അവലോകനം 6
ഇന്ന് ഞാൻ ക്ലാസ്സ് എടുത്തത് രണ്ടാമതായിട്ടാ യിരുന്നു 9.15 ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. 'ഓർമ്മകൾക്കെന്തു സുഗന്ധം' എന്ന ഏകകത്തിലെ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ' ബഷീർ എന്ന ബല്യ ഒന്ന്' എന്ന പാഠമായിരുന്നു ഞാൻ ഇന്നത്തെ ക്ലാസിന് തിരഞ്ഞെടുത്തത്. പാഠത്തിലേക്ക് കടക്കും മുൻപ് തന്നെ 'ഓർമ്മകൾക്കെന്തു സുഗന്ധം' എന്ന ഏകകത്തിന്റെ തലക്കെട്ട് പരിചയപ്പെടുത്തിക്കൊടുത്തു. അതിനുശേഷം ഒഎൻവി കുറുപ്പിന്റെ പൂമകൾ വാഴുന്ന എന്ന ഗാനവുംഒപ്പം പി ഭാസ്കരന്റെ 'കരയുന്നു പുഴ ചിരിക്കുന്നു' എന്ന ഗാനവും കേൾപ്പിച്ചു കൊടുത്തു. കുട്ടികളെ അവരുടെ പ്രിയപ്പെട്ട ഓർമ്മകളിലേക്ക് നയിക്കുവാൻ ഇത് സഹായിച്ചു. കൂടാതെ ഏകകത്തിലെ മറ്റ് ഉപഏകകങ്ങളെ കൂടി ഞാൻ പരിചയപ്പെടുത്തി കൊടുത്തു. പിന്നീട് ബഷീർ എന്ന എന്ന ബല്യ ഒന്ന് എന്ന കവിത പഠിപ്പിക്കും മുൻപ് ബഷീറിനെ കുറിച്ച് കുട്ടികളോട് ചോദിച്ചു. ബഷീറിനെ കൂടുതൽ അറിയുന്നതിന് വേണ്ടി 'ബഷീർ ദി മാൻ' എന്ന ഡോക്യുമെന്ററി കൂടി കുട്ടികൾക്ക് കാണിച്ചു കൊടുത്തു. പിന്നീട് ആ വീഡിയോയുടെ ആശയം കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിന് ഏതാനും ചോദ്യങ്ങൾ കൂടി ചോദിച്ചു. അടുത്ത ക്ലാസ്സിൽ ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിത വായിച്ചു കൊണ്ട് വരുവാൻ തുടർപ്രവർത്തനം നൽകി.
ക്ലാസ് നിരീക്ഷിക്കുന്നതിന് വേണ്ടി മലയാളവിഭാഗത്തിന്റെ അധ്യാപകൻ പ്രവീൺ സാർ ഉണ്ടായിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസിനും നിരീക്ഷിച്ചുകൊണ്ട് ഡോക്യുമെന്ററി യുടെ അവതരണം അൽപ്പം കുറയ്ക്കാമായിരുന്നു എന്നു പറഞ്ഞു. സാർ ക്ലാസിനെ സൂക്ഷ്മമായി വിലയിരുത്തി. ക്ലാസിൽ കവിത കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ച് കുട്ടികളുടെ പങ്കാളിത്തം ഉണ്ടാക്കാമായിരുന്നു എന്നും, ക്ലാസിൽ കഠിന പദപ്രയോഗങ്ങൾ കുറയ്ക്കാമെന്നും പറഞ്ഞു ഇനി ക്ലാസ് എടുക്കുമ്പോൾ ഉച്ചകോടി പുരോഗതി ഉണ്ടാകണമെന്നും സാർ നിർദ്ദേശിച്ചു ഒപ്പം പിയർ ക്ലാസ് ശ്രദ്ധിക്കുമ്പോൾ ഗ്രൂപ്പിലെ മറ്റംഗങ്ങൾ ക്ലാസ്സിനെ എങ്ങനെ വിലയിരുത്തണം എന്ന് വ്യക്തമായി സാർ ഞങ്ങൾക്ക് പറഞ്ഞു തന്നു
Peer evaluation
ഇന്ന് ആദ്യത്തെ ക്ലാസ്സ് എടുത്തത് അഞ്ചു ആയിരുന്നു. കൃത്യം8.30ഓടുകൂടി തന്നെ ക്ലാസ് ആരംഭിച്ചു. പ്രാരംഭ സംഭാഷണത്തെ തുടർന്ന് ആണ് ക്ലാസ് ആരംഭിച്ചത്. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത ആയിരുന്നു. അഞ്ചു എടുക്കാനായി തിരഞ്ഞെടുത്തത്. പാട്ട് പ്രാരംഭത്തിൽ കൊടുത്തിരിക്കുന്ന പി കെ പാറക്കടവിന്റെ വേരും തളിരും എന്ന കഥയിലെ കുറച്ച് ഭാഗങ്ങൾ പരിചയപ്പെടുത്തി അതിന്റെ ആശയം കുട്ടികളെ കൊണ്ട്ക്കൊണ്ട് എഴുതിപ്പിച്ചു. അതിനു ശേഷം അമ്മയുടെ സ്നേഹം വ്യക്തമാക്കുന്ന ഒരു വീഡിയോ അവതരിപ്പിച്ചു. ആ വീഡിയോ വ്യാഖ്യാനിച്ചു തന്നു. തുടർ പ്രവർത്തനമായി പണ്ടുകാലത്ത് ജനങ്ങളുടെ ജീവിത രീതിയും ഇപ്പോഴത്തെ ജനങ്ങളുടെ ജീവിത രീതിയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തി കൊണ്ടുവരണം എന്ന് പറഞ്ഞു.
