Friday, January 29, 2021

റീഫ്ലക്റ്റീവ് ജേർണൽ -5

ക്ലാസ്സ്‌ അവലോകനം -5

         ഇന്ന് ഞാൻ മൂന്നാംമത്തെ പീരിയഡ് ആണ് ക്ലാസ്സ്‌ എടുത്തത്. അമ്മ എന്ന ഓർമക്കുറിപ്പ് കഴിഞ്ഞ ക്ലാസ്സുകളിൽ പഠിപ്പിച്ചു തീർന്നത് കൊണ്ട് ഇന്ന് എഴുത്ത് കാരനായ വൈക്കം മുഹമ്മദ്‌ ബഷീറിനെ പരിചയപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളും അദ്ദേഹത്തിലെ എഴുത്തുകാരൻ രൂപപ്പെടുവാൻ ഇടയായ സാഹചര്യവും, പ്രധാനപ്പെട്ട രചനകളും രചനകളുടെ പ്രത്യേകതകളുമാണ് കുട്ടികൾക്ക് ഇന്ന് പറഞ്ഞു കൊടുത്തത്. ഒപ്പം ബഷീർ ദി മാൻ എന്ന ഡോക്യൂമെന്ററിയിൽ പാഠത്തിലെ അനുഭവങ്ങളെ ഉൾക്കൊള്ളുന്ന ഭാഗം കണ്ടെത്തി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളും കൃതികളുടെ ചിത്രങ്ങളും അടങ്ങിയ പി പി റ്റി പ്രദർശിപ്പിച്ചു.10മണിക്ക് തന്നെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.


 Peer evaluation

ഇന്ന് ആദ്യം ക്ലാസ്സ്‌ എടുത്തത് ആതിരയാണ്. തുടർപ്രവർത്തനമായ തിരക്കഥ എഴുതലിനെ കുറിച്ചും അത് എങ്ങനെ ആയിരുന്നു എഴുതേണ്ടതെന്നും പറഞ്ഞു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്.അടൂർ ഗോപാലകൃഷ്ണനെകുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും അദ്ദേഹത്തിനു ലഭിച്ച അവാർഡുകളെ കുറിച്ചും കുട്ടികൾക്ക് മനസിലാകുന്നതിനു ഒരു പി പി റ്റി അവതരിപ്പിച്ചു. ശേഷം മലയാള സിനിമയെ കൂടുതൽ. അറിയുന്നതിന് വേണ്ടി മലയാള സിനിമ 60 വർഷം എന്നൊരു വീഡിയോ കൂടി പ്രദര്ശിപ്പിക്ക പെട്ടു. മലയാള സിനിമയുടെ നാൾവഴികൾ അടങ്ങിയ ഒരു വീഡിയോ ആയിരുന്നു ഇത്.9മണിക്ക് തന്നെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

   രണ്ടാമത്തെ പീരിയഡ് ഷിബിനയാണ് ക്ലാസ്സെടുത്തത്.കുട്ടികളോട് സൗഹൃദ സംഭാഷണം നടത്തിയതിനുശേഷം എഴുത്തുകാരനെ പരിചയപ്പെടുത്തി .ഇവി കൃഷ്ണപിള്ളയെക്കുറിച്ച് കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഒരു വീഡിയോ അവതരിപ്പിച്ചു.അദ്ദേഹത്തിൻ്റെ രചനകളെ കോർത്തിണക്കി കൊണ്ടുള്ള പി.പി.റ്റിയും പ്രദർശിപ്പിച്ചു.അദ്ദേഹത്തിന്റെ കൃതികൾ ഏതൊക്കെ എന്നും. അതിന്റെ പ്രത്യേകതകൾ എന്ധോക്കെ എന്നും പറഞ്ഞു തന്നു ക്ലാസ്സ്‌ 9.30നു അവസാനിപ്പിച്ചു.

