Monday, February 8, 2021

റീഫ്ലക്റ്റീവ് ജേർണൽ -11,12

ക്ലാസ്സ്‌ അവലോകനം -11
    
         ഇന്ന് അവസാനത്തെ പീരിയഡ് ഞാൻ ആണ് ക്ലാസ്സ്‌ എടുത്തത്. നിന്നെ തേടുവതേതൊരു ഭാവന എന്ന ഏകകത്തിലെ സൗന്ദര്യ ലഹരി എന്ന ഏകകം ആണ് എടുത്തത് പാഠത്തിലേക്കു കടക്കും മുൻപെ കുട്ടികളോട് സൗന്ദര്യ സങ്കല്പത്തെ കുറിച്ച് ചോദിച്ചറിയുകയും ശേഷം ഉപഏകകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. പ്രാരംഭത്തിൽ നൽകിയിരിക്കുന്ന വെളിച്ചത്തിലേക്ക് എന്ന കവിത പരിചയപ്പെടുത്തി കൊടുത്തു. ശേഷം കുട്ടികളെ കൊണ്ട് ആശയം പറയിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രകൃതിയിലെ ശബ്‍ദങ്ങൾ അടങ്ങിയ ചെറിയ ഓഡിയോ കണ്ണടച്ചു കേൾക്കാൻ പറഞ്ഞു. അത് ശ്രദ്ധിച്ചു കേട്ട ശേഷം കുട്ടികൾക്ക് ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കാൻ പറഞ്ഞു. ശേഷം സൗന്ദര്യ ലഹരി എന്ന പാഠം അടുത്ത ക്ലാസ്സിൽ വായിച്ച് കൊണ്ട് വരാൻ തുടർപ്രവർത്തനം നൽകി കൊണ്ട് ക്ലാസ്സിൽ 10.30ന് അവസാനിപ്പിച്ചു.

Peer observation

      ഇന്നത്തെ ആദ്യത്തെ ക്ലാസ്സ് ഷിബിനയുടേതായിരുന്നു.കുട്ടികളോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടാണ് ക്ലാസ്സിലേക്ക് കടന്നത്. പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ ഉപ ഏകകമായ പുതുവർഷം എന്ന കവിതയാണ് ക്ലാസ്സെടുക്കുവാനായി തെരഞ്ഞെടുത്തത്. കവിതയിലേക്ക് കടക്കുന്നതിന്നതിനു മുമ്പ് ഏകകമായ പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ശീർഷകത്തിൻ്റെ ഔചിത്യം ചർച്ച ചെയ്തു.തുടർന്ന് പ്രവേശകമായി കൊടുത്ത പി.കെ പാറക്കടവിൻ്റെ  വേരും തളിരും എന്ന കഥയിലെ കുറച്ച് ഭാഗം ചർച്ച ചെയ്തു .അതോടൊപ്പം തന്നെ വൈലോപ്പിളിയുടെ' ഏത് ധൂസര സങ്കൽപ്പത്തിൽ വളർന്നാലും ഏത് യാന്തവൽ ക്യൂ ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും' എന്ന വരികളിലെ ആശയവും  താരതമ്യപ്പെടുത്തി ചർച്ച ചെയ്തു. തുടർന്ന് പുതുവർഷം എന്ന കവിതയിലേക്ക് കടന്നു. പാഠപുസ്തകം വായിച്ചു വരിക എന്നതുടർപ്രവർത്തനവും നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.


       രണ്ടാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. എട്ടാം ക്ലാസിലെ കേരള പാഠാവലിയിലെ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് പഠിപ്പിക്കുന്നത്. 9 മണി മുതൽ ക്ലാസ് ആരംഭിച്ചു. ആദ്യം തന്നെ യൂണിറ്റിനെ പരിചയപ്പെടുത്തുകയും പിന്നീട് പ്രവേശകമായി കൊടുത്തിരിക്കുന്ന അക്കിത്തത്തിന്റെ വിഷുത്തലേന്ന് എന്ന കവിതയുടെ ആശയം ചോദിച്ചറിയുകയും പിന്നീട് പൂക്കളുടെ ചിത്രങ്ങൾ കാണിക്കുകയും ദശപുഷ്പങ്ങളെക്കുറിച്ച് പറയുകയും ഒരു വീഡിയോ കാണിച്ചു കൊടുക്കുകയുമാണ് ചെയ്തത് അതിനുശേഷം പാഠത്തിന്റെ പേരും എഴുതിയ ആളിന്റെ പേരും പറഞ്ഞു കൊടുത്തു കൊണ്ട് തുടർ പ്രവർത്തന മായി വീട്ടിലും പരിസര പ്രദേശങ്ങളിലും നിത്യം കണ്ടുവരുന്ന പൂക്കളുടെ പേര് എഴുതാനും പറയുന്നു. 9.30 ന് ക്ലാസ് അവസാനിച്ചു.

