വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്5
( ഡോക്ടർ ജോസ് തങ്കച്ചൻ)
മുൻപ് പഠിപ്പിച്ച കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് ക്ലാസ് ആരംഭിക്കുന്നത്. 'പുതുവർഷം' എന്ന കവിതയുടെ അവസാനത്തെ ക്ലാസ് ആയിരുന്നു ഇത്. യൗവനകാലത്ത് അസംതൃപ്തിയും ജീവിതാനന്ദ ലഹരിയും നുണയുന്ന കാലമാണ്. കവിയത്രിക്കുണ്ടായ മാറ്റത്തോടൊപ്പംതന്നെ നാടിനുണ്ടായ മാറ്റ്ത്തെയും നിരീക്ഷിക്കുന്നു. ഓണവും ഓണപൂവും ഇന്ന് നാട് മറന്നിരിക്കുന്നു. ഒപ്പം കാലത്തിന്റെ മാറ്റത്തെ ഖിന്നയായി കവയത്രി നോക്കിക്കാണുകയാണ്.
അധ്യാപകൻ ഇന്നത്തെ കുട്ടികൾക്ക് അന്യമായ ഒരു പഴയകാലത്തെ പരിചയപ്പെടുത്തുന്നു. കൂടാതെ കാലത്തിനുണ്ടായ മാറ്റങ്ങൾ വളരെ ഹൃദ്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.
പഠനപ്രവർത്തനം 1
മലയാളിയുടെ മാറിയ ഓണ സങ്കൽപം എന്ന വിഷയത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
'കൊടി ചുരുക്കി' എന്ന പ്രയോഗം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. മാറ്റങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും അമ്മയെന്ന വെളിച്ചമാണ് കവയിത്രിയെ നയിക്കുന്നത്.
അമ്മയുടെ മാഹാത്മ്യം പറയുന്ന മറ്റ് കവിതകൾ കൂടി അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
ഡി വിനയചന്ദ്രൻ 'വീട്ടിലേക്കുള്ള വഴി'
"അമ്മയില്ലാത്തവർക്ക് ഏതു വീട്
ഇല്ല വീട് എങ്ങെങ്ങുമേ വീട്"
സെബാസ്റ്റ്യൻ 'പാട്ട് കെട്ടിയ കുട്ട'
'പാടുമായിരുന്നു അമ്മ
ഉള്ളിയുടെയും വിറകിന്റെയും കഞ്ഞി യുടെയും
മണങ്ങൾക്കിടയിലൂടെ"
അമ്മ എന്ന സങ്കൽപ്പത്തെ ഉയർത്തിക്കാണിക്കുന്ന കവയത്രിയ്ക്ക് ജീവിത വെളിച്ചമാണ് അമ്മ.
പിന്നീട് അധ്യാപകൻ ശീർഷകത്തിൽ ഔചിത്യം ചർച്ച ചെയ്യുന്നു
പഠനപ്രവർത്തനം 2
ജീവിതത്തിലുടനീളം അമ്മ ഒരു പ്രത്യാശയായി മാറുന്നു ഈ പ്രസ്താവനയിലെ ആശയത്തെ പാഠഭാഗവുമായി ബന്ധിപ്പിച്ച് വിശകലന കുറിപ്പ് തയ്യാറാക്കുക
കവിത ആഴത്തിൽ കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി കുട്ടിക്കാലത്തെയും കൗമാരകാലത്തെ യും യൗവനത്തെയും ദേശത്തിന്റെ മാറ്റത്തെയും കുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും പ്രത്യേകം പ്രത്യേകം കണ്ടെത്തുന്നു. ശേഷം കവയത്രിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു
പഠനപ്രവർത്തനം 3
'പുതുവർഷം 'എന്ന കവിതയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക
ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞു നൽകുന്നുണ്ട് അവ,
കവിതയിലെ ആശയങ്ങൾ, വിശേഷണങ്ങൾ, സവിശേഷ പ്രയോഗങ്ങൾ, തലക്കെട്ടിന് ഔചിത്യം, ഉചിതമായ ഭാഷ, സ്വന്തം നിരീക്ഷണങ്ങൾ, സമകാലികപ്രസക്തി, രചയിതാവ്
കവിതയുടെ വിശദമായ പഠനത്തിൽ കൂടി കവിതയുടെ വ്യത്യസ്ത സ്ഥലങ്ങളിൽ കൂടി കുട്ടികളെ കൊണ്ടുപോകുവാൻ അധ്യാപകന് കഴിഞ്ഞു. ഈ മൂന്ന് ക്ലാസ്സുകളും അവലോകനത്തിൽ കൂടി കുട്ടികൾക്ക് മുന്നിൽ പ്രത്യാശയുടെ പ്രകാശം വിതറുന്ന ഈ അധ്യാപകൻ സാധിച്ചു എന്ന് കാണാൻ കഴിയും

ഓണ + പൂവ് - ഓണപ്പൂവ്
ReplyDeleteസന്ധിചെയ്ത് എഴുതാൻ ശ്രദ്ധിക്കുക.