അവലോകനം 15
ഇന്ന് എന്റെ ക്ലാസ്സ് നടന്നത് 4മത്തെ പീരിയഡ് ആണ്. പാഠഭാഗത്തിന്റെ അവസാനത്തെ ക്ലാസ്സ് ആയിരുന്നു ഇന്ന് നടന്നത്. പാവങ്ങൾ എന്ന പാഠം പഠിച്ചത് കൊണ്ട് നിങ്ങൾ ജീവിതത്തിൽ എന്തു മൂല്യമാണ് ആ പാഠഭാഗത്തു നിന്നു പകർത്തുക എന്ന് കുട്ടികളോട് ആദ്യം ചോദിച്ചു. ശേഷം ആ പാഠത്തിലെ പ്രധാന ആശയങ്ങളെ ഓരോ പോയിന്റുകൾ ആക്കി കുട്ടികളെ കൊണ്ട് വായിപ്പിച്ചു. പാവങ്ങൾ എന്ന നോവലിനെ കുറിച്ച് ഹുഗോ തന്നെ പറഞ്ഞ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം വിക്ടർ ഹുഗോയെ പരിചയപ്പെടുത്തി അദ്ദേഹത്തിന്റെ പ്രധാന കൃതികളും നോത്രദമിലെ കൂനൻ എന്ന നോവലിനെ കുറിച്ചും പരിചയപ്പെടുത്തി.ശേഷം നാലപ്പാട്ട് നാരായണ മോനോനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന കൃതികളെ കുറിച്ചും പറഞ്ഞു കൊടുത്തു.
Peer evaluation
ഇന്നത്തെ ആദ്യ ക്ലാസ്സ് അനുശ്രീ സി എസ് ആയിരുന്നു എടുത്തത് . കൃത്യം 8 30ന് ക്ലാസ് ആരംഭിച്ചു. ആദ്യമായി കഴിഞ്ഞ ക്ലാസ്സിന്റെ ഓർമ്മപുതുക്കൽ നടത്തി. തുടർ പ്രവർത്തനം അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അവതരണങ്ങളെ വിലയിരുത്തുകയും ചെയ്തു. അഞ്ചാം ദിവസം ആയതിനാൽ തന്നെ സാഹിത്യകാരനെ പരിചയപ്പെടുത്തി. ജോർജ് ഓണക്കൂർ പ്രണയ താഴ്‌വരയിലെ ദേവദാരു എന്ന തന്റെ നോവലിനെ പറ്റി പറഞ്ഞ് ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഒപ്പം വീഡിയോ പറ്റി വിശദമായി ചർച്ച ചെയ്തു. തുടർന്ന് ജോർജ് ഓണക്കൂർ എന്ന സാഹിത്യ കാരന്റെ വ്യക്തി ജീവിതത്തെയും കൃതികളെയും പരിചയപ്പെടുത്തി. ഓരോ കൃതികളെയും വിശദമായി പരിചയപ്പെടുത്തി. തുടർന്ന് ചർച്ചകളും നടത്തി. 9 മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.
നല്ല ക്ലാസ്സ് ആയിരുന്നു അനുശ്രീയുടേത്
9 മണിമുതൽ ശരണ്യ ആണ് ക്ലാസ്സ് എടുത്തത്. നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിലെ അവസാന ദിന ക്ലാസ് ആണ് ഇന്ന് നടന്നത്.സൗഹൃദ സംഭാഷണത്തിലൂടെ ക്ലാസ് ആരംഭിച്ചു. ശേഷം ഡോക്ടർ എം ലീലാവതി,നഗരത്തിൽ ഒരു യക്ഷൻ എന്ന കവിതയെ പറ്റി പറയുന്ന വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. തുടർന്ന് നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിലെ രചയിതാവായ ആറ്റൂർ രവിവർമ്മയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംക്രമണം, മേഘരൂപൻ എന്നീ കവിതകൾ വിശദമായി കുട്ടികൾക്ക് പറഞ്ഞു നൽകി. തന്റെ കവിതകളെക്കുറിച്ച് ആറ്റൂർ തന്നെ നടത്തുന്ന അഭിപ്രായം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ക്ലാസ്സ് കൃത്യം 9 30 ന് അവസാനിച്ചു.
ഇന്ന് മിനി 9.30യ്ക്കാണ് ക്ലാസ് എടുത്തത്.കഴിഞ്ഞ ദിവസത്തെ ഓർമ്മകൾ പുതുക്കി കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കുഞ്ചൻ നമ്പ്യാരെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട തുള്ളൽ കൃതികളിൽ കുറിച്ചും പരിചയപ്പെടുത്തി. കൂടാതെ കല്യാണസൗഗന്ധികം എന്ന തുള്ളൽ പ്രതി കൂടി പരിചയപ്പെടുത്തി. കുഞ്ചൻ നമ്പ്യാരുടെ സ്മാരകം, അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതകൾ തുടങ്ങിയവ അധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രവീൺ സാർ നിരീക്ഷണത്തിനുണ്ടായിരുന്നു. 10.14നു മണിക്ക് ക്ലാസ് അവസാനിപ്പിച്ചു.
ഇന്നത്തെ ക്ലാസ് കൊണ്ട് ഞങ്ങളുടെ ഈ സെമിയിലെ ഫെസ്റ്റ് ഫെയ്സ് ഓൺലൈൻ ടീച്ചിങ് ക്ലാസ്സ് അവസാനിക്കുകയായിരുന്നു
No comments:
Post a Comment