8 54 തന്നെ ക്ലാസ് അവസാനിച്ചിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ ക്ലാസ്സ് വിലയിരുത്തിക്കൊണ്ട് പറഞ്ഞത് കുറച്ചുകൂടി മെച്ചപ്പെട്ട വീഡിയോ എടുക്കാമായിരുന്നു എന്നാണ്. ശരിയായ വാക്കുകൊണ്ട് അപര്യാപ്തത അഞ്ചു വിന്റെ ക്ലാസിനെ അലട്ടിയിരുന്നു. ക്ലാസ് എടുക്കുമ്പോൾ ടെൻഷനുണ്ടായിരുന്നു.
മൂന്നാമതായി ക്ലാസെടുത്തത് വിനീത യാണ്. 11 മണിയോടുകൂടി ആണ് ക്ലാസ് ആരംഭിച്ചത്. 'ഓർമ്മകൾക്കെന്തു സുഗന്ധം 'എന്ന ഏകകത്തിലെ പ്രിയ എ എസിന്റെ 'നനയാത്ത മഴ' എന്ന പാഠമായിരുന്നു. മഴയെ സൂചിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങൾ തെരഞ്ഞെടുത്ത അവയുടെ ഇടയ്ക്കുള്ള വരി നൽകി, ആദ്യ വരികണ്ടുപിടിക്കാനുള്ള ഒരു ഗെയിം ആയിരുന്നു നടത്തിയത്. അതിനുശേഷം മഴയോർമ്മകൾ തുളുമ്പി നിൽക്കുന്ന ഒരു ചിത്രം വരയ്ക്കുവാൻ ഞങ്ങളോട് ആവശ്യപ്പെട്ടു.പിന്നീട് പ്രിയ എ എസിനെ പരിചയപ്പെടുത്തി തന്നു. തുടർ പ്രവർത്തനമായി അടുത്തദിവസം വരുമ്പോൾ 'നനയാത്ത മഴ' എന്ന പാഠം വായിച്ചു കൊണ്ടുവരണമെന്ന് പറഞ്ഞു.
നെറ്റ് വർക്ക് പ്രശ്നം മൂലംക്ലാസ്സിൽ എല്ലാവർക്കും പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. ഇത് വിനീതയുടെ ക്ലാസിനെ നന്നായി ബാധിച്ചിരുന്നു.
എന്നിരുന്നാലും ക്ലാസിനെ നയിക്കുവാൻ വിനീതയ്ക്ക് സാധിച്ചിരുന്നു.
നാലാമതായി ക്ലാസെടുത്തത് ഗ്രീഷ്മ മനോജ് ആയിരുന്നു. ഗ്രീഷ്മയ്ക്ക് നെറ്റ് വർക്ക് പ്രശ്നം മൂലം ആദ്യം കൃത്യമായി ക്ലാസ്സെടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രാരംഭത്തിൽ ഉള്ള വീഡിയോ പ്രദർശനത്തിന് സാധിച്ചിരുന്നില്ല.'കണ്ണുവേണമിരുപുറമെപ്പോഴും 'എന്ന ഏകകത്തിലെ അംബികാസുതൻ മങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ' എന്ന കഥയായിരുന്നു പഠിക്കാനുള്ളത്. കഥയിലേക്ക് കടക്കുംമുമ്പ് പ്രകൃതിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള കാഴ്ചകൾ എന്തൊക്കെ എന്ന് പറയാൻ പറഞ്ഞു. കുട്ടികൾ പോയിട്ടുള്ളതിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ എന്ന് പറയാൻ പറഞ്ഞു. മനുഷ്യന്റെ പ്രവർത്തികൾ എങ്ങനെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത് എന്ന് കണ്ടെത്തി പറയാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അതിനുശേഷം അയ്യപ്പപ്പണിക്കരുടെ 'കാടെവിടെ മക്കളെ' എന്ന കവിത പാടുകയും ഒപ്പം കുട്ടികളെക്കൊണ്ട് ഏറ്റുപാടിപ്പിക്കുകയും ചെയ്തു. തുടർപ്രവർത്തനമായി നൽകിയത് രണ്ടു മത്സ്യങ്ങൾ എന്ന കഥ വായിച്ചു കൊണ്ടുവരുവാനും പറഞ്ഞു. കൃത്യം 12 മണിയോടുകൂടി തന്നെ ക്ലാസ് അവസാനിപ്പിച്ചു.
ഗ്രീഷ്മയുടെ ക്ലാസിനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത് നെറ്റ് വർക്ക് പ്രശ്നങ്ങളായിരുന്നു. പാഠത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നതിന് ഗ്രീഷ്മ ശ്രദ്ധിച്ചിരുന്നു. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന്വേണ്ടി കുട്ടികളെക്കൊണ്ട് കവിതകൾ ചൊല്ലി പ്പിക്കുകയും പ്രവർത്തനങ്ങൾ നൽകി അത് വായിപ്പിക്കുകയും ചെയ്തിരുന്നു
No comments:
Post a Comment