          ഇന്നത്തെ ദിവസത്തെ അവസാനത്തെ ക്ലാസ്സ്‌ ആരതിയുടേതായിരുന്നു.  യൂസഫലി കേച്ചേരിയെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ  ചില സിനിമാ ഗാനങ്ങൾ കേൾപ്പിച്ചു. ശേഷം അദ്ദേഹത്തിനെ കൂടുതൽ പരിചയപ്പെടുത്തുന്നതിനായി ഒരു  വീഡിയോ  പ്രദർശിപ്പിച്ചു .വീഡിയോ കണ്ടതിൽ നിന്നും അദ്ദേഹത്തെ പറ്റി മനസ്സിലായ കാര്യങ്ങൾ ക്ലാസ്സിൽ പങ്കുവയ്ക്കാൻ കുട്ടികളോട് പറഞ്ഞു. അദ്ദേഹത്തിൻറെ കൃതികൾ ,ഗാനരചന നിർവഹിച്ച പ്രധാന സിനിമകൾ, സംവിധാനം ചെയ്ത സിനിമകൾ, പുരസ്കാരങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി പി പി ടി പ്രദർശിപ്പിച്ചു  .ക്ലാസ്സിൽ നടന്ന കാര്യങ്ങൾ  ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് കൃത്യം പത്തരയ്ക്ക് ക്ലാസ് അവസാനിപ്പിച്ചു.


ഇന്നത്തെ ക്ലാസ്സിൽ എഴുത്തുകാരനെ പരിചയപ്പെടുത്താൻ എല്ലാവർക്കും നല്ല രീതിയിൽ സാധിച്ചു എങ്കിലും ഷിബിനയുടെ ക്ലാസ്സിൽ അമിതമായ വീഡിയോയുടെ പ്രദർശനം വിരസത ഉണ്ടാക്കി എന്ന് എല്ലാവരും. അഭിപ്രായപ്പെട്ടു. എന്റെ ക്ലാസ്സിൽ കുട്ടികളുടെ പങ്കാളിത്തത്തെക്കാൾ ഏറെ ടീച്ചർ ടോക്ക് ആയിരുന്നു കൂടുതൽ എന്നും നിരീക്ഷിച്ചു.

Thursday, January 28, 2021

റിഫ്ലാക്റ്റീവ് ജേണൽ-4

ക്ലാസ്സ്‌ അവലോകനം -4
       
         ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ നാലാം ദിവസമായ ഇന്ന് എന്റെ ക്ലാസ്സ്‌ ആദ്യത്തെ പീരിയഡ് ആയിരുന്നു കൃത്യം 8.30നു തന്നെ ക്ലാസ്സ്‌ ആരംഭിച്ചു.സൗഹൃദ സംഭാഷണത്തിന് ശേഷം കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ തുടർപ്രവർത്തനം അവതരിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ തുടർന്നത്. സ്വാതന്ത്ര സമര ഗാനങ്ങൾ കണ്ടെത്തി കൊണ്ടുവരാനായിരുന്നു പറഞ്ഞത്. ശേഷം കഴിഞ്ഞ ക്ലാസ്സിൽ എന്തൊക്കെ പഠിപ്പിച്ചു എന്ന് കുട്ടികളോട് ആരാഞ്ഞു. അതിനുശേഷം വൈക്കം മുഹമ്മദ് ബഷീർ ജയിൽ മോചിതനായശേഷം ഉള്ള പാഠഭാഗം ആണ് പഠിച്ചത്. സത്യാഗ്രഹി എന്നാൽ എന്താണെന്നും വാക്കിന്റെ സത്ത എന്താണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം ഗാന്ധിജിയുടെ പല്ല് പോയ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതിനുശേഷം ഈ ഓർമ്മ കുറുപ്പിന് അമ്മ എന്ന തലക്കെട്ട് എത്രത്തോളം ഉചിതമാണെന്ന ഈ വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തി.പാഠം പൂർണമായി പഠിപ്പിച്ചതിനു ശേഷം തുടർ പ്രവർത്തനമായി സ്വന്തം ജീവിതം സ്വന്തം ഭാഷയിൽ എഴുതിയ എഴുത്തുകാരനാണ് ബഷീർ അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി ഒരു ലേഖനം തയ്യാറാക്കാൻ കുട്ടികളോട് പറഞ്ഞ് ക്ലാസ് കൃത്യം 9 മണിക്ക് തന്നെ അവസാനിപ്പിച്ചു.

