Saturday, February 27, 2021

റീഫ്ലക്റ്റീവ് ജേർണൽ -30

ക്ലാസ്സ്‌ അവലോകനം -30

ഇന്ന് 11.35ന് ക്ലാസ്സ്‌ ആരംഭിച്ചു. കുട്ടികളെ വെച്ചുള്ള ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ക്ലാസ്സ്‌ ഒബ്സെർവഷന് സാർ ഉണ്ടായിരുന്നു. എഴുത്തുകാരിയെ പരിചയപ്പെടുത്തുകയായിരുന്നു ഇന്ന് ചെയ്തത്. പുസ്തകത്തിൽ നൽകിയിരിക്കുന്ന അറിവിന്‌ പുറമെ ഉള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ പ്രിയ എ എസ് നനയാത്ത മഴ എന്ന ഓർമക്കുറിപ്പ് എഴുതാനുള്ള കാരണത്തെ കുറിച്ചു പറയുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു. അതിന് ശേഷം എഴുത്തുകാരിയുടെ ചിത്രങ്ങളും പുസ്തകങ്ങളുടെ ചിത്രങ്ങളും അവാർഡുകളും ഉൾപ്പെടുത്തിയ ഒരു പി പി റ്റി പ്രസന്റ് ചെയ്തു. ജാഗരൂക എന്ന കഥ പരിചയപ്പെടുത്തി കൊടുത്തു. കുഞ്ഞു കാര്യങ്ങളുടെ ഒടെ തമ്പുരാൻ എന്നാ നോവലിന്റെ പ്രമേയം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.11.55ആയപ്പോഴെക്കും നെറ്റ് വർക്ക്‌ പ്രശ്നങ്ങൾ കാരണം കുട്ടികൾ ലെഫ്റ്റ് ആയി പോയി. അതിനെ തുടർന്ന് ക്ലാസ്സ്‌ അവസാനിപ്പിച്ചു. നനയാത്ത മഴ എന്ന പാഠത്തിന്റെ നോട്സ് കുട്ടികൾക്ക് ഗ്രൂപ്പിൽ കൊടുത്തു.

No comments:

Post a Comment