാസുകളെ അപേക്ഷിച്ചു പുരോഗതി ഉണ്ടായിരുന്നു. കോൺഫിഡൻസ് ഉണ്ടായിരുന്നു കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും.മറ്റും ചെയ്തത് കൊണ്ട് ക്ലാസ്സിനെ കുറച്ചു കൂടി പ്രവർത്തന ക്ഷമമാക്കി.
   മൂന്നാമത് ക്ലാസെടുത്തത് വിനീത ആയിരുന്നു.  വിനീതയുടെ  2ക്ലാസ്സുകൾ  ആണ് നടന്നത്.10.30 മുതൽ 12 മണി വരെ ക്ലാസ്സ് നീണ്ടു നിന്നു. പുതുവർഷം  എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.സൂക്ഷ്മ പഠനത്തിലേക്കാണ് ഇന്ന് ക്ലാസ്സിനെ നയിച്ചത്. മഴയെ ഏതൊക്കെ രീതിയിലാണ് എഴുത്ത് കാരി സൂചിപ്പിച്ചിരിക്കുന്നത് എന്ന് വിശദമായി പറഞ്ഞു തന്നു അതിന് ശേഷം എഴുത്ത് കാരി ഈ ഓർമക്കുറിപ്പ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള വീഡിയോ അവതരിപ്പിച്ചു ചർച്ച നടത്തി ക്ലാസ്സിലെ കുട്ടികളെ കൊണ്ട് മഴക്കാവിത പാടിപ്പിച്ചു. ഇന്നത്തെ വിനീതയുടെ ക്ലാസ്സ്‌ ഇന്ററക്റ്റീവ് ആയിരുന്നു. തുടക്കത്തിൽ കുറച്ചു വെപ്രാളം ഉണ്ടായിരുന്നുവെങ്കിലും അവസാനം നല്ല രീതിയിൽ ക്ലാസ്സിനെ കൊണ്ട് പോകാൻ സാധിച്ചു. പാഠവായനയിൽ കുറച്ചു അപാകത ഉണ്ടായിരുന്നു. 
 .

Thursday, November 19, 2020

റീഫ്ലക്റ്റീവ് ജേർണൽ -8

അവലോകനം -8

          ഇന്ന് മൂന്നാമത് ആയിട്ടാണ് ഞാൻ ക്ലാസെടുത്തത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മദിനമാണ് ഇന്ന് എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് എൻറെ ക്ലാസ് ആരംഭിച്ചത്  ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിതയുടെ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു അതിനുശേഷം ചില പദങ്ങൾ കൊടുത്തതിനുശേഷം കവിതയിൽ സമ്മാനമായി സൂചിപ്പിച്ചിരിക്കുന്ന പദങ്ങൾ ഏതെന്ന് കണ്ടെത്താൻ കുട്ടികളോട് പറഞ്ഞു അതിനുശേഷം കവിതയ്ക്ക് മറ്റൊരു തലക്കെട്ട് കണ്ടെത്താൻ കുട്ടികളോട് ആവശ്യപ്പെട്ടു കുട്ടികൾക്ക് ബഷീറിൻറെ പാത്തുമ്മയുടെ ആട് മതിലുകൾ എന്നീ കൃതികളുടെ രംഗാവിഷ്കാരത്തിന്റെ ഒരു വീഡിയോ കാണിച്ച് അതിൻറെ ചർച്ച നടത്തി.
          പ്രവർത്തനങ്ങൾ കൊടുത്തത് നന്നായിരുന്നുവെന്നും എന്നാൽ പാഠവായനയിൽ വാക്ക് തെറ്റിച്ചുച്ചരിച്ചു എന്നും ചൂണ്ടി കാണിച്ചു 
  
  പിയർ ഇവാലുവേഷൻ
  
  അഞ്ജുവിന്റെ  ക്ലാസ് ആയിരുന്നു ഇന്ന് ആദ്യം എട്ടരക്ക് ആയിരുന്നു തുടർപ്രവർത്തനാവതരണത്തോട് കൂടിയാണ് ക്ലാസ് ആരംഭിച്ചത്.പുതുവർഷം എന്ന കവിതയുടെ ആശയം എഴുതാൻ പറഞ്ഞു. കവിതയിലെ  വാക്കുകളുടെ അർത്ഥങ്ങൾ പറഞ്ഞു  തന്നു അതിനുശേഷം തുടർ പ്രവർത്തനമായി ഓർമ്മ കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞു.
  പാഠം വായിച്ചപ്പോൾ വാക്കുകൾ പല ഇടത്തും തെറ്റിച്ചാണ് വായിച്ചത്  
  
  രണ്ടാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജ് ആയിരുന്നു. രണ്ടു മത്സ്യങ്ങൾ എന്ന പാഠത്തിലെ ആശയങ്ങളിലേക്ക് ഇന്ന് കടന്നത്  ഒപ്പം പാഠത്തെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കി അതിനുവേണ്ടി കുട്ടികളോട്  ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിപ്പിച്ചു.പാഠത്തിലെ പ്രയോഗ ഭംഗി ഉള്ള വാക്കുകൾ കണ്ടെത്തുവാനും പറഞ്ഞു.ക്ലാസ്സ് നിരീക്ഷിക്കുവാൻ മലയാളം വിഭാഗത്തിൻറെ  അധ്യാപകൻ പ്രവീൺ സാറും ചിത്ര ടീച്ചറും ഉണ്ടായിരുന്നു നല്ല അഭിപ്രായങ്ങളാണ് ഇന്നത്തെ ഗ്രീഷ്മ യുടെ ക്ലാസിനെ കുറിച്ച് ഇരുവരും പറഞ്ഞത്.വളരെ വ്യക്തതയോടെ കൂടിയും  സൂക്ഷ്മതയിൽ നിന്ന് സമഗ്രത യിലേക്ക് പാഠത്തെ കൊണ്ടെത്തിക്കാൻ ഗ്രീഷ്മയ്ക്ക് സാധിച്ചു പാഠവിശകലനം ചെയ്തതും  കുട്ടികളോട് ചോദ്യം ചോദിച്ചു ഉത്തരങ്ങൾ കണ്ടെത്തിച്ചതും  വളരെ നന്നായിരുന്നു. ഗ്രീഷ്മയുടെ മറ്റു ക്ലാസുകളെ അപേക്ഷിച്ച് ഏറെ നല്ല ക്ലാസ്സ് ആയിരുന്നു  എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
  
     

റിഫ്ലക്റ്റീവ് ജേർണൽ 7

അവലോകനം 7
 എന്റെ ക്ലാസ് നാലാമതായിട്ടാണ്  എടുത്തത്.കൃത്യം 11.15ന് തന്നെ ക്ലാസ്സ്‌  എടുത്തു. പാഠ വായനക്കായിരുന്നു ഞാൻ കൂടുതൽ ഊന്നൽ നൽകിയത്. അന്നുതന്നെ കുട്ടികളെക്കൊണ്ട് ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിതയുടെ ഇണം കണ്ടുപിടിക്കാനായി സമയം നൽകി. ശേഷം കുട്ടികളെക്കൊണ്ട് ഈണത്തിൽ പാടിപ്പിക്കുകയും കവിതയുടെ ഒരു ഓഡിയോ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കവിതയുടെആശയം കുട്ടികളെ കൊണ്ടുതന്നെ പറയിപ്പിച്ചു. കൂടാതെ എൻ എൻ കക്കാടിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.സഫലമീയാത്ര എന്ന കക്കാടിന്റെ കവിതയുടെ   ഓഡിയോയും കുട്ടികളെ കേൾപ്പിച്ചു.  ബഷീർ  എന്ന ബല്യ ഒന്ന് എന്ന കവിത എഴുതുവാനും സഫലമീയാത്ര എന്ന കവിത എഴുതാനുമുള്ള സന്ദർഭത്തെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർ പ്രവർത്തനമായി പാഠത്തിൽ  കുട്ടികൾക്കറിയാത്ത  വാക്കുകളുടെ അർത്ഥം സ്വയം കണ്ടെത്തി കൊണ്ടുവരുവാൻ പറഞ്ഞു.