Peer observation

 ഇന്ന് രണ്ടാമത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത് ആതിര ആയിരുന്നു . ഒമ്പത് മണിക്ക് തന്നെ തുടങ്ങി. കഴിഞ്ഞ ദിവസം ക്ലാസ്സിൽ ചർച്ച ചെയ്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ക്ലാസ് തുടങ്ങിയത്. കൊടിയേറ്റം എന്ന തിരക്കഥയിലെ പ്രധാനകഥാപാത്രമായ ശങ്കരൻകുട്ടിയുടെ സ്വഭാവസവിശേഷതകൾ ചർച്ച ചെയ്തു. ശേഷം എന്താണ് ഫ്രെയിം, ഷോട്ട്, സീൻ, സിനിമ എന്നിവ വിശദമായി പറഞ്ഞു തന്നു . സിനിമയിലെ ഓരോ ഷോട്ടുകളും സീനുകളെ ആസ്പദമാക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു . തുടർ പ്രവർത്തനമായി നൽകിയത് ഒരു തിരക്കഥ തയ്യാറാക്കാൻ ആയിരുന്നു. സ്കൂൾ പശ്ചാത്തലമാക്കി 5 സീനുകൾ വരുന്ന തിരക്കഥയാണ് തയ്യാറാക്കാൻ പറഞ്ഞത്. 9. 30 ന് അവസാനിപ്പിച്ചു.

         ഇന്ന് ആരതി ആണ് മൂന്നാമത്തെ ക്ലാസ് എടുത്തത്.കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ കുട്ടികളിലേക്ക് ചോദിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. വേദം എന്ന കവിതയിലെ ദാരിദ്ര്യത്തിന് കാരണം ആ കാലത്തെ പാശ്ചാത്യ അധിനിവേശവും യുദ്ധവും ആയിരുന്നു. അതുകൊണ്ടുതന്നെ യുദ്ധം പ്രമേയമായി വരുന്ന കുറച്ചു ചിത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ശേഷം യുദ്ധത്തിൻറെ അനന്തര ഫലങ്ങളെ പറ്റി ചർച്ച ചെയ്തു. ഉമ്മ എന്ന കഥാപാത്രത്തിൻറെ സ്വഭാവസവിശേഷതകൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഒരു കഥ ക്ലാസിൽ പറയുകയുണ്ടായി. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു കഥയുടെ ഗുണപാഠം. ഒപ്പം ശ്രീനാരായണ ഗുരുവിൻറെ 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്ന വരികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അർത്ഥ തലങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു തുടർ പ്രവർത്തനമായി കഥാപാത്രനിരൂപണമാണ് നൽകിയത്.

          അവസാനത്തെ ക്ലാസ്സ് ഷിബിനയുടെതായിരുന്നു. സൗഹൃദ സംഭാഷണത്തിനു ശേഷമാണ് ക്ലാസ്സിലേക്ക് കടന്നത്.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ഓർമപ്പെടുത്തി കൊണ്ടാണ് പാഠത്തിലേക്ക് കടന്നത്. . വഴിയാത്ര എന്ന ലേഖനത്തിലെ വ്യത്യസ്തതരം യാത്രകളെക്കുറിച്ച് കുട്ടികളോട് ചോദിക്കുകയും ആ യാത്രകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ എന്ന് കുട്ടികളോട് ആരായുകയും ചെയ്തു.തുടർന്ന് പണ്ടത്തെ ആൾക്കാർ ഭക്ഷണം കൊടുക്കുന്നതിനെ സൽകർമ്മ കാണുന്ന ചിത്രവും ഭക്ഷണം മോഷ്ടച്ചതിൻ്റെ പേരിൽ മധു എന്ന യുവാവിനെ ക്രൂരമായി പീഡിപ്പിച്ചതിൻ്റെ ചിത്രവും കാണിച്ചിട്ട് കുട്ടികളോട് രണ്ട് കാലഘട്ടത്തിലെ ആൾക്കാരുടെ മനോഭാവം താരതമ്യം ചെയ്ത് ചർച്ച നടത്തി . അതോടൊപ്പം തന്നെ തിരക്കേറിയ ഇന്നത്തെ ജീവിതത്തെ സൂചിപ്പിക്കുന്ന വീഡിയോയും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. 10.30 ന് ക്ലാസ്സ് അവസാനിപ്പിച്ചു.