     മൂന്നാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ പിന്നെയും പൂക്കുമീ ചില്ലകൾ എന്ന ഏകകത്തിലെ
ഉപഏകകമായ ആ വാഴ വെട്ട് എന്ന പാഠഭാഗത്തിൻ്റെ പ്രാരംഭത്തിലേക്ക് കടന്നു.കുട്ടികളുമായി ആദ്യം തന്നെ അധ്യാപിക സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു. കൃഷി ചെയ്യാൻ ഉള്ള കുട്ടികളുടെ താൽപര്യത്തെ പറ്റി ചോദിച്ചറിയുന്നു. ശേഷം 'കേരളത്തിൽ കൃഷിയിൽ മുന്നിൽ ആണ്,അല്ല' എന്ന വിഷയത്തിൽ സംവാദം നടന്നു. കൃഷിയിൽ ഉണ്ടായ മാറ്റങ്ങൾ, അന്യമാകുന്ന കൃഷി, ജീവിത ശൈലി തുടങ്ങിയവയെല്ലാം മുൻനിർത്തി ക്ലാസിൽ ചർച്ച ചെയ്യുന്നു. കുട്ടികൾ പറഞ്ഞ കാര്യങ്ങൾ അധ്യാപിക ക്രോഡികരിച്ച് പറഞ്ഞു.സർക്കാറിൻറെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭ്യമാകാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നൊക്കെ പറഞ്ഞു വെച്ചു. ശേഷം കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ചിത്രങ്ങൾ അധ്യാപിക കുട്ടികളെ കാണിച്ചു കൊടുത്തു. തുടർന്ന്
 തുടർ പ്രവർത്തനമായി പാഠഭാഗം വായിച്ച് വരുവാൻ പറഞ്ഞു 9.56 ന് ക്ലാസ് അവസാനിച്ചു. നല്ല രീതിയിൽ തന്നെ ക്ലാസ്സ് നടന്നു.




ക്ലാസ്സ്‌ അവലോകനം -12

ഇന്ന് വൈകിട്ട് ആദ്യത്തെ പീരിയഡ് 3മണി മുതലാണ് ക്ലാസ്സ്‌ ആരംഭിച്ചത്. ഞാൻ ആയിരുന്നു ആദ്യത്തെ ക്ലാസ്സ്‌ എടുത്തത്.സൗന്ദര്യ ലഹരി എന്ന കവിതയാണ് പഠിപ്പിച്ചത് ആദ്യം കവിത വായിച്ച് കൊടുത്തു ശേഷം കവിത മറ്റ് കുട്ടികളെ കൊണ്ട് വായിപ്പിച്ചു. ശേഷം കവിതയുടെ പ്രമേയം എന്തെന്ന് പറഞ്ഞു കൊടുത്തു. പിന്നീട് കുട്ടികളോട് ഒരു ദിവസത്തിൽ അവർക്ക് ഇഷ്ടപ്പെട്ട സമയം ഏതെന്നു ചോദിച്ചു. ശേഷം കവിതയുടെ ആശയത്തിലേക്കു കടന്നു. ആദ്യത്തെ നാലുവരികളുടെ ആശയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു 3.30ന് ക്ലാസ്സിൽ അവസാനിപ്പിച്ചു

Peer observation 

രണ്ടാമതായി ക്ലാസ് എടുത്തത് ദീപ്തി ആയിരുന്നു. 3.30 ന് ക്ലാസ് ആരംഭിച്ചു. കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തി കൊണ്ട് പാഠഭാഗത്തിലേക്ക് കടന്നു ആ വാഴ വെട്ട് എന്ന കഥ കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും മനസിലായ കാര്യങ്ങൾ പറയിപ്പിക്കുകയും ചെയ്യു തു.ശേഷം അധ്യാപിക
കുട്ടികൾ പറഞ്ഞ ആശയങ്ങൾ മുൻനിർത്തി പാഠഭാഗം എത്രത്തോളം മനസിലാക്കി എന്നറിയുവാനായി ലഘു ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.
തുടർ പ്രവർത്തനമായി
 മാർക്കോസ് എന്ന കഥാപാത്രത്തെ കുറിച്ച്‌ കഥാപാത്ര നിരൂപണം തയ്യാറാക്കുവാൻ നൽകി
 4 മണിക്ക് ക്ലാസ് അവസാനിച്ചു.
 ഇന്നത്തെ വൈകുനേരത്തെ ക്ലാസ്സിൽ ഷിബിന ആണ് മൂന്നമതായി ക്ലാസ്സെടുത്തത്.കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളൊക്കെ കുട്ടികളെ ഓർമപ്പെടുത്തി കൊണ്ടാണ് ക്ലാസ്സിലേക്ക് കടന്നത്.പുതുവർഷം എന്ന കവിത കുട്ടികളും അധ്യാപികയുംചൊല്ലി. കവിതയുടെ ഓഡിയോയും കുട്ടികളെ അധ്യാപിക കേൾപ്പിച്ചു. ശേഷം കവിതയുടെ ആശയ വിശദീകരണമായിരുന്നു. കൃത്യം 4.00 മണിക്ക് തുടങ്ങി 4.30-ക്ക് ക്ലാസ്സ് അവസാനിച്ചു.
ഇന്ന് വൈകുന്നേരം നാലാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു 4.30 മുതൽ ആയിരുന്നു ക്ലാസ് നന്നായി തന്നെ ക്ലാസ് എടുത്തു എട്ടാം ക്ലാസിലെ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് എടുത്തത് പാഠം ഖണ്ഡികയായി വായിക്കുകയും ആശയം പറയുകയും ചില ചോദ്യങ്ങൾ കുട്ടികളോട് ചോദിക്കുകയും ചെയ്തു. തുടർ പ്രവർത്തനമായി നിങ്ങളുടെ ഓർമ്മയിലുള്ള ഒരു ഓണക്കാലത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാനാണ് പറഞ്ഞത് 5 മണിയോടുകൂടി ക്ലാസ് അവസാനിച്ചു.

No comments:

Post a Comment