 പിയർ ഇവാലുവേഷൻ
 ഇന്ന് രാവിലെ എട്ടരയ്ക്ക് വിനീതയുടെ ക്ലാസ് ആയിരുന്നു. നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് ഞങ്ങളെ കൊണ്ട് വായിപ്പിക്കുകയും. എഴുത്തുകാരിയുടെ മഴയോർമ്മകൾ എന്തൊക്കെ എന്ന് പറയുകയും ചെയ്തു. പാഠം എത്രത്തോളം മനസ്സിലാക്കി എന്ന് അറിയുന്നതിനു വേണ്ടി ചെറിയ ചോദ്യങ്ങൾ  കുട്ടികളോട് ചോദിച്ചു.
    വിനീതയുടെ കഴിഞ്ഞ ക്ലാസിനെ  അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ടത്  ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. പാഠഭാഗവുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങളിൽ അവ്യക്തത നിലനിന്നിരുന്നു.കുറച്ചുകൂടി സ്പീഡ് കുറിച്ച് പറയാമായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.
    രണ്ടാമതായി ക്ലാസെടുത്തത് അഞ്ചു ആയിരുന്നു. തുടർ പ്രവർത്തന അവതരിപ്പിച്ചുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത ആദ്യം മൗനമായി വായിപ്പിക്കുകയും പിന്നീട്  ഈണത്തിൽ വായിക്കുകയും ചെയ്തു. വായനക്ക് ശേഷം കവിതയുടെ ഓഡിയോ  കേൾപ്പിച്ചു.തുടർ പ്രവർത്തനമായി ബാല്യം എങ്ങനെയൊക്കെയാണ് കവി കവിതയിൽ  സൂചിപ്പിക്കുന്നതെന്ന് കണ്ടെത്തി  കൊണ്ടുവരാൻ പറഞ്ഞു
    ഇന്നത്തെ അഞ്ജുവിന്റെ  ക്ലാസ്സ് താരതമ്യേന നല്ലതായിരുന്നു.  വായന കൂടുതൽ സമയം എടുത്തു  എന്ന് ക്ലാസ് നിരീക്ഷിക്കുവാൻ എത്തിയ മലയാള അധ്യാപകൻ അഭിപ്രായപ്പെട്ടു.  ഗ്രാമങ്ങൾ മാത്രമാണ് നല്ലത് നഗരങ്ങൾ നല്ലതല്ല. കൃഷിസ്ഥലങ്ങൾ ഇന്ന് ഇല്ല, ഫാസ്റ്റ് ഫുഡ് മാത്രമാണ് എല്ലാവരും കഴിക്കുന്നത് ഇങ്ങനെയൊന്നും സ്ഥാപിക്കാൻ പാടില്ല എന്ന് ക്ലാസ്സ് അവലോകനത്തിൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ  പറഞ്ഞു


     മൂന്നാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജാണ്.  തുട പ്രവർത്തന അവതരണത്തോടെ കൂടിയാണ് ക്ലാസ് ആരംഭിച്ചത്. കണ്ണുവേണമിരുപുറമെപ്പോഴും എന്ന  തലക്കെട്ടിന്റെ  ആശയം ഞങ്ങൾക്ക് വ്യക്തമാക്കി പറഞ്ഞു തന്നു. പിന്നീട്  കടമ്മനിട്ടയുടെ കോഴി എന്ന കവിതയിൽ നിന്നും എടുത്തിട്ടുള്ള വരിയാണ് കണ്ണുവേണമിരുപുറമെപ്പോഴും എന്ന വരി എന്ന് പറഞ്ഞു തന്നു.ഏക കത്തിലെ പ്രാരംഭ കവിത പരിചയപ്പെടുത്തി  തന്നു. അതിനുശേഷം രണ്ടു മത്സ്യങ്ങൾ എന്ന കഥ കുട്ടികളെക്കൊണ്ട് വായിപ്പിച്ചു.
     കഥയുടെ വായന നല്ല രീതിയിൽ ആണ് നടന്നത്. ഇന്നത്തെ ക്ലാസ്സ് നേക്കാൾ കുറച്ചുകൂടി മികച്ചതായിരുന്നു  ഗ്രീഷ്മയുടെ ക്ലാസ് 

Wednesday, November 18, 2020

റീഫ്ലക്റ്റീവ് ജേർണൽ -6

അവലോകനം 6
      ഇന്ന് ഞാൻ  ക്ലാസ്സ് എടുത്തത് രണ്ടാമതായിട്ടാ യിരുന്നു 9.15 ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. 'ഓർമ്മകൾക്കെന്തു സുഗന്ധം' എന്ന ഏകകത്തിലെ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ' ബഷീർ എന്ന ബല്യ ഒന്ന്' എന്ന പാഠമായിരുന്നു ഞാൻ ഇന്നത്തെ ക്ലാസിന് തിരഞ്ഞെടുത്തത്.  പാഠത്തിലേക്ക് കടക്കും മുൻപ് തന്നെ 'ഓർമ്മകൾക്കെന്തു സുഗന്ധം' എന്ന ഏകകത്തിന്റെ തലക്കെട്ട് പരിചയപ്പെടുത്തിക്കൊടുത്തു.  അതിനുശേഷം ഒഎൻവി കുറുപ്പിന്റെ  പൂമകൾ വാഴുന്ന എന്ന ഗാനവുംഒപ്പം പി  ഭാസ്കരന്റെ 'കരയുന്നു പുഴ ചിരിക്കുന്നു' എന്ന ഗാനവും കേൾപ്പിച്ചു കൊടുത്തു. കുട്ടികളെ അവരുടെ പ്രിയപ്പെട്ട ഓർമ്മകളിലേക്ക് നയിക്കുവാൻ ഇത് സഹായിച്ചു. കൂടാതെ ഏകകത്തിലെ മറ്റ് ഉപഏകകങ്ങളെ കൂടി ഞാൻ പരിചയപ്പെടുത്തി കൊടുത്തു. പിന്നീട് ബഷീർ എന്ന എന്ന ബല്യ ഒന്ന് എന്ന കവിത പഠിപ്പിക്കും മുൻപ് ബഷീറിനെ കുറിച്ച് കുട്ടികളോട് ചോദിച്ചു. ബഷീറിനെ കൂടുതൽ അറിയുന്നതിന് വേണ്ടി 'ബഷീർ ദി മാൻ' എന്ന ഡോക്യുമെന്ററി കൂടി കുട്ടികൾക്ക് കാണിച്ചു കൊടുത്തു. പിന്നീട് ആ വീഡിയോയുടെ ആശയം കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിന് ഏതാനും ചോദ്യങ്ങൾ കൂടി ചോദിച്ചു. അടുത്ത ക്ലാസ്സിൽ ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിത വായിച്ചു കൊണ്ട് വരുവാൻ തുടർപ്രവർത്തനം നൽകി.
      ക്ലാസ് നിരീക്ഷിക്കുന്നതിന് വേണ്ടി മലയാളവിഭാഗത്തിന്റെ അധ്യാപകൻ പ്രവീൺ സാർ ഉണ്ടായിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസിനും നിരീക്ഷിച്ചുകൊണ്ട് ഡോക്യുമെന്ററി യുടെ അവതരണം അൽപ്പം കുറയ്ക്കാമായിരുന്നു എന്നു പറഞ്ഞു. സാർ ക്ലാസിനെ സൂക്ഷ്മമായി വിലയിരുത്തി.  ക്ലാസിൽ കവിത കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ച് കുട്ടികളുടെ പങ്കാളിത്തം ഉണ്ടാക്കാമായിരുന്നു എന്നും, ക്ലാസിൽ കഠിന പദപ്രയോഗങ്ങൾ കുറയ്ക്കാമെന്നും പറഞ്ഞു ഇനി ക്ലാസ് എടുക്കുമ്പോൾ ഉച്ചകോടി പുരോഗതി ഉണ്ടാകണമെന്നും സാർ നിർദ്ദേശിച്ചു ഒപ്പം പിയർ ക്ലാസ് ശ്രദ്ധിക്കുമ്പോൾ ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസ്സിനെ എങ്ങനെ വിലയിരുത്തണം എന്ന് വ്യക്തമായി സാർ ഞങ്ങൾക്ക് പറഞ്ഞു തന്നു