Wednesday, January 27, 2021

റീഫ്ലക്റ്റീവ് ജേർണൽ -3

ക്ലാസ്സ്‌ അവലോകനം -3
      ഇന്ന് എന്റെ ക്ലാസ്സ്‌ രണ്ടാമത്തെ പീരിയഡ് ആണ് നടന്നത്. അമ്മ എന്ന ഓർമ്മകുറിപ്പിന്റെ ബാക്കി ഭാഗങ്ങൾ ആയിരുന്നു എടുക്കാനുള്ളത് പാഠത്തിലേക്കു കടക്കും മുൻപ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ചു ശേഷം. പാഠ വായന നടത്തി. ഉപ്പു സത്യാഗ്രഹത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു. ശേഷം വരിക വരിക സഹജരെ എന്ന വിപ്ലവ ഗാനം കുട്ടികളെ കൊണ്ട് പാടിപ്പിക്കുകയും അതിന്റെ ഓഡിയോ കേൾപ്പിക്കുകയും ചെയ്തു. അതിന് ശേഷം പാഠം വായിച്ച് ആശയങ്ങൾ ചർച്ച ചെയ്തു. പിന്നീട് തുടർപ്രവർത്തനമായി സ്വാതന്ത്ര്യ സമരഗാനങ്ങൾ കണ്ടെത്തി അടുത്ത ക്ലാസ്സിൽ അവതരിക്കുവാനും സ്വാതന്ത്ര്യസമര സേനനികളുടെ ചിത്രങ്ങൾ കൊണ്ട് ഒരു പതിപ്പ് തയാറാക്കുവാനും കുട്ടികളോട് പറഞ്ഞു.9.30നു ക്ലാസ്സ്‌ അവസാനിച്ചു.
      

Peer observation 
ഇന്ന് ഷിബിനയുടെ ക്ലാസ്സ്‌ ആയിരുന്നു ഇന്നാമത് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളോട് തിരക്കിയതിനു ശേഷമാണ് പാoഭാഗത്തിലേക്ക് കടന്നത്. വഴിയാത്ര ആയിരുന്നു എടുത്തിരുന്നത്. അതിൽ മൂന്നാമത്തെ യാത്രയായ തീവണ്ടിയാത്രയെക്കുറിച്ചാണ് പഠിപ്പിച്ചത്. പാഠഭാഗത്തിൽ പ്രതിപാദിക്കുന്ന ആശയങ്ങളെ ചിത്രരൂപത്തിലാക്കി പി പി ടി വഴി പ്രദർശിപ്പിച്ചു.കണ്ട ചിത്രങ്ങളെ മുൻനിർത്തി പാഠഭാഗത്തിലെ ആശയം കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. കാൽനടയാത്ര, വള്ളത്തിലെ യാത്ര തീവണ്ടിയാത്ര എന്നീ മൂന്ന് യാത്രകളും താരതമ്യപ്പെടുത്തി ചർച്ച ചെയ്തു. വഴിയാത്ര അന്നും ഇന്നും എന്ന തലക്കെട്ടിൽ ഉപന്യാസം തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ കണ്ടെത്തി വരുവാൻ തുടർപ്രവർത്തനം നൽകി ക്ലാസ്സ് 8.30 നു അവസാനിപ്പിച്ചു.

     മൂന്നാമതായി ക്ലാസ്സ്‌ എടുത്തത് ആതിരയാണ്. അടൂർ ഗോപാല കൃഷ്ണന്റെ കൊടിയേറ്റം എന്ന തിരക്കഥയാണ് പഠിപ്പിച്ചത്. തിരക്കഥയും സിനിമയും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പറഞ്ഞു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. അതിന് ശേഷം പാഠം പഠിപ്പിച്ചു. ഈ തിരക്കഥയിൽ അടൂർ ഗോപാലകൃഷ്ണൻ ഉപയോഗിച്ചിരിക്കുന്ന സൂക്ഷ്മ ഘടകങ്ങൾ എന്തൊക്കെ എന്ന് വ്യക്തമാക്കി.ശങ്കരൻ കുട്ടിയുടെ പ്രത്യേകത എന്തൊക്കെ എന്ന് ചർച്ചക്ക് വിധേയമാക്കി. ക്ലാസ്സ്‌ 10മണിക്ക് അവസാനിപ്പിച്ചു.

