Thursday, January 28, 2021

റിഫ്ലാക്റ്റീവ് ജേണൽ-4

ക്ലാസ്സ്‌ അവലോകനം -4
       
         ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ നാലാം ദിവസമായ ഇന്ന് എന്റെ ക്ലാസ്സ്‌ ആദ്യത്തെ പീരിയഡ് ആയിരുന്നു കൃത്യം 8.30നു തന്നെ ക്ലാസ്സ്‌ ആരംഭിച്ചു.സൗഹൃദ സംഭാഷണത്തിന് ശേഷം കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ തുടർപ്രവർത്തനം അവതരിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ്‌ തുടർന്നത്. സ്വാതന്ത്ര സമര ഗാനങ്ങൾ കണ്ടെത്തി കൊണ്ടുവരാനായിരുന്നു പറഞ്ഞത്. ശേഷം കഴിഞ്ഞ ക്ലാസ്സിൽ എന്തൊക്കെ പഠിപ്പിച്ചു എന്ന് കുട്ടികളോട് ആരാഞ്ഞു. അതിനുശേഷം വൈക്കം മുഹമ്മദ് ബഷീർ ജയിൽ മോചിതനായശേഷം ഉള്ള പാഠഭാഗം ആണ് പഠിച്ചത്. സത്യാഗ്രഹി എന്നാൽ എന്താണെന്നും വാക്കിന്റെ സത്ത എന്താണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ശേഷം ഗാന്ധിജിയുടെ പല്ല് പോയ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതിനുശേഷം ഈ ഓർമ്മ കുറുപ്പിന് അമ്മ എന്ന തലക്കെട്ട് എത്രത്തോളം ഉചിതമാണെന്ന ഈ വിഷയത്തെ ആസ്പദമാക്കി ചർച്ച നടത്തി.പാഠം പൂർണമായി പഠിപ്പിച്ചതിനു ശേഷം തുടർ പ്രവർത്തനമായി സ്വന്തം ജീവിതം സ്വന്തം ഭാഷയിൽ എഴുതിയ എഴുത്തുകാരനാണ് ബഷീർ അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി ഒരു ലേഖനം തയ്യാറാക്കാൻ കുട്ടികളോട് പറഞ്ഞ് ക്ലാസ് കൃത്യം 9 മണിക്ക് തന്നെ അവസാനിപ്പിച്ചു.

Peer observation

 ഇന്ന് രണ്ടാമത്തെ ക്ലാസ്സ് കൈകാര്യം ചെയ്തത് ആതിര ആയിരുന്നു . ഒമ്പത് മണിക്ക് തന്നെ തുടങ്ങി. കഴിഞ്ഞ ദിവസം ക്ലാസ്സിൽ ചർച്ച ചെയ്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ക്ലാസ് തുടങ്ങിയത്. കൊടിയേറ്റം എന്ന തിരക്കഥയിലെ പ്രധാനകഥാപാത്രമായ ശങ്കരൻകുട്ടിയുടെ സ്വഭാവസവിശേഷതകൾ ചർച്ച ചെയ്തു. ശേഷം എന്താണ് ഫ്രെയിം, ഷോട്ട്, സീൻ, സിനിമ എന്നിവ വിശദമായി പറഞ്ഞു തന്നു . സിനിമയിലെ ഓരോ ഷോട്ടുകളും സീനുകളെ ആസ്പദമാക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു . തുടർ പ്രവർത്തനമായി നൽകിയത് ഒരു തിരക്കഥ തയ്യാറാക്കാൻ ആയിരുന്നു. സ്കൂൾ പശ്ചാത്തലമാക്കി 5 സീനുകൾ വരുന്ന തിരക്കഥയാണ് തയ്യാറാക്കാൻ പറഞ്ഞത്. 9. 30 ന് അവസാനിപ്പിച്ചു.

         ഇന്ന് ആരതി ആണ് മൂന്നാമത്തെ ക്ലാസ് എടുത്തത്.കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങൾ കുട്ടികളിലേക്ക് ചോദിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. വേദം എന്ന കവിതയിലെ ദാരിദ്ര്യത്തിന് കാരണം ആ കാലത്തെ പാശ്ചാത്യ അധിനിവേശവും യുദ്ധവും ആയിരുന്നു. അതുകൊണ്ടുതന്നെ യുദ്ധം പ്രമേയമായി വരുന്ന കുറച്ചു ചിത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ശേഷം യുദ്ധത്തിൻറെ അനന്തര ഫലങ്ങളെ പറ്റി ചർച്ച ചെയ്തു. ഉമ്മ എന്ന കഥാപാത്രത്തിൻറെ സ്വഭാവസവിശേഷതകൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഒരു കഥ ക്ലാസിൽ പറയുകയുണ്ടായി. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു കഥയുടെ ഗുണപാഠം. ഒപ്പം ശ്രീനാരായണ ഗുരുവിൻറെ 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്ന വരികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അർത്ഥ തലങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു തുടർ പ്രവർത്തനമായി കഥാപാത്രനിരൂപണമാണ് നൽകിയത്.

          അവസാനത്തെ ക്ലാസ്സ് ഷിബിനയുടെതായിരുന്നു. സൗഹൃദ സംഭാഷണത്തിനു ശേഷമാണ് ക്ലാസ്സിലേക്ക് കടന്നത്.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ഓർമപ്പെടുത്തി കൊണ്ടാണ് പാഠത്തിലേക്ക് കടന്നത്. . വഴിയാത്ര എന്ന ലേഖനത്തിലെ വ്യത്യസ്തതരം യാത്രകളെക്കുറിച്ച് കുട്ടികളോട് ചോദിക്കുകയും ആ യാത്രകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ എന്ന് കുട്ടികളോട് ആരായുകയും ചെയ്തു.തുടർന്ന് പണ്ടത്തെ ആൾക്കാർ ഭക്ഷണം കൊടുക്കുന്നതിനെ സൽകർമ്മ കാണുന്ന ചിത്രവും ഭക്ഷണം മോഷ്ടച്ചതിൻ്റെ പേരിൽ മധു എന്ന യുവാവിനെ ക്രൂരമായി പീഡിപ്പിച്ചതിൻ്റെ ചിത്രവും കാണിച്ചിട്ട് കുട്ടികളോട് രണ്ട് കാലഘട്ടത്തിലെ ആൾക്കാരുടെ മനോഭാവം താരതമ്യം ചെയ്ത് ചർച്ച നടത്തി . അതോടൊപ്പം തന്നെ തിരക്കേറിയ ഇന്നത്തെ ജീവിതത്തെ സൂചിപ്പിക്കുന്ന വീഡിയോയും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. 10.30 ന് ക്ലാസ്സ് അവസാനിപ്പിച്ചു.

No comments:

Post a Comment