Peer evaluation
ഇന്ന് ആദ്യത്തെ ക്ലാസ്സ് എടുത്തത് അഞ്ചു ആയിരുന്നു. കൃത്യം8.30ഓടുകൂടി  തന്നെ ക്ലാസ് ആരംഭിച്ചു. പ്രാരംഭ സംഭാഷണത്തെ തുടർന്ന് ആണ് ക്ലാസ് ആരംഭിച്ചത്. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത ആയിരുന്നു. അഞ്ചു എടുക്കാനായി തിരഞ്ഞെടുത്തത്. പാട്ട് പ്രാരംഭത്തിൽ കൊടുത്തിരിക്കുന്ന പി കെ പാറക്കടവിന്റെ വേരും തളിരും എന്ന കഥയിലെ കുറച്ച് ഭാഗങ്ങൾ പരിചയപ്പെടുത്തി അതിന്റെ ആശയം കുട്ടികളെ കൊണ്ട്ക്കൊണ്ട് എഴുതിപ്പിച്ചു. അതിനു ശേഷം അമ്മയുടെ സ്നേഹം വ്യക്തമാക്കുന്ന ഒരു വീഡിയോ അവതരിപ്പിച്ചു. ആ വീഡിയോ വ്യാഖ്യാനിച്ചു തന്നു. തുടർ പ്രവർത്തനമായി പണ്ടുകാലത്ത് ജനങ്ങളുടെ ജീവിത രീതിയും ഇപ്പോഴത്തെ ജനങ്ങളുടെ ജീവിത രീതിയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തി കൊണ്ടുവരണം എന്ന് പറഞ്ഞു.
 8 54 തന്നെ ക്ലാസ് അവസാനിച്ചിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ ക്ലാസ്സ് വിലയിരുത്തിക്കൊണ്ട് പറഞ്ഞത് കുറച്ചുകൂടി മെച്ചപ്പെട്ട വീഡിയോ എടുക്കാമായിരുന്നു എന്നാണ്. ശരിയായ വാക്കുകൊണ്ട് അപര്യാപ്തത അഞ്ചു വിന്റെ  ക്ലാസിനെ  അലട്ടിയിരുന്നു.  ക്ലാസ് എടുക്കുമ്പോൾ ടെൻഷനുണ്ടായിരുന്നു.

 മൂന്നാമതായി ക്ലാസെടുത്തത് വിനീത യാണ്. 11 മണിയോടുകൂടി ആണ് ക്ലാസ് ആരംഭിച്ചത്. 'ഓർമ്മകൾക്കെന്തു സുഗന്ധം 'എന്ന  ഏകകത്തിലെ പ്രിയ എ എസിന്റെ 'നനയാത്ത മഴ' എന്ന പാഠമായിരുന്നു. മഴയെ സൂചിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങൾ തെരഞ്ഞെടുത്ത അവയുടെ ഇടയ്ക്കുള്ള  വരി നൽകി, ആദ്യ വരികണ്ടുപിടിക്കാനുള്ള ഒരു ഗെയിം ആയിരുന്നു നടത്തിയത്. അതിനുശേഷം മഴയോർമ്മകൾ തുളുമ്പി നിൽക്കുന്ന ഒരു ചിത്രം വരയ്ക്കുവാൻ ഞങ്ങളോട് ആവശ്യപ്പെട്ടു.പിന്നീട് പ്രിയ എ എസിനെ പരിചയപ്പെടുത്തി തന്നു.  തുടർ പ്രവർത്തനമായി അടുത്തദിവസം വരുമ്പോൾ 'നനയാത്ത മഴ' എന്ന പാഠം വായിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞു.
 നെറ്റ് വർക്ക് പ്രശ്നം മൂലംക്ലാസ്സിൽ എല്ലാവർക്കും പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല.  ഇത് വിനീതയുടെ ക്ലാസിനെ നന്നായി ബാധിച്ചിരുന്നു.
 എന്നിരുന്നാലും ക്ലാസിനെ നയിക്കുവാൻ വിനീതയ്ക്ക് സാധിച്ചിരുന്നു.

 നാലാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജ് ആയിരുന്നു. ഗ്രീഷ്മയ്ക്ക് നെറ്റ് വർക്ക് പ്രശ്നം മൂലം ആദ്യം കൃത്യമായി ക്ലാസ്സെടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രാരംഭത്തിൽ ഉള്ള വീഡിയോ പ്രദർശനത്തിന് സാധിച്ചിരുന്നില്ല.'കണ്ണുവേണമിരുപുറമെപ്പോഴും 'എന്ന ഏകകത്തിലെ അംബികാസുതൻ മങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ' എന്ന കഥയായിരുന്നു പഠിക്കാനുള്ളത്. കഥയിലേക്ക് കടക്കുംമുമ്പ് പ്രകൃതിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള കാഴ്ചകൾ എന്തൊക്കെ എന്ന് പറയാൻ പറഞ്ഞു. കുട്ടികൾ പോയിട്ടുള്ളതിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ എന്ന് പറയാൻ പറഞ്ഞു. മനുഷ്യന്റെ  പ്രവർത്തികൾ എങ്ങനെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത് എന്ന്  കണ്ടെത്തി പറയാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അതിനുശേഷം അയ്യപ്പപ്പണിക്കരുടെ 'കാടെവിടെ മക്കളെ' എന്ന കവിത പാടുകയും ഒപ്പം കുട്ടികളെക്കൊണ്ട് ഏറ്റുപാടിപ്പിക്കുകയും  ചെയ്തു. തുടർപ്രവർത്തനമായി നൽകിയത് രണ്ടു മത്സ്യങ്ങൾ എന്ന കഥ വായിച്ചു കൊണ്ടുവരുവാനും  പറഞ്ഞു.  കൃത്യം 12 മണിയോടുകൂടി തന്നെ ക്ലാസ് അവസാനിപ്പിച്ചു.
 ഗ്രീഷ്മയുടെ ക്ലാസിനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത് നെറ്റ് വർക്ക് പ്രശ്നങ്ങളായിരുന്നു. പാഠത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നതിന് ഗ്രീഷ്മ ശ്രദ്ധിച്ചിരുന്നു. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന്വേണ്ടി  കുട്ടികളെക്കൊണ്ട് കവിതകൾ ചൊല്ലി പ്പിക്കുകയും പ്രവർത്തനങ്ങൾ നൽകി അത് വായിപ്പിക്കുകയും  ചെയ്തിരുന്നു

Tuesday, November 17, 2020

റീഫ്ലക്റ്റീവ് ജേർണൽ -5

അവലോകനം 5
 ഇന്ന് എന്റെ ക്ലാസ്സ്‌  രണ്ടാമതായിട്ടാണ് നടന്നത്.9.15 മുതൽ 10മണി വരെ ആയിരുന്നു എനിക്ക് ക്ലാസ്സ്‌  എടുക്കാനുള്ള സമയം.ഇന്നലത്തെ ക്ലാസ്സിലെ തുടർപ്രവർത്തനം ചെയ്‌തോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇന്ന് ക്ലാസ്സ്‌ ആരംഭിച്ചത്.കുപ്പായം എന്ന പാഠത്തിന്റെ  അവസാന ക്ലാസ്സ്‌ ആയിരുന്നു  ഇന്ന്.കുപ്പായം എന്ന പാഠം പൂർണ്ണമായി കുട്ടികൾ ഉൾക്കൊള്ളണമെങ്കിൽ നിന്റെ ഓർമ്മക്ക് എന്ന കഥ കൂടി കുട്ടികൾ മനസിലാക്കേണ്ടിയിരുന്നു.അത് കൊണ്ട് തന്നെ നിന്റെ ഓർമ്മക്ക് എന്ന കഥാസമാഹാരത്തെ കുറിച്ചും അതിലെ നിന്റെ ഓർമ്മക്ക് എന്ന കഥയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അതിന് ശേഷം എം ടി വാസുദേവനെയും അദ്ദേഹത്തിന്റെ വിവിധ കൃതികളേയും കുറിച്ചുള്ള സാമാന്യ അറിവ് കുട്ട്ടികൾക്ക് പകർന്നു നൽകി.എം ടി വാസുദേവൻ നായരേ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് എം ടി വാസുദേവൻ നായർ ജീവിത ചിത്രം  എന്ന വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.ശേഷം അവർക്ക്.കണ്ട വീഡിയോ വെച്ച് ക്ലാസ്സിൽ ഒരു ചർച്ച സംഘടിപ്പിച്ചു. ഒരു രചനരൂപ  പ്പെടുവാൻ വേണ്ടി സാഹിത്യകാരന്റെ ഉള്ളിൽ ഉണ്ടാവുന്ന ആത്മസംഘർഷങ്ങളാണ് ആ വീഡിയോയിൽ കൂടുതലായും അവതരിപ്പിച്ചിരുന്നത്.ചർച്ചക്ക് ശേഷം കൃത്യം 9.50 നു ക്ലാസ്സ്‌ അവസാനിപ്പിച്ചു.
         ക്ലാസ്സ്‌ സാമാന്യം ഭേദപ്പെട്ടതെന്നാണ് ഗ്രൂപ്പിലെ മാറ്റ് അംഗങ്ങൾ വിലയിരുത്തിയത്. ക്ലാസ്സിലെ ഒരു പോരായ്മയായി പറഞ്ഞത് നിന്റെ ഓർമ്മക്കയി എന്ന കഥ ചുരുക്കി പറഞ്ഞു കൊണ്ട് വീഡിയോ ചർച്ചക്ക് കൂടുതൽ സമയം കണ്ടെത്തമായിരുന്നു എന്നാണ്.