       നാലാമത്തെ ക്ലാസ്സ്‌ ആരതിയുടേതായിരുന്നു. വേദം എന്ന പാഠം ആണ് എടുത്തത്. വേദത്തിന്റെ ആശയങ്ങൾ എന്തൊക്കെ എന്ന് കുട്ടികളെ കൊണ്ട് പറയിപ്പിച്ച ശേഷം ഉണ്ണിയുടെയും അമ്മയുടെയും സ്വഭാവ സവിശേഷതകൾ ചർച്ച ചെയ്തു. വേദം എന്ന പാഠത്തിന്റെ പൊരുൾ എന്തെന്നും വ്യക്തമാക്കി തന്നതിനു ശേഷം 10.30നു തന്നെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

        ഷിബിനയുടെ ക്ലാസ്സ്‌ നിരീക്ഷിച്ചതിനു ശേഷം തീവണ്ടി യാത്രയുടെ അനുഭവങ്ങൾ എന്തൊക്കെ എന്ന് കുട്ടികളോട് അന്വേഷിച്ചു അവരുടെ അനുഭവങ്ങൾ എന്തൊക്കെ എന്ന് പങ്കുവെച്ചതിന് ശേഷം ക്ലാസ്സ്‌ ആരംഭിക്കാമായിരുന്നു എന്നും ത്തുടർപ്രവർത്തനം നൽകിയതിൽ വ്യക്തത ഇല്ലായിരുന്നു എന്നുമാണ് ഗ്രൂപ്പ്‌ അംഗങ്ങൾ പറഞ്ഞത്. ഗ്രീഷ്മയുടെ ക്ലാസ്സിൽ ഭഗവത് സിംഗ്. തുടങ്ങി പാഠഭാഗത്തിൽ പറയുന്ന സ്വാതന്ത്ര്യസമര സേനനികളുടെ ചിത്രങ്ങൾ കുട്ടികളെ കാണിക്കാമായിരുന്നു എന്നും. ഭഗവത് സിങ്ങിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു എന്നും. പറഞ്ഞു. ആതിരയുടെ ക്ലാസ്സിൽ ഷോർട്കളെ കുറിച്ച് സാമാന്യ അറിവ് കുട്ടികൾക്ക് നൽകാവുന്നതിയിരുന്നു. ആരതിയുടെ ശാരീരിക ആസ്വസ്ഥതകൾ അവഗണിച്ചാൽ ക്ലാസ്സ്‌ നല്ല രീതിയിൽ തന്നെയാണ് എടുത്തിരുന്നത്.


Monday, January 25, 2021

റീഫ്ലക്റ്റീവ് ജേർണൽ -2

ക്ലാസ്സ്‌ അവലോകനം -2
         നാലാം സെമസ്റ്റെർ ഓൺലൈൻ ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം ദിവസമായ ഇന്ന് നാലാമത്തെ പീരിയഡ് ആണ് ഞാൻ ക്ലാസ്സ്‌ എടുത്തത്.10 മണി മുതലായിരുന്നു ക്ലാസ്സ്‌ ആരംഭിച്ചത്. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. റിപ്പബ്ലിക് ദിനത്തെ കുറിച്ചും അതിന് പിന്നിലുള്ള ചരിത്രത്തെ കുറിച്ചും പറഞ്ഞു കൊടുത്തു. ബഷീറിന്റെ അമ്മ എന്ന ഓർമ കുറിപ്പായിരുന്നു പഠിപ്പിച്ചു കൊണ്ടിരുന്നത്. വൈക്കം സത്യാഗ്രഹത്തെ കുറിച്ച് പറഞ്ഞു കൊടുത്തു. സത്യാഗ്രഹ സംബന്ധി ആയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സത്യഗ്രഹ കാലത്തെ ബഷീറിന്റെ അനുഭവവും ഗാന്ധിജിയെ കണ്ട ഓർമകളുമാണ് ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചത്.10.30നു തന്നെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.
        
Peer observation 


ഇന്നത്തെ ആദ്യത്തെ ക്ലാസ് ആതിര പി. എസ് ആണ് എടുത്തത്. തുടക്കത്തിൽ സൗഹൃദ സംഭാഷണം നടത്തി തലേദിവസം ക്ലാസിൽ പറഞ്ഞ കാര്യങ്ങൾ കുട്ടികളോട് ചോദിച്ചറിഞ്ഞു. പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ കുറച്ചു ഭാഗം യൂണിറ്റിനെ മുൻനിർത്തി സിനിമയാക്കപ്പെട്ട മലയാളത്തിലെ കൃതികളെ പരിചയപ്പെടുത്തി. അതുപോലെതന്നെ സിനിമ എന്താണെന്നും തിരക്കഥ എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും പറഞ്ഞുകൊടുത്തു. മലയാളത്തിലെ മികച്ച തിരക്കഥകളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയുടെ തിരക്കഥ ആയിരുന്നു പഠിക്കാൻ ഉള്ളത്.പാഠം ഭാഗത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കൊടിയേറ്റം എന്ന സിനിമയിലെ കുറച്ചുഭാഗം കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ശേഷം പാഠം കുറച്ച് വായിച്ചു കൃത്യം 9 മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.

