Tuesday, February 16, 2021

റീഫ്ലക്റ്റീവ് ജേർണൽ -20

ക്ലാസ്സ്‌ അവലോകനം -20

   ഇന്ന് രണ്ട് മണിക്കാണ് ക്ലാസ്സ്‌ ആരംഭിച്ചത്. യൂസഫലികേച്ചേരിയുടെ വേദം എന്ന കവിതയുടെ അവസാന ദിവസമായ ഇന്ന് കവിയെ പരിചയപ്പെടുത്തുകയാണ് ചെയ്തത്. യൂസഫലി കേച്ചേരിയെ പരിചയപ്പെടുത്തുന്നതിനു മുൻപ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചത് വീണ്ടും ഓർമിപ്പിച്ചു കൂടാതെ വേദം എന്ന കവിതയുടെ ആശയം മനസിലാക്കിയത് എത്രത്തോളമാണ് എന്നറിയുന്നതിനു വേണ്ടി നൽകിയ ചോദ്യങ്ങൾക്ക് കുട്ടികൾ നൽകിയ ഉത്തരങ്ങൾ വിലയിരുത്തി. ശേഷം കവിയെ കുറിച്ച് പറഞ്ഞു കൊടുത്തു പിന്നീട് കവിയുടെ പ്രധാനപ്പെട്ട ചില ചലച്ചിത്ര ഗാനങ്ങൾ പരിചയപെടുത്തി. ശേഷം കവിയുമായുള്ള ഒരഭിമുഖത്തിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു ശേഷം കവിയുടെ രചനകളുടെ പ്രത്യേകതകൾ വിശദമാക്കി കൊടുത്തു. തുടർപ്രവർത്തനമായി യൂസഫലി കേച്ചേരിയുടെ ചലച്ചിത്ര ഗാനങ്ങൾ ശേഖരിക്കാൻ പറഞ്ഞു കൊണ്ട് 3മണിക്ക് ക്ലാസ്സ്‌ അവസാനിപ്പിച്ചു.
     ഇന്ന് നല്ല രീതിയിൽ കുട്ടികളുടെ പ്രതികരണം ഉണ്ടായിരുന്നു.  

No comments:

Post a Comment