       Peer evaluation
ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ദർശനയുടെ ആയിരുന്നു. 30 ന് തന്നെ ക്ലാസ് ആരംഭിച്ചു. ആദ്യമായി ക്ലാസ്സിൽ ഇന്നത്തെ പത്രത്തിൽ സച്ചിതാനന്തനു  ലഭിച്ച മാതൃഭൂമി പുരസ്കാരത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.കഴിഞ്ഞ ക്ലാസ്സിൽ തന്നെ തുടർപ്രവർത്തനം ആയ മഴച്ചൊല്ലുകൾ അവതരിപ്പിക്കാൻ കുട്ടികളോട് പറഞ്ഞു.
 അതിനുശേഷം നനയാത്ത മഴ എന്ന പാഠത്തെ കുറിച്ചും ആ അനുഭവ കുറിപ്പ് എഴുതാനുണ്ടായ സന്ദർഭത്തെ കുറിച്ചുമുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു. വിശേഷം എഴുത്തുകാരി തന്നെ പെടുത്തിയ ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന വിവർത്തനം കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന നോവലിനെ കുറിച്ചും അതിലെ എതാനം കഥാപാത്രങ്ങളെ കുറിച്ചും പറഞ്ഞു തന്നു. കൃത്യം 8 45 ന് തന്നെ ക്ലാസ് അവസാനിച്ചു.
 ക്ലാസിലെ പോരായ്മയായി മറ്റംഗങ്ങൾ പറഞ്ഞത് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന നോവലിനെക്കുറിച്ച് പൂർണ്ണമായി ഒന്ന് ചുരുക്കി പറയാമായിരുന്നു. കൂടാതെ വീഡിയോ ചർച്ചയും നടത്താമായിരുന്നു. ഇന്നലത്തെ ക്ലാസിന് അപേക്ഷിച്ച് ഇന്നത്തെ ദർശനയുടെ ക്ലാസ്സ് കുറച്ചുകൂടി മികച്ചതാക്കാൻ സാധിച്ചു എന്ന് ഏകകണ്ഠമായി എല്ലാവരും പറഞ്ഞു.

രണ്ടാമതായി എന്റെ ക്ലാസ് ആയിരുന്നു നടന്നത്.

 മൂന്നാമതായി ക്ലാസെടുത്തത്  അശ്വതി യായിരുന്നു.  10.30നു തന്നെ ക്ലാസ്സ്‌ ആരംഭിച്ചു.കുശലാന്വേഷണം അതിനുശേഷം വിജയലക്ഷ്മി പരിചയപ്പെടുത്തി . വിജയലക്ഷ്മി കുറിച്ച് ഒരു സാമാന്യമായ അറിവ് കുട്ടികൾക്ക് പകർന്നു നൽകിയശേഷം എഴുത്തുകാരിയുടെ പുതു വർഷം എന്ന കവിതയെ കുറിച്ച് പറയുന്ന വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.അരമണിക്കൂർ തേക്കുന്നതിന് മുൻപ് തന്നെ അശ്വതിയുടെ ക്ലാസ് അവസാനിച്ചിരുന്നു.
  അശ്വതിയുടെ തന്നെ മറ്റു ക്ലാസുകളെ അപേക്ഷിച്ച് കുറച്ചുകൂടി പുരോഗമനം ഉണ്ടാകേണ്ടതായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. വിജയലക്ഷ്മിയുടെ ഏതെങ്കിലും ഒരു രചന പരിചയപ്പെടുത്തേണ്ടതായിരുന്നു. റേഞ്ച് പ്രശ്നമുള്ളതുകൊണ്ട് ക്ലാസിന് തുടർച്ച ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ മലയാള വിഭാഗം അധ്യാപകൻ പ്രവീൺ സാർ ക്ലാസ് നിരീക്ഷിക്കാൻ ഉണ്ടായിരുന്നു. ആധുനികതയെ കുറച്ച് പ്രസ്താവിച്ചപ്പോൾ ആധുനിക കവിത്രയത്തെ കുറിച്ച് ഇവിടെ സൂചിപ്പിക്കേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു.

 നാലാമത്തെ  ക്ലാസ് എടുത്തത് ആതിര ആയിരുന്നു കൃത്യം 11.15ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. വിവർത്തനകൃതികൾ പരിചയപ്പെടുത്തി കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. കൂടാതെ പൗലോകൊയ്‌ലോയുടെ ' ബ്രീഡ 'എന്ന നോവൽ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മലയാള സാഹിത്യത്തിലെ മറ്റു വിവർത്തനകൃതികൾ ഏതൊക്കെയെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം കുട്ടികളുടെ ശ്രദ്ധ പരീക്ഷിക്കുന്നതിനു വേണ്ടി പറഞ്ഞു കൊടുത്ത കൃതികളെയും എഴുത്തുകാരെയും ആസ്പദമാക്കി ഒരു ചേരുംപടി തയ്യാറാക്കാനുള്ള ചോദ്യം നൽകി. ഇന്നത്തെ ക്ലാസ്സ് നല്ല ക്ലാസ് തന്നെയായിരുന്നു.
 ഇതിന്റെ ഒരു പോരായ്മ എന്ന് ചൂണ്ടിക്കാണിക്കുവാൻ ആകെ ഉണ്ടായിരുന്നത് 'ബ്രിഡ 'എന്ന നോവൽ പറഞ്ഞു കൊടുത്തതിന് ശേഷം.  ആ നോവൽ താല്പര്യ ജനകം അല്ല എന്ന രീതിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തതാണ്. കൃത്യം 12 മണിയോടുകൂടി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
 

Monday, November 16, 2020

റിഫ്ലക്റ്റീവ് ജേർണൽ -4

അവലോകനം നാല്
ഇന്ന്  രണ്ടാമതായിട്ടായിരുന്നു ഞാൻ ക്ലാസെടുത്തത്. 9 15നു തന്നെ എന്റെ ക്ലാസ് ആരംഭിച്ചു. ചാച്ചാജിയുടെ ആപ്തവാക്യം ആയ ഉത്കർഷയും വിശാലമായ മനസ്സുമാണ് സംസ്കാരം എന്ന് പറഞ്ഞുകൊണ്ടായിരുന്നു  ക്ലാസ് ആരംഭിച്ചത്.പിന്നീട് ചാച്ചാജിയുടെ 'ഒരു അച്ഛൻ മകൾക്ക് എഴുതിയ കത്തിലെ' 'പ്രകൃതി ഗ്രന്ഥത്തിലെ 'ഒരു ഭാഗമാണ് ഞാൻ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.ഒരു കല്ല്, നിങ്ങൾ കാണുന്ന മിനുമിനുത്ത കല്ലായി മാറുന്നു എന്നായിരുന്നു ആ ഭാഗത്ത് ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തത്.ഓരോ വ്യക്തിക്കും ഈ കല്ലിനെ പോലെ തന്നെ മിനുമിനുത്ത കല്ലായി മാറുവാൻ ഉള്ള അവസരം ജീവിതത്തിൽ സംഭവവികാസങ്ങൾ ആണ് ഒരുക്കി കൊടുക്കുന്നത് എന്ന് പറഞ്ഞു കൊടുത്തു ശേഷം തുടർപ്രവർത്തനംകുട്ടികളെ കൊണ്ട്  അവതരിപ്പിച്ചു. കുപ്പായം എന്ന പാഠത്തിലെ കുട്ടികൾക്ക് ഇഷ്ടമുള്ള പാഠഭാഗം കണ്ടെത്തി എന്തുകൊണ്ട്ആ  പാഠഭാഗം ഇഷ്ടപ്പെട്ടു എന്നുകൂടി വിശദീകരിക്കാനുള്ള ഒരു പ്രവർത്തനം ഞാൻ നൽകി.അഞ്ചു മിനിറ്റിനു ശേഷം കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു. പിന്നീട് ഓർമ്മക്കുറിപ്പ് എങ്ങനെ ഡയറിക്കുറിപ്പ് ആക്കാം എന്ന് കുട്ടികൾക്ക്പറഞ്ഞു കൊടുത്തു.  ലോകപ്രശസ്ത ആയ ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകളെ  കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അമ്മിണി  ഓപ്പുവിന്റെ  വിവാഹത്തിന്റെ അന്ന് രാത്രി വാസു എഴുതുന്ന ഡയറികുറിപ്പ് അടുത്ത ദിവസത്തെ പ്രവർത്തനമായി ഞാൻ കുട്ടികൾക്ക് നൽകി.
 ഇന്നത്തെ എന്റെ ക്ലാസിനെ കുറിച്ച് ഗ്രൂപ്പിലെ മറ്റു അംഗങ്ങളെല്ലാം സാമാന്യം നല്ലൊരു ക്ലാസ് തന്നെ ആണെന്നാണ് വിലയിരുത്തിയത്. കൂടാതെ ചാച്ചാജി എഴുതിയ കത്ത് കുട്ടികൾക്ക് വായിച്ചു കൊടുത്തത്  നന്നായിരുന്നു എന്നും പറഞ്ഞു.

