പിയർ ഇവാലുവേഷൻ
ഇന്ന് എട്ടരയ്ക്ക് തന്നെ ക്ലാസ് ആരംഭിച്ചു. ഗ്രീഷ്മ മനോജിന്റെ ക്ലാസ് ആയിരുന്നു ആദ്യം നടന്നത്.തുടർ പ്രവർത്തന അവതരണത്തോടെ കൂടിയാണ് ക്ലാസ് ആരംഭിച്ചത് പൂവാലി,അഴകൻ, തവള എന്നിവയെക്കുറിച്ചുള്ള കഥാപാത്ര നിരൂപണം നടത്തി. അതിനുശേഷം പ്രകൃതി ചൂഷണത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് അവതരിപ്പിച്ചത്. ചിത്രങ്ങളിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ച് പറയുവാൻ വേണ്ടി അധ്യാപിക പറഞ്ഞു. ശേഷം മറ്റൊരു ചിത്രം നൽകിയതിനു തലക്കെട്ടും ഒപ്പം ചിത്രത്തെ കുറിച്ച് ഒരു വിശകലന കുറിപ്പ് തയ്യാറാക്കുവാനും പറഞ്ഞു.
രണ്ടാമതായി ക്ലാസെടുത്തത് അഞ്ചു ആയിരുന്നു.9 15 ഓടുകൂടി ക്ലാസ് ആരംഭിച്ചു.തുടർ പ്രവർത്തന അവതരണം നടത്തി . ഓർമ്മക്കുറിപ്പ് എഴുതുവാനായിരുന്നു പ്രവർത്തനം. ഓർമ്മക്കുറിപ്പ് അവതരിപ്പിച്ചശേഷം അധ്യാപിക ചാർട്ടിൽ പാഠഭാഗവുമായി ബന്ധപ്പെട്ട വാക്യങ്ങൾ എഴുതി അവതരിപ്പിച്ചു അതിനെ വിശകലനം ചെയ്യാൻ പറഞ്ഞു. കൂടാതെ പ്രവർത്തനമായിപഴഞ്ചൊല്ലുകൾ ശേഖരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞു
അഞ്ചുവിന്റെ ക്ലാസ്സ് പഴയ ക്ലാസുകളെ അപേക്ഷിച്ചു പുരോഗതി ഉണ്ടായിരുന്നു. കോൺഫിഡൻസ് ഉണ്ടായിരുന്നു കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും.മറ്റും ചെയ്തത് കൊണ്ട് ക്ലാസ്സിനെ കുറച്ചു കൂടി പ്രവർത്തന ക്ഷമമാക്കി.
മൂന്നാമത് ക്ലാസെടുത്തത് വിനീത ആയിരുന്നു. വിനീതയുടെ 2ക്ലാസ്സുകൾ ആണ് നടന്നത്.10.30 മുതൽ 12 മണി വരെ ക്ലാസ്സ് നീണ്ടു നിന്നു. പുതുവർഷം എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.സൂക്ഷ്മ പഠനത്തിലേക്കാണ് ഇന്ന് ക്ലാസ്സിനെ നയിച്ചത്. മഴയെ ഏതൊക്കെ രീതിയിലാണ് എഴുത്ത് കാരി സൂചിപ്പിച്ചിരിക്കുന്നത് എന്ന് വിശദമായി പറഞ്ഞു തന്നു അതിന് ശേഷം എഴുത്ത് കാരി ഈ ഓർമക്കുറിപ്പ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള വീഡിയോ അവതരിപ്പിച്ചു ചർച്ച നടത്തി ക്ലാസ്സിലെ കുട്ടികളെ കൊണ്ട് മഴക്കാവിത പാടിപ്പിച്ചു. ഇന്നത്തെ വിനീതയുടെ ക്ലാസ്സ് ഇന്ററക്റ്റീവ് ആയിരുന്നു. തുടക്കത്തിൽ കുറച്ചു വെപ്രാളം ഉണ്ടായിരുന്നുവെങ്കിലും അവസാനം നല്ല രീതിയിൽ ക്ലാസ്സിനെ കൊണ്ട് പോകാൻ സാധിച്ചു. പാഠവായനയിൽ കുറച്ചു അപാകത ഉണ്ടായിരുന്നു.
.
No comments:
Post a Comment