Thursday, February 4, 2021

റീഫ്ലക്റ്റീവ് ജേർണൽ -9

ക്ലാസ്സ്അവലോകനം -9
ടീച്ചിങ്പ്രാ ക്ടിസിന്റെ ഒൻപതാം ദിവസമായ ഇന്ന് ഞാൻ ആണ് ആദ്യത്തെ പീരിയഡ് ക്ലാസ്സ്‌ എടുത്തത് .8.30ന് തന്നെ ക്ലാസ്സിൽ ആരംഭിച്ചു.കഴിഞ്ഞ ക്ലാസ്സിൽ തുടർപ്രവർത്തനമായി നൽകിയ കുപ്പിവളകൾ എന്ന കഥ കവിതയാക്കി അവതരിപ്പിക്കുവാനായിരുന്നു നൽകിയത്. കുട്ടികളെ കൊണ്ട് കവിത അവതരിപ്പിച്ചതിനു ശേഷം പാഠത്തിലെ പ്രധാന പദങ്ങളുടെ പര്യായ പദങ്ങളെ കണ്ടെത്തി അവതരിപ്പിക്കുവാൻ പറഞ്ഞു. ശേഷം ശാരീരിക അസ്വസ്ഥതകളിലും ജീവിത വിജയം കൈവരിച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി ഒപ്പം സ്റ്റീഫൻ ഹോക്കിൻസിനെ വിശദമായി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. അതിന് ശേഷം കണ്ണമ്മയെ കണ്ട അന്ന് രാത്രി റോസിമോൾ എഴുതാൻ ഇടയുള്ള ഡയറി കുറിപ്പ് തുടർപ്രവർത്തനമായി നൽകി കൂടെ തന്നെ ഡയറി കുറിപ്പിന്റെ പ്രത്യേകതകളും എങ്ങനെ ആണ് ഡയറി എഴുതേണ്ടത് എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തുകൊണ്ട് ക്ലാസ്സ്‌ 9മണിക്ക് തന്നെ അവസാനിപ്പിച്ചു.


Peer evaluation

            രണ്ടാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. കൃത്യം 9 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു.എട്ടാം ക്ലാസ്സിലെ പുതുവർഷം എന്ന കവിത ആയിരുന്നു എടുത്തത്.കുട്ടികളോട് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗങ്ങൾ ചോദിച്ചു കൊണ്ടാണ് ക്ലാസ്സിലേക്ക് കടന്നത്. മലയാളിയുടെ മാറുന്ന ഓണ സങ്കല്പത്തെ കുറിപ്പ് എഴുതുവാൻ കഴിഞ്ഞ ക്ലാസ്സിൽ നൽകിയ തുടർപ്രവർത്തനം ഓരോ കുട്ടിയെ കൊണ്ടും വായിപ്പിച്ചു. ശേഷം പുതുവർഷം എന്ന കവിതയെ കുറിച്ച് എത്രത്തോളം മനസിലാക്കി എന്ന് അറിയുവാൻ പി.പി.റ്റിയിൽ തയ്യാറാക്കിയ ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യ്തു. വിജയലക്ഷ്മിയെ കുറച്ച് വായിച്ചിട്ട് വരുവാൻ തുടർ പ്രവർത്തനം നൽകി കൊണ്ട് 9.30 ക്ലാസ്സ് അവസാനിപ്പിച്ചു. 

          മൂന്നാമത്തെ ക്ലാസ്സ് ഷിബിനയുടേതായിരുന്നു. കഴിഞ്ഞ ദിവസം നൽകിയ തുടർപ്രവർത്തനം കുട്ടികളെ കൊണ്ട് അവതരിപ്പിച്ച ശേഷമാണ് ക്ലാസ്സിലേക്ക് കടന്നത്.എസ്.വി വേണുഗോപൻ നായരുടെ അജഗജാന്തരം എന്ന പാഠത്തിൻ്റെ ആശയം മുഴുവനും ചർച്ച ചെയ്തു. പാഠഭാഗത്തിലെ കഥാസന്ദർഭത്തെ ചിത്ര രൂപത്തിലാക്കി പി .പി. റ്റിയിലൂടെ കാണിക്കുകയും ആ ചിത്രം കണ്ടിട്ട് അതിലെ കഥാപാത്രമായി അഭിനയിച്ച് സംഭാഷണം നടത്തുക. എന്ന പ്രവർത്തനമാണ് ക്ലാസ്സിൽ നടത്തിയത്.10 മണിക്ക് തന്നെ ക്ലാസ്സിൽ അവസാനിപ്പിച്ചു.

      നാലാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. ഒൻപതാം ക്ലാസിലെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠ മാണ് എടുക്കുന്നത് കൃത്യം 10 നു തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ക്ലാസിൽ ചർച്ച ചെയ്ത കാര്യങ്ങളെ കുറിച്ച് കുട്ടികളോട് ചോദിച്ചു കൊണ്ടാണ് ക്ലാസ്സ്‌ ആരംഭിച്ചത് പിന്നീട് ഒരു സംവാദമായിരുന്നു നടത്തിയത് വ്യദ്ധ സദനം ആവശ്യമോ എന്ന വിഷയത്തിൽ ഒരു സംവാദം നടത്തി. പിന്നീട് ഒരു കഥ പറഞ്ഞു കൊടുത്തു മാധവിക്കുട്ടിയുടെ കോലാട് എന്ന കഥ ആയിരുന്നു പറഞ്ഞു കൊടുത്തത് അതിന് ഒരു ആസ്വാദനം എഴുതികൊണ്ട് വരാൻ ഒരു തുടർ പ്രവർത്തനവും നൽകി കൊണ്ട് കൃത്യം 10.30 നു തന്നെ ക്ലാസ് അവസാനിച്ചു.

ദീപ്തിയുടെ നെറ്റ് റേഞ്ച് പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ എല്ലാവരുടെയും നല്ല ക്ലാസ്സിൽ ആയിരുന്നു ഇന്ന് എന്ന് ഗ്രൂപ്പ്‌ അംഗങ്ങൾ ഏകഖണ്ഠമായിട്ടാണ് അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ച് ഷിബിനയുടെ ക്ലാസ്സിലെ ആക്ടിവിറ്റി വളരെ മികച്ചതായിരുന്നു. അഞ്ചു നല്ല രീതിയിൽ അഭിനയിച്ച് കഥാപാത്രമായി മാറി കൊണ്ടാണ് ഓരോ ഡയലോഗും പറഞ്ഞത്.

      

No comments:

Post a Comment