 പിയർ ഇവാലുവേഷൻ
 ഇന്നത്തെ ആദ്യ ക്ലാസ്സ് ആതിരയുടെ തായിരുന്നു. കൃത്യം 8 30നു തന്നെ  ക്ലാസ് ആരംഭിച്ചു. ശിശു ദിനത്തെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്.അതിനു ശേഷം തുടർ പ്രവർത്തനം അവതരിപ്പിച്ചു.ശേഷം പാഠത്തിന്റെ പേരായ 'എണ്ണ നിറച്ച കരണ്ടി'യിൽ  എണ്ണ എന്തിന്റെയൊക്കെ പ്രതീകങ്ങളാണ് എന്ന് വിശദീകരിച്ച് പറഞ്ഞു കൊടുത്തു അതിനുശേഷം വൈലോപ്പിള്ളിയുടെ 'എണ്ണപ്പുഴുക്കൾ' എന്ന കവിത ഭാഗം പരിചയപ്പെടുത്തുന്നു. കെ ആർ നാരായണനെ കുറിച്ചും ക്ലാസിൽ ചർച്ച നടത്തി. പിന്നീട് എണ്ണ നിറച്ച കരണ്ടി എന്ന കഥയുടെ  അവസാനഭാഗം വിഷുക്കണി എന്ന വൈലോപ്പിള്ളിയുടെ കവിതയിലെ 'ഏതു ധുസര സങ്കൽപ്പത്തിൽ....
 'എന്ന് തുടങ്ങുന്ന കവിത ഭാഗവും ചേർത്ത് താരതമ്യ കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞു.വിവർത്തനത്തിന്റെ  സമാനാർത്ഥമുള്ള പദങ്ങൾ ഏതൊക്കെ എന്ന് പരിചയപ്പെടുത്തി. പ്രവർത്തനമായി മലയാളത്തിലെ മറ്റു  വിവർത്തനകൃതികൾ എന്തൊക്കെ എന്ന് കണ്ടെത്തി കൊണ്ടുവരാൻ പറഞ്ഞു.

  ആതിരയുടെ ഇന്നത്തെ ക്ലാസ് സാമാന്യം ഭേദപ്പെട്ടതായിരുന്നു എന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തൽ പി കെ പാറക്കടവിന്റെ 'വേരും തളിരും' എന്ന കഥയെ കവിത ആണെന്ന് തെറ്റിദ്ധരിച്ച് പറഞ്ഞുകൊടുത്തത് മാത്രമായിരുന്നു ക്ലാസിലെ ഒരു പോരായ്മ.

 മൂന്നാമതായി ക്ലാസെടുത്തത്  ദർശനയാണ്.11. 15 മുതൽ ആയിരുന്നു ദർശനയുടെ ക്ലാസ്സ്. ശിശുദിന ആഘോഷങ്ങളെ കുറിച്ച് കുട്ടികളോട് ചോദിച്ചു  കൊണ്ടായിരുന്നു ദർശന ക്ലാസ് ആരംഭിച്ചത്. ശേഷം തുടർ പ്രവർത്തനം അവതരണം നടന്നു.കുട്ടികളുടെ മഴ അനുഭവങ്ങള് ചിത്രീകരിക്കുക എന്നതായിരുന്നു ദർശന നൽകിയ പ്രവർത്തനം. 10 മിനിറ്റ് അനുവദിച്ചിരുന്നു അതിനുവേണ്ടി.ചിത്രത്തിന് ഒരു തലക്കെട്ട് കൂടി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. അതിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന ഓർമ്മ കുറിപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ലീലാവതി  ടീച്ചറുടെ  വീഡിയോ അവതരിപ്പിച്ചു.അമ്മ എന്ന ഓർമ്മ കുറുപ്പിനെ കുറിച്ച് പറയുന്ന വീഡിയോ ആയിരുന്നു  അത് . തുടർ പ്രവർത്തനമായി മഴ കവിത,മഴ ചൊല്ല്, മഴയുമായി ബന്ധപ്പെട്ട സിനിമാ ഗാനങ്ങൾ എന്നിവ ശേഖരിച്ച് കൊണ്ടുവരണമെന്നും ദർശന പറഞ്ഞു.
 ദർശനയുടെ  ക്ലാസ്സ് നിരീക്ഷിക്കുവാൻ മലയാളം വിഭാഗത്തിന്റെ അധ്യാപകൻ പ്രവീൺ സാർ ഉണ്ടായിരുന്നു.ഗ്രൂപ്പിലെ ഓരോ അംഗങ്ങളും ദർശനയുടെ  ക്ലാസിനെ വിലയിരുത്തിയത് ദർശനയുടെ തന്നെ മുൻ ക്ലാസുകളെ  താരതമ്യപ്പെടുത്തി കൊണ്ടായിരുന്നു. ദർശനയുടെ ഇന്നത്തെ ക്ലാസ് മുൻക്ലാസുകളെ അപേക്ഷിച്ചു നല്ലതല്ലായിരുന്നു എന്നായിരുന്നു  എല്ലാവരുടെയും  അഭിപ്രായം. പ്രവർത്തനങ്ങളെല്ലാം നല്ലതു  തന്നെയായിരുന്നു.പക്ഷേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യത്തിൽ ദർശനക്ക് വീഴ്ച പറ്റിയിരുന്നു. മാത്രമല്ല ചിത്രരചനയെ വേണ്ടരീതിയിൽ വിലയിരുത്താനായില്ല കൂടാതെ ചിത്രരചനക്ക് 10 മിനിറ്റ് സമയം എടുക്കേണ്ടത് ഇല്ലായിരുന്നുവെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടി

 നാലാമതായി ക്ലാസ് നടന്നത് അശ്വതിയുടെതായിരുന്നു പതിനൊന്നരയോടെ കൂടിയാണ്  അശ്വതിയുടെ ക്ലാസ് ആരംഭിച്ചത് എല്ലാവരും തുടർപ്രവർത്തനം ചെയ്തു കൊണ്ടു വന്നോ എന്ന് ആരാഞ്ഞ ശേഷമാണ് ക്ലാസ് ആരംഭിച്ചത് കുട്ടികളെ കൊണ്ട് ഒരു സംവാദം നടത്തി. ഗ്രാമീണജീവിതം മനുഷ്യന്  അഭികാമ്യമോ എന്നത് ആയിരുന്നു വിഷയം വളരെ മനോഹരമായി തന്നെ സംവാദം നടന്നു വികസനത്തോടൊപ്പം തന്നെ ഗ്രാമത്തിന്റെ  നന്മയും  കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട് എന്ന് അധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അതിനുശേഷം കുട്ടികളുടെ ജീവിതത്തിലുണ്ടായ അമ്മയോടൊപ്പം ഉള്ള ഒരു ഓർമ്മ പങ്കുവെക്കുവാൻ പറഞ്ഞു. ഇതിനുവേണ്ടി5മിനിറ്റ്  സമയം കൂടി ഞങ്ങൾക്ക് അനുവദിച്ചു.  ഓരോ കുട്ടികളും അവരുടെ ജീവിതത്തിലെ  അനുഭവങ്ങൾ പങ്കിട്ടു.ശേഷം എന്താണ് പ്രകൃതി എന്ന് നിർവചിച്ചു തന്നു കൊണ്ട് പ്രകൃതിയെ പറ്റിയുള്ള ഒരു ചിത്രരചന നടത്തുവാൻ പറഞ്ഞു. ഓരോ കുട്ടികളുടെയും ചിത്രങ്ങൾ അധ്യാപിക ഇവിടെ മനോഹരമായി തന്നെ വിലയിരുത്തി പിന്നീടുള്ള പ്രവർത്തനത്തിനായി ഓണ പതിപ്പ് തയ്യാറാക്കുവാൻ  പറഞ്ഞു.അഞ്ചു പേജുള്ളതായിരിക്കണം ഓണപ്പതിപ്പ്. ഓണചിത്രങ്ങൾ,ഓണാഘോഷങ്ങൾ, ഓണത്തിന് ഐതിഹ്യങ്ങൾ എന്നിവ പതിപ്പിൽ ഉൾപ്പെടുത്തണമെന്നും അധ്യാപിക നിർദ്ദേശിച്ചു.
 
