Venal
Wednesday, March 24, 2021
Saturday, February 27, 2021
റീഫ്ലക്റ്റീവ് ജേർണൽ -30
ക്ലാസ്സ് അവലോകനം -30
ഇന്ന് 11.35ന് ക്ലാസ്സ് ആരംഭിച്ചു. കുട്ടികളെ വെച്ചുള്ള ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ക്ലാസ്സ് ഒബ്സെർവഷന് സാർ ഉണ്ടായിരുന്നു. എഴുത്തുകാരിയെ പരിചയപ്പെടുത്തുകയായിരുന്നു ഇന്ന് ചെയ്തത്. പുസ്തകത്തിൽ നൽകിയിരിക്കുന്ന അറിവിന് പുറമെ ഉള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ പ്രിയ എ എസ് നനയാത്ത മഴ എന്ന ഓർമക്കുറിപ്പ് എഴുതാനുള്ള കാരണത്തെ കുറിച്ചു പറയുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു. അതിന് ശേഷം എഴുത്തുകാരിയുടെ ചിത്രങ്ങളും പുസ്തകങ്ങളുടെ ചിത്രങ്ങളും അവാർഡുകളും ഉൾപ്പെടുത്തിയ ഒരു പി പി റ്റി പ്രസന്റ് ചെയ്തു. ജാഗരൂക എന്ന കഥ പരിചയപ്പെടുത്തി കൊടുത്തു. കുഞ്ഞു കാര്യങ്ങളുടെ ഒടെ തമ്പുരാൻ എന്നാ നോവലിന്റെ പ്രമേയം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.11.55ആയപ്പോഴെക്കും നെറ്റ് വർക്ക് പ്രശ്നങ്ങൾ കാരണം കുട്ടികൾ ലെഫ്റ്റ് ആയി പോയി. അതിനെ തുടർന്ന് ക്ലാസ്സ് അവസാനിപ്പിച്ചു. നനയാത്ത മഴ എന്ന പാഠത്തിന്റെ നോട്സ് കുട്ടികൾക്ക് ഗ്രൂപ്പിൽ കൊടുത്തു.
റീഫ്ലക്റ്റീവ് ജേർണൽ -29
ക്ലാസ്സ് അവലോകനം -29
ഇന്ന് കൃത്യം 11.10ന് ക്ലാസ്സ് ആരംഭിച്ചു. രണ്ട് കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. പാഠത്തിന്റെ വിശദപഠനമായിരുന്നു ഇന്ന്. കഴിഞ്ഞ ക്ലാസ്സിൽ തുടർപ്രവർത്തനമായി നൽകിയ എഴുത്തു കാരിയുടെ ഓണക്കാല മഴ അനുഭവത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം പാഠം വായിച്ചു കൊടുത്തു.എഴുത്തു കാരിയുടെ ഓരോ മഴക്കാല അനുഭവങ്ങൾ പറഞ്ഞു കൊടുത്തു. ശേഷം കുട്ടികൾ മഴ വിശേഷണങ്ങൾ കണ്ടെത്താനായി സമയം കൊടുത്തു. അവതരണത്തിനു ശേഷം പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇന്ന് ക്ലാസ്സ് ഒബ്സെർവ് ചെയ്യുന്നതിന് വേണ്ടി സാർ വന്നിരുന്നു. കുട്ടികൾക്ക് നല്ല നെറ്റ് വർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു
Thursday, February 25, 2021
റീഫ്ലക്റ്റീവ് ജേർണൽ -28
ക്ലാസ്സ് അവലോകനം -28
ഇന്ന് 11.10നാണ് ക്ലാസ്സ് ആരംഭിച്ചത്.ഇന്ന് രണ്ട് കുട്ടികളായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മഴക്കാല അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഇന്ന് ക്ലാസ്സ് ആരംഭിച്ചത്.നനയാത്ത മഴ എന്ന ഓർമ്മക്കുറിപ്പ് കുട്ടികളെ കൊണ്ടു ആദ്യം വായിപ്പിച്ചു. അതിന് ശേഷം ഞാൻ കുട്ടികൾക്ക് പാഠം വായിച്ചുകൊടുത്തു. ശേഷം ഓർമകുറുപ്പിന്റെ ആദ്യ പകുതിയുടെ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കുട്ടികൾക്ക് ആശയം മനസ്സിലായോ എന്നറിയുന്നതിനു വേണ്ടി ചെറു ചോദ്യങ്ങൾ ചോദിച്ചു.കുട്ടികളുടെ വായനമികവ് വർധിപ്പിക്കുന്നതിനു വേണ്ടി ഒരു വെട്ടം കൂടി കുട്ടികളെ കൊണ്ട് പാഠം വായിപ്പിച്ചു. തുടർപ്രവർത്തനമായി അടുത്തക്ലാസ്സിൽ വരുമ്പോൾ എഴുത്തുകാരിയുടെ ഓണക്കാല മഴ അനുഭവം എഴുതി കൊണ്ടു വരുവാൻ പറഞ്ഞു കൊണ്ടു ക്ലാസ്സ് 11.40ന് അവസാനിപ്പിച്ചു. കുട്ടികളുടെ വായന അപര്യാപ്തത കാരണം വായിക്കുമ്പോൾ ഒരുപാട് തെറ്റുകൾ വന്നിരുന്നു അടുത്ത ക്ലാസ്സിൽ പാഠം രണ്ട് വെട്ടം വായിച്ചു കൊണ്ടു വരണമെന്ന് പറഞ്ഞു.
