Wednesday, February 24, 2021

റീഫ്ലക്റ്റീവ് ജേർണൽ -27

ക്ലാസ്സ്‌ അവലോകനം -27

         ഇന്ന് കൃത്യം 11മണിക്ക് ക്ലാസ്സ്‌ ആരംഭിച്ചു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത്. പ്രവേശകഗാനം കുട്ടികളെ കൊണ്ട് വായിപ്പിച്ചു ശേഷം ഞാൻ കുട്ടികൾക്ക് വായിച്ച് കൊടുത്തു. കുട്ടികളോട് ആ ഗാനശകലത്തിന്റെ ആശയം വിശദമാക്കുവാൻ പറഞ്ഞു. കുട്ടികളെ കൊണ്ട് പറയിപ്പിച്ച ശേഷം കുട്ടികൾക്ക് ആ വരികളുടെ ആശയം പറഞ്ഞു കൊടുക്കുകയും പി ഭാസ്കരന്റെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനം കേൾപ്പിച്ചു കൊടുത്തു. അതിന് ശേഷം കുട്ടികൾക്ക് നനയാത്ത മഴ എന്ന തലക്കെട്ട് പരിചയപ്പെടുത്തി കൊടുക്കുന്നു.ഓർമകുറിപ്പിന്റെ കുറച്ചു ഭാഗം വായിച്ച് കൊടുക്കുന്നു.അടുത്ത ക്ലാസ്സിൽ ഈ പാഠം വായിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞു കൊണ്ടു ക്ലാസ്സ്‌ 11.30ന് അവസാനിപ്പിച്ചു. ഒരു കുട്ടി ഇന്ന് വന്നിരുന്നില്ല. കുട്ടികൾ ഇന്ന് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടായിരുന്നു. ആദ്യം നെറ്റ് വർക്ക്‌ പ്രശ്നങ്ങൾ ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല 

No comments:

Post a Comment