 അശ്വതിയുടെ ക്ലാസ്സ് നല്ലതായിരുന്നു. എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. 12. 10 ഓടുകൂടി തന്നെ ക്ലാസ് അവസാനിപ്പിച്ചു

Friday, November 13, 2020

റീഫ്ലക്റ്റീവ് ജേർണൽ

അവലോകനം 3
    
        ഇന്ന് നാലാമത് ആയിട്ടാണ് ഞാൻ ക്ലാസ് എടുത്തത്. 11.15 മുതൽ 12 മണി വരെ ആയിരുന്നു ഇന്നത്തെഎന്റെ  ക്ലാസ്സ്. 'കുപ്പായം 'എന്ന പാഠം  ഇന്നലെ വായനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ന് ക്ലാസ്സ് തുടങ്ങിയത്, നാളെ ശിശുദിനം ആണെന്ന് ഓർമിപ്പിച്ചു കൊണ്ടായിരുന്നു. കഴിഞ്ഞവർഷത്തെ ശിശുദിന ഓർമ്മകൾ കുട്ടികളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു. അതിനുശേഷം കുട്ടികളെ അവരിലേക്ക്തന്നെ നിരീക്ഷണ വിധേയമാകാനും സ്വന്തം വ്യക്തിത്വത്തെ എങ്ങനെ തിരിച്ചറിയാം, അതെങ്ങനെ ജീവിതവിജയത്തിന് സാഹായിക്കും  എന്നും പറഞ്ഞു കൊടുത്തു. ഏകാന്തമായി ഇരുന്ന് തന്നിലേക്ക് ഒരു ഉൾ നോട്ടത്തിന് സമയം കണ്ടെത്തണമെന്നും കുട്ടികളോട് പറഞ്ഞു. അതിനുശേഷം കുപ്പായം എന്ന പാഠത്തെ ആസ്പദമാക്കി ഒരു സംവാദം സംഘടിപ്പിച്ചു. ' വസ്ത്രം ആവശ്യമോ ആർഭാടമോ' എന്നതായിരുന്നു വിഷയം. കുട്ടികൾ സംവാദ ശേഷം വസ്ത്രങ്ങൾ ആവശ്യത്തിനുമാത്രം വാങ്ങിക്കുകയും വസ്ത്രങ്ങളില്ലാതെ ദുരിത പെടുന്നവർക്ക് അവരാൽ കഴിയുന്ന വിധം സഹായങ്ങൾ ചെയ്യുമെന്നും അറിയിച്ചു. അതിനുശേഷം കുപ്പായം എന്നൊരു ഷോർട്ട് ഫിലിം കൂടി കാണിച്ചു. ഒരു കുപ്പായത്തിനു വേണ്ടി  സ്വപ്നം കാണുകയും മോഹിക്കുകയും ചെയ്യുന്ന ഒരു കുരുന്നിനെ കഥയായിരുന്നു ആ ഷോർട്ട്  ഫിലിമിൽ  ഉൾചേർത്തിരുന്നത്. 
        തുടർ പ്രവർത്തനത്തിനായി അമ്മിണി ഓപ്പുവിന്റെ വിവാഹത്തിന് ഇടാൻ കുപ്പായം ഇല്ല എന്ന സങ്കടം പങ്കുവച്ചുകൊണ്ട് ക്ലാസ്സ് അച്ഛൻ എഴുതുന്ന കത്ത് എഴുതി കൊണ്ടുവരാൻ പറഞ്ഞു.
        പ്രാരംഭം നൽകിയത് കുറയ്ക്കാമായിരുന്നു എന്നാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസിനെ വിലയിരുത്തിയപ്പോൾ പറഞ്ഞത്.
        
        Peer evaluation
        ഇന്ന് കൃത്യം എട്ടരയ്ക്ക് തന്നെ അശ്വതിയുടെ ക്ലാസ്സ് ഉണ്ടായിരുന്നു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച പുതുവർഷം എന്ന കവിതയെ വീണ്ടും വായിക്കുകയും അർഥങ്ങൾ ഓർമയിലേക്ക് കൊണ്ടുവരികയും ചെയ്തു. പാഠഭാഗം എത്രത്തോളം മനസ്സിലാക്കി എന്ന് അറിയുന്നതിനു വേണ്ടി ചോദ്യങ്ങൾ ചോദിച്ചു. കവിതയിൽ കേരളീയ സാമൂഹ്യ ജീവിതത്തെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു ഇന്ന്  ഞങ്ങൾക്ക്തന്ന  പ്രവർത്തനം. തുടർ പ്രവർത്തനമായി 'പുതുവർഷം' എന്ന കവിതയുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കി കൊണ്ടു വരുവാൻ പറഞ്ഞു.
        
        ഇന്നത്തെ ക്ലാസ് കുറച്ചുകൂടി ആവർത്തനം ഉള്ളതാണെന്ന് തോന്നി. ക്ലാസ്സ്‌ എടുത്തപ്പോൾ കുറച്ചു പരിഭ്രമവും ദേഷ്യവും മുഖത്തു തെളിഞ്ഞിരുന്നു
        
        രണ്ടാമത് ക്ലാസ് എടുത്തത്ആതിര ആയിരുന്നു. ആദ്യം ഞങ്ങൾക്ക് ഒരു സെൻ  കഥ പറഞ്ഞു തന്നു  കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്.  അതിനുശേഷം ഞങ്ങളെക്കൊണ്ട് കഥകൾ പറയിപ്പിച്ചു. പിന്നീട് മരതകം തേടിപോകുന്ന ഒരു വ്യക്തിയുടെ കഥ പറഞ്ഞു തന്നു.ആൽക്കെമിസ്റ്റ് എന്ന നോവലിലെ ഒരു ഭാഗമായിരുന്നു അത്. സന്തോഷം നമ്മോടൊപ്പമുണ്ട് അവയെ തേടി മറ്റെങ്ങും പോകേണ്ടതില്ല എന്നതായിരുന്നു ആ കഥയുടെ സാരാംശം. അതിനുശേഷം 'എണ്ണ നിറച്ച കരണ്ടി 'എന്ന കഥ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുകയും സന്യാസിയുടെ കൊട്ടാരത്തിന്റെ  പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.
        നല്ല ക്ലാസ്സ് ആയിരുന്നു ആതിരയുടേത്.  കഥ പറയൽ രീതി മനോഹരമായിരുന്നു. പ്രവീൺ സാർ ക്ലാസ് നിരീക്ഷിച്ചുകൊണ്ട് ആതിരയുടെ ശബ്ദ സൗന്ദര്യത്തെയുംകഥ പറയൽ രീതിയേയും പ്രകീർത്തിച്ചു.
        മൂന്നാമതായി  ക്ലാസ് എടുത്തത് ദർശന യായിരുന്നു.' നനയാത്തമഴ 'എന്ന ഓർമ്മക്കുറിപ്പ് വളരെ മനോഹരമായിട്ടാണ് ദർശന എടുത്തു തന്നത്.  ഓരോ വരികളിലും അർത്ഥതലങ്ങളെ വ്യക്തമാക്കി തരുന്നതിൽ ദർശന ക്ക്കഴിഞ്ഞു. നനയാത്ത മഴ, കൂർത്ത മഴ, യക്ഷി മഴ എന്നിങ്ങനെ മഴയുടെ വിശേഷണങ്ങൾക്ക് മാറ്റം സംഭവിക്കുന്നതെങ്ങനെ എന്നും. മഴ എങ്ങനെ ഒരു ചലച്ചിത്രത്തിന്റെ രൂപത്തിലേക്ക് മറന്നുവെന്നും പറഞ്ഞു തന്നു. നനയാത്ത xമഴ എന്ന പാഠത്തിന് നൽകിയിരിക്കുന്ന ചിത്രത്തിനെ വളരെ വ്യക്തമായി തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു.
        ദർശനയുടെ ഇന്നത്തെ ക്ലാസ് വളരെ മികച്ചതായിരുന്നു എന്ന് തന്നെയാണ് ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഏകകണ്ഠമായി തന്നെ പറഞ്ഞു.
        ഇന്നലെ ക്ലാസെടുക്കാൻ സാധിക്കാതിരുന്ന ആതിര ഇന്ന് ക്ലാസ്സിന്റെ  തുടർ ഭാഗങ്ങൾ എടുത്തു വന്നു. എണ്ണ നിറച്ച കരണ്ടി എന്ന കഥയുടെ ബാക്കി പ്രവർത്തനങ്ങൾ ആണ് ഈ ക്ലാസ്സിൽ തന്നത്.ജ്ഞാനിയുടെ കൊട്ടാരത്തിൽ ഇടയ ബാലൻ കണ്ട കാഴ്ചകൾ എന്തൊക്കെയെന്ന് പറഞ്ഞു തന്നു. കഥ ഒരുവട്ടം കൂടി വായനയ്ക്ക് വിധേയമാക്കി തുടർ പ്രവർത്തനമായി ഞാനിവിടെ കൊട്ടാരത്തിൽ കച്ചവടക്കാരന്റെ മകനെ വിസ്മയിപ്പിച്ച കാഴ്ചകൾ എന്തൊക്കെ എന്ന് എഴുതിക്കൊണ്ടു വരണം എന്ന് പറഞ്ഞു. ഇന്നത്തെ ഓൺലൈൻ പ്രാക്ടീസ് പന്ത്രണ്ടരയോടെ കൂടിയാണ് അവസാനിച്ചത്

