Wednesday, February 10, 2021

റീഫ്ലക്റ്റീവ് ജേർണൽ -15

ക്ലാസ്സ്‌ അവലോകനം -15
    
      ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാം ഘട്ടത്തിലെ അവസാന ക്ലാസ്സായ innubആദ്യം ക്ലാസ്സ് എടുത്തത് ഞാൻ ആണ്.8.30ന് തന്നെ ക്ലാസ്സ്‌ ആരംഭിച്ചു.സൗന്ദര്യലഹരി എന്ന പാഠം പഠിപ്പിച്ചതിനു ശേഷം ഇന്ന് കവി പരിചയമാണ് നടത്തിയത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും രചനകളുടെ പ്രത്യേകതകളെ കുറിച്ചും ഇന്ന് ക്ലാസ്സിൽ ചർച്ച ചെയ്തു. ശേഷം വാഴക്കുല എന്ന കവിതയെ കുറിച്ച് സാമാന്യം പറഞ്ഞു കൊടുത്തു. അദ്ദേഹത്തെ കുറിച്ച് എം കെ സാനു മാഷ് എഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹാഭാജനം എന്ന ജീവചരിത്രത്തെ കുറിച്ചും ക്ലാസ്സിൽ പറഞ്ഞു കൊടുത്തു. തുടർപ്രവർത്തനമായി ചങ്ങമ്പുഴയുടെ കൃതികൾ വായിച്ച് കുറിപ്പ് എഴുതാൻ പറഞ്ഞു കൊണ്ട് 9മണിക്ക് തന്നെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

Peer observation

       ഇന്ന് രണ്ടാമത്തെ ക്ലാസ്സ് എടുത്തത് ദീപ്തി ദിലീപ് ആണ്. 9 മണിക്ക് തന്നെ ക്ലാസ്സ്‌ ആരംഭിച്ചു.ആ വാഴ വെട്ട് എന്ന പാഠം പഠിപ്പിച്ചതിനു ശേഷം ഇന്ന് കവി പരിചയമാണ് നടത്തിയത്. പൊൻകുന്നം വർക്കിയുടെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും രചനകളുടെ പ്രത്യേകതകളെ കുറിച്ചും ഇന്ന് ക്ലാസ്സിൽ ചർച്ച ചെയ്തു. ശേഷം ശബ്ദിക്കുന്ന കലപ്പ എന്ന കഥയെ കുറിച്ച് പറഞ്ഞു കൊടുത്തു. ശേഷം ആ വാഴ വെട്ട് എന്ന കഥയ്ക്ക് ഒരു ആസ്വാദനകുറിപ്പ് എഴുതാൻ പറഞ്ഞു കൊണ്ട് 9.30 ന് തന്നെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

       മൂന്നാമത്തെ പീരിയഡ് ഷിബിനയുടെ ക്ലാസ്സ് ആയിരുന്നു.കുട്ടികളോട് സൗഹൃദ സംഭാഷണം നടത്തി കൊണ്ടാണ് ക്ലാസ്സ് തുടങ്ങിയത്.ഇന്നത്തെ ക്ലാസ്സിൽ കവി പരിചയം എന്ന പ്രവർത്തനമാണ് നടന്നത്.പുതുവർഷം എന്ന കവിത എഴുതിയ വിജയലക്ഷ്മിയുടെ ജീവിത രേഖകളും കൃതികളും സാഹിത്യ ജീവിതവുംപവർ പോയിൻ്റ് പ്രസൻ്റേഷനിലൂടെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു വിശദമാക്കി കൊടുത്തു.പുതുവർഷം എന്ന തൻ്റെ കവിതയെ പറ്റി പറയുന്ന വിജയലക്ഷ്മിയുടെ ഒരു വീഡിയോ ഭാഗവും കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൃത്യം 10.00 മണിക്ക് തന്നെ ക്ലാസ്സ് അവസാനിപ്പിക്കുകയും ചെയ്തു.

       ഇന്ന് നാലാമതായി ക്ലാസ് എടുത്തത് അഞ്ചു ആയിരുന്നു. 10 മുതൽ ക്ലാസ് ആരംഭിച്ചു.പൂക്കളും ആണ്ടറുതികളും എന്ന ലേഖനത്തിലെ ഇന്ന് ലേഖകനെ വിശദമായി പരിചയപ്പെടുത്തുകയാണ് ഉണ്ടായത്. ആദ്യം തന്നെ തുടർപ്രവർത്തനാവതരണം നടത്തുകയും പിന്നീട് ലേഖകനെക്കുറിച്ച് പറഞ്ഞു കൊണ്ട് ഒരു വീഡിയോ കാണിക്കുകയുമാണ് ഉണ്ടായത് പിന്നീട് വി.ടി.ഭട്ടതിരിപ്പാടിന്റെ വളരെ പ്രശസ്തമായ ഒരു നാടകമായ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം കുട്ടികൾക്ക് ചുരുക്കി പറഞ്ഞു കൊടുത്തു കൊണ്ട് കൃത്യം 10.30 ന് ക്ലാസ് അവസാനിപ്പിച്ചു.

No comments:

Post a Comment