വിക്ടേഴ്സ് ചാനൽ, ഓൺലൈൻ ക്ലാസ്സ് നിരീക്ഷണം
8- ക്ലാസ്സ്
അധ്യായം -"ഇനി ഞാൻ ഉണർന്നിരിക്കാം" - ഹരി കുമാർ സർ, അഴുർ ഗവ :ഹയർ സെക്കോണ്ടറി സ്കൂൾ
യൂ പി തലത്തിൽ നിന്നു വന്ന കുട്ടികളെ ഹൈ സ്കൂൾ തലത്തിലേക്ക് അവരറിയാതെ തന്നെ അധ്യാപകൻ ആദ്യമേ തന്നെ അവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്ന് പറയാം, സ്വതസിദ്ധമായ ചിരിയോടു കൂടിയാണ് അധ്യാപകൻ ക്ലാസ്സ് തുടങ്ങിയിരിക്കുന്നത്, ഒഴിവുകാലത്തിന്റെ അലസതയിൽ നിന്നും പഠനത്തിന്റെ പടവുകളിലേക്ക് .... കുട്ടികൾ മുന്നിൽ ഇരുന്നാൽ എങ്ങനെയോ അങ്ങനെ തന്നെ കുട്ടികളിലേക്ക് ഇറങ്ങി ചെന്നു പഠിപ്പിക്കാൻ ആ അധ്യാപകന് സാധിക്കുന്നുണ്ട്. കുട്ടികളോടുള്ള കുശലാന്വേഷണവും, ഒപ്പം പുതിയ അറിവുകളിലേക്കും കുട്ടിയുടെ ശ്രദ്ധയെ കൂട്ടി കൊണ്ട് പോകുന്നു, അക്ഷര വൃക്ഷം എന്ന പുസ്തകവും അതിന്റെ പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസിലാക്കിക്കുന്നു, കളികളിലൂടെ അവരുടെ അനുഭവങ്ങളിലൂടെ, ക്രീയാത്മകമായ പ്രവർത്തനങ്ങളുടെ ആകെ തുകയാണ് അക്ഷര വൃക്ഷം,
പഠനവും ജീവിതവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊടുക്കുന്നു, ഒപ്പം ഭാഷയുടെ പ്രാധാന്യവും എന്തെന്ന് വളരെ കൃത്യമായി പറഞ്ഞു കൊടുക്കണം സാധിച്ചു
ആദ്യ പാഠ പ്രവർത്തനം
"മലയാള ഭാഷയെ സ്നേഹിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുക "
മലയാള ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കാൻ അദ്ദേഹം വള്ളത്തോളിന്റെ കവിത വളരെ താളാത്മകമായി അവതരിപ്പിക്കുന്നുണ്ട്
പിന്നീട് അദ്ദേഹം മലയാളഭാഷ പഠനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്, ഇത് കുട്ടികളിൽ ഭാഷ സ്നേഹത്തിനു ഇട നൽകുന്നുണ്ട്.
പഠന പ്രവർത്തനം -2
വിദ്യാർത്ഥികളുടെ മലയാളഭാഷ സാഹിത്യരൂപ അവബോധം മനസിലാക്കുന്നതിനുവേണ്ടി,
വിവിധ സാഹിത്യരൂപങ്ങളെ കുറിച്ചും അതിൽ ഇഷ്ടപെട്ട സാഹിത്യ രൂപം ഏതാണെന്നു വ്യക്തമാക്കുവാനും പറഞ്ഞു.
പാഠത്തിലേക്കു കടക്കുന്നതിനു മുന്പേ ഇനി ഞാൻ ഉണർന്നിരിക്കാം എന്ന തലകെട്ടിന്റ പ്രാധാന്യവും ഒ എൻ വി കുറുപ്പിന്റെ ശാർങ്ഗക പക്ഷികൾ എന്നാ കവിതയിലെ ഒരു ഭാഗമായ "ഇനി ഞാൻ ഉണർന്നിരിക്കാം നീ ഉറങ്ങുക " എന്ന വരികളിൽ നിന്നും എടുത്തിട്ടുള്ളതാണെന്നു വ്യക്തമാക്കുന്നു. ഒപ്പം ഒ എൻ വി കുറുപ്പിനെയും അദ്ധേഹത്തിന്റെ കവിതകളെയും പരിചയപെടുത്തി.
അന്യജീവനുതകി സ്വന്തം ജീവിതം ധന്യമാക്കിയ മഹാത്മാക്കളെയും ഓർമ്മിക്കാൻ ഈ അവസരം ഉപയോഗിച്ചു.
പാഠ പ്രവർത്തനം 3
വിദ്യാർത്ഥികൾ ചെയ്ത നല്ല പ്രവർത്തങ്ങൾ എന്തൊക്കെ എന്ന് വ്യക്തമാക്കുക
ഇതു കുട്ടികളിലെ നന്മയെ കണ്ടെത്താനും, സ്വയാവബോധം ഉണ്ടാക്കുവാനും, നന്മയുടെ പാതയിലേക്ക് നയിക്കുവാനും സഹായിക്കും

നന്ന് 👍
ReplyDeleteനമ്മുടെ ഓൺലൈൻ ക്ലാസ്സുകളുടെ അവലോകനം കൂടി പോസ്റ്റ് ചെയ്യൂ
ReplyDelete