Thursday, November 12, 2020

റീഫ്ലക്റ്റീവ് ജേർണൽ

Peer observation 1
 ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ച ആദ്യദിനത്തിൽ ദർശനയുടെ തായിരുന്നു ആദ്യ ക്ലാസ്.  8 35 ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. ഓർമ്മകൾക്കെന്തു സുഗന്ധം എന്ന ഏക കത്തിലെ പ്രിയ എസ്സിന്റെ നനയാത്ത മഴ ആയിരുന്നു പഠിപ്പിച്ചത്. മുൻപ് പ്രവേശക ഗാനമായി വിജയലക്ഷ്മിയുടെ ഒരു മഴ കവിതയുടെ വീഡിയോ ഞങ്ങളെ കേൾപ്പിച്ചു. അഞ്ചു മിനിറ്റിൽ കൂടുതൽ വരുന്ന വീഡിയോ ആയിരുന്നു അത്. അതിനുശേഷം ആ കവിത വായിച്ചു കൊണ്ട് തന്നെ അതിന്റെ അർത്ഥവും വ്യക്തമാക്കി തന്നു. അതിനുശേഷം ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ മഴ അനുഭവങ്ങൾ പങ്കുവെക്കുവാൻ പറഞ്ഞു. എല്ലാവരുടെയും പങ്കാളിത്തം അധ്യാപിക ഉറപ്പാക്കിയിരുന്നു. മനോഹരമായി തന്നെ അധ്യാപിക ക്ലാസെടുത്തു
 ശേഷം കൃത്യം 9.15 തന്നെ ക്ലാസ് അവസാനിപ്പിച്ചു.മനു ശേഷമുള്ള പത്ത് മിനിറ്റ് എല്ലാവരും ക്ലാസിനെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചു. കവിതയുടെ ദൈർഘ്യം കൂടി ഏതായിരുന്നു എന്നായിരുന്നു എല്ലാവരും പറഞ്ഞ ഒരു നിരീക്ഷണം.
 മൂന്നാമതായി ക്ലാസെടുത്തത് അശ്വതി ആയിരുന്നു. പിന്നെയും പൂക്കുമീ ചില്ലകൾ ഏകകത്തിലെ വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിതയാണ് അശ്വതി എടുത്തത്. ഏകകത്തിലേക്ക് കടക്കും മുൻപ് വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിതയിലെ' ഏതു ധൂസര സങ്കൽപ്പത്തിൽ...'എന്നു തുടങ്ങുന്നകവിത ശകലം  വിശദീകരിച്ച് തരികയും അമ്മയുടെ സ്നേഹം വെളിവാക്കുന്ന ഒരു ഷോർട്ട് ഫിലിം അവതരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപികയുടെ പൂർണ്ണ ഭാവപ്പകർച്ച കൂടി അശ്വതിക്ക് ക്ലാസെടുക്കാൻ കഴിഞ്ഞിരുന്നു.
    നാലാമതായി ക്ലാസ് എടുത്തത് ആതിര ആയിരുന്നു. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ രമ മേനോന്റെ മലയാളവിവർത്തനത്തിലെ എണ്ണ നിറച്ച കരണ്ടി എന്ന ഉപഏകകം  ആയിരുന്നു  പഠിപ്പിക്കാനായി തിരഞ്ഞെടുത്തിരുന്നത്. ലോകത്തിലെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ അടങ്ങിയ പി പിടി അവതരിപ്പിച്ച അവർ ആരൊക്കെ എന്ന് കുട്ടികളെ കൊണ്ട് പറയിപ്പിച്ചു അതിനുശേഷം അബ്ദുൽ കലാമിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു വീഡിയോയും അവതരിപ്പിച്ചു. സ്വപ്നങ്ങൾ നേടണമെങ്കിൽ അതിന്റെ പിറകിൽ തീവ്രമായ പ്രയത്നം കൂടിയേ തീരൂവെന്ന് അധ്യാപിക പറഞ്ഞു തന്നു വളരെ നല്ല രീതിയിൽ തന്നെ ക്ലാസ്സ് എടുത്തു എന്ന് മറ്റ് ഗ്രൂപ്പ് അംഗങ്ങൾ വിലയിരുത്തി.
    
    Peer observation 2
   ഇന്നത്തെ ആദ്യ ക്ലാസ് എന്റെ ആയിരുന്നു.8.30 തന്നെ ക്ലാസ്സ്‌ തുടങ്ങി 9.14നു അവസാനിപ്പിച്ചു
   രണ്ടാമതായി ക്ലാസ്സ്‌ എടുത്തത് അശ്വതി ആയിരുന്നു. നിരീക്ഷണത്തിനായി പ്രിൻസിപ്പൽ ക്ലാസ്സിൽ കയറിയിരുന്നു. കവിതയുടെ ഓഡിയോ കേൾപ്പിച്ച ശേഷം ഞങ്ങളെ കൊണ്ട് അത് പാടിപ്പിക്കുകയും. ഈണം അവതരിപ്പിക്കുകയും ചെയ്തു കവിതയിലെ വാക്കുകളുടെ അർഥം പറഞ്ഞു തന്നു. നല്ല രീതിയിൽ ക്ലാസ്സിനെ കൊണ്ട് പോകാൻ അശ്വതിക്ക് ഇന്ന് സാധിച്ചു.
   ഇന്ന് മൂന്നാമതായി ക്ലാസ്സ്‌ എടുക്കേണ്ടിയിരുന്നത് ആതിര ആയിരുന്നു. ആതിരക്ക് നെറ്റ് വർക്ക്‌ പ്രശ്നങ്ങളാൽ ക്ലാസ്സ്‌  എടുക്കുവാൻ സാധിച്ചിരുന്നില്ല.
   പിന്നീട് ദർശന ക്ലാസ്സ്‌ എടുത്തു.നനയാത്തമഴ എന്ന ഓർമ കുറിപ്പ് ഞങ്ങളെ കൊണ്ട് വായിപ്പിച്ചു  ശേഷം അതിലെ പ്രധാനപെട്ട ഭാഗങ്ങൾ എടുത്തു കൊണ്ട് പാഠഭാഗത്തു എവിടെ എന്ന് കണ്ടെത്താൻ ഞങ്ങളോട് പറഞ്ഞു അതായിരുന്നു ഇന്ന് ഞങ്ങൾക്ക് തന്ന  പ്രവർത്തനം. ഇത് പാഠം സൂക്ഷ്മമായി വായിക്കാനുള്ള അവസരം ഉണ്ടാക്കി.
 ഇന്നലെ ക്ലാസ്സ്‌ എടുത്തതിനേക്കാൾ കുറച്ചു കൂടി നിലവാരം പുലർത്തുവാൻ ദർശനക്ക് കഴിഞ്ഞിരുന്നു 

 
 