      ഇന്ന് ഷിബിന രണ്ടാമതാണ് ക്ലാസ്സ് എടുത്തത്. കുട്ടികളോട് കഴിഞ്ഞ ക്ലാസ്സിൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് തിരക്കിയതിന് ശേഷം പാഠഭാഗത്തിലേക്ക് കടന്നു. വഴിയാത്ര എന്ന പാഠഭാഗത്തിലെ കാൽനടയാത്രയിലെ പ്രത്യേകതകൾppt വഴി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ശേഷം വള്ളത്തിലെ യാത്രയെക്കുറിച്ച് ചർച്ച ചെയ്തു. വഞ്ചിപ്പാട്ട് കേൾപ്പിച്ചു തന്ന ശേഷം വഞ്ചിപ്പാട്ടിനെക്കുറിച്ചും അതിൻ്റെ സവിശേഷതകളെ കുറിച്ചും ചർച്ച ചെയ്തു. കുട്ടികളുടെ പാഠപുസ്ത വായനക്ക് ശേഷം അതിലെ ആശയങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ചു. തുടർന്ന് കൃത്യം 9.30 ന് തന്നെ ക്ലാസ്സ് അവസാനിപ്പിച്ചു.

   മൂന്നാമത്തെ പീരിയഡ് ആരതി ആണ് ക്ലാസ്സ്‌ എടുത്തത്.വേദം എന്ന പാഠഭാഗമാണ് എടുത്തത്. വേദം എന്ന കവിതയുടെ പശ്ചാത്തലം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തി .വിശപ്പിൻറെ വിലയും അന്യരെ സഹായിക്കേണ്ടതിൻ്റെ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് പ്രദർശിപ്പിച്ചത്. വീഡിയോ കണ്ടതിൽ നിന്നും മനസ്സിലായ കാര്യങ്ങൾ കുട്ടികളോട് ആരാഞ്ഞു ശേഷം കുട്ടികളെ കൊണ്ട് കവിത ഈണത്തിൽ പാടിപ്പിച്ചു . ശേഷം വായനയിൽ നിന്നും മനസ്സിലായ കവിതയുടെ ആശയം കുട്ടികളോട് ചോദിച്ചു.പത്തു മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.

 എല്ലാവരും നല്ല രീതിയിലാണ് ഇന്ന് ക്ലാസ്സ്‌ എടുത്തത്. ചർച്ചകൾക്ക് ശേഷം 10.45നു മീറ്റിംഗ് അവസാനിപ്പിച്ചു.

fourth sem reflective journal -1

ക്ലാസ്സ്‌ അവലോകനം -1

നാലാം സെമസ്റ്റർ ഫേസ് ടു ഫേസ് ഓൺലൈൻ പീർ ഗ്രൂപ്പ്‌ ടീച്ചിങ്ങിന്റെ ഒന്നാം ഘട്ടമായ ഇന്ന് ആതിരയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പിൽ 8.30ഓട് കൂടി ക്ലാസ്സ്‌ ആരംഭിച്ചു. എന്റെ ക്ലാസ്സ്‌ ആയിരുന്നു ആദ്യം നടന്നത് . ഒമ്പതാം ക്ലാസ്സിലെ കേരള പാഠവലിയിലെ 'മനുഷ്യകഥനുഗായികൾ 'എന്ന ഏകകം ആണ് എടുത്തത്. ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് ഏകകത്തിന്റെ തലക്കെട്ടു പരിചയപ്പെടുത്തുകയും ഏത് കവിതയിൽ നിന്നാണ് ഏകകത്തിന്റെ പേര് സ്വീകരിച്ചിരിച്ചതെന്നും വെളിപ്പെടുത്തി. അതിന് ശേഷം ഏകകത്തിലെ മറ്റ് ഉപഏകകങ്ങൾ ഏതൊക്കെ എന്ന് പറഞ്ഞു കൊടുത്തത്തിന് ശേഷം പ്രാരംഭാ കഥആയ സെൻകഥ പറഞ്ഞു കൊടുക്കുകയും അതിന്റെ ആശയം കുട്ടികളെ കൊണ്ട് പറയിപ്പിക്കാനും ശ്രമിച്ചു. ശേഷം സെൻകഥ എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തതിന് ശേഷം. ബഷീറിന്റെ' അമ്മ 'എന്ന പാഠഭാഗത്തിലേക്കു കടന്നു. തുടർപ്രവർത്തനമായി അടുത്ത ക്ലാസ്സിൽ ഈ പാഠം വായിച്ചു കൊണ്ട് വരുവാനും കുട്ടികളോട് പറഞ്ഞ ശേഷം. ഇന്ന് പഠിപ്പിച്ച കാര്യങ്ങൾ ഒരു വെട്ടം കൂടി ഓർമിപ്പിച്ചു കൊണ്ട് ക്ലാസ്സ്‌ 9.5ഓടു കൂടി അവസാനിപ്പിച്ചു.

