Tuesday, November 24, 2020

റീഫ്ലക്റ്റീവ് ജേർണൽ 11

അവലോകനം 
  എന്റെ ക്ലാസ്സ് രണ്ടാമത്തെ പീരീഡ് ആയിരുന്നു. 9 15 ഓട് കൂടി ക്ലാസ് ആരംഭിച്ചു. ഫേസ് ടു ഫേസ് ടീച്ചിംഗ് പ്രാക്ടീസ് ആയിരുന്നു ഇന്ന്. ക്ലാസ്സിൽ പിയർ ഗ്രൂപ്പ് കൂടാതെ അർജുൻ എന്ന കുട്ടി കൂടി ഉണ്ടായിരുന്നു. 'കാലം ദർശിച്ച രസാനുഭൂതികൾ' എന്ന ഏകകമാണ് ഞാൻ പഠിപ്പിച്ചത്. ഭാരതീയ സംസ്കാരത്തെ കുറിച്ചും  അതിനു സഹായകമായ ഘടകങ്ങളെയും  വിവരിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്.വയലാർ രവി വർമ്മയുടെ സർഗ്ഗസംഗീതം എന്ന കൃതിയിലെ ഒരു വരിയാണ് കാലം ദർശിച്ച രസാനുഭൂതികൾ എന്നത്. ശേഷം  സർഗ്ഗ സംഗീതമെന്ന കൃതിയുടെ ഓഡിയോ കുട്ടികളെ കേൾപ്പിച്ചു കൊടുത്തു.  ആ കവിതയുടെ സാമാന്യ ആശയം കുട്ടികൾക്ക് പറഞ്ഞു. തുടർ പ്രവർത്തനമായി പ്രാരംഭത്തിൽ കൊടുത്തിരിക്കുന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഒരു ഭാഗം വായിച്ചു കൊണ്ടുവരണമെന്ന് കുട്ടികളോട് പറഞ്ഞു.
  
  പിയർ ഇവാലുവേഷൻ
 ഇന്ന്  ആദ്യം ക്ലാസെടുത്തത് അനീഷ് ആയിരുന്നു.  ഓർമ്മകൾക്കെന്ത് സുഗന്ധം എന്ന ഏക കത്തിലെ നനയാത്ത മഴ എന്ന പാഠമാണ് അനീഷ് എടുത്തത്. കുട്ടികളെക്കൊണ്ട് മഴ അനുഭവങ്ങൾ ചോദിച്ചറിയുകയും. മഴയുടെ ഒരു വീഡിയോ അവതരിപ്പിക്കുകയും ചെയ്തു.
  മൂന്നാമതായി ക്ലാസെടുത്തത് ദേവിയായിരുന്നു. ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്ന ഏകകത്തിലെ  കുപ്പായം എന്ന പാഠഭാഗം ആണ് ദേവി ഇന്ന് എടുത്തത്.  പാഠ പ്രാരംഭമായി കുപ്പായം എന്ന ഷോർട്ട് ഫിലിം അവതരിപ്പിക്കുകയും അതിനെ തുറന്ന്  ചർച്ചകൾ നടത്തുകയും ചെയ്തു.
  അനുശ്രീയുടെ ക്ലാസ് ആയിരുന്നു അവസാനം നടന്നത്. ഓർമ്മകൾക്കെന്തു  സുഗന്ധം എന്ന ഏക കത്തിലെ ബഷീർ എന്ന ബല്യ ഒന്ന് എന്ന കൃതി ആണ് അനുശ്രീ എടുത്തത്. പാഠപ്രാരംഭമായി ഓർമ്മകളെ സൂചിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങൾ കേൾപ്പിച്ചു. ചർച്ചകൾ നടത്തി. ഒ എൻ വി കുറുപ്പിന്റെ ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന എന്ന കവിത കേൾപ്പിച്ചു ചർച്ചകൾ നടത്തി.  പഴയകാല ഓർമ്മകൾ പങ്കു വയ്ക്കുവാൻ അധ്യാപിക ഞങ്ങളോട്  ആവശ്യപ്പെട്ടു

No comments:

Post a Comment