ക്ലാസ്സ്‌ അവലോകനം 2

അവലോകനം 2
 ഇന്നത്തെ ഓൺലൈൻ ടീച്ചിംഗ് പ്രാക്ടീസിൽ  ആദ്യ ക്ലാസ്സ് എന്റെ ആയിരുന്നു. കൃത്യം എട്ടരയ്ക്ക് തന്നെ ക്ലാസ് ആരംഭിച്ചു.  എല്ലാ കുട്ടികളും കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ  എത്തിയിരുന്നു. ക്ലാസ്സ് നിരീക്ഷണത്തിന് വേണ്ടി മലയാള അധ്യാപകൻ പ്രവീൺ സാറും കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ എത്തി.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചിരുന്നത് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഇന്ന് ക്ലാസ് ആരംഭിച്ചത്. കുട്ടികളെ കൊണ്ട് തന്നെ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത്  എന്തൊക്കെയെന്ന് പറയിപ്പിച്ചു. അതിനുശേഷം പാഠം സൂക്ഷ്മ വായനക്ക് വിധേയമാക്കാൻ വേണ്ടി ഓരോ കുട്ടികളെ കൊണ്ടും വായിപ്പിക്കുകയും ഒപ്പം കുട്ടികളെ കൊണ്ട് തന്നെ ചോദ്യങ്ങൾ ഉണ്ടാക്കി ഒരു ചോദ്യോത്തര പയറ്റ് സംഘടിപ്പിക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളുടെ  വായനാ വ്യാപ്തി അളക്കുന്നതിനു വേണ്ടി ചില ചോദ്യങ്ങൾ ചോദിച്ചു (ഉദാഹരണം- വാസുവിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ച  സന്ദർഭങ്ങൾ ഏതൊക്കെ എന്ന് കണ്ടെത്തുക, മത്സര ബുദ്ധിയോടുകൂടി ആരുടേയും വേഷഭൂഷാദികൾ വാസു നോക്കിയിട്ടില്ല എന്ന് പറയാൻ കാരണമെന്ത്....).  അതിനുശേഷം കുട്ടികളോട് അറിയാത്തതും മുൻപ് ഉപയോഗത്തിൽ ഉള്ളതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ പദങ്ങൾ കണ്ടെത്തി അവ എഴുതി കൊണ്ടുവരുവാൻ തുടർപ്രവർത്തനം നൽകി. 9 10 ഓടുകൂടി ക്ലാസ് അവസാനിച്ചു
     ക്ലാസ്സ് നിരീക്ഷണത്തിന് ചിത്ര ടീച്ചർ ഉണ്ടായിരുന്നു. നെറ്റ് വർക്ക് പ്രശ്നം ഉള്ളതുകൊണ്ട് കുറച്ചു കുട്ടികളുടെ  സജീവമായ പങ്കാളിത്തമോ  അവരുടെ പ്രതികരണമോ ക്ലാസിൽ ഉണ്ടായില്ല.
     സാമാന്യം ഭേദപ്പെട്ട ക്ലാസ് ആയിരുന്നുവെന്ന് ഗ്രൂപ്പിലെ മറ്റംഗങ്ങൾ പ്രതികരിച്ചു.
  

Wednesday, November 11, 2020

എന്റെ ക്ലാസ്സ്‌ അവലോകനം

എന്റെ ക്ലാസ്സ്‌ അവലോകനം -ഒന്നാം ദിവസം (11-11-2020)
       ഇന്നത്തെ പിയർ ഗ്രൂപ്പ് ക്ലാസ് എട്ടരയ്ക്ക് തന്നെ ആരംഭിച്ചിരുന്നു. ദർശന ആയിരുന്നു ആദ്യത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത്. രണ്ടാമത്തെ സെഷനിലാണ്  ഞാൻ ക്ലാസ്സ്‌  എടുത്തത്. 9 45 മുതൽ പത്തര വരെ ആയിരുന്നു എനിക്ക് അനുവദിച്ചിരുന്ന സമയം. ഞാൻ ഓർമ്മകൾക്കെന്തു സുഗന്ധം എന്ന എട്ടാം ക്ലാസിലെ ഏകകമാണ് എടുത്തത്. ആദ്യം തന്നെ കുട്ടികളോട് കുശലാന്വേഷണം നടത്തി. മുൻ ക്ലാസിൽ അധ്യാപിക പഠിപ്പിച്ച  ഏകകത്തിലെത്തന്നെ പാഠമായിരുന്നു  എനിക്ക് പഠിപ്പിക്കാനുണ്ടായിരുന്നത്. കുട്ടികളെ അവരുടെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോവുക എന്നതായിരുന്നു എന്റെ ദൗത്യം. ഓർമ്മകൾ എങ്ങനെ  മാസ്മരികമാകുന്നു എന്നും. ഓർമകളുടെ സുഗന്ധം കുട്ടികളെ കൊണ്ട് അനുഭവിപ്പിക്കുക എന്നതുമായിരുന്നു എന്റെ ലക്ഷ്യം.കുട്ടികൾ അവരുടെ മനസ്സിനെ ആനന്ദത്തിൽ ആഴ്ത്തിയ ഓർമ്മകൾ മാത്രമായിരുന്നു പങ്കു വെച്ചത്. അതിനു ശേഷം  ഓ. ൻ.വി കുറുപ്പിന്റെ 'പൂമകൾ വാഴുന്ന'  എന്ന് തുടങ്ങുന്ന ചലച്ചിത്ര ഗാനം കേൾപ്പിച്ചു. ഓർമ്മകൾ മനസ്സിനു  സന്തോഷം പകരുന്നവായും മറ്റു ചില ഓർമ്മകൾ മനസ്സിനെ  വേദനിപ്പിക്കുന്നവയും ആണെന്ന്  കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ഏകകത്തിൽ നൽകിയിരിക്കുന്ന പ്രവേശകഗാനം കുട്ടികളെ കേൾപ്പിച്ചു കൊടുത്തു.പി.ഭാസ്കരന്റെ  'കരയുന്നു പുഴ ചിരിക്കുന്നു :എന്ന ചലച്ചിത്ര ഗാനത്തിലെ  വരികൾ ആയിരുന്നു അത്.  'മറക്കാൻ പറയുവാൻ എന്തെളുപ്പം.മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം' എന്ന കവി വാക്യത്തിന്റെ കാരണം ചർച്ചയ്ക്ക് വിഷയമാക്കി. കുട്ടികൾ നല്ല രീതിയിൽ പ്രതികരിച്ചു. ഓർമ്മകൾ മറവിക്ക് അതീതമായ ഒന്നാണെന്ന് ആ ചർച്ചയിലൂടെ കുട്ടികൾ വ്യക്തമാക്കി. അതിനുശേഷം എം ടി സുദേവൻ നായരുടെയുടെ കുപ്പായം എന്ന ഓർമ്മക്കുറിപ്പ് പരിചയപ്പെടുത്തുന്നതിന് മുൻപ്  തന്നെ കാരൂർ നീലകണ്ഠപിള്ളയുടെ പിശാചിന്റെ കുപ്പായം എന്നാ ചെറുകഥ പരിചയപ്പെടുത്തിക്കൊടുത്തു. കഥയുടെ സാരാംശം കുട്ടികളെ കൊണ്ട് തന്നെ കണ്ടുപിടിപ്പിച്ചു.  ഒപ്പം കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗവൺമെന്റ് അഞ്ചേരി സ്കൂളിലെ  കുട്ടികൾ ആവിഷ്കരിച്ച ദൈവത്തിന്റെ കുപ്പായം എന്ന പദ്ധതിയെക്കുറിച്ചും വ്യക്തമാക്കി. അതിനുശേഷം പാഠം വായിച്ചു കൊണ്ടുവരണമെന്ന് കുട്ടികളോട് പറഞ്ഞ്  പത്തരയ്ക്ക് ക്ലാസ് അവസാനിപ്പിച്ചു.
       നല്ല രീതിയിൽ കുട്ടികൾ  പ്രതികരിച്ചത് കൊണ്ട് ക്ലാസ് സുഗമമായി  കൊണ്ടുപോകാൻ സാധിച്ചു.
       അതിന് ശേഷമുള്ള 10മിനിറ്റ് മറ്റു കുട്ടികൾ എന്റെ ക്ലാസ്സിനെ അവലോകനം ചെയ്തു കൊണ്ട് സംസാരിച്ചു.  കഥ പറയുന്നതിന് അല്പം സമയം കൂടുതൽ എടുത്തുഎന്നും അത് അൽപ്പം കുറക്കാമായിരുന്നു എന്നും അവർ പറഞ്ഞു. വളരെ വ്യക്തമായി ആശയം അവർക്കു പറഞ്ഞ് കൊടുത്തു  എന്ന് അവർ നിരീക്ഷിച്ചു പറഞ്ഞു.