Wednesday, February 24, 2021
റീഫ്ലക്റ്റീവ് ജേർണൽ -27
ക്ലാസ്സ് അവലോകനം -27
ഇന്ന് കൃത്യം 11മണിക്ക് ക്ലാസ്സ് ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. പ്രവേശകഗാനം കുട്ടികളെ കൊണ്ട് വായിപ്പിച്ചു ശേഷം ഞാൻ കുട്ടികൾക്ക് വായിച്ച് കൊടുത്തു. കുട്ടികളോട് ആ ഗാനശകലത്തിന്റെ ആശയം വിശദമാക്കുവാൻ പറഞ്ഞു. കുട്ടികളെ കൊണ്ട് പറയിപ്പിച്ച ശേഷം കുട്ടികൾക്ക് ആ വരികളുടെ ആശയം പറഞ്ഞു കൊടുക്കുകയും പി ഭാസ്കരന്റെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനം കേൾപ്പിച്ചു കൊടുത്തു. അതിന് ശേഷം കുട്ടികൾക്ക് നനയാത്ത മഴ എന്ന തലക്കെട്ട് പരിചയപ്പെടുത്തി കൊടുക്കുന്നു.ഓർമകുറിപ്പിന്റെ കുറച്ചു ഭാഗം വായിച്ച് കൊടുക്കുന്നു.അടുത്ത ക്ലാസ്സിൽ ഈ പാഠം വായിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞു കൊണ്ടു ക്ലാസ്സ് 11.30ന് അവസാനിപ്പിച്ചു. ഒരു കുട്ടി ഇന്ന് വന്നിരുന്നില്ല. കുട്ടികൾ ഇന്ന് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടായിരുന്നു. ആദ്യം നെറ്റ് വർക്ക് പ്രശ്നങ്ങൾ ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല
Tuesday, February 23, 2021
റീഫ്ലക്റ്റീവ് ജേർണൽ -26
ക്ലാസ്സ് അവലോകനം -26
കുട്ടികളെ വെച്ചുള്ള ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ പതിനൊന്നാം ദിവസമായ ഇന്ന് 11.30ആണ് ക്ലാസ്സ് ആരംഭിച്ചത്. ഓർമ്മകൾക്കെന്തു സുഗന്ധം എന്ന ഏകകത്തിലെ പ്രിയ എ എസിന്റെ നനയാത്ത മഴ എന്ന ഓർമക്കുറിപ്പായിരുന്നു പഠിപ്പിക്കാനായി തിരഞ്ഞെടുത്തിരുന്നത്.പാഠത്തിലേക്കു കടക്കുന്നതിനു മുൻപ് തന്നെ കുട്ടികളോട് അവരുടെ ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കാൻ പറഞ്ഞു. കുട്ടികൾ ആദ്യം അവരുടെ ജീവിതത്തിലെ സങ്കടങ്ങൾ നിറഞ്ഞ ഓർമകളാണ് പങ്കുവെച്ചത് അതിന് ശേഷം നല്ല ഓർമ്മകൾ പങ്കു വെച്ചു എന്ത് കൊണ്ടാണ് നിങ്ങൾ ആ ഓർമ്മകൾ മറക്കാത്തത് എന്ന് കുട്ടികളോട് അന്വേഷിച്ചു. അതിന് ശേഷം ഓർമ്മകൾക്കെന്തു സുഗന്ധം എന്ന തലക്കെട്ട് പരിചയപ്പെടുത്തി. പൂമകൾ വാഴുന്ന കോവിലിൽ എന്ന ഗാനം കുട്ടികളെ കേൾപ്പിച്ചു. ശേഷം ഓർമ്മകൾ എന്ത് കൊണ്ടാണ് നമ്മുടെ ജീവിതത്തിൽ അവ സുഗന്ധം ഉണ്ടാക്കുന്നത് എന്ന് വ്യക്തമാക്കി. തുടർപ്രവർത്തനമായി മഴ ഓർമ്മകൾ എഴുതി കൊണ്ടുവരൻ പറഞ്ഞു കൊണ്ട് 12മണിക്ക് ക്ലാസ്സ് അവസാനിപ്പിച്ചു. രണ്ട് കുട്ടികൾ മാത്രമായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്
Subscribe to:
Posts (Atom)