Peer observation 

      രണ്ടാമതായി ക്ലാസ്സ്‌ എടുത്തത് ആതിരയാണ് കാഴ്ചയും സംഗീതവും എന്ന ഏകകത്തിലെ കൊടിയേറ്റം എന്ന തിരക്കഥ ആയിരുന്നു. ഗ്രാഫിക് കഥകളും ചിത്രകഥകളും തമ്മിലുള്ള വ്യത്യാസം പറഞ്ഞു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. അടൂർ ഗോപാലകൃഷ്ണ്ണനെ കുറിച്ചും ചലച്ചിത്രങ്ങളെ കുറിച്ചും പറഞ്ഞു കൊണ്ട് 9.30ഓടുകൂടി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

 മൂന്നാമത്തെ ക്ലാസ്സ് എടുത്തത് ഷിബിന ആണ് എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ വഴിയാത്ര എന്ന പാഠമാണ് ക്ലാസ്സെടുക്കാനായി തെരഞ്ഞെടുത്തത്. യാത്രകളെക്കുറിച്ചു ചോദിച്ചു കൊണ്ടാണ് ക്ലാസ്സ്‌ എടുത്തത്. ജീവിതത്തിൽ മറക്കാനാവാത്ത യാത്ര അനുഭവങ്ങൾ  പങ്കുവയ്ക്കാൻ   ആവശ്യപ്പെട്ടു.പണ്ടത്തെ യാത്രകളുടെയും ഇപ്പഴുള്ള യാത്രകളുടെയും ഗുണദോഷങ്ങൾ ചർച്ച ചെയ്ത ശേഷം  പാഠത്തിലേക്ക് കടന്നു. പാഠഭാഗത്തിലെ തുടക്കഭാഗം വായിച്ച് അതിന്റെ ആശങ്ങൾ ചർച്ച ചെയ്തു. കൃത്യം 10.00 മണിക്ക് ക്ലാസ്സ് അവസാനിപ്പിക്കുകയും ചെയ്തു.

    കൃത്യം 10 മുതലാണ് ആരതി ക്ലാസ് എടുത്തത്.എട്ടാം ക്ലാസിലെ അന്യജീവനുതകി സ്വജീവിതം എന്ന യൂണിറ്റിലെ വേദം എന്ന കവിതയുടെ പ്രാരംഭമായിരുന്നു ഇന്ന് പരിചയപ്പെടുത്തിയത്. കുമാരനാശാൻ്റെ ദേശസ്നേഹം തുളുമ്പുന്ന ചില വരികൾ ക്ലാസിൽ ചർച്ച ചെയ്യുകയുണ്ടായി.ശേഷം ദേശസ്നേഹിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഗാന്ധിജിയെ കുറിച്ചുള്ള സാമാന്യവിവരം കുട്ടികളിൽ എത്തിച്ചതിനു ശേഷം ആണ് പാഠത്തിലേക്ക് പ്രവേശിച്ചത്. ഏകകം ചർച്ച ചെയ്തു.പ്രാരംഭമായി നൽകിയിരുന്ന കത്ത് വായിപ്പിച്ച് വായനയിൽ ഗാന്ധിജിയെക്കുറിച്ച്  മനസിലാക്കിയ  കാര്യങ്ങൾ പറയാൻ പറഞ്ഞു. കവിതയിലേക്ക് പ്രവേശിച്ചു.